Friday, 20 December 2013

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ മുഴുവനും പോള്ളയോ? - ഭാഗം 1

            സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കെറ്റര്‍ എന്ന് മാധ്യമങ്ങളും,ആരാധകരും വിശേഷിപ്പിക്കുന്ന കളിക്കാരന്‍, തന്‍റെ കാരീയാറില്‍ നേടിയെടുത്ത നേട്ടങ്ങളെ ഇഴ കീറി പരിശോധിക്കുകയാണ് ഈ പംക്തി.വളരെയധികം സമയമെടുത്ത്‌ തികച്ചും ചിട്ടയോടുകൂടിയും,സ്ഥിതിവിവരക്കണക്കുളുടെ അടിസ്ഥാനത്തിലും ഏതൊരു കൊച്ചു കുട്ടിക്ക് പോലും പരിശോധിച്ച് നോക്കി മനസ്സിലാക്കാന്‍ തക്കവിധത്തിലാണ് ഈ പംക്തികള്‍ തയ്യാറാക്കിയിരിക്കുന്നത്.ഈ ലേഖനം സഭ്യമായ ഏതു വിമര്‍ശങ്ങളെയും സ്വാഗതം ചെയ്യുന്നതാണ്.ലേഖനത്തില്‍ എന്തെങ്കിലും തെറ്റുകുറ്റങ്ങലുലുണ്ടേങ്കിലതു ചൂണ്ടികാട്ടുവാനും ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.

           നീണ്ട ഇരുപത്തിനാല് വര്‍ഷത്തെ ക്രിക്കെറ്റ് ജീവിതം അവസാനിപ്പിച്ചു കഴിഞ്ഞ മാസം വിരമിച്ച സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ്‌ ദൈവത്തിന്‍റെ വിടവാങ്ങല്‍ ടെസ്റ്റ്‌ പരമ്പര ഇന്ത്യയിലെ തന്നെ ചരിത്ര മുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു.തന്‍റെ ആഴമേറിയ ആരാധക,മാധ്യ,കുത്തക വ്യാപാര  വൃദ്ധങ്ങളുടെ പിന്‍ബലത്താല്‍ വളര്‍ന്ന ഇദേഹത്തിന്‍റെ താരമൂല്യത്തെ, ഇന്ത്യ സര്‍ക്കാര്‍ അന്നെ ദിവസം തന്നെ ഭാരതരത്നം പുരസ്കാരം കൊടുത്തതും ഒരു വിവാദമായിരുന്നു.അര്‍ഹരായ പല മുന്‍ കായികതാരങ്ങളെയും തഴഞ്ഞു ഇദ്ദേഹത്തിന് പുരസ്കാരം കൊടുതതിനാലാണ് വിവാദം ഉടലെടുത്തത്.കൂടാതെ കഴിഞ്ഞ വര്‍ഷം ഇദ്ദേഹം നടത്തിയ വിവാദ സോണിയ ഗാന്ധി കൂടികാഴ്ചയും,അതിനു പിന്നാലെ കോണ്‍ഗ്രസ്‌ ഇദ്ദേഹത്തെ രാജ്യസഭ എം പിയായി വാഴിച്ചതും വിവാദത്തിനെ രാഷ്ട്രിയ മാനം കൂടി നല്‍കി.കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‍റെയും,സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും വിലകുറഞ്ഞ രാഷ്ട്രിയ ഒത്തുകളിയായി ഈ ഭാരതരത്ന പുരസ്കാരം വ്യാഖ്യാനിക്കപെടുകയും ചെയ്തു.

