Friday, 17 October 2014

ഗള്‍ഫ്‌ മലയാളികള്‍ നാലാംകിട സൈബര്‍ ഗുണ്ടകാളോ?

        കേരളത്തെ സംബന്ധിച്ചേടത്തോളം ഗള്‍ഫ് ഒരു പുണ്യഭൂമിയാണ്.കാരണം പഠിപ്പും വിദ്യാഭ്യാസവുമില്ലാതെ കവലകളിലും,ബസ്‌ സ്റ്റോപ്പുകളിലും,പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞും നാട്ടുകാരുടെ പരദൂഷണം പറഞ്ഞും,തേങ്ങയും മാങ്ങയും മോഷ്ടിച്ചും ഭരണകൂടത്തിനും,പൊതുസമൂഹത്തിനും കാല്‍കാശിന്‍റെ ഗുണമില്ലാതിരുന്ന ഒരു വലീയ ജനസമൂഹത്തെ ദത്തെടുത്തു അവിടെ ചുരുങ്ങിയത് അവരുടെ കക്കൂസും,ആസനവും വൃത്തിയാക്കുന്ന പണിയെങ്കിലും നല്‍കി നമ്മുടെ നാടിന്‍റെ ക്രമസമാധാനം തന്നെ മെച്ചപ്പെടുത്തിയ ഒരു വലീയ പുണ്യഭൂമി തന്നെയാണ് ഗള്‍ഫ് മരുഭൂമികള്‍.ഇന്നു കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന കുടുംബങ്ങളും കഞ്ഞികുടിച്ചു കഴിയുന്നതിനു പിന്നില്‍ എണ്ണപാടങ്ങള്‍ കൊണ്ടു അനുഗ്രഹീതമായ ഈ പുണ്യഭൂമിയുള്ളത് കൊണ്ടു മാത്രമാണ്.

     എന്നാല്‍ കേരളത്തില്‍ ചണ്ടികളായി ജീവിച്ചു തീര്‍ക്കേണ്ടിയിരുന്ന ഈ ജനവിഭാഗം അവിടെ ഗള്‍ഫ്‌ പുണ്യഭൂമിയില്‍ അറബികളുടെ കക്കൂസും ആസനവും വരെ വൃത്തിയാക്കികൊണ്ടു ജീവിക്കാനുള്ള പണം കണ്ടെത്തിയതോടെ സ്വന്തം ജനമാവാസനയായ പരദൂഷണവും,കുത്തിതിരുപ്പും അസൂയയും വീണ്ടും പോടീ തട്ടി പുറത്തെടുത്തിരിക്കുന്നു എന്നു വേണം കഴിഞ്ഞ കുറെകാലങ്ങളായുള്ള സംഭവങ്ങള്‍ വിലയിരുത്തിയാല്‍ മനസ്സിലാക്കാനാവുക.സ്മാര്‍ട്ട്‌ഫോണുകളും ഇന്റര്‍നെറ്റുമൊക്കെ വിദ്യാഭ്യാസവും,സംസ്കാരവും തൊട്ടു തീണ്ടിയിട്ടില്ലാത്ത ഈ ഗള്‍ഫ്‌ക്കാര്‍ക്കുപോലും ലഭ്യമായ ഈ കാലത്ത് ഇത്തരക്കാരുടെ ശല്യം പെരുകിയില്ലെങ്കിലേ അത്ഭുതമുള്ളു.ഇന്നു ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നടക്കുന്ന സകല വഷളത്തരങ്ങളുടെയും പിന്നില്‍ പ്രധാനമായും കുറെ വിവരദോഷികളും,അല്പ്പന്മാരുമായ ഗള്‍ഫ്‌ പ്രവാസികള്‍ മാത്രമാണ്.

