Saturday 30 November 2013

ആധുനീക മിമിക്രി ദരിദ്രരുടെയും,വിരൂപരുടെയും കലയോ?

          ഇന്നത്തെ ഏതെങ്കിലും മിമിക്രിയോ,ചാനലുകളിലെ കോമഡി കൊപ്രാട്ടിതരങ്ങള്‍ കാണുന്ന ഏതൊരു മനുഷ്യനും സ്വാഭാവികമായി തോന്നുന്ന ഒരു സംശയമാണ് ഇത്.ആധുനീക മിമിക്രി അഥവാ ന്യൂജനറഷന്‍ മിമിക്രി ദരിദ്രന്‍മാരുടെയും,വിരൂപരുടെയും മാത്രം കലയാണോ എന്ന സംശയം.

        അതെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും യാഥാര്‍ത്ഥ്യം ഇത് തന്നെയാണ്.ഇന്നത്തെ പുതു തലമുറ മിമിക്രിക്കാര്‍ എല്ലാം തന്നെ സമൂഹത്തിലെ ഏറ്റവും താഴെകിടയില്‍ പെടുന്ന ജനവിഭാഗങ്ങളില്‍ നിന്നുള്ളവരാകുന്നു.അവരില്‍ ബഹുഭൂരിപക്ഷം പേരും സൌന്ദര്യമില്ലാത്ത വിരുപരാണ് എന്നുള്ളതും മറ്റൊരു ശ്രദ്ധിക്കാപെടാത്ത വസ്തുത.

       എന്താണ് ഇതിനുള്ള കാരണം എന്ന് ആലോചിച്ചു അധികം തല പുകഞ്ഞു ആലോചിക്കേണ്ട കാര്യമൊന്നുമില്ല.ഇതിനുള്ള കാരണവും നമ്മുടെ കോപേറേറ്റ് മാധ്യമങ്ങളാണ്.ഇന്നത്തെ കാലത്ത് വേദികളില്‍ അവതരിപ്പിക്കുന്ന മിമിക്രിയേക്കാള്‍ കൂടുതല്‍ സ്വികരിത വീട് മുറികളില്‍ എത്തുന്ന ചാനല്‍ കോമഡി ഷോകള്‍ക്കാണ് എന്നത് തന്നെയാണ് ഇതിനുള്ള പ്രധാന കാരണം.ഇത്തരം കോമഡി പരിപാടികളുടെ നിര്‍മാതാക്കളായ കോപേറേറ്റ് മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടപ്പാക്കുന്നത് സന്തോഷ്‌ പണ്ഡിറ്റ്‌ പോളിസി തന്നെയാണ്.അതായത് സമൂഹത്തിലെ താഴെകിടയില്‍ ജീവിക്കുന്ന ആളുകളുടെ ജീര്‍ണ്ണതകള്‍ മുതലെടുത്തു അവരുടെ ജന്മസിദ്ധമായ വൈരൂപ്യം വിറ്റു കാശ് ഉണ്ടാക്കുന്ന പരിപാടി.

