Sunday, 14 December 2014

ഇന്ത്യന്‍ സര്‍ക്കാരിന് ജി സി സി രാജ്യങ്ങള്‍ വെറുമൊരു ചവറ്റുകുട്ടയോ??????????

          ജി സി സി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ആളുകളുടെ കാര്യത്തില്‍ നമ്മുടെ കേന്ദ്ര സര്‍ക്കാരുകളുടെ കാലങ്ങളായുള്ള അവഗണനയാണ് ഇങ്ങനെ ഒരു ലേഖനം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്‌.കേരളമടകമുള്ള സംസ്ഥാനങ്ങളിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും നിലനില്‍പ്പ് തന്നെ ജി സി സി രാജ്യങ്ങളുടെ ഔദാര്യമാണ്.ഇങ്ങനെ കുറച്ചു രാജ്യങ്ങള്‍ ഇല്ലെങ്കില്‍ ഇവിടെയുള്ള വലിയ ഒരു വിഭാഗം ജനത പട്ടിണിയും ദാരിദ്ര്യവുമായി കഴിയേണ്ടി വന്നേനെ.കുറച്ചു പേര്‍ കള്ളന്മാരും,കൊലപാതകികലുമൊക്കെയായി മാറിയേനെ.

       എന്താണു നമ്മുടെ സര്‍ക്കാരിന് ജി സി സി രാജ്യങ്ങളിലെ പ്രവാസികളോടു മാത്രം ഈ ഒരു വെറുപ്പ്‌.യുറോപ്പിലെയും,അമേരിക്കയിലെയും,ആഫ്രിക്കയിലെയും,ഓസ്ട്രേലിയയിലെയും പ്രവാസികളോടു നമ്മുടെ എല്ലാ സര്‍ക്കാരുകള്‍ക്കും അനുഭാവപൂര്‍ണ്ണമായ നിലപാടുകലാനുള്ളതു.കാരണം അവിടെയൊക്കെയുള്ളവര്‍ നല്ല ജോലി ചെയ്യുന്നു എന്നുള്ളതാണോ?

      നമ്മുടെ ഒരു എംബസ്സി ഉദ്യോഗസ്ഥന്‍റെ വാക്കുകള്‍ കടമെടുത്താല്‍ കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചേടത്തോളം ജി സി സി രാജ്യങ്ങള്‍ ഇവിടെയുള്ള പട്ടിണി പാവങ്ങളെ നിക്ഷേപിക്കാനുള്ള ഒരു ചവറ്റുകുട്ട മാത്രമാണ്.അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നമ്മുടെ ഇന്ത്യന്‍ സര്‍ക്കാരിന് ജി സി സി രാജ്യങ്ങളില്‍ നിന്ന് പെട്രോള്‍ വാങ്ങുന്ന പൈസയുടെ നൂറിലോന്നുപോലും ഈ പറഞ്ഞ ജി സി സി രാജ്യങ്ങളിലെ തൊഴിലാളികളില്‍ നിന്നു കിട്ടുന്നില്ല.പിന്നെ ആകെയുള്ള ഒരു ഗുണം ഇവിടത്തെ കുറെ ഗുണമില്ലാത്ത ജനങ്ങള്‍ അറബി നാടുകളിലെ മരുഭൂമിയാകുന്ന ചവറ്റുകുട്ടയില്‍ തള്ളപ്പെടുന്നു.ഗുണമില്ലാത്ത ജനങ്ങളായതിനാല്‍ അവര്‍ രാജ്യത്തില്‍ നിന്നു എത്രയും കുറയുന്നോ അത്രയും ഗുണമാണ് പോലും.റേഷനും,തൊഴില്ലിലായ്മ പെന്‍ഷനുമെങ്കിലും സര്‍ക്കാരിനു ലാഭികാമല്ലോയെന്നു.പിന്നെ കേരളം പോലൊരു ദരിദ്ര സംസ്ഥാനത്തിനു വിദ്യാസമ്പന്നരെ പോലും താങ്ങാന്‍ പറ്റാത്തതിനാല്‍ ചവറുകളുടെ ശതമാനം വളരെ കൂടുതലാണ് പോലും.എങ്ങനെഇരിക്കുന്നു സുഹൃത്തുക്കളെ നമ്മുടെ സര്‍ക്കാരിന്‍റെ പ്രധിനിധിയുടെ വാക്കുകള്‍?

         അതെ കയ്പ്പുള്ള യാഥാര്‍ത്യങ്ങള്‍ നാം ഇനിയെങ്കിലും മനസ്സിലാക്കണം.നമ്മുടെ സര്‍ക്കാരിനു ജി സി സി പ്രവാസിയെന്നു പറഞ്ഞാല്‍ ഇത്രയേയുള്ളു.കുറെ ചവരുകളെ നിക്ഷേപിക്കുന്ന ഒരു ചവറ്റുകുട്ടമാത്രമാണ് ജി സി സി രാജ്യങ്ങളെന്നു ചുരുക്കം.

Sunday, 2 November 2014

ചുംബന സമരത്തെ എതിര്‍ക്കുന്നത് വിരൂപരായ കേരള പുരുഷന്‍മാരോ?

          കേരളം ഒരു പ്രത്യേക ഭൂപ്രകൃതിയാണ്.ലോകത്തില്‍ പൊതുവില്‍ നോക്കുകയാണെങ്കില്‍ സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ ആണുങ്ങളാണ് മുന്‍പില്‍.അതു മനുഷ്യനിലെന്നല്ല സകല ജീവജാലങ്ങളിലും അങ്ങനെ തന്നെ.പക്ഷെ ഇങ്ങു നമ്മുടെ ഈ കൊച്ചു കേരളത്തില്‍ സംഗതി മറിച്ചാണ്.മറ്റു സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കേരളത്തിലെ സ്ത്രികള്‍ ഇവിടത്തെ പുരുഷന്മാരെക്കാള്‍ പതിന്‍മടങ്ങ്‌ സുന്ദരികളാണ്.ഇവിടെയുള്ള തൊണ്ണൂറു ശതമാനം പുരുഷന്മാരും സുന്ദരന്മാരല്ലയെന്നു മാത്രമല്ല വിരൂപരും കൂടിയാണ്.നീളവുമില്ല,മസ്സിലുമില്ല,എന്നാല്‍ കുടവയറും വിയര്‍പ്പുനാറ്റവും വേണ്ടുവോളമുള്ള ഒരു കൂട്ടം മാംസപിണ്ടങ്ങള്‍ മാത്രമാണ് ഇവിടത്തെ പുരുഷന്മാരിലെ വലിയൊരു വിഭാഗം.

        ഇത്തരമൊരു സാഹചര്യം നിലവിലുള്ളതുകൊണ്ടാണ് ഇവിടത്തെ പുരുഷന്മാര്‍ ഇത്രയധികം സദാചാരവാദികളായി മാറിയത് എന്നു അനുമാനിക്കേണ്ടിയിരിക്കുന്നു.കാരണം ഇവിടത്തെ സാഹചര്യപ്രകാരം ബഹുഭൂരിപക്ഷം വരുന്ന പുരുഷന്മാരും കല്യാണം കഴിച്ചിരിക്കുന്നത് അവരെക്കാളും സൗന്ദര്യമുള്ള സ്ത്രികളെയാവും.തന്നെക്കാള്‍ സുന്ദരിയായ ഭാര്യ എന്ന സ്ഥിതിയില്‍ മിക്കവാറും വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍റെ അവസ്ഥിയാലാവും.അങ്ങനെ വരുമ്പോള്‍ ഒരു കാരണവശാലും തന്‍റെ ഭാര്യയെ മറ്റൊരു പുരുഷന്‍കാണുന്നത് എന്ന നിഗമനത്തില്‍ ഇവിടത്തെ പുരുഷന്‍മാര്‍ എത്തി ചേര്‍ന്നു.കേരളത്തിലെ ഇന്നു കാണുന്ന വികൃതമായ സദാചാര കോമാളി നിയമങ്ങള്‍ക്ക് തുടക്കമാവുന്നത് ഇങ്ങനെയാണ്.

       എന്നാല്‍ കാലം മാറി,സാഹചാര്യങ്ങള്‍ മാറി.ഇന്നു കേരളത്തിലെ സ്ത്രികള്‍ ഇവിടത്തെ പുരുഷനു സമാനമായി വിദ്യാഭ്യാസം നേടിയിരിക്കുന്നു.സ്ത്രികള്‍ ഇന്നു അവരുടെ ഇഷടാനുസരണം തന്നെ ഇണയെ കണ്ടു പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു.അങ്ങനെ വന്നപ്പോള്‍ സമൂഹത്തിലെ വലിയ ഒരു വിഭാഗം പുരുഷന്മാര്‍ക്കും കല്യാണം കഴിക്കാന്‍ പെണ്ണിനെ കിട്ടാത്ത അവസ്ഥ വന്നിരിക്കുകയാണ്.വിദ്യഭ്യാസമില്ലത്തവര്‍,സൗന്ദര്യമില്ലത്തവര്‍,സ്വത്തും പണവുമില്ലാത്തവര്‍,ഗള്‍ഫുകാര്‍ അങ്ങനെ നീളുന്നു ആ പട്ടിക.ഇന്നത്തെ സ്ത്രികള്‍ കല്യാണം കഴിക്കുമ്പോള്‍ തങ്ങളുടെ വരന്‍ സുന്ദരനാണോ,വിദ്യാഭ്യാസമുള്ളവനാണോ,സ്വത്തുള്ളവരാണോ,ഗള്‍ഫില്‍ അറബിയുടെ അടിമജോലിക്കാരാണോ എന്നൊക്കെ നല്ലവണ്ണം നിരീക്ഷിക്കുന്നുണ്ട്.ഏതെങ്കിലും കാരണവശാല്‍ തങ്ങളെ കല്യാണം കഴിക്കാന്‍ വരുന്നവന്‍ പോരാ എന്നു തോന്നിയാല്‍ ആ ബന്ധം അവിടെ വെച്ചു മുറിച്ചു കളയുകയാണ്.പ്രണയത്തിന്‍റെ കാര്യത്തിലും സംഭവിക്കുന്നത് മറിച്ചല്ല.തങ്ങള്‍ക്കു ചേര്‍ന്ന പുരുഷനെ മാത്രമേ ഇന്നത്തെ സ്ത്രികള്‍ പ്രണയിക്കാനും തിരഞ്ഞെടുക്കുന്നുള്ളൂ.പിന്നെ ചില സ്ത്രികള്‍ തല്‍കാല ടൈം പാസിനായി ഏതെങ്കിലും പോങ്ങന്മാരെ പഞ്ചാരയടിക്കുന്നുണ്ടാവാം.പക്ഷെ അതിനും അവര്‍ പണമുള്ളവരെയേ തിരഞ്ഞെടുക്കു.

      ഇത്തരം സാഹചര്യം മുന്‍കൂട്ടി കണ്ട കുരുട്ടുബുദ്ധിക്കാര്‍ ഇവിടത്തെ പുരുഷന്‍മാരുടെ ഇടയിലുണ്ട്.ഗുണമുള്ള ആണിനു മാത്രം പെണ്ണ് എന്ന ഇന്നത്തെ സാഹചര്യത്തിന് വഴിവെച്ചത് സ്ത്രികളുടെ വിദ്യാഭ്യാസമാണ് എന്നു മനസ്സിലാക്കിയ ഈ കുട്ടര്‍, എങ്ങനെയും സ്ത്രികളുടെ വിദ്യാഭ്യാസത്തിനു തടയിടുവാനുള്ള നടപടികള്‍ക്കായി ശ്രമിച്ചു തുടങ്ങി.സ്ത്രികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്ന് പതിനാറാക്കുക എന്ന ആവശ്യം വന്നത് ഇങ്ങനെയോടു ദുരുദ്ദേശം മനസ്സില്‍ വെച്ചോണ്ട് മാത്രമാണ്.എന്നാല്‍ അത്തരം കുരുട്ടു ബുദ്ധിക്കാരുടെ ഉദ്ദേശം മനസ്സിലാക്കിയ സര്‍ക്കാര്‍ അവര്‍ക്കിട്ടു ഒരു കൊട്ടു കൊടുക്കുക എന്ന ലക്ഷ്യം വെച്ചു കൊണ്ട് തന്നെ സ്ത്രികളുടെ വിവാഹ പ്രായം ഇരുപത്തിയൊന്നു എന്നു പുനര്‍ക്രമീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു(കൂടുതല്‍ വിവരങ്ങള്‍ ഈ ലേഖനത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നു പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യത).

          അതെ ഇന്നത്തെ ചുംബന സമരം കേരള സാംസ്കാരിക ചരിത്രത്തില്‍ പുതിയൊരു വഴിത്തിരിവ് സൃഷ്ട്ടിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.ഒരു പെണ്ണിനെ നേരെ ചൊവ്വേ കാണണമെങ്കില്‍ വേശ്യാലയത്തെയും നീലചിത്രങ്ങളെയും മാത്രം ആശ്രയിക്കേണ്ടി വരുന്ന വിരൂപരായ നപുംന്സകങ്ങള്‍ക്ക് ഇത്തരം സമരത്തോടെ അടങ്ങാത്ത രോക്ഷം ഉണ്ടാകാം.അവരോടു എനിക്ക് പറയാനുള്ളത് നെറ്റില്‍ പുതിയ വല്ല വീഡിയോകളും വന്നു കാണും.അതു പോയി കണ്ടു തല്‍കാലം ആശ്വസിക്കുക.അല്ലാതെ നേരായ രീതിയില്‍ ഒരു പെണ്ണിനെ നിങ്ങള്‍ക്ക് എന്തായാലും കിട്ടാന്‍ പോകുന്നില്ല.ചുംബനം എന്നൊക്കെ പറയുന്നത് എന്താണെന്ന് നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല.പിന്നെ കുറച്ചു പണമുണ്ടെങ്കില്‍ ഏതെങ്കിലും വേശ്യ തെരുവിലെ എച്ചില്‍പിണ്ടങ്ങളെയോ, അല്ലെങ്കില്‍ ജപ്പാന്‍ കമ്പനികള്‍ ഇറക്കുന്ന റബര്‍ പാവകളെയോ കിട്ടിയേക്കും.പക്ഷെ അതും ഏതാനും മണിക്കൂര്‍ നേരത്തേക്ക്‌ മാത്രമാവും എന്നു മറക്കരുത്.

Friday, 17 October 2014

ഗള്‍ഫ്‌ മലയാളികള്‍ നാലാംകിട സൈബര്‍ ഗുണ്ടകാളോ?

        കേരളത്തെ സംബന്ധിച്ചേടത്തോളം ഗള്‍ഫ് ഒരു പുണ്യഭൂമിയാണ്.കാരണം പഠിപ്പും വിദ്യാഭ്യാസവുമില്ലാതെ കവലകളിലും,ബസ്‌ സ്റ്റോപ്പുകളിലും,പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞും നാട്ടുകാരുടെ പരദൂഷണം പറഞ്ഞും,തേങ്ങയും മാങ്ങയും മോഷ്ടിച്ചും ഭരണകൂടത്തിനും,പൊതുസമൂഹത്തിനും കാല്‍കാശിന്‍റെ ഗുണമില്ലാതിരുന്ന ഒരു വലീയ ജനസമൂഹത്തെ ദത്തെടുത്തു അവിടെ ചുരുങ്ങിയത് അവരുടെ കക്കൂസും,ആസനവും വൃത്തിയാക്കുന്ന പണിയെങ്കിലും നല്‍കി നമ്മുടെ നാടിന്‍റെ ക്രമസമാധാനം തന്നെ മെച്ചപ്പെടുത്തിയ ഒരു വലീയ പുണ്യഭൂമി തന്നെയാണ് ഗള്‍ഫ് മരുഭൂമികള്‍.ഇന്നു കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന കുടുംബങ്ങളും കഞ്ഞികുടിച്ചു കഴിയുന്നതിനു പിന്നില്‍ എണ്ണപാടങ്ങള്‍ കൊണ്ടു അനുഗ്രഹീതമായ ഈ പുണ്യഭൂമിയുള്ളത് കൊണ്ടു മാത്രമാണ്.

     എന്നാല്‍ കേരളത്തില്‍ ചണ്ടികളായി ജീവിച്ചു തീര്‍ക്കേണ്ടിയിരുന്ന ഈ ജനവിഭാഗം അവിടെ ഗള്‍ഫ്‌ പുണ്യഭൂമിയില്‍ അറബികളുടെ കക്കൂസും ആസനവും വരെ വൃത്തിയാക്കികൊണ്ടു ജീവിക്കാനുള്ള പണം കണ്ടെത്തിയതോടെ സ്വന്തം ജനമാവാസനയായ പരദൂഷണവും,കുത്തിതിരുപ്പും അസൂയയും വീണ്ടും പോടീ തട്ടി പുറത്തെടുത്തിരിക്കുന്നു എന്നു വേണം കഴിഞ്ഞ കുറെകാലങ്ങളായുള്ള സംഭവങ്ങള്‍ വിലയിരുത്തിയാല്‍ മനസ്സിലാക്കാനാവുക.സ്മാര്‍ട്ട്‌ഫോണുകളും ഇന്റര്‍നെറ്റുമൊക്കെ വിദ്യാഭ്യാസവും,സംസ്കാരവും തൊട്ടു തീണ്ടിയിട്ടില്ലാത്ത ഈ ഗള്‍ഫ്‌ക്കാര്‍ക്കുപോലും ലഭ്യമായ ഈ കാലത്ത് ഇത്തരക്കാരുടെ ശല്യം പെരുകിയില്ലെങ്കിലേ അത്ഭുതമുള്ളു.ഇന്നു ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നടക്കുന്ന സകല വഷളത്തരങ്ങളുടെയും പിന്നില്‍ പ്രധാനമായും കുറെ വിവരദോഷികളും,അല്പ്പന്മാരുമായ ഗള്‍ഫ്‌ പ്രവാസികള്‍ മാത്രമാണ്.

     ഈ അടുത്തകാലത്ത് വിവാദമായ സകല സംഭവങ്ങളിലും തെറിയഭിക്ഷേകം വാരി വിതറി നാം മലയാളികളെ മുഴുവന്‍ നാറ്റിച്ചിരിക്കുകയാണ് ഈ അറബി വേലക്കാര്‍.ഡെക്കാന്‍ ക്രോണിക്കിള്‍ എന്ന പത്രം മലയാളികളെ വിശേഷിപ്പിച്ചത് സൈബര്‍ ഗുണ്ടകള്‍ എന്നാണു.എന്താ ചെയ്യാ.നാട്ടില്‍ നിന്നാല്‍ ഇവര്‍ പട്ടിണികിടന്നു പിടിച്ചുപറിയും,മോഷണവുമായി ബാക്കിയുള്ളവരുടെ ക്രമസമാധാനവും തകരുമായിരുന്നു.അത്തരക്കാര്‍ മൊത്തം അറബിവേലയ്ക്കായി അങ്ങ് ഗള്‍ഫില്‍ പോയാപ്പോള്‍ ഇനിയിപ്പം നന്നായിക്കോളും എന്നു കരുതിയ നമ്മളെ പോലത്തെ വിദ്യാസമ്പന്നരും,സംസ്കാരവുമുള്ള നല്ല മലയാളികള്‍ ശശിയായി എന്നു പറഞ്ഞാല്‍ മതിയെല്ലോ.സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന വിരലില്‍ എണ്ണാവുന്ന രാജ്യക്കാര്‍ മാത്രമറിയുന്ന ഒരു കൂതറ ക്രിക്കെറ്റ് കളിക്കാരനെ ലോകം മുഴുവനറിയുന്ന മാറിയ ഷറപ്പോവ എന്ന സുന്ദരി അറിയില്ല എന്നു ഒരു സത്യം പറഞ്ഞപ്പോള്‍ കണ്ടതാണ് ഗള്‍ഫ്‌ പ്രവാസികളുടെ ഭാഷസൗകുമാര്യം.എന്തൊക്കെ തെറിയാണ് ആ പാവം റഷ്യക്കാരിയെ അവരുടെ പേജില്‍കേറി വിളിച്ചത്.അതും മലയാളത്തില്‍ എന്നതാണ് തമാശ.ദേ ഇപ്പോള്‍ പുതിയ ഒരു റിപ്പോര്‍ട്ട് കൂടി വന്നിരിക്കുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ വാട്സ്അപ്പ്‌ വഴി പ്രചരിച്ച സരിതയുടെ അശ്ലീല വീഡിയോ പടര്‍ത്തിതും അധികവും ഈ ഗള്‍ഫ്‌ പ്രവാസികളാണ് പോലും.എനിക്ക് ഇവരോടു ചോദിക്കാനുള്ളത്...ഹേ വിവരംകെട്ട അറബിവേലക്കാരെ നിങ്ങള്‍ക്ക് അവിടെ ഒരു പണിയുമില്ലേ?ഒന്നുമില്ലെങ്കില്‍ അവിടെയുള്ള ഒട്ടകത്തിന്‍റെ കൂടി ആസനം കഴുകി വൃത്തിയാക്കുക.

       ഈ ലേഖനതിനായി ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ നല്ലവരും അധ്വാനശീലരുമായ നല്ല ഗള്‍ഫ്‌ പ്രാവാസികള്‍ക്ക് വേദനിക്കുമെന്നു എനിക്കറിയാം.നിങ്ങളോട് എനിക്കു പറയുവാനുള്ളത്.ദയവു ചെയ്തു നിങ്ങള്‍ എന്നോടു ക്ഷമിക്കുക.ഇത്തരക്കാരെകൊണ്ടു നിങ്ങളും,ഞങ്ങളും ഉള്‍പ്പടെയുള്ള നല്ല മലയാളികള്‍ക്കും കൂടി ചീത്തപെരാവുകയാണ്.ആയതിനാല്‍ അത്തരക്കാരെ നിയന്ത്രിക്കാന്‍ ഇത്തരം കടുത്ത പ്രയോഗങ്ങള്‍ അനിവാര്യമാണ്.പിന്നെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാഭ്യാസവും,കഴിവുമില്ലാത്ത അലവലാതി ഗള്‍ഫ്‌ പ്രവാസികളോട് ഞങ്ങള്‍ നാട്ടിലെ മലയാളികള്‍ക്ക് പറയാനുള്ളത്, നിങ്ങള്‍ ദയവു ചെയ്തു അറബികളുടെ ആസനം കഴുകി നല്ലവണ്ണം കുളിക്കുക.അല്ലാതെ അതിന്‍റെ നാറ്റം ഓണ്‍ലൈന്‍ വഴി കഴുത കാമം കരഞ്ഞു തീര്‍ക്കുന്നത് പോലെ തെറി വിളിച്ചു നാറ്റിക്കരുത്.ആസനം മര്യാദക്ക് കഴുകാത്തപ്പോള്‍ അറബികള്‍ നിങ്ങളെ വിളിക്കുന്ന തെറികള്‍ നിങ്ങളുടെ മനസ്സില്‍ തന്നെ ഒതുക്കി നിര്‍ത്തുക.

