Saturday, 31 May 2014

'ടീം അര്‍ജന്റീന' ഭഹുഭൂരിപക്ഷം മലയാളികളെ പോലെ കാശിനു കൊള്ളത്തവര്‍

        ഈ ലോകത്തെ ഏറ്റവും വലീയ അനീതി ഏതാണെന്ന് ചോദിച്ചാല്‍ അതിനൊരുത്തരം മാത്രമേയുള്ളൂ.അനര്‍ഹറേ വാഴ്ത്തുന്നതാകുന്നുവത്.നാം ഇന്ത്യക്കാര്‍ക്ക് ഈയൊരു ദുശീലം വേണ്ടുവോളം പണ്ടേയുണ്ടല്ലോ.അത് കൊണ്ടാനെല്ലോ കഴിവുള്ള ധാരാളം നേതാക്കന്മാര്‍ ഉണ്ടായിട്ടും കുട്ടിത്തം വിട്ടുമാറാത്ത ബാലാനായ രാഹുല്‍ ഗാന്ധിക്കു വരെ ഇന്ത്യയിലെ പ്രധാനമന്ത്രി ആകുവാനുള്ള സാധ്യത നമ്മള്‍ ഉണ്ടാക്കി കൊടുത്തത്.

     ഇനി നമ്മുക്ക് വിഷയത്തിലേക്ക് കടക്കാം.ഇന്ത്യക്കാര്‍ക്കു പൊതുവേയുള്ള അനര്‍ഹ പുകഴ്ത്തലുകളുടെ മൂര്‍ധന്യമാണ് നാം മലയാളികളൂടെതു.വേറൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മള്‍ പുകഴ്ത്തുന്ന ഭഹുഭൂരിപക്ഷം പേരും വെറും തൊട്ടികലാണ് എന്ന് തന്നെ പറയാം.അതിന്‍റെ ഏറ്റവും വലീയ ഉദാഹരണമാണ് 'ടീം അര്‍ജന്റീന'.എഴുപതുകളിലും,എണ്‍പതുകളിലും അര്‍ജന്റീന മികച്ച ടീമായിരുന്നു എന്നതില്‍ തര്‍ക്കമോന്നുമില്ല.മറഡോണയെ പോലെ പെലെയും,ഗാരിന്ജയും,റൊണാള്‍ഡോയും കഴിഞ്ഞാല്‍ ലോകം കണ്ട ഏറ്റവും വലീയ ഇതിഹാസത്തെ സൃഷ്‌ടിച്ച നാട്.എന്നാല്‍ ആ ടീം മണ്മറഞ്ഞു കഴിഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.ആ ചരിത്രം മുന്‍നിര്‍ത്തി ഇന്നത്തെ കാശിനു കൊള്ളാത്ത അര്‍ജന്റീന ടീമിനെ മലയാളികളും,കേരളത്തിലെ മാധ്യമങ്ങളും പുകഴ്ത്തുന്നത് ഒരു നാലാംകിട തെരുവ് വേശ്യയുടെ പരസ്യം പോലെയാണ് എന്നു തന്നെ പറയേണ്ടി വരും.

     ഇനി ഇതിലെ രസകരമായ മറ്റൊരു തമാശ ഈ കാശിനു കൊള്ളാത്ത അര്‍ജന്റീന ടീമിനെ ലോകത്തിലെ ഇന്നേ വരെയുണ്ടായിട്ടുള്ള ഏറ്റവും മികച്ച ടീമായ ബ്രസീലുമായുള്ള വികൃതമായ താരതമ്യമാണ്.ഞാന്‍ അര്‍ജന്റീന ആരാധകരോട് ചോദിക്കുകയാണ്.നിങ്ങള്‍ക്ക് ഉളുപ്പു എന്നു പറഞ്ഞ വികാരമോന്നുമില്ലേ?ഏതു മാനദണ്ടപ്രകാരമാണ് നിങ്ങള്‍ ഈ കാശിനു കൊള്ളാത്ത അര്‍ജന്റീന ടീമിനെ ബ്രസീല്‍ ടീമുമായി താരതമ്യം ചെയ്യുന്നത്?ഇത് ഒരു മാതിരി ഇന്ത്യയിലെ ഏറ്റവും വിരൂപനായ നടനായ രജനീകാന്തിനെ ഇന്ത്യയിലെ ഏറ്റവും പൌരുഷമുള്ള ഋതിക് രോഷനുമായി താരതമ്യം ചെയ്യുന്നതിന് തുല്യമായിപോയി.വിവിധ കാലഘട്ടങ്ങളിലായി അഞ്ചു ലോകകിരീടങ്ങളും ,എണ്ണമറ്റ മറ്റു അന്തര്‍ദേശീയ കിരീടങ്ങളും വാരികൂട്ടിയിട്ടുള്ള ബ്രസീലുമായി തോല്‍വി മാത്രം ശീലമുള്ള അര്‍ജന്റീനയെ താരതമ്യം ചെയ്യുവാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു എന്നതിലാണ് എനിക്കല്‍ഭുതം!

