Sunday 8 June 2014

മലയാളികളുടെ ഒരു ഡസന്‍ ദുശീലങ്ങള്‍

12 പരദൂഷണം

മൂന്നു പേര്‍ തമ്മില്‍ സംസാരിച്ചു കൊണ്ടിരിക്കെ ഒരാള്‍ എന്തെങ്കിലും ആവശ്യത്തിനായി പുറത്തു പോയിയെന്നു വിചാരിച്ചോ.ഉറപ്പായും മറ്റു രണ്ടുപേരും പിന്നീട് കുറെ നേരം ചര്‍ച്ച ചെയ്യുന്ന കാര്യം മൂന്നാമനെ കുറിച്ചുള്ള പരദൂഷണമാവും.അതാണ് മലയാളി.ഇത്തരം അനാവശ്യ സംഭാഷണങ്ങളിലൂടെ ആനന്ദം കണ്ടെത്താന്‍ മിടുക്കരാണ് നാം മലയാളികള്‍.ഒന്നിനെയും അംഗീകരിക്കാന്‍ മലയാളികള്‍ തയ്യാറാകുന്നില്ലയെന്നതാണ് ഇതിന്‍റെ അടിസ്ഥാന കാരണം.

11 പൊങ്ങച്ചം

ഒരു പക്ഷെ ഈ കാര്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയവര്‍ നാം മലയാളികലാവും.വീട്ടില്‍ കഞ്ഞി കുടിക്കാന്‍ വകയില്ലെങ്കിലും നാലാളെ കാണിക്കാന്‍ കടം വാങ്ങി പൊങ്ങച്ചം കാട്ടുന്നവരാണ് ബഹുഭൂരിപക്ഷം മലയാളികളും.ഈ കാര്യത്തില്‍ മലയാളി സ്ത്രികളും പുരുഷന്മാരും സമമാണ്.പലപ്പോഴും ഇത്തരം പൊങ്ങച്ചങ്ങള്‍ എത്തി ചേരുന്നത് ആത്മഹത്യയില്‍ വരെയാകാറുണ്ട്.ഗള്‍ഫ്‌ മലയാളികള്‍ ഈ കാര്യത്തില്‍ ബഹുകേമരാണ്.അറബിനാട്ടില്‍ കക്കൂസ് വൃത്തിയാക്കുന്നവനും നാട്ടില്‍ വന്നാല്‍ കടം വാങ്ങി ബെന്‍സ്‌ കാര്‍ വാടകയ്ക്കുയെടുത്തു നടക്കും.

10 വിമര്‍ശനം

വിമര്‍ശനങ്ങളുടെ തമ്പുരാക്കാന്‍മാരാണ് ഒട്ടുമിക്ക മലയാളികളും.ദൈവത്തെ വരെ വിമര്‍ശിക്കാന്‍ യോഗ്യതയുള്ള ലോകത്തിലെ ഒരേയൊരു ജനവിഭാഗം.വിമര്‍ശനതിനായി നാം ഒരു കല തന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.ആക്ഷേപഹാസ്യം അഥവാ മിമിക്രി.കെരലതിലൊഎ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടു കുളിര്കോരുന്ന കോരുന്ന കല.ലോകത്തില്‍ മറ്റെവിടെയും മിമിക്രിക്ക് ഇത്രയേറെ സ്വീകാര്യത കിട്ടിയിട്ടില്ല.മോഹന്‍ലാലിന്‍റെ വാനപ്രസ്ഥത്തിലെ അഭിനയത്തെയും,യുവരാജ്‌ സിങ്ങിന്‍റെ ആറു സിക്സ്‌ പ്രകടനത്തെയും എന്തിനു ജോസ് മാവേലിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തെ വരെ നാം മലയാളികള്‍ വിമര്‍ശിച്ചു കളയും.എന്നാല്‍ ഈ വിമര്‍ശനങ്ങളൊക്കെ ഉന്നയിക്കുന്ന ഒട്ടുമിക്ക മലയാളികളും കാശിനു കൊള്ളത്തവരാണ് എന്നുള്ളതാണ് വസ്തുത.