Sunday, 12 October 2014

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യത

           പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്നും ഇരുപത്തിയൊന്നു ആക്കുന്നതിനെ സംബന്ധിച്ച് നമ്മുടെ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വമായി ആലോചിക്കുന്നതു ഏവരും അറിഞ്ഞു കാണുമല്ലോ.വര്‍ഷങ്ങളായി ഈ വിഷയത്തില്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.വികസിത രാജ്യങ്ങളില്‍ പോലും വിവാഹ പ്രായം പതിനെട്ടിലും കുറവാണ് എന്നതാണ് ഇതിനെ എതിര്‍ക്കുന്നവരുടെ പ്രധാന ന്യായം.പക്ഷെ ഇന്ത്യ പോലെ ഒരു രാജ്യത്ത് ഇത്തരമൊരു നീക്കത്തിന്‍റെ പ്രായോഗികമായ ആവശ്യകത നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

         ഇന്നു നമ്മുടെ രാജ്യത്ത് പതിനെട്ടു വയസ്സില്‍ വിവാഹം ചെയ്യപ്പെടുന്ന പെണ്‍കുട്ടികളില്‍ 95 ശതമാനംപേര്‍ക്കും പിന്നീടുള്ള വിദ്യാഭ്യാസം തുടരാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ് ഈ വിഷയത്തില്‍ ഒരു മാറ്റം ആവശ്യമുണ്ട് എന്നു വാദിക്കാനുള്ള പ്രധാന കാരണം.നമ്മുക്കറിയാം നമ്മുടെ സംസ്ഥാനത്ത് ഈ അടുത്തകാലങ്ങളില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്നും പതിനാറാക്കണം എന്ന ആവശ്യം ചില കോണുകളില്‍ നിന്നും ഉയരുകയുണ്ടായി.വികസിത രാജ്യങ്ങളില്‍ പോലും പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തില്‍ നിയന്ത്രണമില്ല എന്നായിരുന്നു അവര്‍ ഉന്നയിച്ച ന്യായം.എന്നാല്‍ സത്യത്തില്‍ ഇത്തരമൊരു ആവശ്യം ഉയരാനുള്ള കാരണം നമ്മുടെ സാഹൂഹ്യഘടനയില്‍ വന്നിട്ടുള്ള മാറ്റങ്ങളാണ്.ഇന്ന് നമ്മുടെ സംസ്ഥാനത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്.നമ്മുടെ നാട്ടില്‍ ആണ്‍കുട്ടികള്‍ക്ക് ലഭ്യമാകുന്ന വിദ്യാഭ്യാസം തന്നെ പെണ്‍കുട്ടികള്‍ക്കും നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറായിരിക്കുന്നു.നമ്മുടെ സമൂഹത്തില്‍ വന്ന ഈ മാറ്റത്തിന്‍റെ പരിണിത ഫലമായി നമ്മുടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം വര്‍ദ്ധിച്ചു.അതിനാല്‍ തന്നെ തങ്ങളെക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞ ഒരുവനുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇന്നത്തെകാലത്തെ പെണ്‍കുട്ടികള്‍ തയ്യാറാകുന്നില്ല.അവരുടെ രക്ഷിതാക്കളും അത്തരം ബന്ധങ്ങളെ എതിര്‍ക്കുന്നു.ഇതിന്‍റെ ഫലമായി വലിയ ഒരു വിഭാഗം ആണ്‍കുട്ടികള്‍ക്ക് പെണ്ണു കിട്ടാത്ത അവസ്ഥ സംജാതമായിരിക്കുകയാണ്.പത്താം ക്ലാസും,ചിലപ്പോള്‍ കഷ്ടി പ്ലസ്‌ ടൂവും മാത്രം വിദ്യാഭ്യാസമുള്ള പല യുവാക്കളും ഗള്‍ഫ്‌ നാടുകളില്‍ പോയി ജോലി ചെയ്താണ് ജീവിതം കഴിക്കുന്നത്‌.അങ്ങനെ ഒരു വലിയ ഒരു വിഭാഗം നമ്മുടെ സംസ്ഥാനത് നിലവില്‍നില്‍ക്കെ പെണ്‍കുട്ടി ഇന്നു കാണുന്ന വിധത്തില്‍ വിദ്യാഭ്യാസം നേടുന്നത് നമ്മുടെ സാമൂഹത്തില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ ചില്ലറയല്ല.പഴയകാലങ്ങള്‍ക്ക് വിഭിന്നമായി ഇന്നു ഗള്‍ഫ്‌ പ്രവാസികള്‍ക്ക് പെണ്ണുകിട്ടാന്‍ ബുദ്ധിമുട്ടാകുന്നതിന്‍റെ ഏറ്റവും പ്രധാനമായ കാരണവും ഇതു തന്നെ.

           ഇത്തരമൊരു സാഹചര്യത്തിലാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാറാക്കുവാന്‍ വേണ്ടിയുള്ള ആവശ്യം ഉയരുന്നത്.ഇന്നു പെണ്‍കുട്ടികള്‍ നേടുന്ന ഉന്നത വിദ്യാഭ്യാസത്തിനു തടയിടുകയെന്ന ലക്ഷ്യം തന്നെയാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്ന ഭൂരിപക്ഷത്തിന്‍റെയും ലക്ഷ്യം.ഇന്നു നമ്മുടെ നാട്ടില്‍ പതിനെട്ടു വയസ്സില്‍ വിവാഹിതരാകുന്ന പെണ്‍കുട്ടികളുടെ പിന്നീടുള്ള വിദ്യാഭ്യാസം തടസ്സപ്പെടുന്ന ഒരു സ്ഥിതിവിശേഷമാണ് ഉള്ളത്.അതു മാത്രമല്ല പതിനാറു വയസ്സ് എന്ന് പറയുമ്പോള്‍ കഷ്ടിച്ച് പത്താം ക്ലാസ്സ് മാത്രം കഴിയുന്ന പ്രായമാണ്.ആ പ്രായത്തില്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്യുവാന്‍ സാധിച്ചാല്‍ ഇന്നു പത്താം ക്ലാസ്സും ഗുസ്തിയും മാത്രമായി ഗള്‍ഫ്‌ നാടുകളില്‍ അടിമകളായി കൂലിവേല ചെയ്തു ജീവിക്കുന്ന പ്രവാസി വിഭാഗത്തിനും പെണ്ണു കിട്ടുവാനുള്ള സാധ്യത വര്‍ദ്ധിക്കുകയാണ്.ഈ ആവശ്യത്തിന്‍റെ പിന്നിലുള്ള ദുരുധ്വാശം ഇതുമാത്രമാണ്.

       ഇത്തരം നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുന്ന നിയമമാണ് ഇപ്പോള്‍ സര്‍ക്കാരിന്‍റെ മുന്നിലുള്ളത്.പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്നു ഇരുപത്തൊന്നാക്കുന്നതോടെ അവര്‍ക്ക്  ഉന്നത വിദ്യാഭ്യാസം നേടുവാനുള്ള സാഹചര്യം വര്‍ദ്ധിക്കുകയാണ്.അപ്പോള്‍ ചിലര്‍ ചോദിക്കും ഇത്തരമൊരു നിയമം ലൈംഗിക അവകാശങ്ങള്‍ക്കുമേലുള്ള കനത്ത പ്രഹരമാവില്ലേയെന്നു.ഒരു വിദ്യാഭ്യാസ സമൂഹത്തില്‍ ലൈംഗികത ഒരു വിഷയമേയല്ല.മികച്ച വിദ്യാഭ്യാസം സിദ്ധിച്ച ഒരു സമൂഹത്തില്‍ പൂര്‍വ്വ ലൈംഗീക ജീവിതമോന്നും പില്‍കാല ജീവിതത്തില്‍ ബാധിക്കുകയില്ല എന്നതാണ് സത്യം.അതുമാത്രമല്ല ഇന്നു നാം കാണുന്ന തരത്തിലുള്ള അവിഹിത ബന്ധങ്ങളും കുറയുകയും ചെയ്യുന്നതാണ്.ഓര്‍ക്കുക ഏറ്റവും കൂടുതല്‍ അവിഹിത ബന്ധങ്ങള്‍ നിലനില്‍ക്കുന്നത് ഗള്‍ഫ്‌ പ്രവാസികളുടെ ഭാര്യമാരുടെ ഇടയിലാണ് എന്നതും ഈ അവസ്സരത്തില്‍ ഓര്‍ക്കേണ്ടതാണ്.പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്നും ഇരുപത്തൊന്നാക്കുന്നതിനെ നമ്മുടെ വിദ്യാഭ്യാസ സമൂഹം ഇരുകയ്യും നീട്ടി സ്വികരിക്കുന്നതാണ്.

Sunday, 5 October 2014

ഓ രാജഗോപാലന്‍റെ തോല്‍വി:പണി കിട്ടുന്നത് സഞ്ജുവിനോ?

       ഈ കഴിഞ്ഞ പാര്‍ലിമെന്‍റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ഓ രാജഗോപാലന്‍ മിന്നുന്ന പ്രകടനം നടത്തി ചരിത്രത്തിലാദ്യാമായി ബി ജെ പ്പിയെ രണ്ടാം സ്ഥാനത് എത്തിച്ചത് ഏവര്‍ക്കും അറിയാമല്ലോ.തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പേ മണ്ഡലത്തിലെ കോണ്ഗ്രസ് സ്ഥാനാര്‍ഥിയും വിവാദനായകനുമായ ശ്രിമാന്‍ ശശി തരൂര്‍ ഒരു സഭയില്‍ ചെന്നു വോട്ടു മറിക്കണം എന്നു അപേക്ഷിക്കുന്ന വീഡിയോ ക്ലിപ്പ് കൊണ്ട്, മുമ്പേ തന്നെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ മണ്ഡലം കൂടിയായിരുന്നു അത്.തിരുവനന്തപുരം പാര്‍ലിമന്‍റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴു നിയോജകമണ്ഡലങ്ങളില്‍ നാലെണ്ണത്തിലും ഒന്നാം സ്ഥാനത്ത് എത്തിയ ശ്രീ ഓ രാജഗോപാലന്‍, ന്യൂനപക്ഷങ്ങള്‍ തിങ്ങി പാര്‍ക്കുന്ന മറ്റു മൂന്നു മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടതാണ് അദ്ദേഹത്തിന്റെ തോല്‍വിക്കു കാരണം എന്നു പകല്‍ പോലെ വ്യക്തമായതുമാണ്.

     ഇനി നമ്മള്‍ക്ക് വിഷയത്തിലേക്ക് കടക്കാം.അന്നു ഓ രാജഗോപാലന്‍റെ തോല്‍വിക്കു ചുക്കാന്‍ പിടിച്ച ചില ന്യൂനപക്ഷ വിഭാഗങ്ങളെ കിട്ടുന്നിടത്ത് വെച്ച് പണി കൊടുത്തു പ്രതികാരം തീര്‍ക്കുക എന്നതാണ് ഇപ്പോളത്തെ ചില സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.അതിന്‍റെ ഒരു ഉദാഹരണമാണ് സഞ്ജു സാംസണ്‍ എന്ന കേരളത്തിന്‍റെ യശസ്സ് ഉയര്‍ത്തിയ യുവ ക്രിക്കെറ്ററുടെ അനുഭവം നമ്മുക്കു കാട്ടി തരുന്നത്.തിരുവന്തപുരത്തെ ഒരു ന്യൂനപക്ഷ കുടുംബത്തില്‍ ജനിച്ച സഞ്ജുവിന്‍റെ കരിയര്‍ തന്നെ അവതാളത്തിലാക്കിക്കൊണ്ടാണ് സമീപകാലങ്ങളിലെ ബി സി സി ഐ നടപടികള്‍ മുന്നോട്ടു പോകുന്നത്.ഇംഗ്ലണ്ട് പര്യടനത്തിനായി ടീമില്‍ ഉള്‍പെട്ട സഞ്ജുവിനെ ഒരു മല്‍സരത്തില്‍ പോലും കളിപ്പിക്കാതെയിരുന്നതും ഒരു പക്ഷെ അണിയറയില്‍ നടക്കുന്ന ഇത്തരം ചരടുവലികളുടെ ഭാഗമാവാം.നാലാം മല്‍സരത്തില്‍ തന്നെ പരമ്പര ഉറപ്പാക്കിയ ഇന്ത്യയുടെ അവസാന കളിയില്‍ പോലും സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്നത് രോഷതോടെയാണ് സുനില്‍ ഗവാസ്ക്കര്‍ അടക്കമുള്ള പ്രമുഖര്‍ പ്രതികരിച്ചത്.അന്നു അതിറെയൊക്കെ പഴി ക്യാപ്റ്റനായ ധോണിയില്‍ എത്തിചേര്‍ന്നെങ്കിലും ഇതിന്റെയൊക്കെ മൂല കാരണം മറ്റു പലതുമാണ് എന്നാണു അണിയറ സംസാരം.

     മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കിലും അല്ലെങ്കിലും ഇന്ത്യയില്‍ അതും കൊച്ചിയില്‍ അടക്കം നടക്കുന്ന ഇന്ത്യ വെസ്റ്റ്‌ ഇന്‍ഡിസ് പരമ്പരയില്‍ സഞ്ജുവിനെ നിര്‍ധാക്ഷണ്യം ഒഴിവാക്കിയിരിക്കുന്നു.മുമ്പ് ഇന്ത്യന്‍ ടീമില്‍ ഏത്തപെട്ട ശീശാന്തിന്‍റെ അമ്മ ഒരു ബിരിയാണി തിന്നാല്‍ വരെ വാര്‍ത്തയാക്കിയിരുന്ന കേരളത്തിലെ മാധ്യമങ്ങള്‍ ഈ അവഗണനയെ കുറിച്ച് ഒരക്ഷരം ഉരിയാടാത്തതും ശ്രദ്ധെയാമാണ്.ദീപസ്തംപം മാഹാശ്ചാര്യം, പക്ഷെ നമ്മുക്കും കിട്ടണം പണം.അത്ര തന്നെ.എന്തായാലും മതങ്ങളുടെയും ,പാര്‍ട്ടികളുടെയും മത ഭ്രാന്തു കാരണം കരിയര്‍ അവസാനിപ്പിക്കേണ്ട ഗതികേടിലാണ് നമ്മുടെ പാവം സഞ്ജു എന്നു കരുതേണ്ടിയിരിക്കുന്നു.

Sunday, 21 September 2014

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ രാജ്യസഭയുടെ അപമാനമോ?

            സത്യത്തില്‍ ഈ ചോദ്യത്തിന് യാതൊരു അര്‍ത്ഥവുമില്ല.കാരണം ഇന്ത്യന്‍ പാര്‍ലിമെന്‍റ് ഇന്നേവരെ കണ്ട ഏറ്റവും കഴിവുകെട്ട എം പി എന്ന റെക്കോര്‍ഡും ക്രിക്കറ്റ് ലോകത്തിലെ ഈ റെക്കോര്‍ഡ്‌ തമ്പുരാനു(അതില്‍ എല്ലാം തന്നെ ടീമിന് ഗുണമില്ലത്തതാണെങ്കിലും) സ്വന്തമായിരിക്കുന്നു എന്നു വേണം കരുതാന്‍.എം പിയായിട്ടു രണ്ടു വര്‍ഷത്തിനു മുകളിലായെങ്കിലും ഇത് വരെ ഇദ്ദേഹം സഭയില്‍ പങ്കെടുത്ത ദിവസത്തിന്‍റെ എണ്ണം രണ്ടക്കം എത്തിയിട്ടില്ല എന്ന അത്യന്തം ഭീകരമായ വസ്തുതയുമുണ്ട്.അതിലും ഭീകരം എം പിയെന്ന നിലയ്ക്ക് രണ്ടു വര്‍ഷമായി ഇദ്ദേഹത്തിന് മണ്ഡല വികസനത്തിന്‌ അനുവദിക്കപെട്ട കോടികളില്‍ ഒരു നായ പൈസ പോലും ചിലവാക്കിയിട്ടില്ല എന്ന സത്യമാണ്!ക്രിക്കറ്റില്‍ ഉള്‍പ്പടെയുള്ള ഇദ്ദേഹത്തിന്‍റെ പല പൊള്ളത്തരങ്ങളും ഇതിനു മുമ്പ് തന്നെ ഞാന്‍ ഇവിടെ വിളിച്ചു പറഞ്ഞിട്ടുണ്ട്.അന്നൊക്കെ ലഭിച്ച ബുദ്ധിമാന്മാരുടെ അഭിനന്ദനങ്ങളും,വിഡ്ഢികളുടെ തെറി വിളികളും പ്രതീക്ഷിച്ചുകൊണ്ടു തന്നെയാണ് ഞാന്‍ ഇത് എഴുതുന്നത്‌.

        രണ്ടു വര്‍ഷം മുമ്പ് ഇദ്ദേഹം കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ സോണിയ ഗാന്ധിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയതും അതിനു തൊട്ടു പിന്നാലെ ഇദ്ദേഹത്തെ കോണ്‍ഗ്രസ്സിന്റെ രാജ്യ സഭ എം പി ആയി നോമിനേറ്റ് ചെയ്ത വാര്‍ത്തയും പുറത്തു വന്നത് അന്ന് തന്നെ അപൂര്‍വ്വം ചില കേന്ദ്രങ്ങളില്‍ അസ്വാസ്ഥ്യം സൃഷ്ട്ടിച്ചിരുന്നു.എന്നാല്‍ ആരാധന മൂത്തു വിഡ്ഢികളായി തീര്‍ന്ന ഇന്ത്യന്‍ ജനതയുടെ ദൈവമായ ഇദ്ദേഹത്തെ തൊടാന്‍ ഇവിടെയുള്ള സകല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും,മാധ്യമങ്ങള്‍ക്കും ഭയമായിരുന്നു.ഇന്ത്യയുടെ അഭിനവ ഉരുക്കു മനുഷ്യനായ ഇപ്പോഴത്തെ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോഡി പോലും തന്‍റെ പാര്‍ട്ടിയുടെ എതിരാളികളായ കോണ്‍ഗ്രസ്‌ നടത്തിയ ഈ നാറിയ തീരുമാനത്തിനെതിരെ ഒരക്ഷരം പോലും മിണ്ടാതെ മാളത്തില്‍ ഒളിച്ചതും നാം എല്ലാവരും കണ്ടതാണ്.സത്യത്തില്‍ ഇന്ത്യന്‍ ജനതയുടെ അന്തമായ താരാരധന ഇദ്ദേഹം ചില അവസരവാദി രാഷ്ട്രീയ നേതാക്കളെ ഉപയോഗിച്ച് അധികാര സ്ഥാനങ്ങളില്‍ നുഴഞ്ഞു കയറുവാനായി വിദഗ്ദ്ധമായി ഉപയോഗപെടുത്തി എന്നു വേണം കരുതാന്‍.

       മുമ്പ് കപ്പില്‍ദേവിനും,മോഹന്‍ലാലിനും,എം എസ് ധോണിക്കും പട്ടാളത്തിന്റെ ഉയര്‍ന്ന പദവികള്‍ ബഹുമാന സൂചകമായി നല്‍കിയതിനെ വിമര്‍ശിച്ച ജനങ്ങള്‍ ആരും തന്നെ നമ്മുടെ ജനാധിപത്യ ശ്രീകോവിലിനു അകത്തു നടക്കുന്ന ഈ നിക്രിഷ്ട്ടമായ സംഭവങ്ങളില്‍ ഒരക്ഷരം പോലും ഇതു വരെ ഒരിടത്തും പ്രതികരിച്ചു കാണുന്നില്ല.മോഹന്‍ലാലിന് പട്ടാള പദവി കൊടുത്തപ്പോള്‍ അദ്ദേഹത്തിന്‍റെ തടിയുമായി ഇടകലര്‍ത്തി ഫോട്ടോ ഷോപ്പ് കോമാളിത്തരങ്ങള്‍ ഉണ്ടാക്കി സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ച ഒറ്റ കലാകാരനും ഈ കാര്യത്തില്‍ മിണ്ടുന്നില്ല.മോഹന്‍ലാലും,കപ്പില്‍ ദേവും,ധോനിയുമോക്ക ഒന്നുമില്ലെങ്കിലും വര്‍ഷത്തില്‍ മൂന്നു നാല് ദിവസങ്ങള്‍ എങ്കിലും അവരുടെ പദവിയെ ന്യായിക്കരിക്കും വിധം പരിശീലങ്ങള്‍ നടത്താറുണ്ട്.അതിന്റെ ഗുണം അവര്‍ ഉള്‍പ്പെടുന്ന രേജിമെണ്ടുകളില്‍ കാണാനുമുണ്ട്.എന്നാല്‍ ഇതിന്‍റെ നേരെ വിപരിതമാണ് നമ്മുടെ ക്രിക്കറ്റ്‌ ദൈവത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്.ഇദ്ദേഹത്തിന്‍റെ പ്രശസ്തിയില്‍ അക്രിഷ്ട്ടരായ വ്യോമസേന ജനങ്ങളെ ആകര്ഷിക്കുവനായി ഇദ്ദേഹത്തെ മാര്‍ഷല്‍ പദവി നല്‍കി ബഹുമാനിച്ച കാര്യം ഇവിടെയുള്ള സകല മാധ്യമങ്ങളും ആഘോഷിച്ചിരുന്നല്ലോ.എന്നാല്‍ പിന്നീട് ഇദ്ദേഹം ഉള്‍പ്പെട്ട വ്യോമസേനയില്‍ ആളുകള്‍ ചേരുന്നത് വന്‍ തോതില്‍ കുറയാനിടയായ സാഹചര്യം മനസ്സിലാക്കിയ അവര്‍ താങ്കളുടെ തെറ്റ് തിരുത്തി ഇദ്ദേഹത്തിന് നല്‍കിയ പദവി തിരിച്ചെടുത്ത കാര്യം മാധ്യമങ്ങള്‍ അന്തസോടെ മുക്കുകയോ,പ്രാധാന്യം നല്‍കാതെയോ ആക്കി മാറ്റി.

        അതെ ഇന്ത്യന്‍ വ്യോമസേന കാട്ടിയ ആത്മാര്‍ഥത ഇദ്ദേഹത്തെ പാര്‍ലിമെന്റില്‍ കയറുവാന്‍ സഹായിച്ച കോണ്‍ഗ്രസ്‌ കാണിക്കണം.എത്രയും പെട്ടെന്ന് തന്നെ ഇദ്ദേഹത്തെ എം പി സ്ഥാനത്തു നിന്നും പിന്‍വലിച്ചില്ലെങ്കില്‍ ഗാന്ധിജി ഉള്‍പ്പെടെയുള്ള അനവധി മഹാരഥന്മാര്‍ വാണ ഇന്ത്യയിലെ ഏറ്റവും വലിയ മതേതരത്വ പാര്‍ട്ടിക്ക് കനത്ത കറയാവുന്നതാണ്.ക്രിക്കെറ്റ് ദൈവമെന്നു ഇദ്ദേഹത്തെ വിളിച്ച ജനങ്ങള്‍ക്ക്‌ പാര്‍ലിമെന്റിലെ ചെകുത്താന്‍ എന്നു മാറ്റി വിളിക്കുവാന്‍ ആഗ്രഹിക്കില്ല.അവരെ കൊണ്ടു അങ്ങനെ വിളിപ്പിക്കരുത്........

Friday, 25 July 2014

ഹമാസ്‌ ചെകുത്താനും ഇസ്രായേല്‍ കടലിനുമിടയില്‍ ഗാസയിലെ മക്കള്‍............

"ലോകത്തില്‍ ഒരു നരകമുണ്ടെങ്കില്‍ അതു ഇതാണ്.....ഇതാണ്.....ഇതാണ്....."

ഗാസയിലെ ജനങ്ങളോട് നരകത്തെ കുറിച്ചു ചോദിച്ചാല്‍ ഇതാവും അവരുടെ ഉത്തരം.അതെ ഗാസ അക്ഷാരാര്‍ത്ഥത്തില്‍ ഒരു നരകമായിരിക്കുന്നു.പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്‌ പോലും രക്ഷയില്ലാത്ത കൊടും നരകം.....