     ഈ അടുത്തകാലത്ത് വിവാദമായ സകല സംഭവങ്ങളിലും തെറിയഭിക്ഷേകം വാരി വിതറി നാം മലയാളികളെ മുഴുവന്‍ നാറ്റിച്ചിരിക്കുകയാണ് ഈ അറബി വേലക്കാര്‍.ഡെക്കാന്‍ ക്രോണിക്കിള്‍ എന്ന പത്രം മലയാളികളെ വിശേഷിപ്പിച്ചത് സൈബര്‍ ഗുണ്ടകള്‍ എന്നാണു.എന്താ ചെയ്യാ.നാട്ടില്‍ നിന്നാല്‍ ഇവര്‍ പട്ടിണികിടന്നു പിടിച്ചുപറിയും,മോഷണവുമായി ബാക്കിയുള്ളവരുടെ ക്രമസമാധാനവും തകരുമായിരുന്നു.അത്തരക്കാര്‍ മൊത്തം അറബിവേലയ്ക്കായി അങ്ങ് ഗള്‍ഫില്‍ പോയാപ്പോള്‍ ഇനിയിപ്പം നന്നായിക്കോളും എന്നു കരുതിയ നമ്മളെ പോലത്തെ വിദ്യാസമ്പന്നരും,സംസ്കാരവുമുള്ള നല്ല മലയാളികള്‍ ശശിയായി എന്നു പറഞ്ഞാല്‍ മതിയെല്ലോ.സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന വിരലില്‍ എണ്ണാവുന്ന രാജ്യക്കാര്‍ മാത്രമറിയുന്ന ഒരു കൂതറ ക്രിക്കെറ്റ് കളിക്കാരനെ ലോകം മുഴുവനറിയുന്ന മാറിയ ഷറപ്പോവ എന്ന സുന്ദരി അറിയില്ല എന്നു ഒരു സത്യം പറഞ്ഞപ്പോള്‍ കണ്ടതാണ് ഗള്‍ഫ്‌ പ്രവാസികളുടെ ഭാഷസൗകുമാര്യം.എന്തൊക്കെ തെറിയാണ് ആ പാവം റഷ്യക്കാരിയെ അവരുടെ പേജില്‍കേറി വിളിച്ചത്.അതും മലയാളത്തില്‍ എന്നതാണ് തമാശ.ദേ ഇപ്പോള്‍ പുതിയ ഒരു റിപ്പോര്‍ട്ട് കൂടി വന്നിരിക്കുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ വാട്സ്അപ്പ്‌ വഴി പ്രചരിച്ച സരിതയുടെ അശ്ലീല വീഡിയോ പടര്‍ത്തിതും അധികവും ഈ ഗള്‍ഫ്‌ പ്രവാസികളാണ് പോലും.എനിക്ക് ഇവരോടു ചോദിക്കാനുള്ളത്...ഹേ വിവരംകെട്ട അറബിവേലക്കാരെ നിങ്ങള്‍ക്ക് അവിടെ ഒരു പണിയുമില്ലേ?ഒന്നുമില്ലെങ്കില്‍ അവിടെയുള്ള ഒട്ടകത്തിന്‍റെ കൂടി ആസനം കഴുകി വൃത്തിയാക്കുക.

