Thursday 5 June 2014

ദിലീപ്‌ മഞ്ചുവാര്യര്‍ കുടുംബ വിഷയത്തില്‍ മലയാളികല്‍ക്കെന്തു കാര്യം?

         ചെറിയ ഒരു ഇടവേളയ്ക്കു ശേഷം പതിവുപോലെ തന്നെ മലയാളി കൂതറ പത്രങ്ങളും,ചാനലുകളും ദിലീപിന്‍റെയും മഞ്ചുവാര്യരുടെയും കൂടുംബത്തില്‍ എത്തി നോട്ടം പുനരാംഭിച്ചിരിക്കുന്നു.അലെങ്കിലും ചാനലുകളെയും,പത്രങ്ങളെയും എന്തിനു പഴിക്കുന്നു.ഇത് പോലുള്ള വാര്‍ത്തകള്‍ക്ക് വെള്ളവും,വളവും ഇഷ്ട്ടം പോലെ കൊടുത്തു വളര്‍ത്തുന്ന മലയാളി ജനങ്ങളെ തന്നെ കുറ്റം പറയണം.അല്ല എനിക്ക് മനസ്സിലാവാഞ്ഞിട്ടു ചോദിക്കുവാ.നാട്ടുകാരെ നിങ്ങള്‍ക്ക് ഒരു പണിയുമില്ലേ?

      ചാനലുകളുടെയും,ഓണ്‍ലൈന്‍ പത്രങ്ങളുടെയും ഇന്നത്തെ ഈ വാര്‍ത്തയില്‍ പ്രതികരിച്ചവരുടെ എണ്ണമെടുത്താലറിയാം മലയാളികളുടെ ഞരമ്പ്‌ രോഗത്തിന്‍റെ വ്യാപ്തിമനസ്സിലാക്കാന്‍.ഗാട്ഗില്‍ റിപ്പോര്‍ട്ട്‌ പോലുള്ള അത്യന്തം ഗുരുതരവും,കിടപ്പാടം പോലും പോകുന്ന വിഷയങ്ങളില്‍ പോലും പ്രതികരികാത്ത ജനങ്ങള്‍ ഈ ഒരു വാര്‍ത്ത കണ്ടപ്പോള്‍ അത്യാഹ്ലാദത്തോടെ കമന്റ് ചെയ്തു നിര്‍വൃതി കൊള്ളുന്നത്‌ കാണുമ്പോള്‍ സത്യം പറയാമല്ലോ അവരുടെയൊക്കെ വീട്ടുകാരുടെ വളര്‍ത്തുദോഷത്തെയാണ് ഓര്‍ത്തുപോയത്.

      കാര്യം എക്കാലത്തെയും ക്ലാസ്സ്‌ നടിമാരില്‍ ഒരാളായിരുന്ന മഞ്ചുവാര്യര്‍ക്ക് ഒരിക്കലും ചേരാത്ത ഒരു ബന്ധമായിരുന്നു  ദിലീപ്‌ എന്ന മിമിക്രി കോപ്രായ നടനുമായുണ്ടായിരുന്നത് എന്നതു ശരി തന്നെ.പക്ഷെ ആളുകള്‍ ഒന്നോര്‍ക്കണം.അവര്‍ ഒരിക്കല്‍ പ്രണയിച്ചു വിവാഹം കഴിച്ചവരാണ്.പ്രേമത്തിന് കണ്ണും മൂക്കുമില്ല എന്നാണല്ലോ.ഇത്തരം സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ തന്നെ ധാരാളം നടക്കാറുണ്ട്.പ്രേമിക്കുന്ന കാലത്ത് ഉണ്ടാകുന്ന ആവേശവും,അവിവേകവും പ്രായോഗിഗ ജീവിതത്തില്‍ പാരയാകുന്നതാണ് ഇതുപോലുള്ള പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം.കണ്ണും മൂക്കുമുള്ള പ്രേമത്തില്‍ ഒരിക്കലും ഇത്തരം അസ്വാരസ്യങ്ങള്‍ ഉണ്ടാകില്ല എന്ന് എല്ലാവരും മനസ്സിലാക്കണം.

