Monday 2 December 2013

പുരുഷന്മാരെ മാനസീക ഷന്ഠരും,സ്തികളെ ലൈംഗിക ദരിദ്രരുമാക്കുന്ന കേരള മോഡല്‍ സദാചാരം

              അതെ ഇതൊരു യാഥാര്‍ത്ഥ്യമാണ്.കേരളത്തിലെ സദാചാര വ്യവസ്ഥിതികള്‍ നമ്മുടെ സമൂഹത്തെ കടുത്ത ലൈംഗീക അരാജകത്വത്തിലേക്കാണ് നയിക്കുന്നത്.നാം ഓരോരുത്തരും ദിനം പ്രതി മാന്യതയുടെ മുഖംമൂടി അണിഞ്ഞുകൊണ്ടുള്ള നാടകങ്ങള്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.സത്യത്തില്‍ പുറമേ നാം കാണിക്കുന്ന മാന്യത ഒരു വികൃതമായ മുഖംമൂടി തന്നെയല്ലേ.ഉള്ളില്‍ കടുത്ത ലൈംഗീക ദാഹം ഒളിപ്പിച്ചു പുറമേ നാം വലിയ സന്യാസിയായും,പള്ളിലെ അച്ചനുമായും,പതിവൃതയായുമൊക്കെ നടിക്കുന്നത് വില കുറഞ്ഞ നാലാംകിട നടകങ്ങളെയാണ് അനുസ്മരിപ്പിക്കുന്നത്.അതിന്‍റെയൊക്കെ പരിണിത ഫലങ്ങള്‍ നാം അനുഭവിച്ചുതുടങ്ങിയിരിക്കുന്നു.വരും നാളുകളില്‍ അത് നമ്മള്‍ കൂടുതലായി അനുഭവിക്കാനിരിക്കുന്നു.

           ലൈംഗികത അടക്കിപിടിച്ചു ജീവിക്കുന്ന ഏതൊരു സമൂഹത്തിലും ബാധിക്കുന്ന ധാരാളം പ്രശ്നങ്ങള്‍ നമ്മുടെ സമൂഹം നേരിടാന്‍ തുടങ്ങിയിരിക്കുന്നു.അതിന്‍റെയൊക്കെ പരിണിത ഫലങ്ങളാണ് ഇന്ന് വര്‍ധിച്ചു വരുന്ന പീഡന കഥകള്‍ നമ്മുക്ക് കാട്ടി തരുന്നത്.അപ്പോള്‍ നിങ്ങള്‍ ചോദിക്കും മുന്‍കാലങ്ങളില്‍ ഇങ്ങനെയൊക്കെ തന്നെയല്ലേ നമ്മുടെ സമൂഹം ഉണ്ടായിരുന്നത് എന്ന്.അതെ പഴയകാലത്തേ സദാചാര വ്യവസ്ഥ ഇന്നത്തെക്കാള്‍ രൂക്ഷമായിരുന്നു.അന്ന് ഇന്നത്തെ പോലത്തെ ഈ പ്രശ്നങ്ങള്‍ ഇല്ലാതിരുന്നത്തിന്‍റെ കാരണം ബഹുഭൂരിപക്ഷം പേരും അടിമകള്‍ ആയത് കൊണ്ട് മാത്രമാണ്.പോരാത്തതിന് അന്ന് ആളുകളുടെ വിദ്യാഭ്യാസവും ലോകപരിചയവും നന്നേ കുറവും.അന്നത്തെ ജനവിഭാഗങ്ങളില്‍ ഒരു ചെറിയ കൂട്ടം ആളുകള്‍ ജന്മികളും പിന്നെ ഒരു വലിയ കൂട്ടം ജനങ്ങളും പട്ടിണി മാറാത്ത അടിയാളന്‍മാരുമായിരുന്നു.ഈ രണ്ടു വര്‍ഗ്ഗത്തിലും വരുന്ന സ്ത്രികളാകട്ടെ അടുകളയില്‍ തളയ്ക്കപെട്ട വെറും അടിമകളും.ജന്മി കുടുംബങ്ങളിലെ സ്ത്രികള്‍ അവരുടെ ഭര്‍ത്താവിന്‍റെ ലൈംഗീക വസ്തുവും,കുട്ടികളെ പോറ്റാനുള്ള വെറും ഉപകരണം മാത്രം ആകുമ്പോള്‍ അടിയാള സ്ത്രികള്‍ ജന്മികളുടെ വെപ്പാട്ടികളും അവരുടെ മക്കളുടെയും,ഭര്‍ത്താവിന്റെയും,യജമാനന്റെയും കാര്യം നോക്കി നടകേണ്ടി വന്ന അസ്സല്‍ അടിമകളുമായിരുന്നു.അങ്ങനെയുള്ള സമൂഹത്തില്‍ ഒരു വലിയ വിഭാഗം ജനങ്ങളുടെയും ആകെയുള്ള ലക്ഷ്യം ഭക്ഷണമാത്രമാണ്.ലൈംഗീകത വെറുതെ പട്ടികളെ പോലെ കുട്ടികളെ പേറ്റു കൂട്ടാനുള്ള ഒരു പ്രവൃത്തിയുമാത്രമായിരുന്നു.