       ഈ ലേഖനതിനായി ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ നല്ലവരും അധ്വാനശീലരുമായ നല്ല ഗള്‍ഫ്‌ പ്രാവാസികള്‍ക്ക് വേദനിക്കുമെന്നു എനിക്കറിയാം.നിങ്ങളോട് എനിക്കു പറയുവാനുള്ളത്.ദയവു ചെയ്തു നിങ്ങള്‍ എന്നോടു ക്ഷമിക്കുക.ഇത്തരക്കാരെകൊണ്ടു നിങ്ങളും,ഞങ്ങളും ഉള്‍പ്പടെയുള്ള നല്ല മലയാളികള്‍ക്കും കൂടി ചീത്തപെരാവുകയാണ്.ആയതിനാല്‍ അത്തരക്കാരെ നിയന്ത്രിക്കാന്‍ ഇത്തരം കടുത്ത പ്രയോഗങ്ങള്‍ അനിവാര്യമാണ്.പിന്നെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാഭ്യാസവും,കഴിവുമില്ലാത്ത അലവലാതി ഗള്‍ഫ്‌ പ്രവാസികളോട് ഞങ്ങള്‍ നാട്ടിലെ മലയാളികള്‍ക്ക് പറയാനുള്ളത്, നിങ്ങള്‍ ദയവു ചെയ്തു അറബികളുടെ ആസനം കഴുകി നല്ലവണ്ണം കുളിക്കുക.അല്ലാതെ അതിന്‍റെ നാറ്റം ഓണ്‍ലൈന്‍ വഴി കഴുത കാമം കരഞ്ഞു തീര്‍ക്കുന്നത് പോലെ തെറി വിളിച്ചു നാറ്റിക്കരുത്.ആസനം മര്യാദക്ക് കഴുകാത്തപ്പോള്‍ അറബികള്‍ നിങ്ങളെ വിളിക്കുന്ന തെറികള്‍ നിങ്ങളുടെ മനസ്സില്‍ തന്നെ ഒതുക്കി നിര്‍ത്തുക.

Sunday, 12 October 2014

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യത

           പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്നും ഇരുപത്തിയൊന്നു ആക്കുന്നതിനെ സംബന്ധിച്ച് നമ്മുടെ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വമായി ആലോചിക്കുന്നതു ഏവരും അറിഞ്ഞു കാണുമല്ലോ.വര്‍ഷങ്ങളായി ഈ വിഷയത്തില്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.വികസിത രാജ്യങ്ങളില്‍ പോലും വിവാഹ പ്രായം പതിനെട്ടിലും കുറവാണ് എന്നതാണ് ഇതിനെ എതിര്‍ക്കുന്നവരുടെ പ്രധാന ന്യായം.പക്ഷെ ഇന്ത്യ പോലെ ഒരു രാജ്യത്ത് ഇത്തരമൊരു നീക്കത്തിന്‍റെ പ്രായോഗികമായ ആവശ്യകത നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

         ഇന്നു നമ്മുടെ രാജ്യത്ത് പതിനെട്ടു വയസ്സില്‍ വിവാഹം ചെയ്യപ്പെടുന്ന പെണ്‍കുട്ടികളില്‍ 95 ശതമാനംപേര്‍ക്കും പിന്നീടുള്ള വിദ്യാഭ്യാസം തുടരാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ് ഈ വിഷയത്തില്‍ ഒരു മാറ്റം ആവശ്യമുണ്ട് എന്നു വാദിക്കാനുള്ള പ്രധാന കാരണം.നമ്മുക്കറിയാം നമ്മുടെ സംസ്ഥാനത്ത് ഈ അടുത്തകാലങ്ങളില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്നും പതിനാറാക്കണം എന്ന ആവശ്യം ചില കോണുകളില്‍ നിന്നും ഉയരുകയുണ്ടായി.വികസിത രാജ്യങ്ങളില്‍ പോലും പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തില്‍ നിയന്ത്രണമില്ല എന്നായിരുന്നു അവര്‍ ഉന്നയിച്ച ന്യായം.എന്നാല്‍ സത്യത്തില്‍ ഇത്തരമൊരു ആവശ്യം ഉയരാനുള്ള കാരണം നമ്മുടെ സാഹൂഹ്യഘടനയില്‍ വന്നിട്ടുള്ള മാറ്റങ്ങളാണ്.ഇന്ന് നമ്മുടെ സംസ്ഥാനത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്.നമ്മുടെ നാട്ടില്‍ ആണ്‍കുട്ടികള്‍ക്ക് ലഭ്യമാകുന്ന വിദ്യാഭ്യാസം തന്നെ പെണ്‍കുട്ടികള്‍ക്കും നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറായിരിക്കുന്നു.നമ്മുടെ സമൂഹത്തില്‍ വന്ന ഈ മാറ്റത്തിന്‍റെ പരിണിത ഫലമായി നമ്മുടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം വര്‍ദ്ധിച്ചു.അതിനാല്‍ തന്നെ തങ്ങളെക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞ ഒരുവനുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇന്നത്തെകാലത്തെ പെണ്‍കുട്ടികള്‍ തയ്യാറാകുന്നില്ല.അവരുടെ രക്ഷിതാക്കളും അത്തരം ബന്ധങ്ങളെ എതിര്‍ക്കുന്നു.ഇതിന്‍റെ ഫലമായി വലിയ ഒരു വിഭാഗം ആണ്‍കുട്ടികള്‍ക്ക് പെണ്ണു കിട്ടാത്ത അവസ്ഥ സംജാതമായിരിക്കുകയാണ്.പത്താം ക്ലാസും,ചിലപ്പോള്‍ കഷ്ടി പ്ലസ്‌ ടൂവും മാത്രം വിദ്യാഭ്യാസമുള്ള പല യുവാക്കളും ഗള്‍ഫ്‌ നാടുകളില്‍ പോയി ജോലി ചെയ്താണ് ജീവിതം കഴിക്കുന്നത്‌.അങ്ങനെ ഒരു വലിയ ഒരു വിഭാഗം നമ്മുടെ സംസ്ഥാനത് നിലവില്‍നില്‍ക്കെ പെണ്‍കുട്ടി ഇന്നു കാണുന്ന വിധത്തില്‍ വിദ്യാഭ്യാസം നേടുന്നത് നമ്മുടെ സാമൂഹത്തില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ ചില്ലറയല്ല.പഴയകാലങ്ങള്‍ക്ക് വിഭിന്നമായി ഇന്നു ഗള്‍ഫ്‌ പ്രവാസികള്‍ക്ക് പെണ്ണുകിട്ടാന്‍ ബുദ്ധിമുട്ടാകുന്നതിന്‍റെ ഏറ്റവും പ്രധാനമായ കാരണവും ഇതു തന്നെ.

