Sunday 1 June 2014

ആളുകള്‍ ഇസ്ലാമിലേക്ക് കടന്നു വരുന്നത് വിവാദമാകുന്നത് തീവ്രവാദമതമെന്ന ഭീതിമൂലമോ?

         കഴിഞ്ഞ കുറച്ചുകാലങ്ങളിലായി മാധ്യമങ്ങള്‍ വന്‍ തോതില്‍ വിവാദം സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്ന വിഷയമാണിത്.ഏതെങ്കിലും പ്രശസ്തരായ വ്യക്തികള്‍ മറ്റു മതങ്ങളില്‍ നിന്ന് ഇസ്ലാമിലേക്ക് കടന്നു വരുമ്പോലുള്ള അമിത പ്രാധ്യാന്യാതോടുകൂടിയുള്ള വാര്‍ത്ത കൊടുക്കല്‍.സത്യത്തില്‍ ഇത്തരം വാര്‍ത്തകള്‍ കൊണ്ട് ഈ മാധ്യമങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്?ഇസ്ലാം ഒരു തീവ്രവാദമതമാണ് എന്ന് പൊതുവേ ലോകം മുഴുവന്‍ പ്രചരിക്കുന്ന കാര്യം മുന്‍പില്‍നിരത്തി അതിലേക്കു വരുന്ന ആളുകളെ തീവ്രാവാധികളും,നികൃഷ്ട ജീവികളുമായി ചിത്രികരിക്കാലോ?അല്ലെങ്കില്‍ ഇസ്ലാം മതമാണ്‌ മറ്റു മതങ്ങളെക്കാള്‍ മികച്ചത് എന്നു സ്ഥാപിക്കാലോ?അതോ വെറുതെ ആളുകള്‍ക്കിടയില്‍ മത സ്പര്‍ധ വളര്‍ത്തി മുതലെടുപ്പ് നടത്താലോ?ഈ മൂന്നു ലക്ഷ്യങ്ങളില്‍  ഏതെങ്കിലും ഒന്നാല്ലാത്ത വേറൊരു കാരണം കാണുവാന്‍ പ്രയാസം.ഈ മൂന്നു ലക്ഷ്യങ്ങളില്‍ ഏതായാലും മാധ്യമങ്ങള്‍ നടത്തുന്നത് അങ്ങേയറ്റം ഹീനവും ദുരുദ്ദേശപരവുമായ കാര്യമാണ്.

      കുറച്ചു കാലമായി വിവാദം ഉണ്ടാക്കി വരുന്ന ഇത്തരം വാര്‍ത്തകളുടെ പിന്നില്‍ ചില പ്രശസ്ത വ്യക്തികളുടെ തികച്ചും സ്വകാര്യമായ ആഗ്രഹങ്ങള്‍ മാത്രമാണ് എന്നതാണ് മറ്റൊരു രസകരമായ വസ്തുത.അല്ലെങ്കിലും മിക്ക ഇന്ത്യക്കാര്‍ക്ക് പ്രശസ്ത വ്യക്തികളുടെ സ്വകാര്യതയില്‍ ഒളിഞ്ഞു നോക്കലാണല്ലോ അറിയാവുന്ന ഒരേയൊരു പണി.ഐശ്വര്യ റായ്‌ പ്രസവിച്ചോ,സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നൂറാം സെഞ്ച്വറി അടിച്ചോ(അത് ടീം തോറ്റിട്ടാണെങ്കിലും),മോണിക്ക മതം മാറിയോ എന്നീ തരത്തിലുള്ള തീര്‍ത്തും അപ്രധാനമായ കാര്യങ്ങള്‍ മാത്രമാണ് ജനങ്ങളുടെ ശ്രദ്ധാകേന്ദ്രം.അതെ സമയം അവരുടെ ജീവിതത്തെ ദിനംപ്രതി ബാധിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ഭീഷണി,വില കയറ്റം,പരിസ്ഥിതി ശോഷണം എന്നീ അത്യന്തം ഗുരുതരമായ ഒരു കാര്യങ്ങളിലും ആളുകള്‍ക്ക് ശ്രദ്ധയില്ല.നില്‍ക്കുന്ന ഇടതിലെ മണ്ണൊലിച്ചു പോകുമ്പോഴും ആളുകള്‍ക്ക് ശ്രദ്ധ പ്രശസ്തരുടെ ആസനം മണപ്പിക്കലാണ് എന്നു ചുരുക്കം.

