Sunday 9 February 2014

സംസാങ്ങ് ഐ ഫോണിനെക്കാള്‍ മികച്ചത് എന്ന് പുലമ്പുന്ന വിഡ്ഢികളറിയാന്‍

         അടുത്തകാലാത്തായി ഏതോ ഒരു വിവരദോഷി സംസാങ്ങ് ഫോണുകള്‍ ആപ്പിള്‍ ഐ ഫോണിനെക്കാള്‍ മികച്ചതാണ് എന്നും അത് തെളിയിക്കാനായി കുറെ വിഡ്ഢിത്തരങ്ങളും പടച്ചു വിട്ടത് വായിക്കാനിടയായി.ആ ലേഖനത്തിനു കമന്റ്‌ അടിച്ചു മറുപടി കൊടുക്കുന്നത് ഒരു വിഡ്ഢിയോടു വേദമോതുന്നതിനു സമമായതിനാല്‍ അതിനു മുതിര്‍ന്നില്ല.ഈ ലേഖനമായികോട്ടെ അതിനുള്ള മറുപടി.

        സ്മാര്‍ട്ട് ഫോണില്‍ എന്ന് മാത്രമല്ല കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ സോഫ്റ്റ്‌വെയര്‍ മേഖലയില്‍ ആപ്പിള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളോട് കിടപിടിക്കാന്‍ തക്ക ഒന്നും തന്നെ ഒരു കമ്പനിയും ഇത് വരെ പുറത്തിറക്കിയിട്ടില്ലയെന്നാതാണ് വാസ്തവം.വിവര സാങ്കേതിക മേഖലയില്‍ മുപ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു തരംഗമായി പിറവിയെടുത്തെ ആപ്പിള്‍ കമ്പ്യൂട്ടര്‍സ് എല്ലാ കാലത്തും പുത്തന്‍ സാങ്കേതികവിദ്യകളും,കമ്പ്യൂട്ടര്‍ ഗ്രാഫിക്സും കൊണ്ടുവരുന്നതില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.ആപ്പിള്‍ കമ്പ്യൂട്ടര്‍സ് വന്നതിനു ശേഷമാണ് ഹോളിവൂഡിലടക്കം കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് തരംഗം ഉദയം ചെയ്തത് എന്ന് കൂടി അറിയുന്നത് നന്നായിരിക്കും.

      എന്ത് കൊണ്ട് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ മികച്ചതാകുന്നു.വെറുതെ മികച്ചത് എന്ന് പറഞ്ഞത് കൊണ്ട് മാത്രം അത് മികച്ചതാവില്ലല്ലോ.കമ്പ്യൂട്ടറാവട്ടെ സ്മാര്‍ട്ട്‌ ഫോണുകളാവട്ടെ അതിലെ അടിസ്ഥാനപരമായി രണ്ടു പ്രധാന ഭാഗങ്ങളാണുള്ളത്.ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും.ഏറ്റവും സൂതാര്യവും നൂതനമായ ആശയങ്ങളുപയോഗിച്ചു ധാരാളം ഗവേഷണങ്ങള്‍ക്കും,പരീക്ഷണങ്ങള്‍ക്കും ശേഷം വികസിപ്പിച്ചെടുക്കുന്ന അപ്പിളിന്‍റെ ഹാര്‍ഡ്‌വെയറിനും സോഫ്റ്റ്‌വെയറിനും പകരമായി നില്‍ക്കാന്‍ മാത്രമുള്ള ഉല്‍പ്പന്നങ്ങള്‍ ലോകത്തെ ഒരു കമ്പനികളും വികസിപ്പിചെടുതിട്ടുമില്ല,ആ രീതിയില്‍ അത്രയും സൂക്ഷമാമായി വികസിപ്പിക്കാന്‍ വേണ്ടിയാരും ശ്രമിച്ചിട്ടുമില്ല.