           ഇത്തരമൊരു സാഹചര്യത്തിലാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാറാക്കുവാന്‍ വേണ്ടിയുള്ള ആവശ്യം ഉയരുന്നത്.ഇന്നു പെണ്‍കുട്ടികള്‍ നേടുന്ന ഉന്നത വിദ്യാഭ്യാസത്തിനു തടയിടുകയെന്ന ലക്ഷ്യം തന്നെയാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്ന ഭൂരിപക്ഷത്തിന്‍റെയും ലക്ഷ്യം.ഇന്നു നമ്മുടെ നാട്ടില്‍ പതിനെട്ടു വയസ്സില്‍ വിവാഹിതരാകുന്ന പെണ്‍കുട്ടികളുടെ പിന്നീടുള്ള വിദ്യാഭ്യാസം തടസ്സപ്പെടുന്ന ഒരു സ്ഥിതിവിശേഷമാണ് ഉള്ളത്.അതു മാത്രമല്ല പതിനാറു വയസ്സ് എന്ന് പറയുമ്പോള്‍ കഷ്ടിച്ച് പത്താം ക്ലാസ്സ് മാത്രം കഴിയുന്ന പ്രായമാണ്.ആ പ്രായത്തില്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്യുവാന്‍ സാധിച്ചാല്‍ ഇന്നു പത്താം ക്ലാസ്സും ഗുസ്തിയും മാത്രമായി ഗള്‍ഫ്‌ നാടുകളില്‍ അടിമകളായി കൂലിവേല ചെയ്തു ജീവിക്കുന്ന പ്രവാസി വിഭാഗത്തിനും പെണ്ണു കിട്ടുവാനുള്ള സാധ്യത വര്‍ദ്ധിക്കുകയാണ്.ഈ ആവശ്യത്തിന്‍റെ പിന്നിലുള്ള ദുരുധ്വാശം ഇതുമാത്രമാണ്.

