Sunday, 26 January 2014

പെണ്ണിനെ തൊടുന്നത് ഭര്‍ത്താവിന്‍റെ മാത്രം കുത്തകാവകശാമോ?

                ശീര്‍ഷകം മാത്രം വായിച്ചുകൊണ്ട് ആരും എന്നെ കടിച്ചു കീറാന്‍ വരരുത്.ദയവു ചെയ്തു ഈ ലേഖനം പൂര്‍ണ്ണമായും വായിക്കുക.ഇവിടെ ഞാന്‍ പറയുവാന്‍ ഉദ്ദേശിക്കുന്നത് പെണ്ണുങ്ങളെ അവരുടെ അടുത്ത സുഹൃത്തുക്കളോ,അല്ലെങ്കില്‍ സഹോദരസമന്മാരായ പുരുഷന്‍മാരോ തൊടുന്നത് പാപമോ കുറ്റമോയല്ലയെന്നതാണ്.മാത്രമല്ല അത്തരം സ്നേഹപൂര്‍ണ്ണമായ സ്പര്‍ശനങ്ങള്‍ അവരുടെ സുഹൃത്ത്‌/സഹോദര ബന്ധം കൂടുതല്‍ കരുത്താക്കുകയും ചെയ്യും.രണ്ടു പേരുടെയും മനസ്സ്‌ ആ ബന്ധത്തില്‍ പൂര്‍ണ്ണമായും നിഷ്കളങ്കമായിരിക്കണം എന്ന് ഞാന്‍ പ്രത്യേകം ഓര്‍മിച്ചുകൊള്ളുന്നു.

           ഒരു മനുഷ്യന് മറ്റൊരു  മനുഷ്യനോട് തോന്നുന്ന സ്നേഹം പ്രകടിപ്പിക്കാന്‍ പറ്റിയ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് സ്പര്‍ശനം.സ്പര്‍ശനം കേവലമൊരു ലൈംഗീകമായ ഒരു കാര്യം മാത്രമാണ് എന്ന് കരുതുന്ന മൂഡന്മാര്‍ ദയവു ചെയ്തു ഇത് വായിക്കരുത്.കാരണം പൊട്ടി പൊളിഞ്ഞ പഴയ ബസ്‌സ്റ്റാന്റിലെ ഇടുങ്ങിയ നാറുന്ന മൂത്രപുര പോലെയുള്ള നിങ്ങളുടെ മനസ്സിന് ഇതൊന്നും ഗ്രഹിക്കാന്‍ സാധിക്കില്ല.സ്ത്രികളെ പൊതുസമൂഹത്തില്‍ ഇറങ്ങാന്‍ പാടില്ലാത്ത മൂടി പൊതിഞ്ഞ വെറും മാംസ പിണ്ടങ്ങളും,ലൈംഗീക ഉപകരണങ്ങളും മാത്രമായി കാണുന്ന നിങ്ങള്ക്ക് ഇത് വായിച്ചാല്‍ ഹാലിളകും തീര്‍ച്ച.

        സ്പര്‍ശനങ്ങള്‍ക്ക് ധാരാളം മാനങ്ങളുണ്ട്.ഉദാഹരണത്തിന് ഒരു പിഞ്ചു കുഞ്ഞിനെ സ്പര്‍ശിക്കുന്ന മനോഭാവത്തിലല്ല നമ്മള്‍ മുതിര്‍ന്ന ഒരാളെ സ്പര്‍ശിക്കുന്നത്.ഒരു പിഞ്ചു കുഞ്ഞിനെ നമ്മള്‍ സ്പര്‍ശിക്കുമ്പോള്‍ അതില്‍ നൂറു ശതമാനം വാല്‍സല്യം മാത്രമേ ഉണ്ടാകു.കുറച്ചു കൂടി വളര്‍ന്ന ഒരു കുഞ്ഞിനെ നമ്മള്‍ സ്പര്‍ശിക്കുമ്പോള്‍ അതില്‍ സ്നേഹം ഉണ്ടാകും,വാല്‍സല്യമുണ്ടാകും പിന്നെ അവരുടെ കുസൃതി കലര്‍ന്ന പ്രതികരണമേന്താകും എന്ന കൗതുകവും കാണും.ഈ വ്യത്യാസങ്ങള്‍ ഒരിക്കലും ശരീരികമല്ല,മറിച്ചു മനസീകമാണ്.