അല്‍പ്പത്തരം

അല്‍പ്പത്തരത്തിലും നാം മലയാളികള്‍ ഒട്ടും പിറകിലല്ല.അര്‍ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയില്‍ കുട പിടിക്കുമെന്നു മാത്രമല്ല അതു കളര്‍ കുട തന്നെയാവുകയും ചെയ്യും.എന്തെങ്കിലും ഒരു വസ്തു പുതുതായി വാങ്ങിയാല്‍ അതു ഉപയോഗിക്കുക എന്നതിലുപരി നാലാളെ കാണിക്കാനാണ് മലയാളികള്‍ക്കു കൂടുതല്‍ താല്‍പ്പര്യം.അതിനു വേണ്ടി മൈക്ക്‌ കെട്ടി വിളിച്ചു കൂവാന്‍ പോലും മടിയില്ലാത്തവരാണ് മിക്ക മലയാളികളും.

മദ്യപാനം

ആധുനീക മലയാളികളുടെ വലീയ ശാപം.മദ്യപിക്കുന്നന്തു ഒരു കൊടും പാതകമെന്ന നമ്മുടെ പൂര്‍വ്വകാല സംസ്കാരത്തില്‍ നിന്നും അതൊരു അന്തസിന്‍റെ ലക്ഷണമാക്കി മാറ്റിയിരിക്കുന്നു നാം മലയാളികള്‍.ഇന്ന് പല കുടുംബങ്ങളിലും അച്ഛനും,അമ്മയും മക്കളും ഒരുമിച്ചു ഇരുന്നു മദ്യപ്പിക്കുന്നു.ആളുകള്‍ ഒത്തു ചേരുന്ന സകല പാര്‍ട്ടികളിലേയും നായകന്‍ മദ്യമായിരിക്കുന്നു.മദ്യപിക്കാത്ത ചെറുപ്പക്കാരെ ഇന്നു പെണ്‍കുട്ടികള്‍ പ്രേമിക്കാനും കല്യാണം കഴിക്കാനും തയ്യാറാവാത്ത സാഹചര്യമായിരിക്കുന്നു.പല കലാലയങ്ങളിലും മദ്യപിക്കാത്ത ആണ്‍കുട്ടികളെ വെറും ഉമ്മക്കനായാണ് കാണുന്നത്.അതിനാല്‍ തന്നെ പലരും മദ്യപാന ശീലങ്ങളിലേക്ക് നിര്‍ബന്ധിതമായി ചെന്നുപെടുകയാണ്.

അപകര്‍ഷതാബോധം

ഉത്തരേന്ത്യയക്കാരെ അപേക്ഷിച്ചു പൊതുവേ സൗന്ദര്യമില്ലാത്തവരാണ് ഒട്ടു മിക്ക മലയാളികളും.അതു കൊണ്ട് തന്നെ സൗന്ദര്യമില്ല എന്ന അപകര്‍ഷതാബോധം മിക്ക മലയാളികള്‍ക്കുമുണ്ട്.ഈ പ്രശ്നം കൂടുതലായും കണ്ടു വരുന്നത് പുരുഷന്‍മാരിലാണ്.കേരളത്തിലെ സ്ത്രികള്‍ പൊതുവേ ഭംഗിയുള്ളവരും പുരുഷന്മാര്‍ വിരൂപരുമാണ് എന്നത് വസ്തുതയാണല്ലോ.അതിനാല്‍ തന്നെ ഇന്ത്യയിലെ മറ്റു ഭാഗങ്ങളില്‍ നിന്നു വിപിന്നമായി പുരുഷന്‍റെ സൗന്ദര്യ വര്‍ധനയ്ക്ക് എന്ന് പറഞ്ഞുകൊണ്ട് ധാരാളം തട്ടിപ്പുകളും ഇവിടെ നടക്കുന്നുണ്ട്.ഉയരം കൂട്ടാനുള്ള ചെരുപ്പ്,മുടി കിളിര്‍ക്കാന്‍ മരുന്ന്,ലൈംഗിക ഉണര്‍വിനായി പച്ചമരുന്നുകള്‍ എന്ന മട്ടിലുള്ള തട്ടിപ്പ് സാധനങ്ങള്‍ നമ്മുടെ നാട്ടിലെ ആളുകള്‍ ധാരാളം ഉപയോഗിച്ച് കബളിക്കപെട്ടുകൊണ്ടേയിരിക്കുന്നു.