        ഇനി നമ്മുക്കു കാര്യത്തിലേക്ക് കടക്കാം.ഈ പംക്തിയുടെ ലക്‌ഷ്യം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന മഹാനായ കായികതാരത്തെ താറടിച്ചുകാട്ടുകയല്ല.മറിച്ചു ഇന്ത്യയിലെ സാധാരണകാരുടെ അന്ധമായ താരരാധാനയില്‍ കഴമ്പില്ല എന്ന് കാട്ടുക മാത്രമാണ്.അന്ധമായ താരാരധന രാഷ്ട്രിയമായിപോലും ഉപയോഗിക്കതക്ക വിധത്തില്‍ അപകടമായത് കൊണ്ടാണു ഇങ്ങനെയൊരു പംക്തി എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്.സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ചതിനു ശേഷമുള്ള ആദ്യ ടെസ്റ്റ്‌ പരമ്പര നടന്നുകൊണ്ടിരിക്കുകയാണ് എന്ന് ഏവര്‍ക്കും അറിയാമല്ലോ.സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിരമിക്കലിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ്‌ തന്നെ ഇന്ത്യയ്ക്ക് പുറത്തു ആണ് എന്നുള്ളതിനാല്‍ കളിക്കാര്‍ക്കുള്ള വെല്ലുവിള്ളി വളരെയധികമായിരുന്നു.സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇല്ലതെയുള്ള ഇന്ത്യ കരപറ്റില്ല എന്ന വിധത്തിലാണ് മാധ്യമങ്ങളും,ആരാധകരും ഈ പരമ്പരയെ വിലയിരുത്തിയത്.എന്നാല്‍ അത്തരം പാഴ്ആശങ്കകളെയൊക്കെ അസ്ഥാനത്താക്കി ഇന്ത്യന്‍ യുവനിര സൗത്ത്‌ ആഫ്രിക്കന്‍ മണ്ണില്‍ മറ്റൊരു ടെസ്റ്റ്‌ വിജയത്തിലേക്ക് കുതിക്കുകയാണ്.മുമ്പ് രണ്ടു തവണ ഇന്ത്യ അവിടെ വിജയിചിരുന്നെങ്കിലും അതിനെകാളൊക്കെ വളരെ ആധികാരിക വിജയത്തിലെക്കാന് ഇത്തവണ ഇന്ത്യന്‍ യുവനിര നീങ്ങുന്നത്.ആയതിനാല്‍ തന്നെ ഈ പംക്തി ആദ്യ ഭാഗത്തില്‍ പരിശോധിക്കുന്നത് ഇന്ത്യയുടെ പൂര്‍വ്വ സൗത്ത്‌ ആഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ്‌ പ്രകടനങ്ങളെയാണ്.വ്യസനത്തോടെ പറയട്ടെ ഇതുവരെയുള്ള ഇന്ത്യയുടെ സൗത്ത്‌ ആഫ്രിക്കന്‍ മണ്ണിലെ  ടെസ്റ്റ്‌ റെക്കോര്‍ഡ്‌ വളരെ  പരിതാപകരമാണ്.ഇത് വരെ മൊത്തം പതിനഞ്ചു കളി കളിച്ചതില്‍ ആകെ ജയിക്കാനായത് രണ്ടെണ്ണം.ആറെണ്ണം സമനിലയില്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ തോറ്റു തറപറ്റിയത് ഏഴെണ്ണത്തില്‍!ഈ ടെസ്റ്റുകളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രകടനം പരിശോധിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി.ഇദ്ദേഹം ഒരു ടീം പ്ലെയറെയല്ല എന്നാണു അത്.ഇന്ത്യ ജയിച്ച രണ്ടു ടെസ്റ്റുകളിലും ഇദ്ദേഹത്തിന്‍റെ യാതൊരു സംഭാവനയുമുണ്ടായില്ല.ഇദ്ദേഹത്തിന്‍റെ ഒട്ടുമിക്ക നല്ല പ്രകടനങ്ങളും ഇന്ത്യയുടെ തോല്‍വിയില്‍ ഒലിച്ചുപോയത് കാണുവാനും സാധിക്കും.ഇദ്ദേഹം നല്ല പ്രകടനം നടത്തിയ മിക്ക കളികളിലും ഭാക്കി കളിക്കാരും അതിനേക്കാള്‍ മികച്ച പ്രകടനം നടത്തി ഇദ്ദേഹത്തിന്‍റെ നേട്ടങ്ങളെ നിഷ്പ്രഭാമാക്കുന്നതും കാണുവാന്‍ സാധിക്കും.ഇന്ത്യയുടെ സൗത്ത്‌ ആഫ്രികന്‍ പര്യടനങ്ങളുടെയും,സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രകടനങ്ങളും വിശദമായി താഴെ കൊടുത്തിരിക്കുന്നു.എല്ലാ കളികളുടെയും ഒഫീഷ്യല്‍ ലിങ്കുകളും ചേര്‍ത്തിട്ടുണ്ട്.ചരിത്രം കള്ളം പറഞ്ഞാലും കണക്കുകള്‍ കള്ളം പറയില്ല.

