Sunday, 5 October 2014

ഓ രാജഗോപാലന്‍റെ തോല്‍വി:പണി കിട്ടുന്നത് സഞ്ജുവിനോ?

       ഈ കഴിഞ്ഞ പാര്‍ലിമെന്‍റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ഓ രാജഗോപാലന്‍ മിന്നുന്ന പ്രകടനം നടത്തി ചരിത്രത്തിലാദ്യാമായി ബി ജെ പ്പിയെ രണ്ടാം സ്ഥാനത് എത്തിച്ചത് ഏവര്‍ക്കും അറിയാമല്ലോ.തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പേ മണ്ഡലത്തിലെ കോണ്ഗ്രസ് സ്ഥാനാര്‍ഥിയും വിവാദനായകനുമായ ശ്രിമാന്‍ ശശി തരൂര്‍ ഒരു സഭയില്‍ ചെന്നു വോട്ടു മറിക്കണം എന്നു അപേക്ഷിക്കുന്ന വീഡിയോ ക്ലിപ്പ് കൊണ്ട്, മുമ്പേ തന്നെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ മണ്ഡലം കൂടിയായിരുന്നു അത്.തിരുവനന്തപുരം പാര്‍ലിമന്‍റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴു നിയോജകമണ്ഡലങ്ങളില്‍ നാലെണ്ണത്തിലും ഒന്നാം സ്ഥാനത്ത് എത്തിയ ശ്രീ ഓ രാജഗോപാലന്‍, ന്യൂനപക്ഷങ്ങള്‍ തിങ്ങി പാര്‍ക്കുന്ന മറ്റു മൂന്നു മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടതാണ് അദ്ദേഹത്തിന്റെ തോല്‍വിക്കു കാരണം എന്നു പകല്‍ പോലെ വ്യക്തമായതുമാണ്.

     ഇനി നമ്മള്‍ക്ക് വിഷയത്തിലേക്ക് കടക്കാം.അന്നു ഓ രാജഗോപാലന്‍റെ തോല്‍വിക്കു ചുക്കാന്‍ പിടിച്ച ചില ന്യൂനപക്ഷ വിഭാഗങ്ങളെ കിട്ടുന്നിടത്ത് വെച്ച് പണി കൊടുത്തു പ്രതികാരം തീര്‍ക്കുക എന്നതാണ് ഇപ്പോളത്തെ ചില സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.അതിന്‍റെ ഒരു ഉദാഹരണമാണ് സഞ്ജു സാംസണ്‍ എന്ന കേരളത്തിന്‍റെ യശസ്സ് ഉയര്‍ത്തിയ യുവ ക്രിക്കെറ്ററുടെ അനുഭവം നമ്മുക്കു കാട്ടി തരുന്നത്.തിരുവന്തപുരത്തെ ഒരു ന്യൂനപക്ഷ കുടുംബത്തില്‍ ജനിച്ച സഞ്ജുവിന്‍റെ കരിയര്‍ തന്നെ അവതാളത്തിലാക്കിക്കൊണ്ടാണ് സമീപകാലങ്ങളിലെ ബി സി സി ഐ നടപടികള്‍ മുന്നോട്ടു പോകുന്നത്.ഇംഗ്ലണ്ട് പര്യടനത്തിനായി ടീമില്‍ ഉള്‍പെട്ട സഞ്ജുവിനെ ഒരു മല്‍സരത്തില്‍ പോലും കളിപ്പിക്കാതെയിരുന്നതും ഒരു പക്ഷെ അണിയറയില്‍ നടക്കുന്ന ഇത്തരം ചരടുവലികളുടെ ഭാഗമാവാം.നാലാം മല്‍സരത്തില്‍ തന്നെ പരമ്പര ഉറപ്പാക്കിയ ഇന്ത്യയുടെ അവസാന കളിയില്‍ പോലും സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്നത് രോഷതോടെയാണ് സുനില്‍ ഗവാസ്ക്കര്‍ അടക്കമുള്ള പ്രമുഖര്‍ പ്രതികരിച്ചത്.അന്നു അതിറെയൊക്കെ പഴി ക്യാപ്റ്റനായ ധോണിയില്‍ എത്തിചേര്‍ന്നെങ്കിലും ഇതിന്റെയൊക്കെ മൂല കാരണം മറ്റു പലതുമാണ് എന്നാണു അണിയറ സംസാരം.

     മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കിലും അല്ലെങ്കിലും ഇന്ത്യയില്‍ അതും കൊച്ചിയില്‍ അടക്കം നടക്കുന്ന ഇന്ത്യ വെസ്റ്റ്‌ ഇന്‍ഡിസ് പരമ്പരയില്‍ സഞ്ജുവിനെ നിര്‍ധാക്ഷണ്യം ഒഴിവാക്കിയിരിക്കുന്നു.മുമ്പ് ഇന്ത്യന്‍ ടീമില്‍ ഏത്തപെട്ട ശീശാന്തിന്‍റെ അമ്മ ഒരു ബിരിയാണി തിന്നാല്‍ വരെ വാര്‍ത്തയാക്കിയിരുന്ന കേരളത്തിലെ മാധ്യമങ്ങള്‍ ഈ അവഗണനയെ കുറിച്ച് ഒരക്ഷരം ഉരിയാടാത്തതും ശ്രദ്ധെയാമാണ്.ദീപസ്തംപം മാഹാശ്ചാര്യം, പക്ഷെ നമ്മുക്കും കിട്ടണം പണം.അത്ര തന്നെ.എന്തായാലും മതങ്ങളുടെയും ,പാര്‍ട്ടികളുടെയും മത ഭ്രാന്തു കാരണം കരിയര്‍ അവസാനിപ്പിക്കേണ്ട ഗതികേടിലാണ് നമ്മുടെ പാവം സഞ്ജു എന്നു കരുതേണ്ടിയിരിക്കുന്നു.

No comments:

Post a Comment