ഗാസയിലെ ഈ ദുരവസ്ഥ അടുത്ത കാലത്തൊന്നും മാറുമെന്ന് പ്രതീക്ഷിക്കുവാന്‍ വകയില്ല.അവിടത്തെ സാഹചര്യങ്ങള്‍ വിലയിരുത്തുവാന്‍ സാധിക്കുന്ന ഏതൊരാള്‍ക്കും അതു മനസ്സിലാവും.ലോക ജനതയുടെ കണ്മുന്നില്‍ വെച്ച് നടക്കുന്ന ഈ കൊടും ക്രൂരതകള്‍ക്ക് പക്ഷെ അതിനര്‍ഹിക്കും വിധം പ്രാധാന്യം നല്‍കുന്നത് കാണുന്നില്ല.യുറോപ്പിയന്‍,അമേരിക്കന്‍ നാടുകളില്‍ ഒരു പൊട്ടാസ് പൊട്ടിയാല്‍ പോലും വിലപിക്കുന്ന യു എന്നും,ലോക രാഷ്ട്രങ്ങളും ഗാസയുടെ കാര്യത്തില്‍ ക്രൂരമായ മൗനം അവലംബിക്കുകയാണ്.

ലോകത്തിനു മുന്നില്‍ യുദ്ധം ചെയ്യുന്നത് ഇസ്രേയലും,ഹമാസുമാണെങ്കില്‍ അതിന്‍റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്നത് മുഴുവനും ഗാസയിലെ പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ള നിരപരാധികളാണ്.ഹമാസ്‌ ഇസ്രേയലിലേക്ക് ഒരു റോക്കറ്റ്‌ വിക്ഷേപിക്കുമ്പോള്‍ ഇസ്രേയല്‍ ആ പേരും പറഞ്ഞു ആയിരം റോക്കറ്റുകള്‍ ഗാസയിലെക്കും അയക്കുന്നു.പക്ഷെ ആ റോക്കറ്റുകള്‍ ലക്ഷ്യം വെക്കുന്നത് ഭൂരിപക്ഷവും ഹമാസ്‌ തീവ്രവാധികലെയല്ല, മറിച്ചു ഗാസയില്ലേ പാവം സാധാരണക്കാരന്‍റെ ജീവന്‍റെയും സ്വത്തിന്‍റെയും മുകളിലാണ്.നൂറു സാധാരണക്കാര്‍ മരിക്കുമ്പോള്‍ ഒരു ഹമാസ്‌ തീവ്രവാദി കൊല്ലപെടുന്നുണ്ടാവാം.മുലപ്പാല്‍ കുടിക്കേണ്ട പിഞ്ചു കുഞ്ഞുങ്ങളുടെ തല ചിതറി കിടക്കുന്നത് ഗാസയിലെ സ്ഥിരം കാഴ്ചയായിരിക്കുന്നു.മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇസ്രേയലി സര്‍ക്കാരിന് ഇതൊക്കെ വെറുമൊരു തമാശ മാത്രമാണ്.കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആയുധ കച്ചവടക്കാരായ അവര്‍ക്ക് അവരുടെ ആയുധങ്ങള്‍ പരീക്ഷിക്കാനൊരു വേദി കൂടിയാകുന്നു ഗാസയിലെ നിരപരാധികളുടെ പ്രദേശങ്ങള്‍.ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ തന്നെയാണ് ഇസ്രായേലിന്‍റെ പ്രധാന വരുമാന സ്രോതസ്സ് എന്നറിയുമ്പോള്‍ നമ്മള്‍ കൂടി ഈ കൊടും പാതകങ്ങളില്‍ പങ്കാളിയാകുന്നു എന്നു കരുതേണ്ടി വരും.

ഗാസയില്‍ കാലകാലങ്ങളില്‍ നടക്കുന്ന യുദ്ധങ്ങള്‍ കൊണ്ടു നഷ്ട്ടം അവിടത്തെ സാധാരണ ജനങ്ങള്‍ക്ക്‌ മാത്രമാകുന്നു.ഇസ്രേയലിനു മുമ്പ് പറഞ്ഞത് പോലെ അവരുടെ ആയുധങ്ങളുടെ മൂര്‍ച്ച പരിശോധിക്കുവാനുള്ള ഒരു വേദി.ഹമാസിനാവട്ടെ ഇടയ്ക്കിടെ കിട്ടുന്ന ഗാസ രക്തസാക്ഷികളെ കൊണ്ടു അവരുടെ ഫണ്ട് ശേഖരണം വര്‍ധിപ്പിക്കാം.അവര്‍ക്ക് ഗാസയിലെ ജനങ്ങളുടെ ജീവനേക്കാള്‍ ഉപരി ഇത്തരം സംഭവങ്ങള്‍ വഴി അറബ് ലോകങ്ങളില്‍ നിന്നും ലഭിക്കുന്ന കനം കൂടിയ സംഭാവനകള്‍ തന്നെയാണ്.എന്തിനു നമ്മുടെ നാട്ടിലെ ചില പ്രാദേശിക പാര്‍ട്ടികള്‍ പോലും ഗാസയുടെ പേരില്‍ ഇടയ്ക്കിടെ പുട്ടടിക്കാറുണ്ട്.ആരൊക്കെ എങ്ങനെയൊക്കെ പുട്ടടിച്ചാലും ഗാസയിലെ ജനങ്ങള്‍ അവരുടെ മരണത്തെ ഏതു സമയത്തും പ്രതീക്ഷിക്കുകയാണ്......ഒരു മിസൈലിന്‍റെ രൂപത്തില്‍.....

Friday, 11 July 2014

കുശുമ്പന്‍ മെസ്സിയും,ഡൈവന്‍ നെയ്മറും,കടിയന്‍ സുവാരെസും ഒരുമിച്ചു !!!!!

            അതെ വിചിത്രമായതു സംഭവിച്ചിരിക്കുന്നു !ഫുട്ബോളിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിചിത്രമായ താര സംഗമത്തിന്‌ ബാര്‍സിലോന ഫുട്ബോള്‍ ക്ലബ്‌ വേദിയാവുകയാണ്.ലിവര്‍പൂളിന്‍റെ സൂപ്പര്‍ താരവും സര്‍വോപരി പെരുമാറ്റദൂഷ്യത്തില്‍ പി എച്ച് ഡിയുമെടുത്ത ലൂയിസ് സുവരാസ്‌ ബാര്‍സിലോനയിലേക്കുള്ള കൂടുമാറ്റം പൂര്‍ത്തിയാക്കി കഴിഞ്ഞിരിക്കുന്നു.ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ട്രാന്‍സ്ഫര്‍ തുക ചെലവഴിച്ചു കൊണ്ടാണ് ബാര്‍സിലോണ ഈ 'കടിയനെ' വിലയ്ക്ക് വാങ്ങിയത് എന്നത് മറ്റൊരു അതിശയം.ലോകകപ്പില്‍ വിദ്വാന്‍റെ കുപ്രസിദ്ധമായ കടിയിയുടെ ശിക്ഷയായി കിട്ടിയ നീണ്ട വിലയ്ക്കും നിലനില്‍ക്കെയാണ് ബാര്‍സിലോണ ഇത്രയും തുക ചെലവഴിച്ചതെന്നു കൂടി ഓര്‍ക്കണം.

        അങ്ങനെ ബാര്‍സിലോന ലാറ്റിന്‍ അമേരിക്കയിലെ മൂന്നു മെഗാ താരങ്ങളെയും തങ്ങളുടെ തട്ടകത്തില്‍ എത്തിച്ചിരിക്കുന്നു.ലാറ്റിന്‍ അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മൂന്നു രാജ്യങ്ങളെയും ഈ മൂവര്‍ പ്രധിനീകരിക്കുന്നു.ആദ്യ ലോകകപ്പ്‌ നേടിയ ഉറുഗ്വേയെ പ്രതിനീകരിച്ചു 'കടിയന്‍' സുവാരെസും,ലാറ്റിന്‍ അമേരിക്കയിലെ ക്ലാസ്സിക്‌ ടീമായ അര്‍ജന്റീനയെ പ്രതിനീകരിച്ചു 'കുശുമ്പന്‍' മെസ്സിയും.ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിജയം വരിച്ച ടീമായ ബ്രസീലിനെ പ്രധിനീകരിച്ചു 'ഡൈവന്‍' നെയ്മറും.തന്നെക്കാള്‍ മികച്ച കളിക്കാരോട് കുശുമ്പ് വെച്ചു പുലര്‍ത്തുന്ന മെസ്സിയുടെ കൂടെ കടിയന്‍ സുവരെസ്‌ എങ്ങനെ മേരുങ്ങും എന്നു ലോകം കാത്തിരുന്നു തന്നെ കാണേണ്ടിയിരിക്കുന്നു.മെസ്സിയുടെ കൂടെ കളിക്കേണ്ടി വന്നിട്ടുള്ള സ്ട്രൈക്കമാര്‍ക്കെല്ലാം തന്നെ മോശം അനുഭവമാണ് ഇത് വരെയുണ്ടായിട്ടുള്ളത്.മുമ്പ് ബാര്‍സിലോനയില്‍ മെസ്സിയുടെ കൂടെ കളിച്ച സ്ട്രൈക്കമാര്‍ തന്നെയാണ് അദ്ദേഹത്തിന് 'കുശുമ്പന്‍' പദവിയും വെച്ചു കൊടുത്തത്.ബാര്‍സിലോനയില്‍ കളിക്കുന്ന നെയ്മര്‍ക്കും താന്‍ ബ്രസീലില്‍ തിളങ്ങുന്നത് പോലെ അവിടെ ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല എന്നതും ഇതിനോടു ചേര്‍ത്തു കൂട്ടി വായിക്കേണ്ടതാണ്.കാര്യങ്ങളൊക്കെ ഇങ്ങനെ നിലനില്‍ക്കെയാണ് നമ്മുടെ കടിയന്‍ സുവരെസിന്‍റെ കടന്നു വരവും.പല റയല്‍ ഫാന്‍സും പറയും പോലെ ഒടുക്കം സുവരെസ്‌ മെസ്സിയെ തന്നെ കടിക്കേണ്ടി വരുമോ എന്ന സന്ദേഹവും പല ബാര്‍സിലോണ ആരാധകര്‍ക്കുണ്ട് എന്നത് സംശയമില്ലാത്ത വസ്തുതയാണ്.

        കുശുമ്പനും,ഡൈവനും,കടിയനുമോക്കെയാണെങ്കിലും ഈ മൂന്നു സൂപ്പര്‍ താരങ്ങളുടെയും സാന്നിധ്യം ബാര്‍സിലോനയ്ക്ക് ഗുണം ചെയ്യുമെന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.ഏതായാലും വരാനിരിക്കുന്ന ഫുട്ബോള്‍ സീസണ്‍ കാഴ്ചകാര്‍ക്ക് വിരുന്നൊരുക്കും എന്നുള്ളത് അച്ചിട്ടാണ്.

Saturday, 21 June 2014

കറുത്ത ബെല്ലട്ടല്ലിയല്ല വെളുത്ത എലിസബത്ത് രാജ്ഞി തന്നെ ഉത്തമം...

          ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവുമധികം സമരങ്ങള്‍ നടന്നിരുന്നത് വംശിയ വിവേചനങ്ങള്‍ക്കെതിരെയായിരുന്നു.അങ്ങ് അമേരികയിലും,ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കയിലും എന്തിനു നമ്മുടെ ഇന്ത്യയിലടക്കം വംശിയക്കെതിരെയുള്ള സമരങ്ങള്‍ അലയടിച്ചു.എല്ലാ സമരങ്ങളിലും നായക പക്ഷത്തു കറുത്തവരും വില്ലന്‍ പക്ഷത്തു വെളുതവരുമായിരുന്നു.ഈ സമരങ്ങളുടെയൊക്കെ വിജയത്തിലൂടെ ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ലോകം ഏതാണ്ട് വംശിയതയില്‍ നിന്ന് മോചിതമാവുകയും ചെയ്തു.

       കാലങ്ങള്‍ കടന്നു പോയി.ഇന്ന് നാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ഒന്നര ദശകത്തോളം പിന്നിട്ടിരിക്കുന്നു.ഇന്ന് വംശിയത മറ്റു പലതും പോലെ ഒരു വില്‍പ്പന ചരക്കായിരിക്കുന്നു.ചിലയിടങ്ങളില്‍ വംശിയത അതിന്‍റെ മുഖം തന്നെ മാറ്റിയിരിക്കുന്നു.ഏതാനും രാജ്യങ്ങളില്‍ വംശിയത എന്ന് വെച്ചാല്‍ കറുത്തവന്‍ വെളുത്തവനെ അടിച്ചമര്‍ത്തുന്നതില്‍ വരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍.സിംബാബ്‌വെ പോലുള്ള രാജ്യങ്ങള്‍ ഇതിനുധാഹരനമാണ്.എന്തിനു നമ്മുടെ രാജ്യമായ ഇന്ത്യയില്‍ പോലും പലപ്പോഴും സംവരണത്തിന്‍റെ പേരില്‍ അവര്‍ണ്ണര്‍ സവര്‍ണ്ണരെ ചവിട്ടി മെതിക്കുകയാണ്.

       ഇത്തരം സംഭവങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇറ്റാലിയന്‍ ഫുട്ബോള്‍ ടീം അംഗമായ മരിയോ ബെല്ലട്ടല്ലി വിഖ്യാതമായ ബ്രിട്ടീഷ്‌ രാജകുടുംബത്തിലെ ഇപ്പോഴത്തെ അവകാശി എലിസബത് രാജ്ഞിക്ക് എതിരെ നടത്തിയ വംശീയ അധിക്ഷേപം.ഇംഗ്ലണ്ട് ടീമിനു ലോകകപ്പില്‍ തുടരണമെങ്കില്‍ ഇറ്റലി എല്ലാ കളിയും ജയിക്കേണ്ടതായിട്ടുണ്ടായിരുന്നു.ഈ സന്ദര്‍ഭത്തിലാണ് ബെല്ലട്ടല്ലി അങ്ങേയറ്റം ഹീനമായ ഒരു പ്രസ്താവന ഇറക്കിയത്.ഇറ്റലി ജയിച്ചു  ഇംഗ്ലണ്ടിനെ കടക്കാന്‍ അവസരമൊരുക്കണമെങ്കില്‍ ബ്രിട്ടീഷ്‌ രാജ്ഞി ബെല്ലട്ടല്ലിയെ ചുംബിക്കണം എന്നാണു ഈ കറുത്ത മ്ലെച്ചന്‍ പറഞ്ഞത്.പറഞ്ഞത് തമാശയോ കാര്യമോ എന്തു തന്നെയായിക്കോട്ടെ.കളിയുമായി യാതൊരു ബന്ധമില്ലാത്ത വയോധികയായ ബ്രിട്ടീഷ്‌ രാജ്ഞിയെ ഇത്തരത്തില്‍ മോശമായി വലിച്ചിഴചതിലൂടെ ബെല്ലട്ടലി തന്‍റെ നിറം മാത്രമല്ല കറുത്ത് വൈരൂപ്യമായിട്ടുള്ളതു മറിച്ചു മനസ്സും അതിന്‍റെ നേര്‍പകര്‍പ്പാണെന്നു തെളിയിച്ചു.

      അവര്‍ണ്ണരുടെ ഇത്തരത്തിലുള്ള മോശം പെരുമാറ്റം ലോകം മുഴുവന്‍ കൂടികൊണ്ടു വരുന്ന ദയനീയമായ കാഴ്ചയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാണുവാന്‍ സാധിക്കുന്നത്.കറുത്തവര മുഴുവന്‍ മോശക്കാര്‍ എന്നല്ല ഇവിടെ പറഞ്ഞു വരുന്നത്.ആ കൂട്ടത്തില്‍ വെണ്ണ പോലുള്ള മനസ്സുള്ളവര്‍ തന്നെയാണ് കൂടുതലുമുള്ളത് ഇപ്പോഴും.എന്നാല്‍ ബെല്ലട്ടല്ലിയെ പോലെ മനസ്സും ശരീരവും ഒരുപോലെ ഇരുണ്ടു വൈരൂപ്യം ബാധിച്ച കുറെ പേര്‍ അവര്‍ക്കിടയിലുണ്ട്.നമ്മുടെ നാട്ടിലും കാണാം ഇത്തരക്കാരെ.സത്യത്തില്‍ കറുത്തവര്‍ തന്നെയാണ് അവരുടെ വര്‍ഗ്ഗത്തെ കൂടുതലുമായി അധിക്ഷേപിക്കുന്നത്.അതിനുള്ള ഏറ്റവും വലിയ ഉദാഹരമാണ് നമ്മുടെ നാട്ടിലെ മിമിക്രി.ഇന്നുള്ള പല മിമിക്രിയിലും കറുത്തവരെയും,കുള്ളന്‍മാരെയും,സൗന്ദര്യമില്ലതവരെയും വിഷയമാക്കിയാണ് തമാശകള്‍ ഉണ്ടാക്കുന്നത്‌.എന്നാല്‍ ഇതിലെ രസകരമായ സംഭവം അത്തരം വൈരൂപ്യങ്ങള്‍ അവതരിപ്പിക്കുന്നത്‌ കറുത്തവരും,വിരൂപന്മാരുമാണ് എന്നുള്ളതാണ്.ഇന്ന് പല മലയാളം ചാനലുകളും ഓണ്‍ ചെയ്‌താല്‍ വിരൂപ മത്സരമാണോ നടക്കുന്നത് എന്നു തോന്നിപോകുന്നു.

Sunday, 8 June 2014

മലയാളികളുടെ ഒരു ഡസന്‍ ദുശീലങ്ങള്‍

12 പരദൂഷണം

മൂന്നു പേര്‍ തമ്മില്‍ സംസാരിച്ചു കൊണ്ടിരിക്കെ ഒരാള്‍ എന്തെങ്കിലും ആവശ്യത്തിനായി പുറത്തു പോയിയെന്നു വിചാരിച്ചോ.ഉറപ്പായും മറ്റു രണ്ടുപേരും പിന്നീട് കുറെ നേരം ചര്‍ച്ച ചെയ്യുന്ന കാര്യം മൂന്നാമനെ കുറിച്ചുള്ള പരദൂഷണമാവും.അതാണ് മലയാളി.ഇത്തരം അനാവശ്യ സംഭാഷണങ്ങളിലൂടെ ആനന്ദം കണ്ടെത്താന്‍ മിടുക്കരാണ് നാം മലയാളികള്‍.ഒന്നിനെയും അംഗീകരിക്കാന്‍ മലയാളികള്‍ തയ്യാറാകുന്നില്ലയെന്നതാണ് ഇതിന്‍റെ അടിസ്ഥാന കാരണം.

11 പൊങ്ങച്ചം

ഒരു പക്ഷെ ഈ കാര്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയവര്‍ നാം മലയാളികലാവും.വീട്ടില്‍ കഞ്ഞി കുടിക്കാന്‍ വകയില്ലെങ്കിലും നാലാളെ കാണിക്കാന്‍ കടം വാങ്ങി പൊങ്ങച്ചം കാട്ടുന്നവരാണ് ബഹുഭൂരിപക്ഷം മലയാളികളും.ഈ കാര്യത്തില്‍ മലയാളി സ്ത്രികളും പുരുഷന്മാരും സമമാണ്.പലപ്പോഴും ഇത്തരം പൊങ്ങച്ചങ്ങള്‍ എത്തി ചേരുന്നത് ആത്മഹത്യയില്‍ വരെയാകാറുണ്ട്.ഗള്‍ഫ്‌ മലയാളികള്‍ ഈ കാര്യത്തില്‍ ബഹുകേമരാണ്.അറബിനാട്ടില്‍ കക്കൂസ് വൃത്തിയാക്കുന്നവനും നാട്ടില്‍ വന്നാല്‍ കടം വാങ്ങി ബെന്‍സ്‌ കാര്‍ വാടകയ്ക്കുയെടുത്തു നടക്കും.

10 വിമര്‍ശനം

വിമര്‍ശനങ്ങളുടെ തമ്പുരാക്കാന്‍മാരാണ് ഒട്ടുമിക്ക മലയാളികളും.ദൈവത്തെ വരെ വിമര്‍ശിക്കാന്‍ യോഗ്യതയുള്ള ലോകത്തിലെ ഒരേയൊരു ജനവിഭാഗം.വിമര്‍ശനതിനായി നാം ഒരു കല തന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.ആക്ഷേപഹാസ്യം അഥവാ മിമിക്രി.കെരലതിലൊഎ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടു കുളിര്കോരുന്ന കോരുന്ന കല.ലോകത്തില്‍ മറ്റെവിടെയും മിമിക്രിക്ക് ഇത്രയേറെ സ്വീകാര്യത കിട്ടിയിട്ടില്ല.മോഹന്‍ലാലിന്‍റെ വാനപ്രസ്ഥത്തിലെ അഭിനയത്തെയും,യുവരാജ്‌ സിങ്ങിന്‍റെ ആറു സിക്സ്‌ പ്രകടനത്തെയും എന്തിനു ജോസ് മാവേലിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തെ വരെ നാം മലയാളികള്‍ വിമര്‍ശിച്ചു കളയും.എന്നാല്‍ ഈ വിമര്‍ശനങ്ങളൊക്കെ ഉന്നയിക്കുന്ന ഒട്ടുമിക്ക മലയാളികളും കാശിനു കൊള്ളത്തവരാണ് എന്നുള്ളതാണ് വസ്തുത.

അല്‍പ്പത്തരം

അല്‍പ്പത്തരത്തിലും നാം മലയാളികള്‍ ഒട്ടും പിറകിലല്ല.അര്‍ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയില്‍ കുട പിടിക്കുമെന്നു മാത്രമല്ല അതു കളര്‍ കുട തന്നെയാവുകയും ചെയ്യും.എന്തെങ്കിലും ഒരു വസ്തു പുതുതായി വാങ്ങിയാല്‍ അതു ഉപയോഗിക്കുക എന്നതിലുപരി നാലാളെ കാണിക്കാനാണ് മലയാളികള്‍ക്കു കൂടുതല്‍ താല്‍പ്പര്യം.അതിനു വേണ്ടി മൈക്ക്‌ കെട്ടി വിളിച്ചു കൂവാന്‍ പോലും മടിയില്ലാത്തവരാണ് മിക്ക മലയാളികളും.

മദ്യപാനം

ആധുനീക മലയാളികളുടെ വലീയ ശാപം.മദ്യപിക്കുന്നന്തു ഒരു കൊടും പാതകമെന്ന നമ്മുടെ പൂര്‍വ്വകാല സംസ്കാരത്തില്‍ നിന്നും അതൊരു അന്തസിന്‍റെ ലക്ഷണമാക്കി മാറ്റിയിരിക്കുന്നു നാം മലയാളികള്‍.ഇന്ന് പല കുടുംബങ്ങളിലും അച്ഛനും,അമ്മയും മക്കളും ഒരുമിച്ചു ഇരുന്നു മദ്യപ്പിക്കുന്നു.ആളുകള്‍ ഒത്തു ചേരുന്ന സകല പാര്‍ട്ടികളിലേയും നായകന്‍ മദ്യമായിരിക്കുന്നു.മദ്യപിക്കാത്ത ചെറുപ്പക്കാരെ ഇന്നു പെണ്‍കുട്ടികള്‍ പ്രേമിക്കാനും കല്യാണം കഴിക്കാനും തയ്യാറാവാത്ത സാഹചര്യമായിരിക്കുന്നു.പല കലാലയങ്ങളിലും മദ്യപിക്കാത്ത ആണ്‍കുട്ടികളെ വെറും ഉമ്മക്കനായാണ് കാണുന്നത്.അതിനാല്‍ തന്നെ പലരും മദ്യപാന ശീലങ്ങളിലേക്ക് നിര്‍ബന്ധിതമായി ചെന്നുപെടുകയാണ്.