സ്ഥിതിവിവരക്കണക്കുകള്‍ ചുരുക്കത്തില്‍

ഇന്ത്യ സൗത്ത്‌ ആഫ്രിക്കയില്‍ ആകെ കളിച്ച കളികള്‍ - 15

ഇന്ത്യ ജയിച്ചത്‌ - 2

സമനിലയിലായത് - 6

ഇന്ത്യ തോറ്റതു - 7
     
ഇന്ത്യയുടെ സൗത്ത്‌ ആഫ്രിക്കന്‍ പരമ്പരയില്‍ സച്ചിന്‍ ആകെ നേടിയ റണ്സ് - 1161

ഇന്ത്യ ജയിച്ച കളികളില്‍ സച്ചിന്‍ ആകെ നേടിയ റണ്സ് - 77(ശരാശരി 19.25)

ഇന്ത്യ സമനിലയായ കളികളില്‍ സച്ചിന്‍ ആകെ നേടിയ റണ്സ് - 423(ശരാശരി 52.88)

ഇന്ത്യ തോറ്റ കളികളില്‍ സച്ചിന്‍ ആകെ നേടിയ റണ്സ് - 661(ശരാശരി 47.21)

കളികളുടെ വിശദാംശങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

India in South Africa Oct 1992/Jan 1993(0-1)

1. First Test(Draw) - http://www.espncricinfo.com/ci/engine/match/63586.html

Sachin's Score - 11,_

Pravin Amre's 103,_ featured on this draw

2. Second Test(Draw) - http://www.espncricinfo.com/ci/engine/match/63587.html

Sachin's Score - 111,1

Sachin Tendulkar's 111,1 featured on this draw

3. Third Test(Lost) - http://www.espncricinfo.com/ci/engine/match/63588.html

Sachin's Score - 6,0

4. Forth Test(Draw) - http://www.espncricinfo.com/ci/engine/match/63588.html

Sachin's Score - 73,_

M Prabhakar's 62,_ and Sachin Tendulkar's 73,_ featured on this draw

India in South Africa, Dec 1996-Jan 1997(0-2)

5. First Test(Lost) - http://www.espncricinfo.com/ci/engine/match/63736.html

Sachin's Score - 15,4

6. Second Test(Lost) - http://www.espncricinfo.com/ci/engine/match/63737.html

Sachin's Score - 169,9

7. Third Test(Draw) - http://www.espncricinfo.com/ci/engine/match/63738.html

Sachin's Score - 35,9

Rahul Dravids 148 and 81 help India to drawn the match

India in South Africa, Oct - Nov 2001(0-1)

8. First Test(Lost) - http://www.espncricinfo.com/ci/engine/match/63951.html

Sachin's Score - 155,15

9. Second Test(Draw) - http://www.espncricinfo.com/ci/engine/match/63952.html

Sachin's Score - 1,22*

VVS Laxman's 89,_ and Rahul Dravid's 2,87 featured on this draw

India in South Africa Test Series, Dec 2006 - Jan 2007(1-2)

10. First Test(Won) - http://www.espncricinfo.com/rsavind/engine/match/249215.html

Sachin's Score - 44,14

S Sreesanth's 40/5 and 25/3 Lead India to their first ever victory on South African Soil

11. Second Test(Lost) - http://www.espncricinfo.com/rsavind/engine/match/249216.html

Sachin's Score - 63,0

12. Third Test(Lost) - http://www.espncricinfo.com/rsavind/engine/match/249217.html

Score - 64,14

India in South Africa Test Series, Dec 2010 - Jan 2011(1-1)

13. First Test(Lost) - http://www.espncricinfo.com/south-africa-v-india-2010/engine/match/463146.html

Sachin's Score - 36,111

14. Second Test(Won) - http://www.espncricinfo.com/south-africa-v-india-2010/engine/match/463147.html

Sachin's Score - 13,6

VVS Laxman's 38 and 96 lead India to victory

15. Third Test(Draw) - http://www.espncricinfo.com/south-africa-v-india-2010/engine/match/463148.html

Sachin's Score - 146,14*

G Gambhir's 93,64,Sachin Tendulkar's 146,14*,S Sreesanth's 114/5,79/0 and Harbhajan Singh's 75/0,120/7 help India to drawn the match

No comments:

Post a Comment