      തീര്‍ച്ചയായും ഒരു പുരുഷന്‍ ഒരു പിഞ്ചുകുഞ്ഞിനെ സ്പര്‍ശിക്കുന്നത് പോലെ ലാഘവമല്ല ഒരു പെണ്‍കുട്ടിയെ സ്പര്‍ശിക്കുന്നത്.ഒരു പെണ്‍കുട്ടിയെ കണ്ടയുടനെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്ന പുരുഷന്മാര്‍ തീര്‍ച്ചയായും മ്ലെച്ചന്മാര്‍ തന്നെയാണ്.അവര്‍ക്ക് ലൈംഗീകമായ ലക്‌ഷ്യം മാത്രമേയുണ്ടാകു.നല്ലൊരു  പുരുഷന് കേവലം തന്‍റെ മാതാവോ,കൂടെപിറന്ന സഹോദരിമാരോ അല്ലാത്ത എല്ലാ സ്ത്രികലോടും ലൈംഗീകമായ ആഗ്രഹം തോന്നണമെന്നില്ല.തീര്‍ച്ചയായും അവനു പൂര്‍ണ്ണമായും അന്യസ്ത്രികലായവരോടും സഹോദരികളോടും,മാതാവിനോടും തോന്നുന്ന അതെ മാനസീക വികാരമുണ്ടാകും.തങ്ങളോട് അത്തരത്തില്‍ പെരുമാറുന്ന ഒരു പുരുഷനെ ബഹുഭൂരിപക്ഷം സ്ത്രികളും അതെ രീതിയില്‍ മാത്രമേ തിരിച്ചും കാണുകയുള്ളൂ.അങ്ങനെ പൂര്‍ണ്ണമായും പരസ്പ്പരം കൂടെപിറന്നവരെ പോലെ ഇടപഴകുന്ന ഒരു പുരുഷനും സ്ത്രിയും തമ്മിലൊന്നു തൊടുന്നതോ,കെട്ടിപിടിക്കുന്നതോ,ചുംബിക്കുന്നതോ ഒരു പാപമെയല്ല.മറിച്ചു അതവരുടെ സ്നേഹപ്രകടനം മാത്രമായെ കാണേണ്ടതുള്ളു.

          സഹോദരി സമമോ,മാതൃ സമമോമായ അന്യ സ്ത്രിപുരുഷ ബന്ധങ്ങളുടെ കാര്യമാണ് ഞാന്‍ മുകളില്‍ സൂചിപ്പിച്ചത്.എന്നാല്‍ അങ്ങനെയല്ലാതെ പൂര്‍ണ്ണമായും സുഹൃത്തുക്കളായി നില്‍ക്കുന്നവരെയും മേല്‍പറഞ്ഞത് പോലെ സ്പര്‍ശിക്കുന്നത് ഒരു തെറ്റല്ല.കാരണം സുഹൃത്ത്‌ബന്ധങ്ങള്‍ക്ക് ആണ്‍ പെണ്‍ വ്യത്യാസങ്ങളില്ല.രണ്ടു പേര്‍ സുഹൃത്തുക്കലാണ് എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം അവര്‍ക്കിരുവര്‍ക്കുമിടയില്‍ യാതൊന്നും മറയ്ക്കാനോ,ഒളിക്കാനോ കാണില്ലയെന്നാണ്.അതിപ്പോള്‍  ആണ്‍ സുഹൃത്തുക്കലായാലും,പെണ്‍ സുഹൃത്തുക്കലായാലും,ആണ്‍ പെണ്‍ സുഹൃത്തുക്കലായാലും, സുഹൃത്ത്‌ ബന്ധം ഒരു പോലെയാവണം.അങ്ങനെ സാധിക്കുന്നില്ലയെങ്കില്‍ അതിനെയോരിക്കലുമൊരു സുഹൃത്ത്‌ബന്ധമായി കാണാന്‍ സാധിക്കില്ല.

       ലൈംഗീകമായ ആഗ്രഹത്തോട് കൂടി രണ്ടു ലിങ്കത്തില്‍പെട്ടവര്‍ തമ്മില്‍ സ്പര്‍ശിക്കുമ്പോള്‍ ഉണ്ടാകുന്ന മാനസീക അവസ്ഥയാവരുത് ഒരുക്കലും ഒരു സുഹൃത്തിനോടു അത് ചെയ്യുമ്പോള്‍.ലൈംഗീക ത്വരയോടെ ഒരു പെണ്ണിനെ കേട്ടിപിടിക്കുമ്പോള്‍ പുരുഷന്‍ അവളുടെ മുഴച്ചു നില്‍ക്കുന്ന ഭാഗങ്ങളിലാവും കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കുക.അതില്‍ കാമാമാവും മുമ്പേ നില്‍ക്കുന്ന വികാരം.അത്തരം വികാരങ്ങള്‍ മാതാവിനോടും,സഹോദരികലോടും ഒരിക്കലും തോന്നുകയില്ല.എന്നാല്‍ മാതാവോ സഹോദരിയോയല്ലാത സകല സ്ത്രികലോടും അങ്ങനെ തോന്നുവാനും പാടില്ല.അങ്ങനെ തോന്നുന്നവര്‍ തീര്‍ച്ചയായും മ്ലെച്ചന്മാരാകുന്നു.അങ്ങേനെയുള്ളവരാണ് ചിലപ്പോള്‍ കടിഞ്ഞാണ്‍ വിട്ടു അമ്മസഹോദരിമാരെ തിരിച്ചറിയാന്‍ പറ്റാതെ മ്ലേച്ഛമായ ചെയ്തികള്‍ ചെയ്യുന്നത്.അത്തരക്കാരെ സമൂഹത്തില്‍ നിന്നും ഇല്ലായ്മ ചെയ്യുക തന്നെ വേണം.