       സ്വന്തമായി ഒരു ഹാര്‍ഡ്‌വെയര്‍ ആര്‍കിട്ടെച്ചര്‍ ഉള്ളതാണ് ആപ്പിളിന്‍റെ ഏറ്റവും വലിയ മേന്മ.ഉപയോഗിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളുടെ ലോഹങ്ങലടക്കം എതായിരിക്കണം എന്ന് മുന്‍നിശ്ചയിക്കപെടുന്നു.ഏറ്റവും ചുരുങ്ങിയ സ്പേസില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ ആപ്പിള്‍ അന്നും ഇന്നും മികച്ചു നില്‍ക്കാനുള്ള കാരണവും ഇത്തരം സൂക്ഷമമായ തിരഞ്ഞെടുപ്പുകലാണ്.ഉപയോഗിക്കുന്ന കംപോണെടിന്‍റെ വലിപ്പം,ഭാരം,ചൂട് നിയന്ത്രിക്കാനുള്ള കഴിവുകള്‍,കാലാവസ്ഥ വ്യതിയാന സ്വഭാവങ്ങള്‍ എന്നിവയടക്കം ധാരാളം കാര്യങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ് ഉള്‍പ്പെടുത്തുന്നത്.പല സ്ഥലങ്ങളിലുപയോഗിക്കുന്ന സാധനങ്ങള്‍ എന്ന് വെച്ചാല്‍ പുറംചട്ടയടക്കം ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ സൂതാര്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്.മറ്റുള്ള കമ്പനികളുടെയും ആപ്പിളിന്‍റെയും ഹാര്‍ഡ്‌വെയറുകള്‍ തമ്മില്‍ കാര്യമായ അന്തരം വരുന്നത് മേല്‍പ്പറഞ്ഞ സൂക്ഷ്മമായ കാര്യങ്ങളിലാണ്.ഫ്ലാഷ് സ്റ്റോറെജു,ഹീറ്റ് മാനേജ്മെന്‍റ്,ലോ പവര്‍ യുസേജ്‌,ഫാസ്റ്റ് ഡാറ്റ ട്രാന്‍സ്ഫര്‍ ബീറ്റ്‌വീന്‍ കംപോണെന്‍റ്സ് എന്നിവയൊക്കെയാണ് ആപ്പിള്‍ ഹാര്‍ഡ്‌വെയറിന്‍റെ പ്രധാനപെട്ട സവിശേഷതകള്‍.

       ഇനി കുറച്ചു സോഫ്റ്റ്‌വെയര്‍ കാര്യങ്ങളാവട്ടെ.ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ അതായതു കമ്പ്യൂട്ടരാവട്ടെ,ലാപ്ടോപ്പവട്ടെ,സ്മാര്‍ട്ട്‌ ഫോണുകളാവട്ടെ എല്ലാത്തിന്‍റെയും ഒപെറേറ്റിംഗ് സിസ്റ്റം യുണിക്സ്‌ അതിഷ്ട്ടിതമാണ്.ലോകത്തിലെ തന്നെ ഏറ്റവും മികച്ച കെര്‍ണല്‍(ഒപെറേറ്റിംഗ് സിസ്റ്റത്തിന്‍റെ ഹൃദയം) ഉള്ളത് യുനിക്സിനാണ് ഉള്ളത്.ലിനക്സ് പോലുള്ള ഓപ്പണ്‍ സോര്‍സ് ഒപെറേറ്റിംഗ് സിസ്റ്റങ്ങളും ഉപയോഗിക്കുന്നത് ഇതേ യുണിക്സിന്‍റെ കെര്‍ണലാണ്.ലോകത്തിലെ ഏറ്റവും മികച്ച ഹാര്‍ഡ്‌വെയറില്‍ ലോകത്തിലെ ഏറ്റവും സുതാര്യമായ ഒപെറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുമ്പോള്‍ അതിനെ കവച്ചു വെക്കാനായി മറ്റെന്തുവേണമെന്ന് ചിന്തിക്കാവുന്ന കാര്യമേയുള്ളൂ.അത് കൊണ്ട് തന്നെയാണ് എത്ര തന്നെ അപ്പ്ലിക്കേഷനുകള്‍ ഉള്പെടുതിയാലും അങ്ങനെ എത്ര കാലവും ഉപയോഗിച്ചാലും ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ സ്ലോ ആവാത്തത്.അണ്ട്രോയിഡാവട്ടെ,വിന്‍ഡോസാവട്ടെ ഒരു നിശ്ചിത പരുതിക്ക് മുകളില്‍ അപ്ലിക്കേഷന്‍സ് ഉള്‍പ്പെടുത്തിയാല്‍ സ്ലോവാകുന്നത് അനുഭവിക്കാന്‍ സാധിക്കും.കാലങ്ങള്‍ കഴിയുതോറും സ്ലോവായികൊണ്ടിരിക്കുകയും ചെയ്യും.