       ഇത്തരം വാര്‍ത്തകള്‍ വഴി വിവാദം സൃഷ്ട്ടിക്കുന്ന മാധ്യമങ്ങള്‍ മുകളില്‍ ഞാന്‍ സൂചിപ്പിച്ച മൂന്നു കാരണങ്ങളില്‍ ഏതെങ്കിലും ഒന്ന് ലക്ഷ്യം വെച്ചുകൊണ്ടാണെന്ന് പറഞ്ഞല്ലോ.സോഷ്യല്‍ മീഡിയയില്‍ നിലവിലുള്ള പല ഗ്രൂപ്പുകളുടെയും,ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും പേജുകളിലൂടെ കുറെ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഞാന്‍ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്.അതിനെ സാധൂകരിക്കാന്‍ പ്രാപ്തിയുള്ള മൂന്നു തരത്തിലുള്ള മുതലെടുപ്പും ഞാന്‍ ഇവിടെ വിശദീകരിക്കുന്നു.ഈയടുത്തു ഇസ്ലാമിലേക്ക് മതംമാറിയ ഒരു നടിയുടെ വാര്‍ത്തയെ ചുവടുപിടിച്ചുള്ള മൂന്നു തരത്തിലുള്ള മുതലെടുപ്പ് ഇതില്‍ നിന്നും നിങ്ങള്‍ക്ക് വ്യക്തമാകുന്നതാണ്.

       ഇസ്ലാം മതം ഒരു തീവ്രവാദമതമാണ്‌ എന്ന്  ലോകത്തില്‍ പൊതുവില്‍ നിലനില്‍ക്കുന്ന ധാരണയെ അനുകൂലിക്കുന്ന ആളുകളുടെ പേജുകളില്‍ എനിക്കു കാണാന്‍ സാധിച്ച ചില അഭിപ്രായ പ്രകടനങ്ങള്‍ ഇപ്രകാരമാണ്.

"അങ്ങനെ മറ്റൊരു ദുര്‍ടപ്പ് നടിയും കൂടി തീവ്രവാദികളുടെ സ്വന്തം മതത്തില്‍.അല്ലെങ്കിലും ഇത്തരം തെവിടിശികള്‍ക്ക് ചേരുന്നത് അതു തന്നെയാണ്.നമ്മുടെ മതത്തില്‍ നിന്നും ഒരു വേശ്യകൂടി കുറഞ്ഞു കിട്ടി.ഗള്‍ഫ്‌ ഭാര്യമാര്‍ ധാരാളമുള്ള മതത്തില്‍ ഇപ്പൊ പുതുതായി ഒരു വെടി കൂടി വന്നുവെന്നു വിചാരിച്ചു പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലല്ലോ.എങ്കിലും നാം സൂക്ഷിക്കണം.തീവ്രവാദികളുടെ എണ്ണം പെരുകുകയാണ്.ഇതിന്‍റെ പേരില്‍ നമ്മുടെ മതത്തെ ചൊറിയാന്‍ വരുന്നവരെ നമ്മള്‍ പല്ലും നഖവുമുപയോഗിച്ച് നേരിടണം"

ഈ ഒറ്റ വിഷയം കൊണ്ട് ഇസ്ലാം വിരോധികള്‍ക്ക് അവരെ അതിരൂക്ഷമായി കരിവാരിതേക്കാന്‍ സാധിച്ചു.ഇത്തരം പ്രസ്താവനകളിലൂടെ അവര്‍ക്ക് പ്രത്യേകമായ എന്തോ ഒരു ആനന്തം ലഭിച്ചിരിക്കണം.കാലങ്ങളായി അവര്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന വിഷം പുറത്തുവിടാന്‍ ഇങ്ങനെയൊരു വിഷയം കൊണ്ടു സാധിച്ചതിനാല്‍ ഇത്തരം വാര്‍ത്തകള്‍ അവര്‍ക്കു ഉള്ളിന്‍റെയുള്ളില്‍ അവരുടെ വിദ്വേഷംമനസ്സു കുളിരുകൊരുന്നുണ്ടാവും.

       ഇസ്ലാം മതമാണ്‌ ലോകത്തിലെ ഏറ്റവും മികച്ച മതമെന്നും.അതിലേക്കു ആളുകള്‍ കൂടുതല്‍ വരുന്നന്തു അവര്‍ക്കും മതത്തിനും കൂടുതല്‍ ഉയര്‍ച്ച ഉണ്ടാക്കും എന്ന വിധത്തില്‍ കരുതുന്ന ആളുകളുടെ പേജുകളില്‍ കണ്ടതു പക്ഷെ ഇങ്ങനെയാണ്.