       ഇത്തരം നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുന്ന നിയമമാണ് ഇപ്പോള്‍ സര്‍ക്കാരിന്‍റെ മുന്നിലുള്ളത്.പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്നു ഇരുപത്തൊന്നാക്കുന്നതോടെ അവര്‍ക്ക്  ഉന്നത വിദ്യാഭ്യാസം നേടുവാനുള്ള സാഹചര്യം വര്‍ദ്ധിക്കുകയാണ്.അപ്പോള്‍ ചിലര്‍ ചോദിക്കും ഇത്തരമൊരു നിയമം ലൈംഗിക അവകാശങ്ങള്‍ക്കുമേലുള്ള കനത്ത പ്രഹരമാവില്ലേയെന്നു.ഒരു വിദ്യാഭ്യാസ സമൂഹത്തില്‍ ലൈംഗികത ഒരു വിഷയമേയല്ല.മികച്ച വിദ്യാഭ്യാസം സിദ്ധിച്ച ഒരു സമൂഹത്തില്‍ പൂര്‍വ്വ ലൈംഗീക ജീവിതമോന്നും പില്‍കാല ജീവിതത്തില്‍ ബാധിക്കുകയില്ല എന്നതാണ് സത്യം.അതുമാത്രമല്ല ഇന്നു നാം കാണുന്ന തരത്തിലുള്ള അവിഹിത ബന്ധങ്ങളും കുറയുകയും ചെയ്യുന്നതാണ്.ഓര്‍ക്കുക ഏറ്റവും കൂടുതല്‍ അവിഹിത ബന്ധങ്ങള്‍ നിലനില്‍ക്കുന്നത് ഗള്‍ഫ്‌ പ്രവാസികളുടെ ഭാര്യമാരുടെ ഇടയിലാണ് എന്നതും ഈ അവസ്സരത്തില്‍ ഓര്‍ക്കേണ്ടതാണ്.പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്നും ഇരുപത്തൊന്നാക്കുന്നതിനെ നമ്മുടെ വിദ്യാഭ്യാസ സമൂഹം ഇരുകയ്യും നീട്ടി സ്വികരിക്കുന്നതാണ്.

Sunday, 5 October 2014

ഓ രാജഗോപാലന്‍റെ തോല്‍വി:പണി കിട്ടുന്നത് സഞ്ജുവിനോ?

       ഈ കഴിഞ്ഞ പാര്‍ലിമെന്‍റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ഓ രാജഗോപാലന്‍ മിന്നുന്ന പ്രകടനം നടത്തി ചരിത്രത്തിലാദ്യാമായി ബി ജെ പ്പിയെ രണ്ടാം സ്ഥാനത് എത്തിച്ചത് ഏവര്‍ക്കും അറിയാമല്ലോ.തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പേ മണ്ഡലത്തിലെ കോണ്ഗ്രസ് സ്ഥാനാര്‍ഥിയും വിവാദനായകനുമായ ശ്രിമാന്‍ ശശി തരൂര്‍ ഒരു സഭയില്‍ ചെന്നു വോട്ടു മറിക്കണം എന്നു അപേക്ഷിക്കുന്ന വീഡിയോ ക്ലിപ്പ് കൊണ്ട്, മുമ്പേ തന്നെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ മണ്ഡലം കൂടിയായിരുന്നു അത്.തിരുവനന്തപുരം പാര്‍ലിമന്‍റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴു നിയോജകമണ്ഡലങ്ങളില്‍ നാലെണ്ണത്തിലും ഒന്നാം സ്ഥാനത്ത് എത്തിയ ശ്രീ ഓ രാജഗോപാലന്‍, ന്യൂനപക്ഷങ്ങള്‍ തിങ്ങി പാര്‍ക്കുന്ന മറ്റു മൂന്നു മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടതാണ് അദ്ദേഹത്തിന്റെ തോല്‍വിക്കു കാരണം എന്നു പകല്‍ പോലെ വ്യക്തമായതുമാണ്.