    ഇനി ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ അപ്ലിക്കേഷന്‍സിലേക്ക് കടക്കാം.ഏതൊരു ആപ്പിള്‍ ഉല്‍പ്പന്നവും ഡെവലപ്പ് ചെയ്തെടുക്കുന്നത് സി അധിഷ്ട്ടിത പ്ലാറ്റ്‌ഫോര്‍മിലാണ്(ഒബ്ജെക്റ്റീവ് സിയാണ് അതിലേറ്റവും പ്രധാനം).ഡെവലപ്പര്‍മാരെ സംബന്ധിചേടുത്തോളം ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും തമ്മിലുള്ള ആശയവിനിമയങ്ങള്‍ക്ക് സി അതിഷ്ട്ടിത പ്ലാറ്റ്ഫോം നല്‍ക്കുന്ന  സ്വാതന്ത്ര്യം മറ്റൊരു കമ്പ്യൂട്ടര്‍ ഭാഷ പ്ലാറ്റ്‌ഫോമുകള്‍ക്കും നല്‍കുവാന്‍ സാധിക്കില്ല.അതിനാല്‍ തന്നെ മറ്റു പ്ലാറ്റ്‌ഫോമുകളുമായി താരതമ്യം ചെയ്‌താല്‍ സി അടിസ്ഥിത പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കാന്‍ വിഷമവുമാണ്.ആയതിനാല്‍ ഏറ്റവും മികച്ച ഡെവലപ്പര്‍മാരാണ് ഈ മേഖലയില്‍ ഉള്ളത്.പ്ലാട്ഫോം നല്‍ക്കുന്ന ഇത്തരം സ്വാതന്ത്ര്യങ്ങളാണ് ഗ്രാഫിക്സ് പോലുള്ള സുപ്രധാന മേഖലകള്‍ സി അധിഷ്ട്ടിതമാകുന്നത്.ലോകത്തിലേറ്റവും ഉപയോഗിക്കുന്ന ഗ്രാഫിക്സ് ലൈബ്രറിയായ ഓപ്പണ്‍ ഗ്രാഫിക്സ് ലൈബ്രറിയടക്കം വികസിപ്പിച്ചെടുത്തിരിക്കുന്നത് സി അതിഷ്ട്ടിത പ്ലാറ്റ്‌ഫോമിലാണ്.ജാവ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ സിയുടെ സങ്കീര്‍ണ്ണതകള്‍ മറികടക്കുന്നത് അവരുടെതായ ഒരു ചട്ടകൂട് സൃഷ്ട്ടിച്ചു അതിനുള്ളില്‍ മാത്രം ഡെവലപ്പര്‍മാരെ തളച്ചിട്ടാണ്.ഇത്തരം ചട്ടകൂടുകളുള്ളതിനാല്‍ പല നിര്‍ണ്ണായക കാര്യങ്ങളും നേടിയെടുക്കുവാന്‍ വേണ്ടി ചില വളഞ്ഞ വഴികള്‍ ജാവ പോലുള്ള  പ്ലാറ്റ്‌ഫോമുകള്‍ ചെയ്യാറുണ്ട്.നേറ്റിവ് ഫങ്ഷന്‍ പോലുള്ള കാര്യങ്ങള്‍ ഇതില്‍ പെടുന്നു.അതിനാല്‍ ഓപ്പണ്‍ ഗ്രാഫിക്സ് അടക്കമുള്ള പല സുപ്രധാന കാര്യങ്ങളില്‍ ജാവ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇത്തരം വളഞ്ഞ വഴികള്‍ ആശ്രയിക്കേണ്ടി വരുന്നു.ഇതൊക്കെ ഫലത്തില്‍ ബാധിക്കുക അപ്പ്ലിക്കേഷനുകളെയാണ്.ആണ്ട്രോയിട് അപ്ലിക്കേഷന്‍സ് എല്ലാം തന്നെ ജാവ പ്ലാറ്റ്‌ഫോമില്‍ ഉണ്ടാക്കിയിട്ടുള്ളതാണ്.ആണ്ട്രോയിട് അപ്ലിക്കേഷന്‍സ് ഓടണമെങ്കില്‍ പ്രോസ്സസറും മെമ്മറിയും കുറെയധികം പ്രവര്‍ത്തിക്കണമെന്നു സാരം.പ്രോസ്സസറും മെമ്മറിയും കാണിച്ചുള്ള ആണ്ട്രോയിട് ഫോണുകളുടെ വീമ്പ് പറച്ചിലുകളില്‍ അതിനാല്‍ തന്നെ യാതൊരു കഴമ്പുമില്ല എന്ന് മനസ്സിലാക്കുക.