അപകര്‍ഷതാബോധം

ഉത്തരേന്ത്യയക്കാരെ അപേക്ഷിച്ചു പൊതുവേ സൗന്ദര്യമില്ലാത്തവരാണ് ഒട്ടു മിക്ക മലയാളികളും.അതു കൊണ്ട് തന്നെ സൗന്ദര്യമില്ല എന്ന അപകര്‍ഷതാബോധം മിക്ക മലയാളികള്‍ക്കുമുണ്ട്.ഈ പ്രശ്നം കൂടുതലായും കണ്ടു വരുന്നത് പുരുഷന്‍മാരിലാണ്.കേരളത്തിലെ സ്ത്രികള്‍ പൊതുവേ ഭംഗിയുള്ളവരും പുരുഷന്മാര്‍ വിരൂപരുമാണ് എന്നത് വസ്തുതയാണല്ലോ.അതിനാല്‍ തന്നെ ഇന്ത്യയിലെ മറ്റു ഭാഗങ്ങളില്‍ നിന്നു വിപിന്നമായി പുരുഷന്‍റെ സൗന്ദര്യ വര്‍ധനയ്ക്ക് എന്ന് പറഞ്ഞുകൊണ്ട് ധാരാളം തട്ടിപ്പുകളും ഇവിടെ നടക്കുന്നുണ്ട്.ഉയരം കൂട്ടാനുള്ള ചെരുപ്പ്,മുടി കിളിര്‍ക്കാന്‍ മരുന്ന്,ലൈംഗിക ഉണര്‍വിനായി പച്ചമരുന്നുകള്‍ എന്ന മട്ടിലുള്ള തട്ടിപ്പ് സാധനങ്ങള്‍ നമ്മുടെ നാട്ടിലെ ആളുകള്‍ ധാരാളം ഉപയോഗിച്ച് കബളിക്കപെട്ടുകൊണ്ടേയിരിക്കുന്നു.

അസൂയ

ഒരു മലയാളിക്ക് മറ്റൊരു മലയാളിക്ക് കണ്ടുകൂടാ.ഇതൊരു പച്ചയായ യാഥാര്‍ത്യമാണ്.അതുകൊണ്ട് തന്നെയാണ് ശ്രീശാന്ത് കോഴ വിവാദത്തില്‍ പെട്ടപ്പോള്‍ ഒട്ടുമിക്ക മലയാളികളും ആഘോഷിച്ചത്.`അവനു അങ്ങനെ തന്നെ വേണം`,`എന്താ അവന്‍റെയൊരു ജാഡ` എന്നൊക്കെയാണ് ഭൂരിപക്ഷം മലയാളികളും ആ സംഭവത്തില്‍ പ്രതികരിച്ചത്.അതിനുള്ള ഒരേയൊരു കാരണം ശ്രീശാന്ത് നേടിയ പണവും പ്രശസ്തിയും മാത്രമാണ്.ഈ ഒരു സ്വഭാവമൊന്നു കൊണ്ട് മാത്രമാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസമുള്ള സംസ്ഥാനമായിട്ടുകൂടി ദരിദ്ര സംസ്ഥാനമായി ഇന്നും നാം മറ്റു സംസ്ഥാനങ്ങളെയും,രാജ്യങ്ങളെയും ആശ്രയിച്ചു പിച്ചയെടുത്തു ജീവിക്കേണ്ടി വരുന്നത്.

അത്യാഗ്രഹം

നാം മലയാളികളുടെ അത്യാഗ്രഹം പറഞ്ഞരിയിക്കേണ്ട കാര്യമില്ലയെന്നു തോന്നുന്നു.പണം സമ്പാദിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമായിരിക്കുന്നു ഒട്ടുമിക്ക മലയാളികള്‍ക്കും.അതിനായി അവര്‍ ഏതു അറ്റംവരെയും പോകും.അത്യാവശ്യം ജീവിക്കാനുള്ള സാഹചര്യമുള്ളവര്‍ പോലും ഗള്‍ഫ്‌ നാടുകളില്‍ പോയി മാടുകളെ പോലെ അടിമവേല വരെ ചെയ്യുവാനുള്ള കാരണവും ഈ അത്യാഗ്രഹം തന്നെ.പണത്തിനായി നമ്മുടെ മനോഹരമായ പ്രകൃതിയെ വരെ കശാപ്പു ചെയ്തു കൊണ്ടിരിക്കുകയാണ് മലയാളികള്‍.സമീപഭാവിയില്‍ തന്നെ അതിന്‍റെയൊക്കെ ദൂഷ്യഫലങ്ങള്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ കരിനിഴലാവും എന്നു ഉറപ്പു.ഇപ്പോള്‍ തന്നെ പല സൂചനകളും കിട്ടി തുടങ്ങിയിട്ടുണ്ട്.സമീപകാലങ്ങളിലെ കേരളത്തിലെ കാലാവസ്ഥ വ്യതിയാനങ്ങള്‍ പേടിപെടുത്തുന്നതാണ്.

കടം വാങ്ങല്‍

രണ്ടു മലയാളികള്‍ തമ്മില്‍ പരിചയപ്പെട്ടാല്‍ ഉടനെ തന്നെ ചെയ്യുന്ന കാര്യം കടം ചോദിക്കലാണ് എന്നു മുമ്പ് ആരോ പറയുന്നത് ഇപ്പോള്‍ ഓര്‍മ്മിക്കുന്നു.സത്യമാണ്.നാം മലയാളികളെ പോലെ ഇത്രയും ഭീകരമായി കടം വാങ്ങുന്ന ജനത വേറെയുണ്ടെന്നു തോന്നുന്നില്ല.പലപ്പോഴും അനാവശ്യമായ ആടംഭാരങ്ങള്‍ക്ക് വേണ്ടിയാകുന്നു മലയാളികളുടെ കടം വാങ്ങല്‍.അതിനാല്‍ തന്നെ കേരളത്തില്‍ പണം കടം കൊടുപ്പ് ബിസിനസ്‌ ഒരു സമാന്തര സാമ്പത്തിക ശക്തിയായി മാറിയത്.ഈ ചെറിയ സംസ്ഥാനത്ത്‌ നിലവിലുള്ള പണമിടപാട് സ്ഥാപങ്ങളുടെ കണക്കെടുത്താല്‍ കണ്ണ് തള്ളി പോകും.ഇവിടെയുള്ള മൊത്തം വിദ്യാലയങ്ങളും,ആശുപത്രികളും എടുത്താല്‍ അതിന്‍റെ പകുതി കാണില്ല.അതു പോരാഞ്ഞിട്ടു അനധികൃതമായ പണമിടപാട് സ്ഥാപങ്ങള്‍ വേറെയും.ആളുകളുടെ ഇത്തരം പൊങ്ങച്ചം ചൂഷണം ചെയ്തു അവരുടെ അണ്ഡകടാഹം വരെ കൊള്ളയടിക്കുകയാണ് ഇത്തരത്തിലുള്ള മിക്ക സ്ഥാപങ്ങളും.മിക്കപ്പോഴും ഇതിന്‍റെയൊക്കെ അവസാനം നേരത്തെ പറഞ്ഞതു പോലെ ആത്മഹത്യകളാണ്.

സംശയരോഗം

ശ്രീനിവാസന്‍റെ വടക്കുനോക്കിയന്ത്രം എന്ന ഇതിഹാസ സിനിമ കേരളത്തിലെ ജനങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പറവും നെഞ്ചോടു ചേര്‍ത്തു ആസ്വദിക്കാനുള്ള കാരണം ആ സിനിമയിലെ തളത്തില്‍ ദിനേശന്‍ എന്ന കഥാപാത്രം കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന പുരുഷന്മാരുടെ നേര്‍പതിപ്പ് ആയതുകൊണ്ടാണ്.ഭാര്യയെ ഇത്രയും സംശയിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഒരു പക്ഷെ കേരളത്തിലെപോലെ മറ്റെവിടെയും ഉണ്ടാകുമെന്നു തോന്നുനില്ല.നമ്മുടെ നാട്ടില്‍ നടക്കുന്ന വലിയൊരു ശതമാനം കൊലപാതകങ്ങളുടെയും,ആത്മഹത്യകളുടെയും മൂലകാരണം ഇത്തരം സംശയരോഗമാണ്.മുമ്പ് വിവരിച്ച അപകര്‍ഷതാബോധവും,മദ്യപാനവും,സംശയരോഗവും ഒരുമിച്ചു വന്നാല്‍ അവിടെയൊരു ദുരന്തം ഉറപ്പു.ഒന്നുകില്‍ കൊലപാതകം,അല്ലെങ്കില്‍ ആതമഹത്യ,അതുമല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ചു.

സദാചാരം

ലോകത്തിലെ ഏറ്റവും മാന്യമാരായ ജനവിഭാഗമാണ് തങ്ങള്‍ എന്നു കരുതുന്നവരാണ് ഒട്ടുമിക്ക മലയാളികളും.മലയാളികള്‍ക്ക് സ്വന്തമായി ഒരു സദാചാര പാഠവലി തന്നെയുണ്ട് ഈ വിഷയത്തില്‍.എതിര്‍ ലിംഗത്തില്‍ പെട്ടയോരാളെ കാണുമ്പോള്‍ മുഖം തിരിക്കുക,അവരുടെയടുത്തു ഇരിക്കാതിരിക്കുക,തോടാതിരിക്കുക എന്നൊക്കെയാണ് നാം മലയാളികള്‍ കാലാകാലങ്ങളായി ശീലിച്ചു വരുന്ന സദാചാര മൂല്യങ്ങള്‍.എന്നാല്‍ ഇത്തരം കപട സദാച്ചരങ്ങള്‍ എത്തിച്ചേരുന്നത് കടുത്ത ലൈംഗീക ദാരിദ്ര്യത്തിലേക്കും,അരാജകത്വത്തിലെക്കുമാണ്.പുറമേ ഇത്തരം കപട സദാചാരം വച്ച് പുലര്‍ത്തുന്ന സകല മലയാളികളും ഉള്ളില്‍ കാമഭ്രാന്തന്‍മാരാണ്.പാശ്ചാത്യരെ സാധാചാരമില്ലത്തവര്‍ എന്നു പരിഹസിക്കുന്ന മലയാളികള്‍ അവരിലെ അധക്രിതര്‍ ഇറക്കുന്ന നൂറാംകിട നീലചിത്രങ്ങള്‍ കണ്ടു വെള്ളമിറക്കുന്നു.കപട സദാചാര വലിച്ചെറിഞ്ഞു മനുഷ്യരെ പോലെ ജീവിക്കുന്ന അപൂര്‍വ്വം ചിലരുടെ പ്രേമവും,ഇഴുകിച്ചേര്‍ന്നുള്ള ഇടപഴകലുകളും കണ്ടു സഹിക്കാനാവാതെ അവരെ ആക്രമിക്കുക പോലും ചെയ്യുന്നു.

ബീഫ്‌-പൊറോട്ട തീറ്റ

നാം മലയാളികളുടെ ഏറ്റവും വലീയ ദുശീലമായിരിക്കുന്നു ബീഫ്‌-പൊറോട്ട ഭക്ഷണം.ലോകത്തിലെ ഏറ്റവും ആരോഗ്യകരമല്ലാത്ത ഇറച്ചിയായ ബീഫും,ഏറ്റവും ഗുണമില്ലാത്ത ധാന്യചണ്ടിയുമായ മൈദയും ചേരുന്ന ഈ വിഭവമാണ്  ആധുനീക മലയാളിയുടെ ദേശീയ ഭക്ഷണം.എന്നാല്‍ ഇതിന്‍റെ പരിണിതഫലങ്ങളെ കുറിച്ച് ഒരു അന്വഷണം നടത്തിയാല്‍ നിന്ന നില്‍പ്പില്‍ ജീവന്‍ പോകും.ഇരുപത്തഞ്ചു പെഗ് മദ്യം കുടിക്കുന്നതിനും,പത്തു സിഗരെറ്റ് വലിക്കുന്നതിനും സമമാണ് ഒരു പൊറോട്ടയും ബീഫ്‌ കറിയും കഴിക്കുന്നതിന്‍റെ ദൂഷ്യഫലം.ഇന്നു നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് ഹൃദയാഘാതവും,കുടലിലെ കാന്‍സറും മൂലമാണ്.ഈ രണ്ടു രോഗങ്ങളും വരാനുള്ള 90% കാരണവും പൊറോട്ടയും ബീഫുമാണ്.ചുരുക്കി പറഞ്ഞാല്‍ നാം മലയാളികളുടെ മരണം എപ്പോള്‍ എങ്ങനെ എന്ന് നിശ്ചയിക്കാന്‍ മാത്രം വലുതായിരിക്കുന്നു ഈ പൊറോട്ടയും ബീഫും.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നാം മലയാളികള്‍ ഏറ്റവും കൂടുതല്‍ മരിക്കുന്നത് പൊറോട്ട ബീഫ്‌ നിമിത്തമുണ്ടാകുന്ന രോഗങ്ങള്‍ മൂലമാകുന്നു.

Thursday, 5 June 2014

ദിലീപ്‌ മഞ്ചുവാര്യര്‍ കുടുംബ വിഷയത്തില്‍ മലയാളികല്‍ക്കെന്തു കാര്യം?

         ചെറിയ ഒരു ഇടവേളയ്ക്കു ശേഷം പതിവുപോലെ തന്നെ മലയാളി കൂതറ പത്രങ്ങളും,ചാനലുകളും ദിലീപിന്‍റെയും മഞ്ചുവാര്യരുടെയും കൂടുംബത്തില്‍ എത്തി നോട്ടം പുനരാംഭിച്ചിരിക്കുന്നു.അലെങ്കിലും ചാനലുകളെയും,പത്രങ്ങളെയും എന്തിനു പഴിക്കുന്നു.ഇത് പോലുള്ള വാര്‍ത്തകള്‍ക്ക് വെള്ളവും,വളവും ഇഷ്ട്ടം പോലെ കൊടുത്തു വളര്‍ത്തുന്ന മലയാളി ജനങ്ങളെ തന്നെ കുറ്റം പറയണം.അല്ല എനിക്ക് മനസ്സിലാവാഞ്ഞിട്ടു ചോദിക്കുവാ.നാട്ടുകാരെ നിങ്ങള്‍ക്ക് ഒരു പണിയുമില്ലേ?

      ചാനലുകളുടെയും,ഓണ്‍ലൈന്‍ പത്രങ്ങളുടെയും ഇന്നത്തെ ഈ വാര്‍ത്തയില്‍ പ്രതികരിച്ചവരുടെ എണ്ണമെടുത്താലറിയാം മലയാളികളുടെ ഞരമ്പ്‌ രോഗത്തിന്‍റെ വ്യാപ്തിമനസ്സിലാക്കാന്‍.ഗാട്ഗില്‍ റിപ്പോര്‍ട്ട്‌ പോലുള്ള അത്യന്തം ഗുരുതരവും,കിടപ്പാടം പോലും പോകുന്ന വിഷയങ്ങളില്‍ പോലും പ്രതികരികാത്ത ജനങ്ങള്‍ ഈ ഒരു വാര്‍ത്ത കണ്ടപ്പോള്‍ അത്യാഹ്ലാദത്തോടെ കമന്റ് ചെയ്തു നിര്‍വൃതി കൊള്ളുന്നത്‌ കാണുമ്പോള്‍ സത്യം പറയാമല്ലോ അവരുടെയൊക്കെ വീട്ടുകാരുടെ വളര്‍ത്തുദോഷത്തെയാണ് ഓര്‍ത്തുപോയത്.

      കാര്യം എക്കാലത്തെയും ക്ലാസ്സ്‌ നടിമാരില്‍ ഒരാളായിരുന്ന മഞ്ചുവാര്യര്‍ക്ക് ഒരിക്കലും ചേരാത്ത ഒരു ബന്ധമായിരുന്നു  ദിലീപ്‌ എന്ന മിമിക്രി കോപ്രായ നടനുമായുണ്ടായിരുന്നത് എന്നതു ശരി തന്നെ.പക്ഷെ ആളുകള്‍ ഒന്നോര്‍ക്കണം.അവര്‍ ഒരിക്കല്‍ പ്രണയിച്ചു വിവാഹം കഴിച്ചവരാണ്.പ്രേമത്തിന് കണ്ണും മൂക്കുമില്ല എന്നാണല്ലോ.ഇത്തരം സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ തന്നെ ധാരാളം നടക്കാറുണ്ട്.പ്രേമിക്കുന്ന കാലത്ത് ഉണ്ടാകുന്ന ആവേശവും,അവിവേകവും പ്രായോഗിഗ ജീവിതത്തില്‍ പാരയാകുന്നതാണ് ഇതുപോലുള്ള പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം.കണ്ണും മൂക്കുമുള്ള പ്രേമത്തില്‍ ഒരിക്കലും ഇത്തരം അസ്വാരസ്യങ്ങള്‍ ഉണ്ടാകില്ല എന്ന് എല്ലാവരും മനസ്സിലാക്കണം.

       പിന്നെ ഇതു പോലുള്ള തറ വിഷയങ്ങളില്‍ കൂടുതലായും പ്രതികരിക്കുന്ന ഒരു വര്‍ഗ്ഗത്തെ നമ്മുടെ സമൂഹം പടുത്തുയര്‍ത്തിയിട്ടുണ്ടല്ലോ.മറ്റാരുമല്ല അവര്‍ നമ്മുടെ ഗള്‍ഫ്‌ പ്രവാസികള്‍ തന്നെ.ഇത്തരം നെഗറ്റീവ് വാര്‍ത്തകള്‍ എവിടെ ഉണ്ടോ അവിടെ ഗള്‍ഫ്‌ പ്രവാസികളുടെ വളിച്ചു,പുളിച്ച  പ്രതികരണങ്ങള്‍ ധാരാളം കാണുവാന്‍ സാധിക്കും.എല്ലാ ഗള്‍ഫ്‌ പ്രവാസികളെയും ഞാന്‍ അടച്ചു ആക്ഷേപിക്കുന്നില്ല.മികച്ച ജീവിത സാഹചര്യമുള്ള ധാരാളംപേര്‍ ഗള്‍ഫ്‌ നാടുകളി തന്നെയുണ്ട്.പക്ഷെ അവര്‍ക്കാര്‍ക്കും ഇത്തരം ഞരമ്പ്‌ രോഗം ഉണ്ടാകില്ല.അവിടെ അറബികളുടെ ആട്ടും തുപ്പും ഏറ്റു ഉരുകി ജീവിക്കുന്ന അല്പ്പന്മാരായ പ്രവാസികള്‍ക്ക് നാട്ടിലുള്ളവരുടെ ഇത്തരം തകര്‍ച്ച വാര്‍ത്തകളില്‍ നിന്ന് എന്തെങ്കിലും ഉന്മാദം കിട്ടുന്നുണ്ടാവനം.കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതുപോലെ ഗള്‍ഫ്‌ പ്രവാസികള്‍ പ്രതികരിച്ചു കുളിരുകൊരുന്നത് ഇത്തരം തറ വാര്‍ത്തകളിലാണ്.അതു കൊണ്ട് നാട്ടില്‍ കല്യാണപ്രായമായ പെണ്‍കുട്ടികളോട് എനിക്കൊന്നെ പറയാനുള്ളൂ.മഞ്ചുവാര്യര്‍ക്ക് പറ്റിയ പറ്റു നിങ്ങള്‍ക്ക് പറ്റാതെ നോക്കികോള്‍ക.ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ മികച്ച ജോലികള്‍ ഉള്ള ധാരാളം യുവാക്കളുണ്ട്.കര്‍ണാടക,ഗുജറാത്ത്,തമിള്‍ നാട്,മഹാരാഷ്ട്ര,ദില്ലി,ആന്ധ്രാപ്രദേശ് എന്ന് വേണ്ട ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കഴിവുള്ളവര്‍ക്ക് ധാരാളം അവസരങ്ങളുണ്ട്.ആയതിനാല്‍ രാജ്യത്ത് തന്നെ മികച്ച ജോലിയുള്ള ആളുകളെ മാത്രം കല്യാണം കഴിക്കുവാന്‍ ശ്രമിക്കുക.ഇനിയിപ്പം നിങ്ങള്‍ക്ക് പ്രവാസികള്‍ കൂടിയേ തീരു എന്നുണ്ടെങ്കില്‍ വല്ല അമേരിക്കക്കാരനെയോ,യുറോപ്പുക്കാരനെയോ തപ്പി കണ്ടുപിടിക്കുക.ഗള്‍ഫ്‌ പ്രവാസികളെ കഴിവതും ഒഴിവാക്കുക.ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു മഞ്ജുവിന് പറ്റിയ പറ്റു നിങ്ങള്‍ക്ക് പറ്റരുത്.

Sunday, 1 June 2014

പ്രാവാസികള്‍ ഒന്നടഗം പറയുന്നു, കേരളമൊരു ദരിദ്ര സംസ്ഥാനം!

        ഏതാനം ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ എഴുതിയ ബ്ലോഗ്ഗില്‍(അവിവാഹിതരായ യുവതികളെ, നിങ്ങള്‍ ഗള്‍ഫ്‌ മണവാളന്‍മാരെ കഴിവതും ഒഴിവാക്കുക) വന്ന കമ്മന്റ്റുകള്‍ സത്യത്തില്‍ എന്‍റെ ഈ അഭിപ്രായത്തെ സാധുകരിക്കാന്‍ സഹായിച്ചു.അതെ ബഹുഭൂരിപക്ഷം വരുന്ന ഗള്‍ഫ്‌ മലയാളികള്‍ ഒന്നടഗം പറയുന്നു കേരളമൊരു ദരിദ്ര സംസ്ഥാനമാണ് എന്ന പരമ സത്യം.

     ഈ ഒരു സത്യം പച്ചയായി നേരിട്ട് പറഞ്ഞിരുന്നെങ്കില്‍ ഈ കമ്മന്റ്റുകള്‍ ഇട്ട പ്രവാസികള്‍ തന്നെ അത് നിഷേധിക്കുമായിരുന്നു.കാരണം കേരളം ഒരു ദരിദ്ര സംസ്ഥാനമാണ് എന്ന് പച്ചയ്ക് പറയാന്‍ ഇപ്പോഴും അറബി നാട്ടില്‍ അടിമ വേല ചെയ്യുന്ന മലയാളികള്‍ക്ക് പോലും ഇന്നും മടിയാണ്.അതിന്‍റെ കാരണം ഒരു പക്ഷെ അമിത നാട് സ്നേഹമാകാം.പക്ഷെ തങ്ങളെ ആവശ്യമില്ലാത്ത,അറബികളുടെ അടിമകലാക്കാന്‍ വിധിഎഴുതിയ നാടിനെയും അവിടത്തെ ഭരണകൂടത്തെയും നാം വിദ്യാസമ്പന്നരായ മലയാളികള്‍ അല്‍പ്പമെങ്കിലും വിമര്‍ശിക്കേണ്ട കാലം  അതിക്രമിച്ചിരിക്കുന്നു.കാരണം ഇത്രയും വിദ്യാഭ്യാസമുള്ള മലയാളികള്‍ ഒരു അന്യ നാട്ടില്‍ അതും പ്രാകൃതരായ കാട്ടാരബികള്‍ക്ക് വരെ അടിമപണി ചെയേണ്ടി വരുന്ന നാട്ടില്‍ പോയി ജീവിത കരിഞ്ഞു തീര്‍ക്കേണ്ട സാഹചര്യം വിസ്മരിക്കരുത്.