അസൂയ

ഒരു മലയാളിക്ക് മറ്റൊരു മലയാളിക്ക് കണ്ടുകൂടാ.ഇതൊരു പച്ചയായ യാഥാര്‍ത്യമാണ്.അതുകൊണ്ട് തന്നെയാണ് ശ്രീശാന്ത് കോഴ വിവാദത്തില്‍ പെട്ടപ്പോള്‍ ഒട്ടുമിക്ക മലയാളികളും ആഘോഷിച്ചത്.`അവനു അങ്ങനെ തന്നെ വേണം`,`എന്താ അവന്‍റെയൊരു ജാഡ` എന്നൊക്കെയാണ് ഭൂരിപക്ഷം മലയാളികളും ആ സംഭവത്തില്‍ പ്രതികരിച്ചത്.അതിനുള്ള ഒരേയൊരു കാരണം ശ്രീശാന്ത് നേടിയ പണവും പ്രശസ്തിയും മാത്രമാണ്.ഈ ഒരു സ്വഭാവമൊന്നു കൊണ്ട് മാത്രമാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസമുള്ള സംസ്ഥാനമായിട്ടുകൂടി ദരിദ്ര സംസ്ഥാനമായി ഇന്നും നാം മറ്റു സംസ്ഥാനങ്ങളെയും,രാജ്യങ്ങളെയും ആശ്രയിച്ചു പിച്ചയെടുത്തു ജീവിക്കേണ്ടി വരുന്നത്.

അത്യാഗ്രഹം

നാം മലയാളികളുടെ അത്യാഗ്രഹം പറഞ്ഞരിയിക്കേണ്ട കാര്യമില്ലയെന്നു തോന്നുന്നു.പണം സമ്പാദിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമായിരിക്കുന്നു ഒട്ടുമിക്ക മലയാളികള്‍ക്കും.അതിനായി അവര്‍ ഏതു അറ്റംവരെയും പോകും.അത്യാവശ്യം ജീവിക്കാനുള്ള സാഹചര്യമുള്ളവര്‍ പോലും ഗള്‍ഫ്‌ നാടുകളില്‍ പോയി മാടുകളെ പോലെ അടിമവേല വരെ ചെയ്യുവാനുള്ള കാരണവും ഈ അത്യാഗ്രഹം തന്നെ.പണത്തിനായി നമ്മുടെ മനോഹരമായ പ്രകൃതിയെ വരെ കശാപ്പു ചെയ്തു കൊണ്ടിരിക്കുകയാണ് മലയാളികള്‍.സമീപഭാവിയില്‍ തന്നെ അതിന്‍റെയൊക്കെ ദൂഷ്യഫലങ്ങള്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ കരിനിഴലാവും എന്നു ഉറപ്പു.ഇപ്പോള്‍ തന്നെ പല സൂചനകളും കിട്ടി തുടങ്ങിയിട്ടുണ്ട്.സമീപകാലങ്ങളിലെ കേരളത്തിലെ കാലാവസ്ഥ വ്യതിയാനങ്ങള്‍ പേടിപെടുത്തുന്നതാണ്.