       അടിസ്ഥാനപരമായി ആനയും എലിയും തമ്മിലുള്ള വ്യത്യാസമുണ്ട് ആപ്പിള്‍ ഉല്‍പ്പന്നങ്ങളും,മറ്റു ഉല്‍പ്പന്നങ്ങളുമായി എന്ന് മനസ്സിലാക്കുക.മേല്‍ പറഞ്ഞ കാര്യങ്ങള്‍ പലതും ഒരു സാധാരണ ഉപഭോക്താവിനെ സംബന്ധിചെടുത്തോളം മനസ്സിലാവുകയുമില്ല അതിന്‍റെ ആവശ്യവുമില്ല.അവര്‍ക്ക് അവരുടെ കാര്യങ്ങള്‍ ഏതിലാണോ എളുപ്പത്തില്‍ നടക്കുന്നത് അത് തന്നെ തിരഞ്ഞെടുക്കണം.ഒരു ശരാശരി ഇന്ത്യന്‍ ഉപഭോക്‌ത്താവിനെ സംബന്ധിച്ച് മേല്‍ പറഞ്ഞ ഘടകങ്ങളെക്കാള്‍ വലുത് എളുപ്പത്തില്‍ പാട്ടുകളും,ഫോട്ടുകളും ട്രാന്‍സ്ഫര്‍ ചെയ്യുക,എഫ് എം റേഡിയോ കേള്‍ക്കുക എന്നിവയൊക്കെയാണ്.അതിനാല്‍ തന്നെ മേല്‍ പറഞ്ഞ കാര്യങ്ങള്‍ അത്തരം ഉപഭോക്താവിന് യാതൊരു ചലനവും ഉണ്ടാക്കില്ല.അവര്‍ക്ക് സാംസങ്ങ് പോലുള്ള ഫോണുകള്‍ തന്നെയാണ് മികച്ചത്.പക്ഷെ അതിനെ ആപ്പിളുമായി താരതമ്യം ചെയ്യരുത്.മീന്‍ മാര്‍കെറ്റില്‍ പോകാന്‍ പോലും നാനോ കാര്‍ ഉപയോഗിക്കാം എന്ന് പറഞ്ഞു കൊണ്ട് നാനോവാണ് ബെന്സീനെകാള്‍ മികച്ച കാര്‍ എന്ന് പറയും പോലെ വിഡ്ഢിത്തരമാണതു.സമാനമായ ചില താരതമ്യങ്ങള്‍ താഴെ കൊടുക്കുന്നു.

മഹാത്മ ഗാന്ധിയെകാള്‍ മികച്ച രാഷ്ട്രിയ നേതാവാണ് രാഹുല്‍ ഗാന്ധി

ശ്രീശാന്താണ് സച്ചിനെകാള്‍ മികച്ച ക്രിക്കെറ്റര്‍

അര്‍ച്ചന കവി ഐശ്വര്യ റായിയെക്കാള്‍ സുന്ദരി

ഋതിക് റോഷനെക്കാള്‍ സുന്ദരനായ നടന്‍ ദിലീപാണ്

സംസങ്ങ് ആപ്പിളിനെക്കാള്‍ മികച്ച സ്മാര്‍ട്ട്‌ഫോണ്‍ 

1 comment:

  1. 2008 ജൂലൈ 11-ന് ഐഫോണിൻറെ രണ്ടാം തലമുറയായ ഐഫോൺ 3ജി പുറത്തിറങ്ങി. പല വിലകുറഞ്ഞ ഫോണുകളിലും ഉള്ള പല അടിസ്ഥാന സൌകര്യങ്ങളും ഇല്ലാത്തതിനാൽ ഏറെ വിമർശനം ഏറ്റുവാങ്ങിയ ഒരു ഉല്പന്നം ആണ് ആപ്പിൾ ഐഫോൺ.
    http://ml.wikipedia.org/wiki/%E0%B4%90%E0%B4%AB%E0%B5%8B%E0%B5%BA

    ഇത് എഴുതിയ മരമണ്ടന്‍ wikipedia യില്‍ ഐഫോണിനെ പറ്റി എഴുതിയിരിക്കുന്നത് ഒന്ന് വായിച്ചു നോക്ക്. വിവരമില്ലയ ഒരു തെറ്റല്ല.