     നിങ്ങള്‍ ആലോചിക്കാരുണ്ടോ?എന്ത് കൊണ്ട് നിങ്ങള്‍ക്ക് വിദ്യാഭ്യാസമുണ്ടായിട്ടും അടിമയാകേണ്ടി വന്നു.എന്തു കൊണ്ട് പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ നമ്മുടെ നാട്ടില്‍ നിന്നും നിങ്ങള്‍ അടിച്ചിറക്കപെട്ടു.ഉത്തരം ഒന്നേയുള്ളൂ ഇവിടത്തെ കാലങ്ങളായുള്ള ഭരണഗൂഡ കഴിവുകേട് മാത്രമാണ്.അടിമകളായ ഗള്‍ഫ്‌ പ്രവാസികളെ  നിങ്ങള്‍ പ്രതികരിക്കേണ്ട സമയമായിരിക്കുന്നു.ഇനിയും വൈകിയാല്‍ നിങ്ങളുടെ വരും തലമുറയും നിങ്ങളെ പോലെ അറബി നാട്ടില്‍ അടിമവേല ചെയ്തു ജീവിക്കേണ്ടി വരും.

     എന്‍റെ മുന്‍ ലേഖനങ്ങളില്‍ ഗള്‍ഫ്‌ പ്രവാസികള്‍ കേരളം ഒരു ദരിദ്ര സംസ്ഥാനമാണ് എന്നു സൂചിപ്പിക്കുന്ന ചില കമെണ്ടുകള്‍ ഇവിടെ ചേര്‍ത്തു വയ്ക്കുന്നു.കമെണ്ടുകള്‍ നേരിട്ട് ഈ ലിങ്കില്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയ്ന്നതാണ്(http://boolokam.com/archives/156000).


Ahmedali Padinharayil ·  Top Commenter · Works at King Faisal School
കേരളത്തിൽ ഇന്നുകാണുന്ന എല്ലാ ഐശ്വര്യ ത്തിനെറെ കാരണം ഗൾഫ്‌ കാരരന്റെ വിയർപ്പും കണ്നുനീരുമാണ് ഇന്ന് ചിലക്കു പുച്ഛം ,, ഇവിടെനിന്നും ഞങളെ ഒക്കെ ഒന്ന് പറഞ്ഞു വിട്ടു നോക്കട്ടെ ,, പലരുടെയും അടുപ്പിൽ പുക പോലും കാണില്ല ,, എന്റെ ചെറുപ്പ കാലത്ത് ഞാൻ കുറെ കണ്ടതാണ്


Rajesh Thuluvan · Works at Ruby Tuesdays
ഇപ്പറയുന്ന ഗള്‍ഫുകാരൊക്കെ നാട്ടില്‍ വന്നാല്‍, നാട്ടില്‍ ഇപ്പോഴുള്ളത് പോലെ ജോലി ഉണ്ടാകുമോ കൂലി ഉണ്ടാകുമോ? കൂലി കൊടുക്കാന്‍ പണം ഉണ്ടാകുമോ? ഗള്‍ഫ്‌ പണം കേരളത്തിന്റെ പ്രധാന വരുമാനം ആണെന്ന് അറിയാമോ?


Riyas Abdul Azees · Quality controler at AL SAFI DANONE
ഭൂലോകം ചേട്ടാ .. അനാധ പ്രേതമാകുന്ന ഭൂലോകം പേജിനു ആളെ കൂട്ടന്‍ പ്രവാസികളുടെ കാലിന്റെ ഇടയില്‍ തന്നെ ചൊറിഞ്ഞതിനു ഒരു ലോട് പുച്ഛം സമര്‍പ്പിക്കുന്നു .. എങ്കിലും ചോതിച്ചു കൊള്ളട്ടെ .. പ്രവാസികള്‍ പിടിച്ചു കടിച്ച എത്ര യുവതികള്‍ ഉണ്ടാകും താങ്കളുടെ കുടുംബത്തില്‍.. മുകളില്‍ പറഞ്ഞ ഞെട്ടിക്കുന്ന ഭീകര കഥയില്‍ ജീവിതം കൈവിട്ടു പോകാതിരിക്കാന്‍ അധ്വനിക്കുന്ന ഗള്‍ഫുകാരനില്‍ അപരാധം കണ്ടെത്തിയ താങ്കളുടെ വീക്ഷണ കോണകം അപാരം തന്നെ ... നാടിന്‍റെ സംസ്കാരം സംരക്ഷിക്കാന്‍ ലക്ഷ കണക്കിന് വരുന്ന പ്രവാസികള്‍ നാട്ടില്‍ വന്നു കൂലിപ്പണിക്ക് ഇറങ്ങിയാല്‍ അവര്‍ക്ക് തൊഴില്‍ നല്‍കാനോ ഇന്ന് ബംഗാളിക്കു ലഭിക്കുന്ന മെച്ചപ്പെട്ട കൂലി നല്‍കാനോ ഗവണ്മെന്‍ റിനോ തങ്ങളുടെ വിരല്‍ തുംബിനോ കീ ബോര്‍ഡിനോ കഴിയില്ല .. ജീവിതത്തിന്റെ നല്ല പങ്കും ഈ മണല്‍ കാട്ടില്‍ നാടിനു വേണ്ടി ഉരുക്കി കളയുന്ന 'ഗള്‍ഫുകാരന്റെ' വിവാഹ സ്വപ്നങ്ങളില്‍ കനല്‍ കോരി ഇടരുത് എന്ന് അപേക്ഷ.. feeling......''പ്ലീനം ''


Syam Alendu Nair · Dubai, United Arab Emirates · 117 subscribers
ണിക്കുപോലും നമ്മുടെ നാട്ടില്‍ ഇന്ന് നല്ല വരുമാനമാണ്.ആയതിനാല്‍ ദുരഭിമാനം വെടിഞ്ഞു നമ്മുടെ നാട്ടില്‍ പണിയെടുത്തു നാടിനെയും,നാട്ടുക്കാര്‍ക്കും ഗുണമുള്ളവരായി നമ്മുക്കൊന്നിച്ചു നമ്മുടെ നാടിന്‍റെ സംസ്കാരമുയര്‍ത്താം. -

ഗൾഫിൽ പണി എടുക്കാതെ ആര്ക്കും പണം കിട്ടില്ല ... നന്നായി അദ്വാനിച്ചു തന്നെ ആണ് ഓരോര്തരും സ്വന്തം കുടുംബത്തെ പൊറ്റുന്നതു.. ഒരു പ്രവാസി നാട്ടിൽ വന്നാൽ അവനെ എങ്ങനെ പിഴിയണം എന്നാണ് ഓരോ നാട്ടുകാരും നോക്കുന്നത് .. അവൻ അന്യനാട്ടിൽ സമ്പാദിച്ച പണം വേണം .. പകരം പവസിക്ക് വോട്ടു ഇല്ല .. അവനു പെണ്ണ് കൊടുക്കരുത് .. നമ്മുടെ നാട്ടിൽ നല്ല വരുമാനം ഉണ്ട് .. കൂലിപ്പനികരനും കിട്ടും നല്ല വരുമാനം .. പക്ഷെ ഈ മാസത്ത്ൽ 30 ദിവസം ഇ ഇവര ജോലി ചെയ്യുനുണ്ടോ .. ഇല്ല കാരണം അവനു അർഹിക്കുന്നതിനക്കൾ കൂടുതൽ വരുമാനം കിട്ടുന്നു .. 2 ദിവസം ജോലിക്ക് പോകും ബാക്കി കുറച്ചു പണം വീട്ടിൽ കൊടുക്കും ബാക്കി ബാറിലോ കല്ല്‌ ഷാപ്പിലോ കൊടുക്കും .. പറയണേൽ ഒരു പാടുണ്ട് .. ഈ നാട്ടുകാരോട് ഒരു അപെഷയെ ഒള്ളൂ .. ഉപദ്രവിക്കരുത് ..ഇവിടെ ഗൾഫിൽ പെണ്ണ് കെട്ടി വളരെ സുഖമായി കിട്ടുന്ന പണം മുഴുവൻ ചിലവഴിച്ചു ജീവിക്കാൻ ഉള്ള എല്ലാ സൌകര്യവും ഉണ്ട് .. പക്ഷെ ഓരോ പ്രവാസിയും ആഗ്രഹിക്കുന്നത് അവന്റെ നാട്ടിലെ അവനെ സ്നേഹിക്കാൻ കുടുംബത്തെ നോക്കാൻ അവനു സ്നേഹിക്കാൻ ഒരു ഭാര്യയെ ആണ് .. പക്ഷെ ലേഖകന്റെ അഭിപ്രായത്തിൽ പാവം പ്രവാസിയുടെ പണം മാത്രം മതി എന്നാണ് ... 


Anoop Sivadas · Executive Online Marketing at Techmark Trading & Contracting WLL
പ്രിയപ്പെട്ട ലേഖകൻ അറിയുന്നതിന്..

സുഹൃത്തെ... 100 ൽ 90 % ആളുകളും കുടുംബം നോക്കാൻ വേണ്ടി ആണ് സ്വന്തം വീടും നാടും വിട്ടു അന്നയ രാജ്യത്തു വന്നു വിയർപ്പൊഴുക്കുന്നത്......


Sanal Krishna · Radiographer at Atlas Star Medical Centre
orathekichu onnum parayanilla athyavashyam thanthaku vili lekhakanu kittiya sthithiku enthu parayanaa. ee lekahane kondu poyi changalyku edanam. njangal evide kidannu adhvanikunnathu konda nonneyeko polullavar 3 neram unnunnathu. 


Shafeeque Tk · Pondicherry University
1985 vare indiayile etavum daridramaya 5 statukalil onayirunu keralam.inn kanuna purokarhi undayad gulf panam kondanena karyam marakanda


Alistar Pinheiro · Chemmanur Academy
Gulf il ninne. Elavarum thirichuvannal avide aalukalake kooli ninte thanthmar kodukumoda patti naatil enthe manangatayada undakanathe puuuuuuuu

ആളുകള്‍ ഇസ്ലാമിലേക്ക് കടന്നു വരുന്നത് വിവാദമാകുന്നത് തീവ്രവാദമതമെന്ന ഭീതിമൂലമോ?

         കഴിഞ്ഞ കുറച്ചുകാലങ്ങളിലായി മാധ്യമങ്ങള്‍ വന്‍ തോതില്‍ വിവാദം സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്ന വിഷയമാണിത്.ഏതെങ്കിലും പ്രശസ്തരായ വ്യക്തികള്‍ മറ്റു മതങ്ങളില്‍ നിന്ന് ഇസ്ലാമിലേക്ക് കടന്നു വരുമ്പോലുള്ള അമിത പ്രാധ്യാന്യാതോടുകൂടിയുള്ള വാര്‍ത്ത കൊടുക്കല്‍.സത്യത്തില്‍ ഇത്തരം വാര്‍ത്തകള്‍ കൊണ്ട് ഈ മാധ്യമങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്?ഇസ്ലാം ഒരു തീവ്രവാദമതമാണ് എന്ന് പൊതുവേ ലോകം മുഴുവന്‍ പ്രചരിക്കുന്ന കാര്യം മുന്‍പില്‍നിരത്തി അതിലേക്കു വരുന്ന ആളുകളെ തീവ്രാവാധികളും,നികൃഷ്ട ജീവികളുമായി ചിത്രികരിക്കാലോ?അല്ലെങ്കില്‍ ഇസ്ലാം മതമാണ്‌ മറ്റു മതങ്ങളെക്കാള്‍ മികച്ചത് എന്നു സ്ഥാപിക്കാലോ?അതോ വെറുതെ ആളുകള്‍ക്കിടയില്‍ മത സ്പര്‍ധ വളര്‍ത്തി മുതലെടുപ്പ് നടത്താലോ?ഈ മൂന്നു ലക്ഷ്യങ്ങളില്‍  ഏതെങ്കിലും ഒന്നാല്ലാത്ത വേറൊരു കാരണം കാണുവാന്‍ പ്രയാസം.ഈ മൂന്നു ലക്ഷ്യങ്ങളില്‍ ഏതായാലും മാധ്യമങ്ങള്‍ നടത്തുന്നത് അങ്ങേയറ്റം ഹീനവും ദുരുദ്ദേശപരവുമായ കാര്യമാണ്.

      കുറച്ചു കാലമായി വിവാദം ഉണ്ടാക്കി വരുന്ന ഇത്തരം വാര്‍ത്തകളുടെ പിന്നില്‍ ചില പ്രശസ്ത വ്യക്തികളുടെ തികച്ചും സ്വകാര്യമായ ആഗ്രഹങ്ങള്‍ മാത്രമാണ് എന്നതാണ് മറ്റൊരു രസകരമായ വസ്തുത.അല്ലെങ്കിലും മിക്ക ഇന്ത്യക്കാര്‍ക്ക് പ്രശസ്ത വ്യക്തികളുടെ സ്വകാര്യതയില്‍ ഒളിഞ്ഞു നോക്കലാണല്ലോ അറിയാവുന്ന ഒരേയൊരു പണി.ഐശ്വര്യ റായ്‌ പ്രസവിച്ചോ,സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നൂറാം സെഞ്ച്വറി അടിച്ചോ(അത് ടീം തോറ്റിട്ടാണെങ്കിലും),മോണിക്ക മതം മാറിയോ എന്നീ തരത്തിലുള്ള തീര്‍ത്തും അപ്രധാനമായ കാര്യങ്ങള്‍ മാത്രമാണ് ജനങ്ങളുടെ ശ്രദ്ധാകേന്ദ്രം.അതെ സമയം അവരുടെ ജീവിതത്തെ ദിനംപ്രതി ബാധിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ഭീഷണി,വില കയറ്റം,പരിസ്ഥിതി ശോഷണം എന്നീ അത്യന്തം ഗുരുതരമായ ഒരു കാര്യങ്ങളിലും ആളുകള്‍ക്ക് ശ്രദ്ധയില്ല.നില്‍ക്കുന്ന ഇടതിലെ മണ്ണൊലിച്ചു പോകുമ്പോഴും ആളുകള്‍ക്ക് ശ്രദ്ധ പ്രശസ്തരുടെ ആസനം മണപ്പിക്കലാണ് എന്നു ചുരുക്കം.

       ഇത്തരം വാര്‍ത്തകള്‍ വഴി വിവാദം സൃഷ്ട്ടിക്കുന്ന മാധ്യമങ്ങള്‍ മുകളില്‍ ഞാന്‍ സൂചിപ്പിച്ച മൂന്നു കാരണങ്ങളില്‍ ഏതെങ്കിലും ഒന്ന് ലക്ഷ്യം വെച്ചുകൊണ്ടാണെന്ന് പറഞ്ഞല്ലോ.സോഷ്യല്‍ മീഡിയയില്‍ നിലവിലുള്ള പല ഗ്രൂപ്പുകളുടെയും,ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും പേജുകളിലൂടെ കുറെ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഞാന്‍ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്.അതിനെ സാധൂകരിക്കാന്‍ പ്രാപ്തിയുള്ള മൂന്നു തരത്തിലുള്ള മുതലെടുപ്പും ഞാന്‍ ഇവിടെ വിശദീകരിക്കുന്നു.ഈയടുത്തു ഇസ്ലാമിലേക്ക് മതംമാറിയ ഒരു നടിയുടെ വാര്‍ത്തയെ ചുവടുപിടിച്ചുള്ള മൂന്നു തരത്തിലുള്ള മുതലെടുപ്പ് ഇതില്‍ നിന്നും നിങ്ങള്‍ക്ക് വ്യക്തമാകുന്നതാണ്.

       ഇസ്ലാം മതം ഒരു തീവ്രവാദമതമാണ്‌ എന്ന്  ലോകത്തില്‍ പൊതുവില്‍ നിലനില്‍ക്കുന്ന ധാരണയെ അനുകൂലിക്കുന്ന ആളുകളുടെ പേജുകളില്‍ എനിക്കു കാണാന്‍ സാധിച്ച ചില അഭിപ്രായ പ്രകടനങ്ങള്‍ ഇപ്രകാരമാണ്.

"അങ്ങനെ മറ്റൊരു ദുര്‍ടപ്പ് നടിയും കൂടി തീവ്രവാദികളുടെ സ്വന്തം മതത്തില്‍.അല്ലെങ്കിലും ഇത്തരം തെവിടിശികള്‍ക്ക് ചേരുന്നത് അതു തന്നെയാണ്.നമ്മുടെ മതത്തില്‍ നിന്നും ഒരു വേശ്യകൂടി കുറഞ്ഞു കിട്ടി.ഗള്‍ഫ്‌ ഭാര്യമാര്‍ ധാരാളമുള്ള മതത്തില്‍ ഇപ്പൊ പുതുതായി ഒരു വെടി കൂടി വന്നുവെന്നു വിചാരിച്ചു പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലല്ലോ.എങ്കിലും നാം സൂക്ഷിക്കണം.തീവ്രവാദികളുടെ എണ്ണം പെരുകുകയാണ്.ഇതിന്‍റെ പേരില്‍ നമ്മുടെ മതത്തെ ചൊറിയാന്‍ വരുന്നവരെ നമ്മള്‍ പല്ലും നഖവുമുപയോഗിച്ച് നേരിടണം"

ഈ ഒറ്റ വിഷയം കൊണ്ട് ഇസ്ലാം വിരോധികള്‍ക്ക് അവരെ അതിരൂക്ഷമായി കരിവാരിതേക്കാന്‍ സാധിച്ചു.ഇത്തരം പ്രസ്താവനകളിലൂടെ അവര്‍ക്ക് പ്രത്യേകമായ എന്തോ ഒരു ആനന്തം ലഭിച്ചിരിക്കണം.കാലങ്ങളായി അവര്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന വിഷം പുറത്തുവിടാന്‍ ഇങ്ങനെയൊരു വിഷയം കൊണ്ടു സാധിച്ചതിനാല്‍ ഇത്തരം വാര്‍ത്തകള്‍ അവര്‍ക്കു ഉള്ളിന്‍റെയുള്ളില്‍ അവരുടെ വിദ്വേഷംമനസ്സു കുളിരുകൊരുന്നുണ്ടാവും.

       ഇസ്ലാം മതമാണ്‌ ലോകത്തിലെ ഏറ്റവും മികച്ച മതമെന്നും.അതിലേക്കു ആളുകള്‍ കൂടുതല്‍ വരുന്നന്തു അവര്‍ക്കും മതത്തിനും കൂടുതല്‍ ഉയര്‍ച്ച ഉണ്ടാക്കും എന്ന വിധത്തില്‍ കരുതുന്ന ആളുകളുടെ പേജുകളില്‍ കണ്ടതു പക്ഷെ ഇങ്ങനെയാണ്.

"അങ്ങനെ ഒരു മാലാഖ കൂടി നമ്മുടെ മതത്തിലേക്ക്‌ കുടിയെറിയിരിക്കുന്നു.ഇന്ഷാ അള്ളാ......കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഇസ്ലാമിന്‍റെ മികവ് മനസ്സിലാക്കി കടന്നു വരുന്നു.ഇസ്ലാമിലൂടെ മാത്രമേ സ്വര്‍ഗ്ഗം പ്രാപിക്കാന്‍ സാധിക്കു എന്നു അവരും മനസ്സിലാക്കിയിരിക്കുന്നു.നമ്മുടെ ഈ പുതിയ സഹോദരിയെ നമ്മുക്കു സ്വാഗതം ചെയ്യാം.ഇസ്ലാമിനെ അവഹേളിക്കുന്ന മ്ലെച്ചന്മാര്‍ക്ക് ഇതൊരു കനത്ത തിരിച്ചടിയായിരിക്കും.ഇസ്രായേലും,അമേരിക്കയും തുലഞ്ഞു പോയികൊണ്ടേയിരിക്കുന്നു.ആളുകള്‍ ഇസ്ലാമിലേക്ക് വന്നു കൊണ്ടേയിരിക്കുന്നു.ലോകം മുഴുവന്‍ ഇസ്ലാം വ്യാപിക്കുന്ന നാളുകള്‍ വിദൂരത്തല്ല."

      എങ്ങനെയുണ്ട്.ഒരേ വിഷയം രണ്ടു വിപരീത ചേരിയില്‍ നില്‍ക്കുന്ന ആളുകള്‍ എങ്ങനെ അവര്‍ക്കു മുതലെടുക്കാന്‍ തക്ക വിധത്തിലാക്കി എന്നു കണ്ടു അതിശയം തോന്നുന്നില്ലേ.എങ്ങനെ ഇത്തരക്കാര്‍ക്ക് ഇത്രയും മ്ലെച്ചമായി ചിന്തിക്കാന്‍ സാധിക്കുന്നു.എന്തൊരു കുരുട്ടു ബുദ്ധിയാണ് ഇത്തരക്കാര്‍ക്ക്!ഇവര്‍ക്ക് ആരെയെങ്കിലും,അല്ല എന്തിനെയെങ്കിലും സ്നേഹിക്കാന്‍ സാധിക്കുമോ?എന്താണ് ഇവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്?അതു എന്ത് തന്നെയായാലും മനുഷ്യ സമൂഹത്തിനു ഗുണം വരുന്ന കാര്യമല്ല എന്നു മാത്രമല്ല അങ്ങേയറ്റം അപകടകരവുമാണ്.

         മൂന്നാമത്തെ കൂട്ടര്‍ നമ്മുടെ ആ പഴയ കുറുക്കനായ മാധ്യമങ്ങളാണ്.ഏതു പണ്ട് മുട്ടനാടുകളെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന കുറുക്കന്‍.അതെ ഇവിടെ മാധ്യമങ്ങളുടെ ലക്ഷ്യം അതു മാത്രമാണ്.മിക്ക ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഈ വാര്‍ത്തയുടെ ചുവടുപിടിച്ചുള്ള അഭിപ്രായ പ്രകടനങ്ങള്‍ കൊടുംകാറ്റു പോലെ വന്നു കൊണ്ടിരിക്കുകയാണ്.ഈ ഒറ്റ വിഷയത്തിന്മേല്‍ ഈ മാധ്യമങ്ങളുടെ വെബ്സൈറ്റുകളില്‍ ഉണ്ടാക്കിയ ഹിറ്റ്‌ നമ്മുക്കു സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല.അവരുടെ ലക്ഷ്യം അതു തന്നെ.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഓണത്തിനിടയിലുള്ള പുട്ടു കച്ചവടം.

       പിന്നെ അവസാനമായി ഒന്നുംകൂടി പറയാന്‍ ഉദ്ദേശിക്കുന്നു.പല പ്രശസ്തരും ഈ മതമാറ്റം കൊണ്ടു ലക്ഷ്യം വെക്കുന്നത് അവരുടെ വ്യക്തിപരമായ സ്വാര്‍ത്ഥലക്ഷ്യങ്ങളാണ്.ചിലര്‍ പ്രശസ്തിക്കു വേണ്ടി ചെയ്യുന്നു,ചിലര്‍ പണത്തിനു വേണ്ടി ചെയ്യുന്നു എന്തിനു വിവാഹം കഴിക്കാന്‍ പോലും മതമാരുന്ന പ്രശസ്തരുണ്ട്.ശരിക്കും മതം മാറുന്നവര്‍ മതങ്ങളിലെ സന്ദേശം ഗ്രഹിച്ചു അതു ആളുകളില്‍ എത്തിക്കാനാണ് ശ്രമിക്കുക.അല്ലാതെ പത്രസമ്മേളനം നടത്തുകയല്ല ചെയ്യുക.