       പിന്നെ ഇതു പോലുള്ള തറ വിഷയങ്ങളില്‍ കൂടുതലായും പ്രതികരിക്കുന്ന ഒരു വര്‍ഗ്ഗത്തെ നമ്മുടെ സമൂഹം പടുത്തുയര്‍ത്തിയിട്ടുണ്ടല്ലോ.മറ്റാരുമല്ല അവര്‍ നമ്മുടെ ഗള്‍ഫ്‌ പ്രവാസികള്‍ തന്നെ.ഇത്തരം നെഗറ്റീവ് വാര്‍ത്തകള്‍ എവിടെ ഉണ്ടോ അവിടെ ഗള്‍ഫ്‌ പ്രവാസികളുടെ വളിച്ചു,പുളിച്ച  പ്രതികരണങ്ങള്‍ ധാരാളം കാണുവാന്‍ സാധിക്കും.എല്ലാ ഗള്‍ഫ്‌ പ്രവാസികളെയും ഞാന്‍ അടച്ചു ആക്ഷേപിക്കുന്നില്ല.മികച്ച ജീവിത സാഹചര്യമുള്ള ധാരാളംപേര്‍ ഗള്‍ഫ്‌ നാടുകളി തന്നെയുണ്ട്.പക്ഷെ അവര്‍ക്കാര്‍ക്കും ഇത്തരം ഞരമ്പ്‌ രോഗം ഉണ്ടാകില്ല.അവിടെ അറബികളുടെ ആട്ടും തുപ്പും ഏറ്റു ഉരുകി ജീവിക്കുന്ന അല്പ്പന്മാരായ പ്രവാസികള്‍ക്ക് നാട്ടിലുള്ളവരുടെ ഇത്തരം തകര്‍ച്ച വാര്‍ത്തകളില്‍ നിന്ന് എന്തെങ്കിലും ഉന്മാദം കിട്ടുന്നുണ്ടാവനം.കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതുപോലെ ഗള്‍ഫ്‌ പ്രവാസികള്‍ പ്രതികരിച്ചു കുളിരുകൊരുന്നത് ഇത്തരം തറ വാര്‍ത്തകളിലാണ്.അതു കൊണ്ട് നാട്ടില്‍ കല്യാണപ്രായമായ പെണ്‍കുട്ടികളോട് എനിക്കൊന്നെ പറയാനുള്ളൂ.മഞ്ചുവാര്യര്‍ക്ക് പറ്റിയ പറ്റു നിങ്ങള്‍ക്ക് പറ്റാതെ നോക്കികോള്‍ക.ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ മികച്ച ജോലികള്‍ ഉള്ള ധാരാളം യുവാക്കളുണ്ട്.കര്‍ണാടക,ഗുജറാത്ത്,തമിള്‍ നാട്,മഹാരാഷ്ട്ര,ദില്ലി,ആന്ധ്രാപ്രദേശ് എന്ന് വേണ്ട ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കഴിവുള്ളവര്‍ക്ക് ധാരാളം അവസരങ്ങളുണ്ട്.ആയതിനാല്‍ രാജ്യത്ത് തന്നെ മികച്ച ജോലിയുള്ള ആളുകളെ മാത്രം കല്യാണം കഴിക്കുവാന്‍ ശ്രമിക്കുക.ഇനിയിപ്പം നിങ്ങള്‍ക്ക് പ്രവാസികള്‍ കൂടിയേ തീരു എന്നുണ്ടെങ്കില്‍ വല്ല അമേരിക്കക്കാരനെയോ,യുറോപ്പുക്കാരനെയോ തപ്പി കണ്ടുപിടിക്കുക.ഗള്‍ഫ്‌ പ്രവാസികളെ കഴിവതും ഒഴിവാക്കുക.ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു മഞ്ജുവിന് പറ്റിയ പറ്റു നിങ്ങള്‍ക്ക് പറ്റരുത്.

No comments:

Post a Comment