കടം വാങ്ങല്‍

രണ്ടു മലയാളികള്‍ തമ്മില്‍ പരിചയപ്പെട്ടാല്‍ ഉടനെ തന്നെ ചെയ്യുന്ന കാര്യം കടം ചോദിക്കലാണ് എന്നു മുമ്പ് ആരോ പറയുന്നത് ഇപ്പോള്‍ ഓര്‍മ്മിക്കുന്നു.സത്യമാണ്.നാം മലയാളികളെ പോലെ ഇത്രയും ഭീകരമായി കടം വാങ്ങുന്ന ജനത വേറെയുണ്ടെന്നു തോന്നുന്നില്ല.പലപ്പോഴും അനാവശ്യമായ ആടംഭാരങ്ങള്‍ക്ക് വേണ്ടിയാകുന്നു മലയാളികളുടെ കടം വാങ്ങല്‍.അതിനാല്‍ തന്നെ കേരളത്തില്‍ പണം കടം കൊടുപ്പ് ബിസിനസ്‌ ഒരു സമാന്തര സാമ്പത്തിക ശക്തിയായി മാറിയത്.ഈ ചെറിയ സംസ്ഥാനത്ത്‌ നിലവിലുള്ള പണമിടപാട് സ്ഥാപങ്ങളുടെ കണക്കെടുത്താല്‍ കണ്ണ് തള്ളി പോകും.ഇവിടെയുള്ള മൊത്തം വിദ്യാലയങ്ങളും,ആശുപത്രികളും എടുത്താല്‍ അതിന്‍റെ പകുതി കാണില്ല.അതു പോരാഞ്ഞിട്ടു അനധികൃതമായ പണമിടപാട് സ്ഥാപങ്ങള്‍ വേറെയും.ആളുകളുടെ ഇത്തരം പൊങ്ങച്ചം ചൂഷണം ചെയ്തു അവരുടെ അണ്ഡകടാഹം വരെ കൊള്ളയടിക്കുകയാണ് ഇത്തരത്തിലുള്ള മിക്ക സ്ഥാപങ്ങളും.മിക്കപ്പോഴും ഇതിന്‍റെയൊക്കെ അവസാനം നേരത്തെ പറഞ്ഞതു പോലെ ആത്മഹത്യകളാണ്.

സംശയരോഗം

ശ്രീനിവാസന്‍റെ വടക്കുനോക്കിയന്ത്രം എന്ന ഇതിഹാസ സിനിമ കേരളത്തിലെ ജനങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പറവും നെഞ്ചോടു ചേര്‍ത്തു ആസ്വദിക്കാനുള്ള കാരണം ആ സിനിമയിലെ തളത്തില്‍ ദിനേശന്‍ എന്ന കഥാപാത്രം കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന പുരുഷന്മാരുടെ നേര്‍പതിപ്പ് ആയതുകൊണ്ടാണ്.ഭാര്യയെ ഇത്രയും സംശയിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഒരു പക്ഷെ കേരളത്തിലെപോലെ മറ്റെവിടെയും ഉണ്ടാകുമെന്നു തോന്നുനില്ല.നമ്മുടെ നാട്ടില്‍ നടക്കുന്ന വലിയൊരു ശതമാനം കൊലപാതകങ്ങളുടെയും,ആത്മഹത്യകളുടെയും മൂലകാരണം ഇത്തരം സംശയരോഗമാണ്.മുമ്പ് വിവരിച്ച അപകര്‍ഷതാബോധവും,മദ്യപാനവും,സംശയരോഗവും ഒരുമിച്ചു വന്നാല്‍ അവിടെയൊരു ദുരന്തം ഉറപ്പു.ഒന്നുകില്‍ കൊലപാതകം,അല്ലെങ്കില്‍ ആതമഹത്യ,അതുമല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ചു.