Saturday, 31 May 2014

'ടീം അര്‍ജന്റീന' ഭഹുഭൂരിപക്ഷം മലയാളികളെ പോലെ കാശിനു കൊള്ളത്തവര്‍

        ഈ ലോകത്തെ ഏറ്റവും വലീയ അനീതി ഏതാണെന്ന് ചോദിച്ചാല്‍ അതിനൊരുത്തരം മാത്രമേയുള്ളൂ.അനര്‍ഹറേ വാഴ്ത്തുന്നതാകുന്നുവത്.നാം ഇന്ത്യക്കാര്‍ക്ക് ഈയൊരു ദുശീലം വേണ്ടുവോളം പണ്ടേയുണ്ടല്ലോ.അത് കൊണ്ടാനെല്ലോ കഴിവുള്ള ധാരാളം നേതാക്കന്മാര്‍ ഉണ്ടായിട്ടും കുട്ടിത്തം വിട്ടുമാറാത്ത ബാലാനായ രാഹുല്‍ ഗാന്ധിക്കു വരെ ഇന്ത്യയിലെ പ്രധാനമന്ത്രി ആകുവാനുള്ള സാധ്യത നമ്മള്‍ ഉണ്ടാക്കി കൊടുത്തത്.

     ഇനി നമ്മുക്ക് വിഷയത്തിലേക്ക് കടക്കാം.ഇന്ത്യക്കാര്‍ക്കു പൊതുവേയുള്ള അനര്‍ഹ പുകഴ്ത്തലുകളുടെ മൂര്‍ധന്യമാണ് നാം മലയാളികളൂടെതു.വേറൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മള്‍ പുകഴ്ത്തുന്ന ഭഹുഭൂരിപക്ഷം പേരും വെറും തൊട്ടികലാണ് എന്ന് തന്നെ പറയാം.അതിന്‍റെ ഏറ്റവും വലീയ ഉദാഹരണമാണ് 'ടീം അര്‍ജന്റീന'.എഴുപതുകളിലും,എണ്‍പതുകളിലും അര്‍ജന്റീന മികച്ച ടീമായിരുന്നു എന്നതില്‍ തര്‍ക്കമോന്നുമില്ല.മറഡോണയെ പോലെ പെലെയും,ഗാരിന്ജയും,റൊണാള്‍ഡോയും കഴിഞ്ഞാല്‍ ലോകം കണ്ട ഏറ്റവും വലീയ ഇതിഹാസത്തെ സൃഷ്‌ടിച്ച നാട്.എന്നാല്‍ ആ ടീം മണ്മറഞ്ഞു കഴിഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.ആ ചരിത്രം മുന്‍നിര്‍ത്തി ഇന്നത്തെ കാശിനു കൊള്ളാത്ത അര്‍ജന്റീന ടീമിനെ മലയാളികളും,കേരളത്തിലെ മാധ്യമങ്ങളും പുകഴ്ത്തുന്നത് ഒരു നാലാംകിട തെരുവ് വേശ്യയുടെ പരസ്യം പോലെയാണ് എന്നു തന്നെ പറയേണ്ടി വരും.

     ഇനി ഇതിലെ രസകരമായ മറ്റൊരു തമാശ ഈ കാശിനു കൊള്ളാത്ത അര്‍ജന്റീന ടീമിനെ ലോകത്തിലെ ഇന്നേ വരെയുണ്ടായിട്ടുള്ള ഏറ്റവും മികച്ച ടീമായ ബ്രസീലുമായുള്ള വികൃതമായ താരതമ്യമാണ്.ഞാന്‍ അര്‍ജന്റീന ആരാധകരോട് ചോദിക്കുകയാണ്.നിങ്ങള്‍ക്ക് ഉളുപ്പു എന്നു പറഞ്ഞ വികാരമോന്നുമില്ലേ?ഏതു മാനദണ്ടപ്രകാരമാണ് നിങ്ങള്‍ ഈ കാശിനു കൊള്ളാത്ത അര്‍ജന്റീന ടീമിനെ ബ്രസീല്‍ ടീമുമായി താരതമ്യം ചെയ്യുന്നത്?ഇത് ഒരു മാതിരി ഇന്ത്യയിലെ ഏറ്റവും വിരൂപനായ നടനായ രജനീകാന്തിനെ ഇന്ത്യയിലെ ഏറ്റവും പൌരുഷമുള്ള ഋതിക് രോഷനുമായി താരതമ്യം ചെയ്യുന്നതിന് തുല്യമായിപോയി.വിവിധ കാലഘട്ടങ്ങളിലായി അഞ്ചു ലോകകിരീടങ്ങളും ,എണ്ണമറ്റ മറ്റു അന്തര്‍ദേശീയ കിരീടങ്ങളും വാരികൂട്ടിയിട്ടുള്ള ബ്രസീലുമായി തോല്‍വി മാത്രം ശീലമുള്ള അര്‍ജന്റീനയെ താരതമ്യം ചെയ്യുവാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു എന്നതിലാണ് എനിക്കല്‍ഭുതം!

    ബ്രസീല്‍ ടീം എന്നാല്‍ എല്ലാ കാലത്തും ചുറുചുറുക്കും,നിശ്ചയദാര്‍ഢ്യവുമുള്ള ഒരു പറ്റം കളിക്കാരുടെ കൂട്ടമായിരുന്നു.ഈ ലോകകപ്പ് കളിക്കാനിറങ്ങുന്ന ടീമും അതിനു വിപരീതമല്ല.ശരാശരി ഇരുപത്തഞ്ചു വയസ്സില്‍ താഴെ മാത്രമുള്ള ഇപ്പോഴത്തെ അവരുടെ ടീം ഇതിനോടകം തന്നെ ഒരു അന്തര്‍ദേശീയ കിരീടം നേടി കഴിഞ്ഞു.ഇതില്‍ നിന്നു തന്നെ അവരുടെ കരുത്ത് വ്യക്തം.നേരെ മറിച്ചു അര്‍ജന്റീനയോ?ഒന്നോ രണ്ടോ കളിക്കാരുടെ വാലും പറ്റിയുള്ള കളി മാത്രമേ അവര്‍ക്ക് എന്നും കൈമുതലായുള്ളൂ.ഇത്തവണയും ഒരു മെസ്സിയില്‍ തീരുന്നു അവരുടെ പ്രതീക്ഷ.മാധ്യമങ്ങളുടെ പുകഴ്ത്തല്‍ മാറ്റി നിര്‍ത്തിയാല്‍ ഒരു നയാപയ്സയുടെ വില പോലുമില്ലാത്ത കളിക്കാരനാണ് മെസ്സിയെന്നു വിവരമുള്ള എല്ലാവരും പറയും.അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ ഇന്നേ വരെ തിളങ്ങിയ ചരിത്രവും ഈ പൊങ്ങച്ച കളിക്കരനില്ല.അങ്ങനെയുള്ള ഒരു കളിക്കാരന്‍ നയിക്കുന്ന കാശിനു കൊള്ളാത്ത അര്‍ജന്റീന ടീമിനെ കരുത്തരായ ബ്രസീലുമായി താരതമ്യം ചെയ്യുന്നത് പച്ചയ്ക്ക് പറഞ്ഞാല്‍ അന്തസ്സ്കേടാണ്.

       ഇനി ലോകകപ്പിന് വെറും പത്തു നാളുകള്‍ മാത്രം.ഓരോ ടീമിന്‍റെ ആരാധകരും അവരുടെ ടീമിനെ പുകഴ്ത്തുകയും,വിജയങ്ങളില്‍ മതിമറന്ന് ആഘോഷിക്കുകയും,തോല്‍വിയില്‍ തല മുണ്ടിട്ടു നടക്കുകയും ചെയുന്ന അതിമനോഹരമായ കാഴ്ചകളുടെ നാളുകളാണ് വരാന്‍ പോകുന്നത്.ബഹുഭൂരിപക്ഷം വരുന്ന മലയാളികളും കാശിനു കൊള്ളാത്ത അര്‍ജന്റീന ആരധകരായതിനാല്‍ വരും ദിനങ്ങളില്‍ ഇവിടെ മുണ്ടിന്‍റെ വില കുത്തനെ കൂടും എന്നതില്‍ തര്‍ക്കമില്ല.എന്തായാലും ഞാന്‍ ഒരു കാര്യം തീരുമാനിച്ചു.എന്‍റെ അര്‍ജന്റീന ആരാധകരായ സുഹൃത്തുക്കള്‍ക്ക് മുണ്ട് എന്‍റെ വകയായി ഫ്രീയായി കൊടുക്കുന്നതായിരിക്കും.സുഹൃത്തുക്കള്‍ കുറച്ചധികമുള്ളതിനാല്‍ ഇപ്പോഴേ ഓര്‍ഡര്‍ കൊടുക്കേണ്ടി വരുമെന്നാണ് തോന്നുന്നത്.

       അവസാനമായി എല്ലാ ഫുട്ബോള്‍ ആരാധകര്‍ക്കും എന്‍റെ വക ലോകകപ്പ് ആശംസകള്‍.വരും ദിങ്ങളിലും ത്രസിപ്പിക്കുന്ന ലേഖനങ്ങളുമായി നിങ്ങളെ ഹരം കൊള്ളിക്കാന്‍ ഞാന്‍ എത്തുന്നതായിരിക്കും തീര്‍ച്ച.

Sunday, 25 May 2014

മലയാള സിനിമ ലോകത്തെ പുത്തന്‍ താരസങ്കല്പം

മോഹന്‍ലാല്‍ എന്ന അള്‍ട്ടിമേറ്റ് സ്റ്റാര്‍

തീര്‍ച്ചയായും മലയാള സിനിമഇരുപത്തഞ്ചു വര്‍ഷം മുന്‍പ് മുതല്‍ ഇങ്ങോട്ട് അടക്കി വാഴുന്ന താര ചക്രവര്‍ത്തി.ഓള്‍ഡ്‌ ജനറേഷനും,ന്യൂജനറേഷനും ഒരു പോലെ ഇഷ്ടപെടുന്ന ഓള്‍ജനറേഷന്‍ സ്റ്റാര്‍.നിലവാരതകര്‍ച്ച സംഭവിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമയില്‍ ഇന്നും ഒരെയോരാശ്വാസം ലോകത്തെ തന്നെ മികച്ച സ്വഭാവനടനുംകൂടിയായ ഇദ്ദേഹത്തിന്‍റെ സാനിധ്യം ഒന്നുമാത്രമാണ്.

സുരേഷ്ഗോപി എന്ന ഗെസ്റ്റ്‌ സുപ്പര്‍സ്റ്റാര്‍

ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും വല്ലപ്പോഴും വരുന്ന പടങ്ങളില്‍ തന്‍റെ താരമൂല്യം നിലനിര്‍ത്തുന്ന താരം.സിനിമയ്ക്ക് പുറത്തു കൊടിപതിയിലൂടെയും തന്‍റെ അവതാര മികവും,താരമൂല്യം ഉയര്‍ത്തിയ ആണത്വമുള്ള താരം.

പ്രിഥ്വിരാജ് എന്ന മെഗാസ്റ്റാര്‍

യുവതാരങ്ങളില്‍ നിലവില്‍ ഏറ്റവും താരമൂല്യമുള്ള നടന്‍.തന്‍റെ സൌന്ദര്യത്തിനും പുരുഷത്വത്തിനും ചേരുന്ന പടങ്ങളില്‍ അഭിനയിച്ചു താരമൂല്യം കുത്തനെകൂട്ടിയ താരം.സൗന്ദര്യമുള്ള പുരുഷന്മാരോട് പൊതുവേ അസൂയ വച്ച്പുലര്‍ത്തുന്ന മലയാളി യുവാക്കളുടെ നിരന്തര ആക്രമണത്തെ അതിജീവിച്ചു,മലയാളി പെണ്‍കുട്ടികളുടെ സ്വപ്നകാമുകനാവുകയും ചെയ്ത താരം.

ദുല്‍ക്കാര്‍ സല്‍മാന്‍ എന്ന സുപ്പര്‍സ്റ്റാര്‍

മലയാളത്തിലെ പക്വതയുള്ള സുപ്പര്‍താരം.ഒരു താരത്തിന്‍റെ മകനായിട്ടുകൂടി സ്വന്തമായൊരു ശൈലിയും,വിനയവും കൊണ്ട് ജനങ്ങളെ കയ്യിലെടുത്ത നടന്‍.

മമ്മൂട്ടി ജയറാം എന്നീ രണ്ടാം നിര സ്റ്റാറുകള്‍

ഒരുകാലത്തെ സുപ്പര്‍താരങ്ങളായിരുന്ന ഈ രണ്ടു നടന്മാരും സ്വതസിദ്ധമായ പോങ്ങച്ചതിലൂടെയും,അല്പ്പതരത്തിലൂടെയും പ്രക്ഷകരുടെ വെറുപ്പ്‌ സമ്പാദിച്ചു ചവറ്റുകൂട്ടയില്‍ ആയിപ്പോയ നടന്മാര്‍.ഇരു നടന്മാരുടെയും സമീപകാല പടങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ തിരസ്ക്കരിച്ചു എന്നത് ഇനിയും മനസ്സിലാകാത്ത താരങ്ങള്‍.

ദിലീപ്‌ എന്ന ബഫൂണ്‍ സ്റ്റാര്‍

പേരു സൂചിപ്പിക്കുന്നത് പോലെ അന്നും ഇന്നും ബഫൂണ്‍.മലയാള സംസ്കാരത്തെ തന്നെ അമേധ്യം കലര്‍ത്തി മലിനമാക്കിയ മിമിക്രികാരുടെ പ്രധിനിധി.പ്രശസ്തരുടെ ഗുദത്തില്‍ നിന്ന് ഇട്ടി വീഴുന്ന അമേധ്യം നക്കി തുടച്ചു പൊതുമധ്യത്തില്‍ വിളമ്പി നാറ്റിക്കുന്ന മിമിക്രി സ്റ്റാര്‍.

അനൂപ്‌ മേനോന്‍,ജയസൂര്യ എന്നീ കോമ്പിനേഷന്‍ സ്റ്റാറുകള്‍

മോഹന്‍ലാല്‍ ശ്രീനിവാസന്‍,മോഹന്‍ലാല്‍ മുകേഷ്‌ എന്ന വിധത്തില്‍ നിലവില്‍ ഉണ്ടായിരുന്ന കോമ്പിനേഷന്‍ സ്റ്റാറുകളുടെ നിരയിലെ പുതിയ പേരുകള്‍.കൂട്ടത്തില്‍ ചില പടങ്ങള്‍ നിലവാരം പുലര്‍ത്താന്‍ ഇരു നടന്മാര്‍ക്കും സാധിക്കുന്നു.

ഫഹദ്‌ ഫാസില്‍,ആസിഫ്‌ അലി,ഉണ്ണിമുകുദ്ധന്‍ എന്നീ ന്യൂജനറേഷന്‍ സ്റ്റാറുകള്‍

ഷോക്ക്‌ അടിച്ചാല്‍ പോലും വികാരം വരാത്ത അഭിനയപ്രതിഭകളായ ഫഹദ്‌ ഫാസില്‍,ഉണ്ണീമുകുന്ദനും ഓവറാക്കി ചലമാക്കുന്ന അസീഫ് അലിയും ചേര്‍ന്നാല്‍ മലയാള ന്യൂജനറേഷന്‍ നിര പൂര്‍ത്തിയാകും.പ്രേക്ഷകര്‍ക്ക്‌ വികാരത്തിന് പകരം അറപ്പ് ഉളവാക്കുന്ന അഡള്‍ട്ട് രംഗങ്ങളാല്‍ സമൃദ്ധമായ ഇവരുടെ പടങ്ങള്‍ ലൈംഗീക അരാജകത്വം ഇഷ്ടപെടുന്ന മാനസീക രോഗികളായ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാവും.

അവിവാഹിതരായ യുവതികളെ, നിങ്ങള്‍ ഗള്‍ഫ്‌ മണവാളന്‍മാരെ കഴിവതും ഒഴിവാക്കുക

           പ്രവാസികളായ ഗള്‍ഫുകാര്‍ ദയവു ചെയ്തു ക്ഷമിക്കുക.ഇങ്ങനെ എഴുതാന്‍ നിവര്‍ത്തിയില്ലാതെ വന്നിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.ഗള്‍ഫുകാരുടെ സ്ഥിതി നാള്‍ക്കുനാള്‍ പരിതാപകരമാകും വിധത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ചുറ്റും നടക്കുന്നത്.ആയതിനാല്‍ എന്‍റെ ഈ ലേഖനത്തെ പല്ലും നഖവും ഉപയോഗിച്ച് ആക്രമിച്ചു നിങ്ങളുടെ അവശേഷിക്കുന്ന പല്ലും,എല്ലും തേയ്മാനം വരുത്താതെ ആലോചിക്കുക,തീരുമാനമെടുക്കുക.ഗള്‍ഫില്‍ അറബികളുടെ അടിമയായി ഇനി തുടരുന്നതിനെക്കാള്‍ നല്ലത് നാട്ടില്‍ നിങ്ങള്‍ക്ക് യോജിച്ച വല്ല കൂലിവേലയും ചെയ്തു നമ്മുടെ നാടിന്‍റെ സംസ്കാരത്തെ ഉയര്‍ത്തുക.

          കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏതാണ്ട് മൂന്നു ഡസനോളം ഗള്‍ഫ്‌ കഥന കഥകളാണ് എനിക്ക് എന്‍റെ സുഹൃത്തുക്കളില്‍ നിന്നും കേള്‍ക്കാനിടയായത്.സൗദിയിലെയും,കുവൈറ്റിലേയും നിതാകാത്ത് മുതല്‍ ദുബായിലെ വര്‍ദ്ധിച്ചു വരുന്ന വീട്ടു വാടകവരെ നീളുകയാണ് ഗള്‍ഫ്‌ ദുരന്തങ്ങളുടെ നീണ്ട പട്ടിക.എന്‍റെ അവശേഷിക്കുന്ന പല ഗള്‍ഫ്‌ സുഹ്രുത്തുക്കളും ഇപ്പോള്‍ നിലവില്‍ അവിടെ കടിച്ചു തൂങ്ങുന്നത് നമ്മുടെ നാട്ടിലെ ബംഗാളികളെകാള്‍ മോശം ജീവിത സാഹചര്യത്തില്‍ അവിടെ കഴിയുന്നത് കൊണ്ട് മാത്രമാണ്.പക്ഷെ എന്നെ തീര്‍ത്തും ഞെട്ടിച്ച ഒരു സംഭവം ഒമ്പത് മാസം മുമ്പ് കല്യാണം നടന്ന എന്‍റെയൊരു സുഹൃത്തിന്‍റെ ഞെട്ടിക്കുന്ന കഥ കേട്ടത്കൊണ്ടാണ്.

         ഒമ്പത് മാസം മുമ്പായിരുന്നു അവന്‍റെ കല്യാണം.ഗള്‍ഫുക്കാരാനായതിനാല്‍ തന്നെ വളരെയേറെ തപ്പിയത്തിനു ശേഷമായിരുന്നു അവനു ഒരു പെണ്ണിനെ കിട്ടിയതു തന്നെ.നൂറിലേറെ പെണ്ണുകാണല്‍ അവന്‍ അതിനോടകം കണ്ടു കഴിഞ്ഞിരുന്നു.അങ്ങനെ മനസ്സ് മുരടിച്ച അവസ്ഥയില്‍ ഒരു ആശ്വാസം എന്ന പോലെ തന്നെയായിരുന്നു അവനു പെണ്ണിനെ കിട്ടിയതു.കല്യാണത്തിന് മുന്‍പേ പെണ്‍ വീട്ടുകാര്‍ വെച്ച ഒരേ ഒരു വ്യവസ്ഥ കല്യാണ ശേഷം പെണ്ണിനെയും ഗള്‍ഫില്‍ കൊണ്ടു പോകണം എന്നു മാത്രമായിരുന്നു.കല്യാണ ശേഷം മൂന്നു മാസത്തിനകം പെണ്ണിനെയും ഗള്‍ഫില്‍ കൊണ്ടുപോകാം എന്നു അവനും സമ്മതിച്ചു.കുറച്ചു കഷ്ടത അനുഭവിക്കേണ്ടി വന്നാലും പെണ്ണിനെ ഗള്‍ഫില്‍ കൊണ്ടു പോകാന്‍ തന്നെയായിരുന്നു അവന്റെയും ആഗ്രഹം.

         അങ്ങനെ അവന്‍റെ കല്യാണം ആഘോഷപ്പൂര്‍വ്വം തന്നെ നടന്നു.സാധാരണ ഗള്‍ഫുക്കാര്‍ക്കുള്ള അല്പ്പതരവും,പൊങ്ങച്ചവും ആവശ്യത്തിലധികം ഉണ്ടായതിനാല്‍ കല്യാണം ആര്‍ഭാടമായി തന്നെ നടത്തി.അങ്ങനെ അവന്‍റെ ജീവിതം ഒരു കരയ്ക്കടുക്കുന്നു എന്ന നിലയിലായപ്പോഴാണ് ഗള്‍ഫിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകാനും തുടങ്ങിയത്.മുന്‍ നിശ്ചയപ്രകാരം പെണ്ണിനെയും ഗള്‍ഫില്‍ കൊണ്ടു പോകാന്‍ അവിടെ കുത്തനെ ഉയര്‍ന്ന വീട്ടുവാടകകള്‍ അവനു തടസ്സമായി.ആര്‍ഭാടമായി കല്യാണം നടത്തിയ വകയില്‍ ധാരാളം കടങ്ങളും അവനുണ്ടായിരുന്നു.അതില്‍ കുറച്ചു കടം അവിടത്തെ ക്രെഡിറ്റ്കാര്‍ഡ് ഉപയോഗം കൊണ്ടു ഉണ്ടായതായിരുന്നു.ക്രെഡിറ്റ്കാര്‍ഡ് കടം അവന്‍ തല്‍ക്കാലം ഭാര്യയുടെ ആഭരണങ്ങള്‍ പണയം വെച്ചു കൊണ്ടു തീര്‍ത്തു.എങ്കിലും അതോടുകൂടെ അവന്‍റെ കുടുംബത്തില്‍ അസ്വസ്ഥതകള്‍ പൊട്ടി മുളയ്ക്കുകയായിരുന്നു.മൂന്നു മാസത്തിനകം ഭാര്യയെ കൊണ്ടു പോകും എന്ന വാക്ക് അവനു പാലിക്കാന്‍ പറ്റാത്ത സാഹചര്യമായി.ഭാര്യയും,ഭാര്യവീട്ടുകാരും അതോടെ മുറുമുറുപ്പും തുടങ്ങി.എത്രയും പെട്ടെന്ന് പെണ്ണിനെ ഗള്‍ഫില്‍ കൊണ്ടുപോകാന്‍ തയ്യാറല്ലയെങ്കില്‍ ബന്ധം തന്നെ വേര്‍പ്പെടുത്തുന്നതിനെ പറ്റി ചിന്തിക്കും എന്നു ഭാര്യ വീട്ടുകാര്‍ തറപ്പിച്ചു പറയുകയുണ്ടായി.ഒരു വശത്ത് ഗള്‍ഫില്‍ നാള്‍ക്കുനാള്‍ വഷളാകുന്ന ജീവിത സാഹചര്യവും,മറുവശത്ത് ഭാര്യ വീട്ടുകാരുടെ സമ്മര്‍ദ്ദവും അവനെ അക്ഷരാര്‍ത്ഥത്തില്‍ ചെകുത്താനും കടലിനുമിടയിലാക്കി.