"അങ്ങനെ ഒരു മാലാഖ കൂടി നമ്മുടെ മതത്തിലേക്ക്‌ കുടിയെറിയിരിക്കുന്നു.ഇന്ഷാ അള്ളാ......കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഇസ്ലാമിന്‍റെ മികവ് മനസ്സിലാക്കി കടന്നു വരുന്നു.ഇസ്ലാമിലൂടെ മാത്രമേ സ്വര്‍ഗ്ഗം പ്രാപിക്കാന്‍ സാധിക്കു എന്നു അവരും മനസ്സിലാക്കിയിരിക്കുന്നു.നമ്മുടെ ഈ പുതിയ സഹോദരിയെ നമ്മുക്കു സ്വാഗതം ചെയ്യാം.ഇസ്ലാമിനെ അവഹേളിക്കുന്ന മ്ലെച്ചന്മാര്‍ക്ക് ഇതൊരു കനത്ത തിരിച്ചടിയായിരിക്കും.ഇസ്രായേലും,അമേരിക്കയും തുലഞ്ഞു പോയികൊണ്ടേയിരിക്കുന്നു.ആളുകള്‍ ഇസ്ലാമിലേക്ക് വന്നു കൊണ്ടേയിരിക്കുന്നു.ലോകം മുഴുവന്‍ ഇസ്ലാം വ്യാപിക്കുന്ന നാളുകള്‍ വിദൂരത്തല്ല."

      എങ്ങനെയുണ്ട്.ഒരേ വിഷയം രണ്ടു വിപരീത ചേരിയില്‍ നില്‍ക്കുന്ന ആളുകള്‍ എങ്ങനെ അവര്‍ക്കു മുതലെടുക്കാന്‍ തക്ക വിധത്തിലാക്കി എന്നു കണ്ടു അതിശയം തോന്നുന്നില്ലേ.എങ്ങനെ ഇത്തരക്കാര്‍ക്ക് ഇത്രയും മ്ലെച്ചമായി ചിന്തിക്കാന്‍ സാധിക്കുന്നു.എന്തൊരു കുരുട്ടു ബുദ്ധിയാണ് ഇത്തരക്കാര്‍ക്ക്!ഇവര്‍ക്ക് ആരെയെങ്കിലും,അല്ല എന്തിനെയെങ്കിലും സ്നേഹിക്കാന്‍ സാധിക്കുമോ?എന്താണ് ഇവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്?അതു എന്ത് തന്നെയായാലും മനുഷ്യ സമൂഹത്തിനു ഗുണം വരുന്ന കാര്യമല്ല എന്നു മാത്രമല്ല അങ്ങേയറ്റം അപകടകരവുമാണ്.

         മൂന്നാമത്തെ കൂട്ടര്‍ നമ്മുടെ ആ പഴയ കുറുക്കനായ മാധ്യമങ്ങളാണ്.ഏതു പണ്ട് മുട്ടനാടുകളെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന കുറുക്കന്‍.അതെ ഇവിടെ മാധ്യമങ്ങളുടെ ലക്ഷ്യം അതു മാത്രമാണ്.മിക്ക ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഈ വാര്‍ത്തയുടെ ചുവടുപിടിച്ചുള്ള അഭിപ്രായ പ്രകടനങ്ങള്‍ കൊടുംകാറ്റു പോലെ വന്നു കൊണ്ടിരിക്കുകയാണ്.ഈ ഒറ്റ വിഷയത്തിന്മേല്‍ ഈ മാധ്യമങ്ങളുടെ വെബ്സൈറ്റുകളില്‍ ഉണ്ടാക്കിയ ഹിറ്റ്‌ നമ്മുക്കു സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല.അവരുടെ ലക്ഷ്യം അതു തന്നെ.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഓണത്തിനിടയിലുള്ള പുട്ടു കച്ചവടം.

       പിന്നെ അവസാനമായി ഒന്നുംകൂടി പറയാന്‍ ഉദ്ദേശിക്കുന്നു.പല പ്രശസ്തരും ഈ മതമാറ്റം കൊണ്ടു ലക്ഷ്യം വെക്കുന്നത് അവരുടെ വ്യക്തിപരമായ സ്വാര്‍ത്ഥലക്ഷ്യങ്ങളാണ്.ചിലര്‍ പ്രശസ്തിക്കു വേണ്ടി ചെയ്യുന്നു,ചിലര്‍ പണത്തിനു വേണ്ടി ചെയ്യുന്നു എന്തിനു വിവാഹം കഴിക്കാന്‍ പോലും മതമാരുന്ന പ്രശസ്തരുണ്ട്.ശരിക്കും മതം മാറുന്നവര്‍ മതങ്ങളിലെ സന്ദേശം ഗ്രഹിച്ചു അതു ആളുകളില്‍ എത്തിക്കാനാണ് ശ്രമിക്കുക.അല്ലാതെ പത്രസമ്മേളനം നടത്തുകയല്ല ചെയ്യുക.

No comments:

Post a Comment