       മിമിക്രി എന്ന കോപ്രായം തന്നെ സത്യത്തില്‍ ഒരു വൈരൂപ്യമാണ്.ഈ കല കേരളത്തില്‍ അല്ലാതെ ലോകത് മറ്റെവിടെയെങ്കിലും ഇത് പോലെ പ്രചാരത്തില്‍ ഉണ്ടോ എന്ന് തന്നെ സംശയം.സത്യത്തില്‍ മിമിക്രി എന്ന് പുറം രാജ്യങ്ങളില്‍ പറയുന്ന കല പക്ഷികളുടെയും,മൃഗങ്ങളുടെയും,യന്ത്രങ്ങളുടെയുമൊക്കെ ശബ്ദം അനുകരിക്കുന്ന ഒരു കല മാത്രമാണ്.ആദ്യ കാലങ്ങളില്‍ നമ്മുടെ നാട്ടിലും ഉണ്ടായിരുന്ന മിമിക്രിയും അത് പോലെ തന്നെയായിരുന്നു.എണ്‍പതുകളില്‍ അത്തരം നല്ല മിമിക്രിക്ക് കിട്ടിയ സ്വികാരിത തന്നെയാണ് ആ മേഖലയിലെ പില്‍കാല ദുരന്തങ്ങളുടെയും യഥാര്‍ത്ഥ കാരണം.എണ്‍പതുകളില്‍ രസമുള്ള ഒരു കലയായിരുന്ന മിമിക്രി പില്‍കാലത്ത് ഒരു കച്ചവട വസ്തുവായി മാറുന്ന ദയനീയ അവസ്ഥയിലേക്ക് മാറി.മൃഗങ്ങളുടെയും,പക്ഷികളുടെയും,യന്ത്രങ്ങളുടെയുമൊക്കെ ശബ്ദങ്ങള്‍ക്ക് പകരം ജീവിച്ചിരിക്കുന്നതും,മരിച്ചവരുമായിട്ടുള്ള പല പ്രശസ്തരുടെയും ശബ്ദ,ചേഷ്ട അനുകരണമായി മിമിക്രി അധപധിക്കുന്ന കാഴച്ചയാണ് പിന്നീട് നാം കണ്ടത്.മറ്റുള്ളവരെ പരിഹസിക്കുന്നതില്‍ ആഹ്ലാതം കണ്ടെത്തുന്ന മലയാളികളുടെ നാറിയ മനസ്ഥിതി അതിനൊക്കെ വളമായി മാറുകയും ചെയ്തു.ഇതിന്‍റെയൊക്കെ ഏറ്റവും നൂതനമായ മുഖമാണ് ഇന്ന് നാം ചാനലുകളിലും,വെദികളിലുമൊക്കെ കാണുന്ന മിമിക്രി കോപ്രായങ്ങള്‍.താഴെകിടയിലുള്ള ദരിദ്ര നാരായണന്‍മാരുടെ കോപ്രായങ്ങളും,വൈരൂപ്യങ്ങലുമൊക്കെ മലയാളികള്‍ക്കിടയില്‍ നല്ല മാര്‍ക്കറ്റ്‌ ആണ് എന്ന് കണ്ട കോപേറേറ്റ് മാധ്യമങ്ങള്‍ ഇന്ന് അത് യഥേഷ്ടം വിറ്റു കാശാക്കുകയാണ്.ഇതിനു വേണ്ടി ഹോമിക്കപെടുന്നത് സമൂഹത്തിലെ ഏറ്റവും താഴെയുള്ള കറുത്തവരും,വിരൂപരും,ദരിദ്രരുമായ ജനങ്ങള്‍ മാത്രമായതിനാല്‍ ആര്‍ക്കും ഒരു പരാതിയുമില്ല.ഇത് എഴുതുന്ന എനിക്ക് പോലും സത്യത്തില്‍ ഇത്തരം കോപ്രായങ്ങള്‍ കാണുന്നത് ആജ്ഞനാമായ ഒരു നിര്‍വൃതി തരുന്നുന്നുണ്ട്.അത് തീര്‍ച്ചയായും ഇത്തരം ദരിദ്രരുടെ കറുത്ത്,വികൃതമായ മുഖവും,കോപ്രായങ്ങളും കാണുമ്പോള്‍ ഉള്ള നിര്‍വൃതി തന്നെയാണ്.തീര്‍ച്ചയായും ഇത് ആസ്വദിക്കുന്ന എല്ലാവര്‍ക്കുമുള്ള നിര്‍വൃതിയും അത് തന്നെയാണ്.പൊതുവേ സൗന്ദര്യം കുറഞ്ഞ മലയാളികള്‍ക്ക് മറ്റുള്ളവരുടെ വൈരൂപ്യം കാണുമ്പോള്‍ ഉള്ള സുഖം തന്നെയാണ് ഇതിനുള്ള പിന്നിലുള്ള പ്രചോതനം.മിമിക്രി ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കൊല്ലം,കോട്ടയം(അച്ചായന്മാര്‍ ഇല്ല.അച്ചായന്മാര്‍ തന്‍റെടികളും,സുന്ദരന്മാരുമാണ്),ആലപ്പുഴ,ഏറണാകുളം,തൃശൂര്‍ എന്നി ജില്ലകള്‍ ശ്രദ്ധിച്ചാല്‍ തന്നെ നമ്മുക്ക് അത് മനസ്സിലാക്കാന്‍ സാധിക്കും.ഈ ജിലകളില്‍ തന്നെയാണ് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന വിരൂപരായ,ദരിദ്രരായ ജനങ്ങള്‍ അതിവസിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

       ഇത്തരം വൈകൃതങ്ങള്‍ വിദ്യസമ്പന്നരായ  നമ്മള്‍ മലയാളികള്‍ ഇനിയും തുടരണോ എന്നതാണ് പ്രസക്തമായ ചോദ്യം.തീര്‍ച്ചയായും നമ്മള്‍ ഇത് ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.പഴയകാലത്ത് ഉണ്ടായിരുന്ന ജാതി വ്യവസ്ഥയെകാള്‍ മോശമായിരിക്കുകയാണ് ആധുനിക മിമിക്രി കോപ്രായങ്ങള്‍.സമൂഹത്തിലെ സൗന്ദര്യമില്ലാത്ത,പണമില്ലാത്ത ജനങ്ങളെ അവഹേളിക്കുന്ന മ്ലേച്ഛമായ ഈ കോപ്രായം തീര്‍ച്ചയായും നമ്മള്‍ ഉപേക്ഷിക്കണം.

No comments:

Post a Comment