സദാചാരം

ലോകത്തിലെ ഏറ്റവും മാന്യമാരായ ജനവിഭാഗമാണ് തങ്ങള്‍ എന്നു കരുതുന്നവരാണ് ഒട്ടുമിക്ക മലയാളികളും.മലയാളികള്‍ക്ക് സ്വന്തമായി ഒരു സദാചാര പാഠവലി തന്നെയുണ്ട് ഈ വിഷയത്തില്‍.എതിര്‍ ലിംഗത്തില്‍ പെട്ടയോരാളെ കാണുമ്പോള്‍ മുഖം തിരിക്കുക,അവരുടെയടുത്തു ഇരിക്കാതിരിക്കുക,തോടാതിരിക്കുക എന്നൊക്കെയാണ് നാം മലയാളികള്‍ കാലാകാലങ്ങളായി ശീലിച്ചു വരുന്ന സദാചാര മൂല്യങ്ങള്‍.എന്നാല്‍ ഇത്തരം കപട സദാച്ചരങ്ങള്‍ എത്തിച്ചേരുന്നത് കടുത്ത ലൈംഗീക ദാരിദ്ര്യത്തിലേക്കും,അരാജകത്വത്തിലെക്കുമാണ്.പുറമേ ഇത്തരം കപട സദാചാരം വച്ച് പുലര്‍ത്തുന്ന സകല മലയാളികളും ഉള്ളില്‍ കാമഭ്രാന്തന്‍മാരാണ്.പാശ്ചാത്യരെ സാധാചാരമില്ലത്തവര്‍ എന്നു പരിഹസിക്കുന്ന മലയാളികള്‍ അവരിലെ അധക്രിതര്‍ ഇറക്കുന്ന നൂറാംകിട നീലചിത്രങ്ങള്‍ കണ്ടു വെള്ളമിറക്കുന്നു.കപട സദാചാര വലിച്ചെറിഞ്ഞു മനുഷ്യരെ പോലെ ജീവിക്കുന്ന അപൂര്‍വ്വം ചിലരുടെ പ്രേമവും,ഇഴുകിച്ചേര്‍ന്നുള്ള ഇടപഴകലുകളും കണ്ടു സഹിക്കാനാവാതെ അവരെ ആക്രമിക്കുക പോലും ചെയ്യുന്നു.

ബീഫ്‌-പൊറോട്ട തീറ്റ

നാം മലയാളികളുടെ ഏറ്റവും വലീയ ദുശീലമായിരിക്കുന്നു ബീഫ്‌-പൊറോട്ട ഭക്ഷണം.ലോകത്തിലെ ഏറ്റവും ആരോഗ്യകരമല്ലാത്ത ഇറച്ചിയായ ബീഫും,ഏറ്റവും ഗുണമില്ലാത്ത ധാന്യചണ്ടിയുമായ മൈദയും ചേരുന്ന ഈ വിഭവമാണ്  ആധുനീക മലയാളിയുടെ ദേശീയ ഭക്ഷണം.എന്നാല്‍ ഇതിന്‍റെ പരിണിതഫലങ്ങളെ കുറിച്ച് ഒരു അന്വഷണം നടത്തിയാല്‍ നിന്ന നില്‍പ്പില്‍ ജീവന്‍ പോകും.ഇരുപത്തഞ്ചു പെഗ് മദ്യം കുടിക്കുന്നതിനും,പത്തു സിഗരെറ്റ് വലിക്കുന്നതിനും സമമാണ് ഒരു പൊറോട്ടയും ബീഫ്‌ കറിയും കഴിക്കുന്നതിന്‍റെ ദൂഷ്യഫലം.ഇന്നു നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് ഹൃദയാഘാതവും,കുടലിലെ കാന്‍സറും മൂലമാണ്.ഈ രണ്ടു രോഗങ്ങളും വരാനുള്ള 90% കാരണവും പൊറോട്ടയും ബീഫുമാണ്.ചുരുക്കി പറഞ്ഞാല്‍ നാം മലയാളികളുടെ മരണം എപ്പോള്‍ എങ്ങനെ എന്ന് നിശ്ചയിക്കാന്‍ മാത്രം വലുതായിരിക്കുന്നു ഈ പൊറോട്ടയും ബീഫും.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നാം മലയാളികള്‍ ഏറ്റവും കൂടുതല്‍ മരിക്കുന്നത് പൊറോട്ട ബീഫ്‌ നിമിത്തമുണ്ടാകുന്ന രോഗങ്ങള്‍ മൂലമാകുന്നു.

No comments:

Post a Comment