    കിണറ്റിലെ തവളയെ പോലെയാണ് ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ ചിന്തിക്കുന്നത്. അവര്‍ക്കറിയില്ല കിണറിനു പുറത്തു ഒരു ലോകമുണ്ടെന്നു.
    -----------------------------------------------------------------------------------------------------
    1) സ്മാര്‍ട്ട് ഫോണില്‍ എന്ന് മാത്രമല്ല കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ സോഫ്റ്റ്‌വെയര്‍ മേഖലയില്‍ ആപ്പിള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളോട് കിടപിടിക്കാന്‍ തക്ക ഒന്നും തന്നെ ഒരു കമ്പനിയും ഇത് വരെ പുറത്തിറക്കിയിട്ടില്ലയെന്നാതാണ് വാസ്തവം. ----- എന്തൊക്കെ മണ്ടത്തരാമാ പറയുന്നത് ???

    2) വിവര സാങ്കേതിക മേഖലയില്‍ മുപ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു തരംഗമായി പിറവിയെടുത്തെ ആപ്പിള്‍ കമ്പ്യൂട്ടര്‍സ് എല്ലാ കാലത്തും പുത്തന്‍ സാങ്കേതികവിദ്യകളും, കമ്പ്യൂട്ടര്‍ ഗ്രാഫിക്സും കൊണ്ടുവരുന്നതില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ആപ്പിള്‍ കമ്പ്യൂട്ടര്‍സ് വന്നതിനു ശേഷമാണ് ഹോളിവൂഡിലടക്കം കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് തരംഗം ഉദയം ചെയ്തത് എന്ന് കൂടി അറിയുന്നത് നന്നായിരിക്കും.---- ഈ പറയുന്നതും ഐഫോണിന്‍റെ പോരായ്മയും തമ്മില്‍ വല്ല ബന്ധവും ഉണ്ടോ ?

    3) എന്ത് കൊണ്ട് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ മികച്ചതാകുന്നു. വെറുതെ മികച്ചത് എന്ന് പറഞ്ഞത് കൊണ്ട് മാത്രം അത് മികച്ചതാവില്ലല്ലോ. കമ്പ്യൂട്ടറാവട്ടെ സ്മാര്‍ട്ട്‌ ഫോണുകളാവട്ടെ അതിലെ അടിസ്ഥാനപരമായി രണ്ടു പ്രധാന ഭാഗങ്ങളാണുള്ളത്.ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും. ഏറ്റവും സൂതാര്യവും നൂതനമായ ആശയങ്ങളുപയോഗിച്ചു ധാരാളം ഗവേഷണങ്ങള്‍ക്കും,പരീക്ഷണങ്ങള്‍ക്കും ശേഷം വികസിപ്പിച്ചെടുക്കുന്ന അപ്പിളിന്‍റെ ഹാര്‍ഡ്‌വെയറിനും സോഫ്റ്റ്‌വെയറിനും പകരമായി നില്‍ക്കാന്‍ മാത്രമുള്ള ഉല്‍പ്പന്നങ്ങള്‍ ലോകത്തെ ഒരു കമ്പനികളും വികസിപ്പിച്ചെടുത്തിട്ടുമില്ല, ആ രീതിയില്‍ അത്രയും സൂക്ഷമാമായി വികസിപ്പിക്കാന്‍ വേണ്ടിയാരും ശ്രമിച്ചിട്ടുമില്ല.--- എന്തോക്കെ വിഡിത്തരാമാ പറയുന്നേ? ഈ പറയുന്നതും ഐഫോണിന്‍റെ പോരായ്മയും തമ്മില്‍ വല്ല ബന്ധവും ഉണ്ടോ ?

    4) സ്വന്തമായി ഒരു ഹാര്‍ഡ്‌വെയര്‍ ആര്‍കിട്ടെച്ചര്‍ ഉള്ളതാണ് ആപ്പിളിന്‍റെ ഏറ്റവും വലിയ മേന്മ.-------- അതുകൊണ്ട് സാധാരണക്കാരന് എന്ത് പ്രയോജനം?ഈ പറയുന്നതും ഐഫോണിന്‍റെ പോരായ്മയും തമ്മില്‍ വല്ല ബന്ധവും ഉണ്ടോ ?

