Sunday, 9 February 2014

കേരളത്തിലെ ന്യൂനപക്ഷം ചെകുത്താനും കടലിനുമിടയിലോ?

            അതെ ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തിയാല്‍ മൊത്തത്തില്‍ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പ്രത്യേകിച്ച് മലബാറിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കഷ്ടകാലമാണ് എന്ന് തന്നെ പറയേണ്ടി വരും.ഞാന്‍ പറഞ്ഞു വരുന്നത് വരാനിരിക്കുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന്‍റെ കാര്യമാണ്.വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒന്നാമത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ആരെയും പിന്തുണയ്ക്കാനാവാത്ത അവസ്ഥയാണ് ആസ്സന്നമായിരിക്കുന്നത്.

            ഏപ്രില്‍ അവസാനത്തോടെ കേരളത്തിലുള്‍പ്പെടെ ഇന്ത്യ മുഴുവന്‍ നടക്കാനിരിക്കുന്ന ചരിത്രപരമായ പാര്‍ലിമെന്‍റെ തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണച്ചാലും അത് ഇവിടത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ആഘാതമുണ്ടാക്കുന്ന ഫലമാവും ഉണ്ടാവുക.രാജ്യമൊട്ടുക്കെ അലയടിക്കുന്ന ഭരണ വിരുദ്ധ കൊടുങ്കാറ്റിനോപ്പം ഭുരിപക്ഷ വോട്ട് ധ്രുവികരണം കൂടി ഉണ്ടായതോടെ അടുത്ത സര്‍ക്കാര്‍ ഭുരിപക്ഷ സമുദായത്തിന്റെ പാര്‍ട്ടിയായ ബി ജെ പി നയിക്കുന്ന എന്‍ ഡി എ തന്നെ രൂപികരിക്കുമെന്നത് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.അങ്ങനെ വന്നാല്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി ശ്രിമാന്‍ നരേന്ദ്രമോഡി തന്നെ പ്രധാനമന്ത്രിയുമാവും.അത് തീര്‍ച്ചയായും കേരളത്തിലെ ഒന്നാമത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ ഒരിക്കലും ആഗ്രഹിക്കുന്ന കാര്യവുമല്ല.അതിനാല്‍ തന്നെ അങ്ങനെയൊരു സ്ഥിതിവിശേഷം ഉണ്ടാവാതിരിക്കാന്‍ തങ്ങളാലാവുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ മലബാറിലെ ന്യൂനപക്ഷ സമുദായങ്ങള്‍ മുന്നിട്ടു വന്നെ മതിയാവു.

          അങ്ങനെ നോക്കിയാല്‍ കേരളത്തിലെ ഒന്നാമത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് യു ഡി എഫിനെ പിന്തുണയ്ക്കുക എന്ന ഒരേയൊരു പോംവഴി മാത്രമേയുള്ളൂ എന്നത് കയ്ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്.കേരളത്തില്‍ യു ഡി എഫിനെതിരെ അണിനിരയ്ക്കുന്ന എല്‍ ഡി എഫിനെ പിന്തുണച്ചത് കൊണ്ട് അങ്ങ് കേന്ദ്രത്തില്‍ യാതൊരു ഗുണവുമുണ്ടാക്കുകയില്ല എന്ന് അരി ഭക്ഷണം കഴിക്കുന്ന ഏതൊരു കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യമാണല്ലോ.അതിനാല്‍ തന്നെ എല്‍ ഡി എഫിനെ ജയിപ്പിച്ചു വിടുന്നത് എന്‍ ഡി എയുടെ സുനാമി തിരമാല പ്രതിരോധികാന്‍ വേണ്ടിയുള്ള അവാസാന ശ്രമങ്ങള്‍ക്ക് ആണിയടിക്കുന്ന പരിപാടിയാവും എന്നുള്ളത് വ്യക്തം.ചുരുക്കി പറഞ്ഞാല്‍ കേരളത്തിലെ ഒന്നാമത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് യു ഡി എഫിനെ ജയിപ്പിക്കുക എന്ന ഒരേയൊരു വഴി മാത്രമേയുള്ളൂ.