          കുറച്ചുകൂടി മെച്ചപെട്ട തൊഴിലിനായി അവന്‍ ഗള്‍ഫില്‍ ഓട്ടം ആരംഭിച്ചു.ഓവര്‍ ടൈം എടുത്തു വീടിനു അഡ്വാന്‍സ്‌ കൊടുക്കാന്‍ ആവശ്യമുള്ള പണം സമ്പാദിക്കാന്‍ ശരീരം നോക്കാതെയുള്ള അധ്വാനം ചെയ്തു.അങ്ങനെ ഒട് വിധം പട്ടിണി കിടന്നും,മുണ്ട് മുറുക്കികെട്ടിയും ഒരു ചെറിയ വീട്(ഒരു ഒറ്റ മുറി വീട്) വാടകയ്ക്ക് എടുത്തു.എന്നാല്‍ അവനെ തീര്‍ത്തും തളര്‍ത്തുന്ന വാര്‍ത്തയാണ് നാട്ടില്‍ നിന്ന് കേള്‍ക്കേണ്ടി വന്നത്.അവന്‍റെ ഭാര്യക്ക് അവന്‍റെ കൂടി ഇനി ജീവിതം മുന്നോട്ടു കൊണ്ടുപോക്കാന്‍ താല്‍പ്പര്യം ഇല്ല എന്നും,സാധ്യമാകും വേഗത്തില്‍ വിവാഹ ബന്ധം വേര്‍പിരിയാന്‍ തയ്യാറാവണം എന്നും അവനോടു അവര്‍ ആവശ്യപെട്ടു.അതുംകൂടിയായതോടെ അവന്‍ ആകെ തളര്‍ന്നു.എന്നാല്‍ അവനെ കൂടുതല്‍ തളര്‍ത്തിയത് ഭാര്യവീട്ടുക്കാര്‍ ഇത്ര ധൃതി പിടിച്ചു ഇത്രയും രൂക്ഷമായ തീരുമാനം കൈകൊണ്ടതിന്‍റെ കാരണം അറിഞ്ഞതോടുകൂടിയാണ്.

           അവന്‍റെ ഭാര്യയ്ക്ക് ഒരു കാമുകനുണ്ടായിരുന്നു.വെറുമൊരു ലോറി ഡ്രൈവറായ അവനുമായുള്ള ബന്ധം ഭാര്യവീട്ടുകാര്‍ പല്ലും നഖവുമുപയോഗിച്ചു എതിര്‍ത്തു.ഒടുവില്‍ ഗത്യന്തരമില്ലാതെ ഇരുവരും ചേര്‍ന്നു തീരുമാനമെടുത്തു പിരിയുകയായിരുന്നു.ആ സമയത്ത് തന്നെയാണ് എന്‍റെ സുഹൃത്ത് അവളെ പെണ്ണുകാണാന്‍ പോയത്.ആ സാഹചര്യത്തില്‍ സാമാന്യം ഭേദപെട്ട നിലയിലുള്ള ഗള്‍ഫുക്കാരനായ എന്‍റെ സുഹൃത്തിനെ അവര്‍ മകളുടെ വരനായി തിരഞ്ഞെടുക്കുകയായിരുന്നു.

         എന്നാല്‍ കല്യാണശേഷവും ഇവന്‍റെ ഭാര്യയും കാമുകനുമായുള്ള ബന്ധം ഒരു സുഹൃത്ത്ബന്ധമെന്ന നിലയില്‍ തുടരുന്നുണ്ടായിരുന്നു.അധികം വൈകാതെ അവനു കെ എസ് ആര്‍ ടിസിയില്‍ സ്ഥിരമായി ജോലിയും ലഭിച്ചു.എന്‍റെ സുഹൃത്തിന് സംഭവിച്ച സാമ്പത്തീകപരാധീനങ്ങളും,വാക്കുപാലിക്കാന്‍ സാധികാത്ത സാഹചര്യവും അവന്‍റെ ഭാര്യയേയും,കാമുകനെയും വീണ്ടും അടുപ്പികുകയായിരുന്നു.ഭാര്യ കാമുകന്‍  ഇപ്പോഴും അവളെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന കാര്യം അവള്‍ അവളുടെ വീട്ടുക്കാരെ അറിയിച്ചു.നിലവില്‍ സര്‍ക്കാര്‍ ജോലിയുള്ള മകളുടെ പൂര്‍വ്വകാമുകനെ കിട്ടിയാല്‍ കൊള്ളാമെന്നു ഭാര്യവീട്ടുക്കാര്‍ക്കും തോന്നിതുടങ്ങി.അങ്ങേനെയാണ് വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തയ്യാറാവണം എന്ന ആവശ്യവുമായി അവര്‍ എന്‍റെ സുഹൃത്തിന്‍റെ മുന്നില്‍ എത്തിയത്.

        ഇന്ന് എന്‍റെ സുഹൃത്ത് തീര്‍ത്തും ജീവിതം നശിച്ച നിലയിലാണ് ഉള്ളത്.എന്ത് തീരുമാനം എടുക്കണമെന്ന് അവനിന്നു അറിയില്ല.കാമുകനുമായി ബന്ധം കാത്തു സൂക്ഷിക്കുന്ന ഒരു ഭാര്യയെ ഇനി അവനു വേണ്ട.ആയതിനാല്‍ ആത്മഹത്യമാത്രമേ ഇനി അവനു മുന്നില്‍ ഉള്ളു എന്നു എന്നെ വിളിച്ചു അവന്‍ കരഞ്ഞു പറഞു.ശരിയാണ് ഇത്തരം അവസ്ഥയില്‍ ആര്‍ക്കായാലും അങ്ങനെയൊക്കെയെ തോന്നുകയുള്ളൂ.

       ഇവിടെ എനിക്ക് പെണ്‍കുട്ടികളോട് പറയാനുള്ള കാര്യം ദയവു ചെയ്തു നിങ്ങള്‍ ഗള്‍ഫുകാരെ കഴിവതും ഒഴിവാക്കുക.അവിടെ സുഖാമായി ജീവിക്കാന്‍ സാധിക്കുന്ന ആളുകള്‍ കഷ്ട്ടിച്ചു അഞ്ചു ശതമാനം മാത്രമേയുള്ളൂ.ബാക്കിയുള്ളവരൊക്കെ ഇതു പോലെ കഷ്ടപെട്ടാണ് അവിടെ കഴിയുന്നത്.ദിനപ്രതി ഗള്‍ഫ്‌നാടുകളിലെ നിയമങ്ങള്‍ കടുക്കുകയാണ്.ഇപ്പോള്‍ ഒരു നിശ്ചിത വരുമാനത്തിന് മുകളിലുള്ളവര്‍ക്കേ കുടുംബവിസയടക്കം ലഭിക്കുകയുള്ളൂ.ഗള്‍ഫിലെ മരുഭൂമിയില്‍,അറബികളുടെ ആട്ടും തുപ്പും പേറി പുരുഷത്വം അടിയറവു വെച്ചു വെറും അടിമകളായി ജീവിക്കുന്ന വരനെ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ മാത്രം അതിനു തുനിയുക.പെണ്മക്കളുള്ള മാതാപിതാക്കളോടും എനിക്ക് പറയാനുള്ളത് ഇതു തന്നെയാണ്.നിങ്ങളുടെ മകളുടെ ഭാവി മരുഭൂമിയില്‍ ഹോമിക്കാനുള്ളതല്ല.

       ഗള്‍ഫ്‌ പ്രവാസികള്‍ വിഷമിക്കരുത്.നിങ്ങള്‍ നാട്ടില്‍ വരൂ.കൂലി പണിക്കുപോലും നമ്മുടെ നാട്ടില്‍ ഇന്ന് നല്ല വരുമാനമാണ്.ആയതിനാല്‍ ദുരഭിമാനം വെടിഞ്ഞു നമ്മുടെ നാട്ടില്‍ പണിയെടുത്തു നാടിനെയും,നാട്ടുക്കാര്‍ക്കും ഗുണമുള്ളവരായി നമ്മുക്കൊന്നിച്ചു നമ്മുടെ നാടിന്‍റെ സംസ്കാരമുയര്‍ത്താം.

Saturday, 29 March 2014

ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ മലക്കം മറിച്ചില്‍ നായര്‍ സ്നേഹം കൊണ്ടോ?

       കഴിഞ്ഞ കുറെ കാലങ്ങളായി സി പി എമിന്‍റെ ഏറ്റവും വലിയ ശത്രുക്കളില്‍ ഒരാളായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ഈ തിരഞ്ഞെടുപ്പോടെ ഏവരെയും ഞെട്ടിച്ചുകൊണ്ടു(സി പി എമ്മിനെ പോലും) സി പി എം പ്രേമം കാട്ടുന്നതിന്‍റെ കാരണം എന്താവാം എന്നാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?സി പി എമ്മിന്‍റെ മോശം നടത്തത്തില്‍ പ്രതിക്ഷേധിച്ച് പാര്‍ട്ടിയെ പോലും തള്ളി പറഞ്ഞു പുറത്തു വന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ഇപ്പോള്‍ ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നതു പാര്‍ട്ടിയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടാണെന്നു ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് ശുദ്ധ വിഡ്ഢിത്തരം എന്നു മാത്രമേ പറയാനുള്ളൂ.

      അതെ ചില ബുദ്ധിജീവികള്‍ വിലയിരുത്തുന്നത് ശരിയാണ് എന്ന നിലയ്ക്കാണ് കാര്യങ്ങളുടെ പോക്കു.കണ്ണൂരില്‍ ഇത്തവണ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ ശ്രിമതി ടീച്ചര്‍ നായരായതാണ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ബെര്‍ലിന്‍ മതില്‍ പൊട്ടിച്ചു പുറത്തുവരാനുള്ള കാരണം എന്നാണു പറയ്‌ക്കനെ വിലയിരുത്തപെടുന്നത്.എത്രയൊക്കെ കമ്മ്യൂണിസം പറഞ്ഞാലും കാരണവരുടെ ഉള്ളില്‍ ഇത്തരം വില കുറഞ്ഞ ജാതിയ ചിന്തകള്‍ ഒളിഞ്ഞിരിപ്പുണ്ട് എന്നു വെളിപ്പെടുന്നത് ഞെട്ടല്‍ ഉളവാക്കുന്നതാണ്.കണ്ണൂരില്‍ എതിര്‍ സ്ഥാനാര്‍ഥിയായ കെ സുധാകരന്‍ ഈഴവനായതും പിന്തുണയ്ക്കുള്ള വേഗത കൂടിയെന്നുമാണ് വിലയിരുത്തപെടുന്നത്.

     ബുദ്ധിജീവികളുടെ ഈ കണ്ടെത്തെലുകള്‍ തെളിയിക്കുന്നത് ഇത്ര കാലവും ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ സി പി എം വിരോധത്തിന് പിന്നില്‍ പിണറായി വിജയന്‍ എന്ന ഈഴവ നേതാവിനോടുള്ള അസിഹിഷ്‌ണത ഒന്നു മാത്രമായിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു.പിണാറായി വിജയനെയും,പി ജയരാജനെയും വിമര്‍ശിക്കുന്ന ആര്‍ജവം എന്തു കൊണ്ടു കോടിയേരി ബാലകൃഷ്ണനെയും ഇ പി ജയരാജനെയും വിമര്‍ശിക്കാന്‍ ഇദ്ദേഹം കാണിക്കാറില്ല എന്നുള്ളതിന്‍റെ ഉത്തരവും ഈ സമീപകാല സംഭവവികാസങ്ങള്‍ നമ്മുക്കു കാട്ടി തരികയും ചെയ്തു.ചുരുക്കി പറഞ്ഞാല്‍ ഈഴവനായ പിണറായി വിജയനു പകരം നായാരായ കോടിയേരിയേയോ,ഇ പി ജയരാജനെയോ പ്രതിഷ്ടിച്ചാല്‍ തീരാവുന്ന ചൊരുക്ക് മാത്രമേ നമ്മുടെ ഈ മാടമ്പി കാരണവര്‍ക്കുണ്ടായിരുന്നുള്ളൂവെന്നു ഇപ്പോള്‍ മനസ്സിലായി.ലാല്‍സലാം (നായന്മാര്‍ക്ക് മാത്രം).

Saturday, 22 March 2014

എന്‍റെ ദൈവമേ ഇനി നിങ്ങള്‍ മാത്രം രക്ഷ! ഇങ്ങളുടെ കോട്ടെഷന്‍ ചാര്‍ജ് എത്രയാ?!

          നാള്‍ ഇത് വരെ ഞാന്‍ ഒരു നിരീശ്വരവാദിയായിരുന്നു.എന്നാല്‍ സമീപകാലങ്ങളിലായി ഞാന്‍ എഴുതി വന്ന ചില ലേഖനങ്ങള്‍ എന്നെയും മിക്കാവാറും ദൈവഭക്തനാക്കും.മറ്റൊന്നുമല്ല എന്തോരം തെറിവിളികളാണ് എനിക്കു അതു വഴി വന്നു കൊണ്ടിരിക്കുന്നത്.എനിക്കു മാത്രമല്ല അതു പ്രസിദ്ധീകരിക്കുന്ന പാവം ഭൂലോകത്തിനും കിട്ടിയിട്ടുണ്ട് ധാരാളം പുലഭ്യങ്ങള്‍.എന്തു ചെയ്യാം തെറിവിളികളും,ഭീഷണികളുമൊക്കെയുണ്ടെന്നു കരുതി എഴുതാതിരിക്കാനാവില്ലല്ലോ.എങ്കിലും വധഭീഷണികള്‍ വരെ വരുന്ന സ്ഥിതിയ്ക്കു അല്‍പ്പം കരുതിയിരിക്കുന്നതല്ലേ നല്ലത്.എങ്ങാനും ഏതേലും തലതെറിച്ചവാനു ഹാലിളകി എന്നെയങ്ങു തീരത്തെങ്ങാനും കളഞ്ഞാല്‍, പാവം എന്‍റെ ഭാര്യയ്ക്കും പുള്ളേരുക്കും മാത്രമല്ലേ നഷ്ടമുണ്ടാവു.

         അതു കൊണ്ടു ഞാനൊന്നു തീരുമാനിച്ചു.എനിക്കു ആരുടെയെങ്കിലും സംരക്ഷണം വേണം.അതിനു വേണ്ടി ഒരു ദിവസം നല്ലോണം ഡീസെന്‍റ് ആയി ഒരുങ്ങി പിടിച്ചു അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി നല്ല ഗമയില്‍ ഒരു പത്തു പോലീസുക്കാരുടെ പ്രോട്ടെഷന്‍ കിട്ടുമോ എന്നു ചോദിച്ചു.ചോദ്യം കേട്ടപാടെ അവിടെയിരിക്കുന്ന ഏമാന്‍മാരൊക്കെ എന്നെ അടിമുടിയൊരു നോട്ടം.അവരുടെ നോട്ടത്തില്‍ എന്തോ പന്തികേടു തോന്നിയ ഞാന്‍ മനസ്സില്‍ ആദ്യമായി ഈശ്വരനാമം ഉരുവിട്ടു.'ദൈവമേ പണി പാളിയോ' എന്നായിരുന്നു അപ്പോള്‍ എന്‍റെ മനസ്സിലൂടെ ഓടിയ ഡയലോഗ്.പിന്നീട് ഉണ്ടായ കാര്യങ്ങള്‍ വടക്കുനോക്കിയന്ത്രം പടത്തിലെ പോലീസ് സ്റ്റേഷന്‍ സീനിന്‍റെ തനി പകര്‍പ്പായിരുന്നു.ആകെ മൊത്തം പരിഹാസ അട്ടഹാസങ്ങള്‍.ഇതിനെക്കാള്‍ ഭേദം രണ്ടു തല്ലു കിട്ടുന്നതായിരുന്നു എന്നു തോന്നിപോകുംവിധമായിരുന്നു അതു.ആകെ മൊത്തം ശശിയായ ഞാന്‍ തല കുനിച്ചു സ്റ്റേഷനില്‍ നിന്നു പുറത്തെക്കിറങ്ങി.ശ്ശൊ ജനങ്ങങ്ങളെ സംരക്ഷിക്കേണ്ട പോലീസ് ഏമാന്‍മാര്‍ തന്നെ ഇതുപോലെ തുടങ്ങിയാല്‍ നമ്മളെ പോലത്തെ പാവങ്ങളെന്തു ചെയ്യും?നാടിനു ഒരു ഗുണവുമില്ലാത്ത രാഷ്ട്രീയക്കാരെ സംരക്ഷിക്കാന്‍ ഇവര്‍ക്കൊന്നും ഒരു മടിയുമില്ലല്ലോ.ഇനിയിപ്പം എന്താണൊരു പോംവഴി?

       ഇങ്ങനെ ആലോചിച്ചു വീട്ടിലെത്തിയപ്പോഴായിരുന്നു അവിടെയെന്‍റെ അഞ്ചു വയസുക്കാരന്‍ തല തെറിച്ച മകന്‍റെ പൊട്ടിചിരി കേട്ടത്.അകത്തു കയറി നോക്കിയപ്പോള്‍ ചെക്കന്‍ ഏതോ ഒരു പടം കണ്ടു ചിരിച്ചതാണെന്നു മനസ്സിലായി.അച്ഛന് പ്രാണ വേദന മകനു സിനിമ കാണല്‍.എന്തായാലും ആരെങ്കിലും തല്ലികൊല്ലുമെന്നുറപ്പായി.എന്നാല്‍ പിന്നെ കുറച്ചു ചിരിച്ചിട്ടോക്കെ ചത്തേയ്ക്കാമെന്നു കരുതി ചെക്കന്‍റെ കൂടെ പടം കാണാനിരുന്നു.പടത്തിന്‍റെ പേരു ബോഡി ഗാര്‍ഡ്‌.കൊള്ളാലോ സന്ദര്‍ഭത്തിനു യോജിച്ച പടമെന്നു മനസ്സില്‍ വിചാരിച്ചു ആകാംഷയോടെ പടം കാണാനിരുന്നു.പടം മൊത്തം കണ്ടു കഴിഞ്ഞപ്പോഴേക്കും എന്‍റെ മനസ്സിലൊരു ലഡ്ഡു പൊട്ടി.അതെ സംരക്ഷണത്തിനായി പടത്തിലുള്ളമാതിരി ഗുണ്ടകള്‍ക്കു കോട്ടേഷന്‍ കൊടുക്കുക തന്നെ.സംവിധായകന്‍ സിദ്ധിക്കിനു നന്ദി.എന്തൊരു കാഞ്ഞ ബുദ്ധിയാണ് പഹയന്.

     പക്ഷെ അവിടെയുമൊരു പ്രശ്നമുണ്ടാല്ലോ.ഈ കോട്ടേഷന്‍ തലതെറിച്ചവന്‍മാരെ എങ്ങനെയൊന്നു മുട്ടും.സിനിമയിലൊക്കെ കണ്ട കോട്ടേഷന്‍ക്കാരോക്കെ യാതൊരു വകതിരിവുമില്ലാത്ത അലവലാതികളാണെല്ലോ.അതു പോലത്തവന്‍മാരൊക്കെയാണെങ്കില്‍ നേരിട്ടു കാണുമ്പോഴെന്‍റെ പാന്‍റ് നനയും.എന്തായാലും നനയും എന്നാല്‍ പിന്നെ കുളിച്ചങ്ങു കേറിയേക്കാമെന്നു മനസ്സിലുറാപ്പിച്ചു ഞാന്‍ എന്‍റെ ഒരു മാധ്യമ സുഹൃത്തിനോടു കാര്യങ്ങളങ്ങു പറഞ്ഞു.എന്നിട്ട് എങ്ങനെയെങ്കിലും നല്ലൊരു കോട്ടേഷന്‍ ബോഡിഗാര്‍ഡിനെ എനിക്കായി മുട്ടിച്ചു തരണമെന്നപെക്ഷിച്ചു.മാധ്യമ പ്രവര്‍ത്തകാനായതിനാല്‍ സമൂഹത്തിലെ എല്ലാ അലവലാതികളുമായി അവനു ബന്ധമുണ്ടാവുമെന്നു എനിക്കുറപ്പയിരുന്നു.പക്ഷെ കാര്യങ്ങളൊക്കെ കേട്ടപ്പോഴേക്കും പോലീസ് സ്റ്റേഷനില്‍ വെച്ചു ഏമാന്‍മാരുടെ പൊട്ടിച്ചിരിയുടെ പതിന്‍മടങ്ങോടെയുള്ള അവന്‍റെ അവിഞ്ഞ ചിരിയാണ് കാണേണ്ടി വന്നതു എന്നിട്ടു കുറച്ചു ചീഞ്ഞ ഡയാലോഗുകളും.

"എന്‍റെ പഹയാ ഇതാണ് ഞാന്‍ പണ്ടു മുതലേ പറയുന്നത് നിങ്ങള്‍ യുക്തിവാദികള്‍ മരമണ്ടന്‍മാരാണെന്നു.എടാ നീ എന്തിനാടാ കള്ളും,കഞ്ചാവുമടിച്ചു നടക്കുന്ന പീറ ഗുണ്ടകളെ ഇത്രയും പൈസയും മുടക്കി ബോഡി ഗാര്‍ഡായി വെക്കുന്നത്?എടാ ലോകത്തിലെ ഏറ്റവും വലിയ കോട്ടേഷന്‍കാരനാരാണെനാണ് നിനക്കിനിയുമറിയില്ലേ?എടാ എല്ലാ മതങ്ങളിലെയും ദൈവമാടാ ലോകത്തിലെ ഏറ്റവും വലിയ കോട്ടേഷന്‍ നേതാക്കള്‍."

"എന്തു ദൈവമോ!!!നമ്മള്‍ പണ്ടു പള്ളികൂടത്തിലൊക്കെ പഠിച്ച ദൈവം കരുണാമയനും,ആശരണര്‍ക്ക് അഭയം നല്‍കുന്നവനോക്കെയായിരുന്നല്ലോ.ഇതെപോഴാണു അങ്ങേരു കോട്ടേഷനില്‍ ചേര്‍ന്നത്‌?!"