    5) ആന്‍ഡ്രോയിഡാവട്ടെ,വിന്‍ഡോസാവട്ടെ ഒരു നിശ്ചിത പരുതിക്ക് മുകളില്‍ അപ്ലിക്കേഷന്‍സ് ഉള്‍പ്പെടുത്തിയാല്‍ സ്ലോവാകുന്നത് അനുഭവിക്കാന്‍ സാധിക്കും.കാലങ്ങള്‍ കഴിയുതോറും സ്ലോവായികൊണ്ടിരിക്കുകയും ചെയ്യും.------- കാലം കഴിയുമ്പോൾ താൻ മരിച്ചു പോവുകയും ചെയും. ഈ പറയുന്നതും ഐഫോണിന്‍റെ പോരായ്മയും തമ്മില്‍ വല്ല ബന്ധവും ഉണ്ടോ ?

    6) ഡെവലപ്പര്‍മാരെ സംബന്ധിചേടുത്തോളം ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും തമ്മിലുള്ള ആശയവിനിമയങ്ങള്‍ക്ക് സി അതിഷ്ട്ടിത പ്ലാറ്റ്ഫോം നല്‍ക്കുന്ന സ്വാതന്ത്ര്യം മറ്റൊരു കമ്പ്യൂട്ടര്‍ ഭാഷ പ്ലാറ്റ്‌ഫോമുകള്‍ക്കും നല്‍കുവാന്‍ സാധിക്കില്ല---------- ഈ കമ്പ്യൂട്ടര്‍ ഭാഷ പ്ലാറ്റ്‌ഫോമുകളും സാധാരണ മനുഷ്യനും തമ്മില്‍ എന്ത ബന്ധം?

    7) ആണ്ട്രോയിട് അപ്ലിക്കേഷന്‍സ് എല്ലാം തന്നെ ജാവ പ്ലാറ്റ്‌ഫോമില്‍ ഉണ്ടാക്കിയിട്ടുള്ളതാണ്. ------- ജാവ നിന്നെ കണ്ടിച്ചോ? ഉപയോഗിച്ചാല്‍ പോരെ അല്ലാതെ അത് ഉണ്ടാക്കുന്നത്‌ എന്ത് കൊണ്ടാണെന്ന് നോക്കാന്‍ ഈ അപ്ലിക്കേഷന്‍ തിന്നുന്ന വസ്തു അല്ല!!!

    8) അടിസ്ഥാനപരമായി ആനയും എലിയും തമ്മിലുള്ള വ്യത്യാസമുണ്ട് ആപ്പിള്‍ ഉല്‍പ്പന്നങ്ങളും,മറ്റു ഉല്‍പ്പന്നങ്ങളുമായി എന്ന് മനസ്സിലാക്കുക.മേല്‍ പറഞ്ഞ കാര്യങ്ങള്‍ പലതും ഒരു സാധാരണ ഉപഭോക്താവിനെ സംബന്ധിചെടുത്തോളം മനസ്സിലാവുകയുമില്ല അതിന്‍റെ ആവശ്യവുമില്ല.------- ഐഫോണ്‍ അത് ഉണ്ടാക്കിയവര്ക് വേണ്ടി മാത്രമാണോ സാധാരണ മനുഷ്യരാണ് ലോകത്ത് കൂടുതലും ഉള്ളത്, അല്ലാതെ ഈ മണ്ടത്തരം എഴുതിയ ആളെ പോലെ ബുദ്ധി ജീവി അല്ല, എല്ലാവരും .

    9) മീന്‍ മാര്‍കെറ്റില്‍ പോകാന്‍ പോലും നാനോ കാര്‍ ഉപയോഗിക്കാം എന്ന് പറഞ്ഞു കൊണ്ട് നാനോവാണ് ബെന്സീനെകാള്‍ മികച്ച കാര്‍ എന്ന് പറയും പോലെ വിഡ്ഢിത്തരമാണതു.-------------ഇത് എഴുതിയ പൊട്ടന്‍റെ തലയില്‍ തേങ്ങാ വീണോ!!!!

    കിണറ്റിലെ തവള ആവാതെ പുറത്തിറങ്ങു !

    ReplyDelete