     ഇനി നമ്മള്‍ക്ക് വിഷയത്തിലേക്ക് കടക്കാം.അന്നു ഓ രാജഗോപാലന്‍റെ തോല്‍വിക്കു ചുക്കാന്‍ പിടിച്ച ചില ന്യൂനപക്ഷ വിഭാഗങ്ങളെ കിട്ടുന്നിടത്ത് വെച്ച് പണി കൊടുത്തു പ്രതികാരം തീര്‍ക്കുക എന്നതാണ് ഇപ്പോളത്തെ ചില സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.അതിന്‍റെ ഒരു ഉദാഹരണമാണ് സഞ്ജു സാംസണ്‍ എന്ന കേരളത്തിന്‍റെ യശസ്സ് ഉയര്‍ത്തിയ യുവ ക്രിക്കെറ്ററുടെ അനുഭവം നമ്മുക്കു കാട്ടി തരുന്നത്.തിരുവന്തപുരത്തെ ഒരു ന്യൂനപക്ഷ കുടുംബത്തില്‍ ജനിച്ച സഞ്ജുവിന്‍റെ കരിയര്‍ തന്നെ അവതാളത്തിലാക്കിക്കൊണ്ടാണ് സമീപകാലങ്ങളിലെ ബി സി സി ഐ നടപടികള്‍ മുന്നോട്ടു പോകുന്നത്.ഇംഗ്ലണ്ട് പര്യടനത്തിനായി ടീമില്‍ ഉള്‍പെട്ട സഞ്ജുവിനെ ഒരു മല്‍സരത്തില്‍ പോലും കളിപ്പിക്കാതെയിരുന്നതും ഒരു പക്ഷെ അണിയറയില്‍ നടക്കുന്ന ഇത്തരം ചരടുവലികളുടെ ഭാഗമാവാം.നാലാം മല്‍സരത്തില്‍ തന്നെ പരമ്പര ഉറപ്പാക്കിയ ഇന്ത്യയുടെ അവസാന കളിയില്‍ പോലും സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്നത് രോഷതോടെയാണ് സുനില്‍ ഗവാസ്ക്കര്‍ അടക്കമുള്ള പ്രമുഖര്‍ പ്രതികരിച്ചത്.അന്നു അതിറെയൊക്കെ പഴി ക്യാപ്റ്റനായ ധോണിയില്‍ എത്തിചേര്‍ന്നെങ്കിലും ഇതിന്റെയൊക്കെ മൂല കാരണം മറ്റു പലതുമാണ് എന്നാണു അണിയറ സംസാരം.

     മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കിലും അല്ലെങ്കിലും ഇന്ത്യയില്‍ അതും കൊച്ചിയില്‍ അടക്കം നടക്കുന്ന ഇന്ത്യ വെസ്റ്റ്‌ ഇന്‍ഡിസ് പരമ്പരയില്‍ സഞ്ജുവിനെ നിര്‍ധാക്ഷണ്യം ഒഴിവാക്കിയിരിക്കുന്നു.മുമ്പ് ഇന്ത്യന്‍ ടീമില്‍ ഏത്തപെട്ട ശീശാന്തിന്‍റെ അമ്മ ഒരു ബിരിയാണി തിന്നാല്‍ വരെ വാര്‍ത്തയാക്കിയിരുന്ന കേരളത്തിലെ മാധ്യമങ്ങള്‍ ഈ അവഗണനയെ കുറിച്ച് ഒരക്ഷരം ഉരിയാടാത്തതും ശ്രദ്ധെയാമാണ്.ദീപസ്തംപം മാഹാശ്ചാര്യം, പക്ഷെ നമ്മുക്കും കിട്ടണം പണം.അത്ര തന്നെ.എന്തായാലും മതങ്ങളുടെയും ,പാര്‍ട്ടികളുടെയും മത ഭ്രാന്തു കാരണം കരിയര്‍ അവസാനിപ്പിക്കേണ്ട ഗതികേടിലാണ് നമ്മുടെ പാവം സഞ്ജു എന്നു കരുതേണ്ടിയിരിക്കുന്നു.