    ബ്രസീല്‍ ടീം എന്നാല്‍ എല്ലാ കാലത്തും ചുറുചുറുക്കും,നിശ്ചയദാര്‍ഢ്യവുമുള്ള ഒരു പറ്റം കളിക്കാരുടെ കൂട്ടമായിരുന്നു.ഈ ലോകകപ്പ് കളിക്കാനിറങ്ങുന്ന ടീമും അതിനു വിപരീതമല്ല.ശരാശരി ഇരുപത്തഞ്ചു വയസ്സില്‍ താഴെ മാത്രമുള്ള ഇപ്പോഴത്തെ അവരുടെ ടീം ഇതിനോടകം തന്നെ ഒരു അന്തര്‍ദേശീയ കിരീടം നേടി കഴിഞ്ഞു.ഇതില്‍ നിന്നു തന്നെ അവരുടെ കരുത്ത് വ്യക്തം.നേരെ മറിച്ചു അര്‍ജന്റീനയോ?ഒന്നോ രണ്ടോ കളിക്കാരുടെ വാലും പറ്റിയുള്ള കളി മാത്രമേ അവര്‍ക്ക് എന്നും കൈമുതലായുള്ളൂ.ഇത്തവണയും ഒരു മെസ്സിയില്‍ തീരുന്നു അവരുടെ പ്രതീക്ഷ.മാധ്യമങ്ങളുടെ പുകഴ്ത്തല്‍ മാറ്റി നിര്‍ത്തിയാല്‍ ഒരു നയാപയ്സയുടെ വില പോലുമില്ലാത്ത കളിക്കാരനാണ് മെസ്സിയെന്നു വിവരമുള്ള എല്ലാവരും പറയും.അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ ഇന്നേ വരെ തിളങ്ങിയ ചരിത്രവും ഈ പൊങ്ങച്ച കളിക്കരനില്ല.അങ്ങനെയുള്ള ഒരു കളിക്കാരന്‍ നയിക്കുന്ന കാശിനു കൊള്ളാത്ത അര്‍ജന്റീന ടീമിനെ കരുത്തരായ ബ്രസീലുമായി താരതമ്യം ചെയ്യുന്നത് പച്ചയ്ക്ക് പറഞ്ഞാല്‍ അന്തസ്സ്കേടാണ്.

       ഇനി ലോകകപ്പിന് വെറും പത്തു നാളുകള്‍ മാത്രം.ഓരോ ടീമിന്‍റെ ആരാധകരും അവരുടെ ടീമിനെ പുകഴ്ത്തുകയും,വിജയങ്ങളില്‍ മതിമറന്ന് ആഘോഷിക്കുകയും,തോല്‍വിയില്‍ തല മുണ്ടിട്ടു നടക്കുകയും ചെയുന്ന അതിമനോഹരമായ കാഴ്ചകളുടെ നാളുകളാണ് വരാന്‍ പോകുന്നത്.ബഹുഭൂരിപക്ഷം വരുന്ന മലയാളികളും കാശിനു കൊള്ളാത്ത അര്‍ജന്റീന ആരധകരായതിനാല്‍ വരും ദിനങ്ങളില്‍ ഇവിടെ മുണ്ടിന്‍റെ വില കുത്തനെ കൂടും എന്നതില്‍ തര്‍ക്കമില്ല.എന്തായാലും ഞാന്‍ ഒരു കാര്യം തീരുമാനിച്ചു.എന്‍റെ അര്‍ജന്റീന ആരാധകരായ സുഹൃത്തുക്കള്‍ക്ക് മുണ്ട് എന്‍റെ വകയായി ഫ്രീയായി കൊടുക്കുന്നതായിരിക്കും.സുഹൃത്തുക്കള്‍ കുറച്ചധികമുള്ളതിനാല്‍ ഇപ്പോഴേ ഓര്‍ഡര്‍ കൊടുക്കേണ്ടി വരുമെന്നാണ് തോന്നുന്നത്.

       അവസാനമായി എല്ലാ ഫുട്ബോള്‍ ആരാധകര്‍ക്കും എന്‍റെ വക ലോകകപ്പ് ആശംസകള്‍.വരും ദിങ്ങളിലും ത്രസിപ്പിക്കുന്ന ലേഖനങ്ങളുമായി നിങ്ങളെ ഹരം കൊള്ളിക്കാന്‍ ഞാന്‍ എത്തുന്നതായിരിക്കും തീര്‍ച്ച.

1 comment:

  1. poda BRA mone.... avasaanam thammil kalichapolum argentina 3-2nu BRA ye pottichath marannoda.... messiye nee mathrame ingane vilayiruthooooo.... ninte Braye Brayede naattill thanne pottikkumedaaa.... nee mundu poyittu koonakam polum illathe odum.... ahankarathinu kayyum kaalum vechu.... BRA ennu perum... poda pulle.....

    ReplyDelete