         എന്നാല്‍ അവിടെയുമുണ്ടൊരു കുരുക്ക്.യു ഡി എഫിനെ ഇവിടത്തെ ഒന്നാമത്തെ ന്യൂനപക്ഷ സമുദായം അങ്ങനെ പിന്തുണച്ചാല്‍ എല്‍ ഡി എഫിന് ജയിക്കാന്‍ സാധിക്കുന്ന പകുതി സീറ്റ്‌ എങ്കിലും കുറയുമെന്നുള്ളത് ഉറപ്പാണ്.അങ്ങനെ സംഭവിച്ചാല്‍ കേരളത്തിലെ,അതായത് ഇന്ത്യയിലെ തന്നെ ഇടതു പ്രസ്ഥാങ്ങളുടെ ശവകുഴി വെട്ടാലാവും.നിലവില്‍ കേരളത്തില്‍ മാത്രം ഒതുങ്ങിയിരിക്കുന്ന ഇടതു പാര്‍ട്ടിയുടെ ദേശിയ പാര്‍ട്ടിയെന്ന പദവി നഷ്ടപെടുകയും ചെയ്യും.അതിനാല്‍ തന്നെ ഈ വരുന്ന തിരഞ്ഞെടുപ്പ് ഇടതു പാര്‍ട്ടികളുടെ അവസാന കച്ചി തുരുംമ്പാവും.

         ഇടതു പാര്‍ട്ടികളുടെ പതനം ന്യൂനപക്ഷങ്ങള്‍ക്ക് എങ്ങനെ ദോഷം ചെയ്യുമെന്ന് കരുതുന്നുണ്ടാവുമല്ലേ.തീര്‍ച്ചയായും ഇവിടത്തെ തൊണ്ണൂറു ശതമാനം ന്യൂനപക്ഷങ്ങള്‍ക്കും ഇടതു പ്രസ്ഥാനം തങ്ങളുടെ രക്ഷകനാണ് എന്ന യാഥാര്‍ത്ഥ്യം മനസ്സിലായിട്ടില്ല.വെറുതെ പറയുന്നതല്ല, അങ്ങനെ പറയുവാന്‍ കാരണമുണ്ട്.എന്താണെന്ന് വെച്ചാല്‍ ഇവിടെ ഇടതു പക്ഷം എന്ന് അവസാനിക്കുന്നോ അന്ന് മുതല്‍ ആര്‍ എസ് എസ് ശക്തി പ്രാപിക്കും.ഇപ്പോള്‍ ഇടതു ചേരിയില്‍ അണിനിരയ്ക്കുന്ന ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ഇവിടത്തെ ഭൂരിപക്ഷ സമുദായ ജനങ്ങളാണ്.ഇടതുപക്ഷം ഇല്ലാതായാല്‍ അവരൊക്കെ വലതു ചെരിയെലെത്തും എന്ന്  നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് മന്ദബുദ്ധിയായത് കൊണ്ട് മാത്രമാണ്.ചുരുക്കി പറഞ്ഞാല്‍ ഇടതുപക്ഷങ്ങളുടെ പതനം കേരളത്തില്‍ ബി ജെ പിയുടെ തുടക്കാമാവും.അങ്ങനെ സംഭവിക്കുന്നത് കേരളത്തിലെ ഒന്നാമത്തെ ന്യൂനപക്ഷ സമുധായങ്ങള്‍ക്ക് സഹിക്കാനാവുന്ന കാര്യമാണോ എന്ന് അവര്‍ തന്നെ ചിന്തിക്കേണ്ടി വരും.

       അതെ ഇതൊരു യാഥാര്‍ത്യമാണ്.കേരളത്തിലെ ഒന്നാമത്തെ ന്യൂനപക്ഷ സമുദായം തീര്‍ച്ചയായും ചെകുത്താനും കടലിനുമിടയിലാണ്.സമീപകാല സംഭവങ്ങളും കൂടി പരിശോധികുകയാണെങ്കില്‍ കേരളത്തിലെ രണ്ടാമത്തെ ന്യൂനപക്ഷ സമുദായം കൂടി ഭൂരിപക്ഷ പാര്‍ട്ടികളോട് അനുഭാവം പ്രകടിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.എന്ന് വെച്ചാല്‍ കാര്യങ്ങള്‍ ഈ നിലയ്ക്ക് പോകുകയാണെങ്കില്‍ പൊതുവേ പിന്നോക്ക അവസ്ഥ നേരിടുന്ന കേരളത്തിലെ ഒന്നാമത്തെ ന്യൂനപക്ഷ സമുദായം കൂടുതല്‍ ദുരിതങ്ങളിലേക്ക് നീങ്ങേണ്ടിവരും.ഇപ്പോള്‍ വോട്ടിനായി പുറകെ കൂടിയിരിക്കുന്ന വലതു രാഷ്ട്രിയം ഭാവിയില്‍ അവരെ ചവറ്റുകുട്ടയില്‍ തള്ളുന്ന വിധത്തില്‍ പോലും കാര്യങ്ങള്‍ എത്തും.എല്ലാവര്‍ക്കും വേണ്ടത് വോട്ട് മാത്രമാണല്ലോ.അത് എവിടെ കൂടുതല്‍ കിട്ടുന്നോ അവിടെ പോകും.നാട് ഓടുമ്പോള്‍ നടുവേ എന്നാണല്ലോ പ്രമാണം.

No comments:

Post a Comment