        ഇനി സ്ത്രികളോട് പറയാനുള്ളത്.നിങ്ങളുടെ സുരക്ഷയ്ക്ക് എന്ന് പറഞ്ഞു കൊണ്ട് നിങ്ങളുടെ സ്വാതന്ത്ര്യത്തെ ചങ്ങലയ്ക്ക് ഇടുവാന്‍ ഉപദേശിക്കുന്നവരെ നിങ്ങള്‍ എപ്പോളും സൂക്ഷിക്കണം.കാരണം അവര്‍ ഇടുങ്ങിയ ചിന്താഗതിക്കാരാണ്.സ്ത്രികള്‍ മൂടി പുതച്ചു മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂയെന്ന് പറയുന്നവന്‍ ഉദ്ദേശിക്കുന്നത് അവന്‍ നിങ്ങളുടെ മുലകളും,നിതംഭാങ്ങളും മാത്രമേ കാണുന്നുള്ളൂയെന്നാണു.സ്ത്രികള്‍ പുറത്തിറങ്ങാന്‍ പാടില്ല എന്ന് പറയുന്നവന്‍ ഉദ്ദേശിക്കുന്നത് അങ്ങനെ ഇറങ്ങിയാല്‍ തങ്ങള്‍ ബലാല്‍സംഗം ചെയ്തു കൊന്നു കളയുമെന്നാണ്.അങ്ങനെയുള്ളവരെ നിങ്ങള്‍ ഭയപെടുകതന്നെ വേണം.ആട്ടിന്‍ തോലിട്ട ചെന്നായക്കലാണവര്‍.

         അവസാനമായി പുരുഷന്മാരോട് പറയാനുള്ളത്.നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ ചങ്ങലയ്ക്കിട്ടതുകൊണ്ടോ ,പൊതിഞ്ഞുമൂടി കെട്ടിയതുകൊണ്ടോ അവള്‍ പതിവൃതയാവില്ല.പാതിവ്രത്യം കേവലം ശാരീരികമായ കാര്യമല്ല.അത് മാനസ്സിലും കാത്തുസൂക്ഷിക്കുന്നവലായിരിക്കണം യഥാര്‍ത്ഥ ഭാര്യ.നിയന്ത്രണങ്ങള്‍ വെക്കുന്നവനു അവളുടെ ശരീരം മാത്രമേ നിയന്ത്രിക്കാനാവു.അവളുടെ മനസ്സ് എപ്പോളും പറന്നുകൊണ്ടിരിക്കും.കിടപ്പറയില്‍ നിങ്ങള്‍ അവളുമായി വേഴ്ചയിലേര്‍പ്പെടുമ്പോള്‍ അവളുടെ മനസ്സില്‍ അയല്‍പക്കത്തെ സുന്ദരനോ,സിനിമ നടനോയൊക്കെയാവുമുണ്ടാകുക.അങ്ങനെയുള്ള അവളുമായി നിങ്ങള്‍ രതിയില്‍ എര്‍പെടുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഒരു വേശ്യയുമായി വേഴ്ച നടത്തുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അതെ സംതൃപ്തിയാവും.അതെ നിങ്ങളുടെ ഭാര്യ വേശ്യ തന്നെയാണ്.അതെ സമയം ഭാര്യയേയും തന്നെ പോലെയൊരു മനുഷ്യനായി കരുതുന്നവന്‍റെ ഭാര്യ എന്നും പതിവൃത തന്നെയാവും.അവന്‍ അവളെ  നിയന്ത്രിക്കുന്നത് മനസ്സ് കൊണ്ടാണ്.അങ്ങനെയുള്ളവനോട് സ്ത്രികള്‍ക്ക് അങ്ങേയറ്റത്തെ ബഹുമാനവും,സ്നേഹവും,വാല്‍സല്യവും,കാമവുമൊക്കെയാവുമുണ്ടാകുക.അവളുടെ ദൈവം അവനാകും.