"ങാ തൊലി.......പള്ളികൂടത്തിലങ്ങനെ എന്തൊക്കെ മണ്ടത്തരങ്ങള്‍ പഠിപ്പിക്കുന്നു.എല്ലാ മതസ്ഥരും ഒരുമയോടെ കഴിയുംവിധത്തിലുള്ള മനോഹരമായ സംവിദാനങ്ങളാണ് നമ്മുടെ രാജ്യത്തുള്ളതുയെന്നുമൊക്കെ നമ്മള്‍ പള്ളികൂടങ്ങളില്‍ പഠിച്ചിട്ടില്ലേ?എന്നിട്ടതോകെ സത്യമാണോ?എടാ പള്ളികൂടത്തില്‍ അങ്ങനെ പല വിവരകേടുകളും പഠിപ്പിക്കും.ബുദ്ധിയുറയ്ക്കാത്ത പിള്ളേരോട് എന്തു പറഞ്ഞാലും അവര്‍ തിരിച്ചൊന്നും പറയുകയില്ലല്ലോ.എന്നു വെച്ചു ബുദ്ധിയുറച്ച നമ്മളെപോലുള്ളവരൊക്കെ ഇപ്പോഴും അതൊക്കെ ഓര്‍ത്തിരിക്കാമോ.അല്ലെങ്കിലും പള്ളികൂടങ്ങളിലെ കൊച്ചു കിടാങ്ങലോടാണോ ഇമ്മാതിരി കോട്ടേഷന്‍ കാര്യങ്ങളൊക്കെ പറയുന്നത്.അതൊക്കെ വലുതാവുകുമ്പോഴേക്കും തനിയെ പഠിച്ചോളുമെന്നു ആ പുസ്തകങ്ങലോക്കെ ഉണ്ടാക്കിയവന്മാര്‍ക്കു നല്ലവണ്ണമറിയം.ശരിക്കുമുള്ള ദൈവത്തെ നിനക്കറിയണമെങ്കില്‍ നീ എല്ലാ മതങ്ങളിലേയും മത പ്രഭാഷണങ്ങള്‍ കേള്‍ക്കണം.തന്നെ അപമാനിക്കുന്ന ആളുകളെ നിഷ്ടൂരമായി പക വെച്ചു തകര്‍ക്കുന്ന ദൈവത്തെ നിനക്കവര്‍ പരിചയപെടുത്തി തരുന്നതായിരിക്കും.അതിനുള്ള ഉദാഹരണങ്ങള്‍ നമ്മുടെ ചുറ്റുപാടില്‍ നിന്നു തന്നെ അവര്‍ കാട്ടി തരികയും ചെയ്യും.സത്യം പറയാല്ലോ എന്‍റെ പൊന്നെ,എത്രയെത്ര അവിശ്വസികളാണെന്നറിയോ ദൈവത്തിന്‍റെ നിഷ്ടൂരമായ പ്രതികാരത്താല്‍ ജീവിതം നശിച്ചുപോയത്.ചിലരെയൊക്കെ തട്ടി കളഞ്ഞിട്ടുപോലുമുണ്ട്.നീയൊക്കെ ഇങ്ങാനെ നിരീശ്വരവാദിയായി നടന്നോ.നിനക്കൊക്കെ എപ്പോ പണി കിട്ടിയാല്‍ മതിയെന്നു ചോദിച്ചാല്‍ മതി.ങാ പോട്ടെ ഇപ്പോഴും വൈകീട്ടില്ല വേഗം പോയി ഏതേലുമൊരു മതത്തിലെ ദൈവത്തെ പോയി പിടിച്ചോളു.പിന്നെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം കേട്ടോ.നീ ജനിച്ച മതത്തിലെ ദൈവത്തിനെ തന്നെ പിടിക്കുന്നതാണ് ഏറ്റവും നല്ലത്.അല്ലെങ്കില്‍ ചിലപ്പോള്‍ പണി പാലും വെള്ളത്തില്‍ കിട്ടും.നീ ഫേസ്ബുക്കിലൊക്കെ കാണാറില്ലേ അന്യമതത്തിലെ പുരുഷന്‍റെ കൂടെ ഒളിച്ചോടിയ പെണ്ണിന്‍റെ ശവം കിണറ്റിന്നു പൊക്കി എടുക്കുന്ന ഫോട്ടോയൊക്കെ.അതൊക്കെ പുള്ളിക്കാരന്‍ പണി കൊടുക്കുന്നതാണെടാ.പുള്ളിയുടെ സെറ്റപ്പ് നമ്മുടെ അധോലോക രാജാക്കന്‍മാരുടെ അതെ വിധത്തിലാണ്.ഒരിക്കല്‍ ചേര്‍ന്നാല്‍ പിന്നെ അതില്‍ നിന്നും മാറരുത്.മാറിയാല്‍ പൊന്നുമോനെ എപ്പോള്‍ പണികിട്ടിയെന്നു പറയേണ്ടതില്ലല്ലോ."

         അവന്‍ പറഞ്ഞതൊക്കെ അത്ഭുതത്തോടെ കേട്ടുകൊണ്ടിരുന്ന എന്‍റെ വായിലേക്ക് ഒരു ആയിരം ഈച്ചയെങ്കിലും കടന്നുപോയിട്ടുണ്ടാവണം.അപ്പോള്‍ ഇതൊക്കെയാണല്ലേ ദൈവം.വെറുതെയല്ല എനിക്കിങ്ങനെ ഇടയ്ക്കിയിടയ്ക്കെ പണി കിട്ടുന്നത്.കോട്ടേഷന്‍കാരോടോക്കെ മുട്ടാന്‍ മാത്രമുള്ള പാങ്ങോന്നും എനിക്കില്ലേയെന്‍റെ പോന്നു ദൈവമേ.ഞാന്‍ ഇനിയെന്നും അങ്ങയുടെ ആരാധകനായി,അടിമയായി കഴിഞ്ഞുകൊള്ളാമെ.ഇത്രനാള്‍ നിരീശ്വരവാദം പറഞ്ഞു നടന്നതിനു എന്നോടു ക്ഷമിക്കണമേ.ആട്ടെ എത്രയാണ് അങ്ങയുടെ കോട്ടേഷന്‍ ചാര്‍ജ്?!

കേരളത്തിലെ ഏറ്റവുമധികം ജനങ്ങള്‍ വെറുക്കുന്ന പത്തു രാഷ്ട്രീയ നേതാക്കള്‍

             ഇവിടെ പറയുന്ന രാഷ്ട്രീയക്കാര്‍ ഏറ്റവും മോശം ആളുകളാണെന്നല്ല ഉദ്ദേശിക്കുന്നത്.മറിച്ചു കേരളത്തിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വെറുക്കുന്ന രാഷ്ട്രീയകാരെയാണ് ഉദ്ദേശിക്കുന്നത്.സ്വാഭാവികമായും ഈ കൂട്ടത്തിലെ ബഹുഭൂരിപക്ഷവും ഏറ്റവും മോശം ആളുകള്‍ എന്നു തന്നെ കരുതേണ്ടിയിരിക്കുന്നു.അല്ലായിരുന്നെങ്കില്‍ ഇത്രയധികം ആളുകള്‍ ഇവരെ വെറുക്കില്ലല്ലോ.കേരളത്തില്‍ കാലാകാലങ്ങളിലായി ഭരിച്ചുകൊണ്ടിരിക്കുന്ന മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളില്‍ നിന്നു മാത്രമാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയിട്ടുല്ലാതെന്നു ഏവരും മനസ്സിലാക്കുക.

10. ഇ അഹമ്മദ് 

കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ വെറുപ്പ്‌ സമ്പാദിച്ച പാര്‍ട്ടിയായ മുസ്ലിം ലീഗിന്‍റെ അഖിലേന്ത്യ പ്രസിഡന്‍റ്.സ്വതവേ ലീഗ് അണികള്‍ക്ക് അവരുടെ നേതാവെന്ന് വെച്ചാല്‍ ജീവനാണ്(അടിമകള്‍ എന്നു തന്നെ പറയാം).എന്നാല്‍ അങ്ങനെയുള്ള അണികള്‍ പോലും ചവറ്റുകുട്ടയില്‍ തള്ളിയ ഇദ്ദേഹം തീര്‍ച്ചയായും മോശം നേതാക്കളുടെ ആദ്യ പത്തില്‍ ഇടം നേടും.പതിറ്റാണ്ടുകളായി എം എല്‍ ഏയും,എം പി യുമൊക്കെയായി ആളുകളുടെ വോട്ട് കൊണ്ട് വിലസി തിന്നു നടന്ന ഇദ്ദേഹം സ്വന്തം പാര്‍ട്ടി അണികളുടെ പോലും വെറുപ്പ്‌ സമ്പാദിച്ചു കൂട്ടനമെങ്കില്‍ എത്രത്തോളം മോശമാണെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ.ഇത്തവണ അണികളുടെ ശക്തമായ എതിര്‍പ്പ് മറികടന്നുകൊണ്ട് വീണ്ടും ജനവിധി തേടുന്ന ഇദ്ദേഹത്തിന്‍റെ പ്രതീക്ഷ ഇടതുപക്ഷം എതിരായി നിര്‍ത്തിയ മോശം സ്ഥാനാര്‍ഥിയില്‍ മാത്രമാണ്.പരസഹായം കൂടാതെ ഒന്നു എണീച്ചു നില്‍ക്കാന്‍ പോലും കെല്‍പ്പില്ലാത്ത ഈ വയോധികന്‍റെ അധികാരയാര്‍ത്തി തീര്‍ച്ചയായും ബഹുഭൂരിപക്ഷം മലയാളികളുടെയും വെറുപ്പ്‌ സമ്പാദിച്ചിട്ടുണ്ട്.

9. എം എം മണി

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്വതസിദ്ധമായ ബുദ്ധിയില്ലായ്‌മയുടെയും,കാട്ടാളത്തിന്‍റെയും,വൈരൂപ്യത്തിന്‍റെയും ആള്‍രൂപം.മൂന്നാറിലെ കയ്യേറ്റ വിരുദ്ധ നടപടികളില്‍ മുതലാളിമാരുടെ കൂടെനിന്നു ഉദ്യോഗസ്ഥരെയും,പോലീസുകാരെയും,മാധ്യമങ്ങളെയും തെറി പറഞ്ഞും ഭീഷണിപെടുത്തിയും ഒതുക്കാന്‍ മുന്‍കയ്യ് എടുത്തതോടുകൂടി കേരള ജനതയുടെ മനസ്സിലെ കരടായി മാറി ഇദ്ദേഹം.ടി പി ചന്ദ്രശേഖരന്‍റെ നിഷ്ടൂരമായ കൊലപാതകത്തോടനുബന്ധിച്ചു ഇദ്ദേഹം നടത്തിയ വിവാദമായ കൊലവിളി പ്രസംഗവും അതിനെതുടര്‍ന്നുണ്ടായ അറസ്റ്റും ജനങ്ങളുടെ മനസ്സിലെ ഇദേഹത്തോടുള്ള വെറുപ്പിന്‍റെ ആഴം പതിന്മടങ്ങ്‌ വര്‍ധിക്കാനും കാരണമായി.

8. അബ്ദുറഹ്മാന്‍ രണ്ടത്താണി

മറ്റൊരു മുസ്ലിം ലീഗ് മുഖം.വായ്‌ തുറന്നാല്‍ മറ്റുള്ളവരുടെ കുറ്റം മാത്രം പറയുന്ന ഇദ്ദേഹവും കേരളത്തിലെ ജനങ്ങളുടെ വെറുപ്പ്‌ സമ്പാദിച്ചു കൂട്ടുന്നതില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്.പുറമേ മതേതരത്വമൊക്കെ പ്രസംഗിക്കുമെങ്കിലും ഉള്ളില്‍ ശക്തമായ വര്‍ഗീയ അജണ്ട കാത്തുസുക്ഷിക്കുന്ന വ്യക്തിയെന്ന പ്രതീതിയാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും മനസ്സിലുള്ളത്.താന്‍ പ്രധിനീകരിക്കുന്ന വോട്ട് ബാങ്ക് മണ്ഡലത്തിനു പുറമേ എവിടെ മത്സരിച്ചാലും കെട്ടി വെച്ച കാശ് പോലും തിരികെ കിട്ടാത്ത വിധം ജനങ്ങള്‍ കെട്ടുകെട്ടിക്കുന്ന നേതാവ്.

7. ഇ പി ജയരാജന്‍

സ്വന്തം പാര്‍ട്ടിയിലെ ചെറിയൊരു വിഭാഗമോഴികെ കേരളത്തിലെ മുഴുവന്‍ ജനങ്ങളും വെറുക്കുന്ന മറ്റൊരു കമ്മ്യൂണിസ്റ്റ്‌ അസുരന്‍.നല്ലത് എന്ന് പറയാവുന്ന യാതൊന്നും കേരളത്തിലെ ജനങ്ങള്‍ക്ക്‌ സമ്മാനിക്കാതെ അവരുടെ വെറുപ്പ്‌ മാത്രം സമ്പാദിച്ചുകൂട്ടിയ പ്രത്യേക ഒരു ജന്മം.സംസാരിക്കുന്നത് കൊണ്ട് മാത്രം മനുഷ്യനാണെന്നു വേര്‍തിരിച്ചറിയാവുന്ന ഒരു ജീവന്‍.അല്ലാത്ത പക്ഷം മറ്റേതോ ജിവിയാണെന്നു ആളുകള്‍ തെറ്റിധരിച്ചേനെ.വെറുക്കുവാന്‍ മാത്രം കാരണങ്ങളുള്ള ഇദ്ദേഹത്തെ പറ്റി കൂടുതലെന്തെങ്കിലും പറഞ്ഞു ഈ ലേഖനം വൃത്തികേടാക്കുന്നില്ല.

6. കുഞ്ഞാലികുട്ടി

കേരളത്തിലെ ജനങ്ങള്‍ ഇദ്ദേഹത്തെ വെറുക്കുവാനുള്ള കാരണം ഐസ്ക്രീം പെണ്‍വാണിഭ കേസ് തന്നെ.കേസില്‍ ഇദ്ദേഹം രണ്ടു തവണ കുറ്റവിമുക്താനായെങ്കിലും ബഹുഭൂരിപക്ഷം ജനങ്ങളും ഇപ്പോഴും ഇദ്ദേഹത്തെ സംശയതോടു മാത്രമേ കാണുന്നുള്ളൂ.ഒരവസ്സരത്തില്‍ നരേന്ദ്ര മോഡിയെ കുറിച്ച് വരെ അനുകൂലിച്ചു പറഞ്ഞു ന്യൂനപക്ഷ സമുദായങ്ങളുടെ കൂടി വെറുപ്പ്‌ സമ്പാദിച്ചുകൂട്ടി.എങ്കിലും ഈ ലേഖനത്തില്‍ പ്രദിപാധിക്കുന്ന പത്തു പേരില്‍ നല്ല കാര്യങ്ങള്‍ ധാരാളം ചെയ്ത ഒരു വ്യക്തി ഇദ്ദേഹം മാത്രമാണെന്ന് പറയാതിരിക്കാനാവില്ല.കേരളത്തിലെ വ്യവസായ മന്ത്രിയായി ധാരാളം അവസ്സരങ്ങള്‍ ഇദ്ദേഹം സൃഷ്ട്ടിച്ചിട്ടുണ്ടെന്നുള്ള കാര്യം വിസ്മരിച്ചുകൂടാ.

5. ബാലകൃഷ്ണപിള്ള

നേരത്തെ ഇ പി ജയരാജനെ കുറിച്ചേന്തു പറഞ്ഞോ അതിന്‍റെ ഒരു യു ഡി എഫ് മുഖമാണ് ഇദ്ദേഹം.സ്വന്തം മണ്ഡലത്തിലെ ഒരു വിഭാഗം ജനങ്ങലോഴികെ കേരളത്തിലെ മുഴുവന്‍ ജനങ്ങളും വെറുക്കുന്ന വ്യക്തിത്വം.കേരളത്തിന്‍റെ തനതായ കുടുംബസങ്കല്‍പ്പത്തിന് ചിന്തിക്കുവാന്‍ പോലും കഴിയാത്ത വിധത്തിലുള്ള കുടുംബമാഹാത്മ്യവും ഇദേഹത്തോടുള്ള ജനങ്ങളുടെ വെറുപ്പിന്‍റെ ആക്കം കൂട്ടുന്നു.ഇടമലയാര്‍ കേസില്‍ കോടതിയാല്‍ ശിക്ഷിക്കപ്പെട്ടു മൊത്തത്തില്‍ ഒരു മൂന്നു മാസമെങ്കിലും ജയിലില്‍ തള്ളപെട്ടതു മാത്രമാണ് ഇദ്ദേഹത്തെകൊണ്ട് കേരളജനതയ്ക്ക് സന്തോഷം പകര്‍ന്ന ഒരേയൊരുകാര്യം.

4. പി സി ജോര്‍ജ്ജ്

വായ തുറന്നാല്‍ ഭരണിപ്പാട്ടു മാത്രം പാടുന്ന ഇദ്ദേഹത്തെ വെറുക്കാന്‍ മറ്റെന്തെങ്കിലുമൊരു കാരണം അന്വഷിച്ച് പോകേണ്ടതില്ല.കേരള രാഷ്ട്രീയത്തിലെ അമേധ്യമെന്ന വിശേഷണമാണ് ജനങ്ങള്‍ ഇദ്ദേഹത്തിന് നല്കിയിട്ടുള്ളത്.അത്രമേല്‍ അസഹ്യമാണ് ഇദ്ദേഹത്തിന്‍റെ വാക്കുക്കള്‍.കാലുമാറാനും,കുതികാല്‍ വെട്ടാനുംമാത്രം അറിയാവുന്ന ഇദ്ദേഹത്തിന്‍റെ ചെയതികള്‍ സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കുപോലും ദഹിക്കുന്നവയല്ലയെന്നു പലതവണ കണ്ടതുമാണ്.

3. തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍

ഇദ്ദേഹത്തെ കേരളജനത വെറുക്കുവാനുള്ള പ്രധാന കാരണം താന്‍ വല്യ പൂണ്യത്മാവാണെന്ന തരത്തിലുള്ള ഇദ്ദേഹത്തിന്‍റെ പ്രവൃത്തിയും,സംസാരവുമാണ്.പുറമേ മാന്യതയുടെ പുറമോടി പിടിപ്പിച്ചു നടക്കുന്ന ഇദ്ദേഹം ഉള്ളില്‍ തനി ഫ്രോഡാണെന്നു കഴിഞ്ഞ വര്‍ഷം വിവാദമായ സോളാര്‍ കേസോടുകൂടി ഏവര്‍ക്കും മനസ്സിലായതാണു.അന്നു മുഖ്യമന്ത്രി ശ്രിമാന്‍ ഉമ്മന്‍ചാണ്ടിയെ ഏതോ ഒരു പെന്‍ ഡ്രൈവിന്‍റെ പേരു പറഞ്ഞു കൊണ്ട് നാലാംകിട ബ്ലാക്ക്‌മെയില്‍ നാടകം നടത്തിയതു കേരള ജനങ്ങള്‍ ഒരിക്കലും മറക്കുകയില്ല.തിരുവഞ്ചൂര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ശാലു മേനോന്‍റെ വീട്ടില്‍ നിന്നു ഒരു കരിക്കു കുടിച്ചു നില്‍ക്കുന്ന ഒരു മൂന്നാംകിട പൂവാലനെ അനുസ്മരിപ്പിക്കുന്ന കുപ്രസിദ്ധമായ ആ ചിത്രമാണ് ഇന്ന് ജനങ്ങളുടെ മനസ്സിലുള്ളത്.

2. വി എസ് അച്യുതാനന്ദന്‍

കേരള രാഷ്ട്രിയത്തിലെ തലമൂത്ത കാരണവര്‍.മുന്‍ മുഖ്യമന്ത്രി,ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്,പുന്നപ്ര വയലാര്‍ സമര നായകന്‍ എന്നിങ്ങനെ പൊന്‍തൂവലുകള്‍ ധാരാളമുള്ള ഇദ്ദേഹം ഇന്നു പക്ഷെ കേരള ജനത വെറുക്കുന്ന വ്യക്തിതത്വമാണ്.അവസാരവാദത്തിന്‍റെ അവസാന വാക്കെന്നാല്‍ ഇദ്ദേഹമാണ്.കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന സ്വഭാവം.പി സി ജോര്‍ജ്ജ് കഴിഞ്ഞാല്‍ ഏറ്റവും വൃത്തികെട്ട ഭാഷപ്രയോഗങ്ങള്‍ നടത്തുന്ന രാഷ്ട്രീയ നേതാവ്.ഇദേഹത്തിന്‍റെ ചില പ്രസ്താവനകള്‍ നാലാംകിട ഞരമ്പ്‌ രോഗികളെ പോലും നാണിപ്പിക്കുംവിധമാണ്.താന്‍ എപ്പോഴും ജനപക്ഷതാണു നില്‍ക്കുന്നതെന്ന തോന്നല്‍ ഉണ്ടാക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യക്തിത്വം.പക്ഷെ സ്വന്തം കാര്യ സാധ്യത്തിനായി കൂടെ നില്‍ക്കുന്നവനെപോലും ചതിക്കുന്ന അങ്ങേയറ്റം നീച്ച സ്വഭാവത്തിനുടമ.ഇദ്ദേഹത്തിന്‍റെ അവസ്സരവാദ രാഷ്ട്രീയത്തിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ടി പി ചന്ദ്രശേഖരന്‍ വിഷയത്തിലെ മലക്കംമറിച്ചില്‍.പോളിറ്റ്ബ്യൂറോയിലേക്കുള്ള തിരിച്ചുകയറ്റമാണ് ഇദ്ദേഹത്തിന്‍റെ ലക്ഷ്യമെന്നു പറയപെടുന്നു.വിശ്വസിച്ചു പിന്നാലെ കൂടിയ അണികളെ നാണിപ്പിക്കും വിധത്തിലുള്ള പ്രവൃത്തി തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ധാരാളം നടത്തിയിട്ടുണ്ട് ഇദ്ദേഹം.ഇദ്ദേഹത്തിന്‍റെ കാപട്യ പ്രവൃത്തികള്‍ പൂര്‍ണ്ണമായും വിവരിക്കാന്‍ നിന്നാല്‍ മറ്റൊരു മഹാഭാരതം വേണ്ടിവരുമെന്നതിനാല്‍ കാര്യങ്ങള്‍ ചുരുക്കുന്നു.എങ്കിലും ഒരു കാര്യമുറപ്പാണ്.കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇദ്ദേഹത്തെ വെറുക്കുന്നു.അറപ്പോടെ മാത്രമേ ഇദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും ഇനി കേരളജനത വീക്ഷിക്കുകയുള്ളൂ.

1. ശശി തരൂര്‍

കേരള ജനതയുടെ അതിപ്രശസ്തമായ 'ശശി' തമാശകളുടെ നായകനെ അനുസ്മരിപ്പിക്കുന്ന വ്യക്തിത്വം.തൊലികട്ടിയില്‍ ഇദ്ദേഹത്തെ വെല്ലാന്‍ കാണ്ടമൃഗത്തിനുപോലുമാവില്ല.മഹാഭാരതത്തിലെ ശികണ്ടിയെ അനുസ്മരിപ്പിക്കുന്ന രൂപഭാവമുള്ള ഇദ്ദേഹത്തിന്‍റെ ചെയ്തികള്‍ പക്ഷെ മുകളില്‍ പറഞ്ഞ എല്ലാ വ്യക്തികളെക്കാളും ഗുരുതരമായതാണ്.മുമ്പ് യു എന്‍ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ആ പദവിയിലെത്തിയത് പിന്‍വാതിലിലൂടെയാണെന്ന വിമര്‍ശനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.അവിടുന്ന് നേരെ കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തിലെക്കു പറന്നിറങ്ങിയ ഇദേഹത്തിന്‍റെ പ്രവൃത്തികള്‍ ഏറ്റവും ഉളുപ്പുകേട്ട കോണ്‍ഗ്രസുക്കാരനെ പോലും നാണിപ്പിക്കും വിധമായിരുന്നു.ഐ പി എല്‍ അഴിമതി,സുനന്ദ പുഷ്ക്കര്‍ വിവാദ വിവാഹം,പാക്‌ ചാര സംഘടനയായ ഐ എസ് ഐ ബന്ധം ആരോപിക്കപെട്ട മെഹര്‍ താരാറുമായുള്ള അവിഹിത ബന്ധരോപണം ,സുനന്ദ പുഷ്കരിന്‍റെ ദുരൂഹ മരണം അങ്ങനെ ഇദ്ദേഹത്തിനെ സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്ന അനവധി കാര്യങ്ങളുണ്ട് കേരള ജനതയുടെ മനസ്സില്‍.ഇതു വരെ കേരളത്തിലെ ഒരു മുഖ്യധാര രാഷ്ട്രീയക്കാരനും നേരിടേണ്ടി വരാത്ത വിധത്തിലുള്ള പാകിസ്ഥാന്‍ ബന്ധം പോലുള്ള അതീവ ഗുരുതരമായുള്ള ആരോപണങ്ങള്‍ ഇദ്ദേഹത്തെ ഏറ്റവുമധികം ആളുകളുടെ ഇടയില്‍ വെറുക്കപെട്ടവനാക്കുന്നു.അതിനാല്‍ ഒന്നാം സ്ഥാനതിനര്‍ഹന്‍ ഇദ്ദേഹം തന്നെ.