        എന്നാല്‍ ഇന്ന് അതല്ല അവസ്ഥ.നമ്മുടെ സാമൂഹ്യ അന്തരീക്ഷം ആകെ മൊത്തം മാറി കഴിഞ്ഞിരിക്കുന്നു.വിദ്യാഭ്യാസം ഏറെ കുറെ എല്ലാ വിഭാഗം ജനങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു.ഇന്ന് ഭക്ഷണം മാത്രം ലക്ഷ്യം വെച്ച് ജീവികേണ്ടി വന്നിരുന്ന ജനവിഭാങ്ങള്‍ വിരലില്‍ മാത്രം എണ്ണാവുന്ന വിധത്തിലെതിയിരിക്കുന്നു.ആളുകള്‍ കൂടുതല്‍ സുഖലോലുപരായിരിക്കുന്നു.പഴയകാലങ്ങളില്‍ ജന്മി പുരുഷന്മാര്‍ മാത്രം അറിഞ്ഞിരുന്ന ലൈംഗീക സുഖങ്ങള്‍ ഇന്ന് സ്ത്രികളടക്കം എല്ലാ വിഭാഗം ജനങ്ങളും അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.ഇങ്ങനെ ഒരു സാഹചര്യത്തില്‍ പഴയകാല സദാചാര വ്യവസ്ഥിതികള്‍ കാലഹരണപെട്ടിരിക്കുന്നു.ഒരേ ക്ലാസ്സില്‍ ഒരുമിച്ചു പഠിക്കുകയും,ലൈംഗീകതയുടെ സുഖവും സൗരഭ്യവും അറിയുന്ന ഇന്നത്തെ കാലത്തെ ആണും പെണ്ണും പരസ്പ്പരം തൊട്ടുകൂടാ,നോക്കികൂടാ,ലൈംഗീക ബന്ധത്തില്‍ ഏര്‍പെട്ടുകൂടാ എന്നൊക്കെ പറയുന്നത് ആധുനീക സമൂഹത്തിലെ വലിയ ഒരു തമാശയാണ്.അതെ നമ്മള്‍ വളരെയധികം പുരോഗമിച്ചിരിക്കുന്നു.ഇവിടത്തെ സ്ത്രികള്‍ക്കും പുരുഷന്മാര്‍ക്കും ഇപ്പോള്‍ വ്യക്തമായി തന്നെ അറിയാം ലൈംഗീകതയുടെ ചൂടും,സൗരഭ്യവും,സൗന്ദര്യവുമൊക്കെ.

         ഇതൊക്കെയാണെങ്കിലും ഇന്നും നമ്മളില്‍ വലിയ ഒരു വിഭാഗം പേരും ആ പഴയ കാലഹരണപെട്ട സദാചാരമൂല്യങ്ങളും മുറുകെപിടിച്ചിരിക്കുകയാണ്.അതിന്‍റെ പരിണിത ഫലമാകട്ടെ പുരുഷനെ മാനസീക ഷന്ഠത്വത്തിലേക്കും സ്ത്രികളെ ലൈംഗീക ദാരിദ്ര്യത്തിലെക്കും തള്ളിയിടുകയാണ് ചെയ്യുന്നത്.ഇവിടത്തെ ബഹുഭൂരിപക്ഷം വരുന്ന പുരുഷന്മാരും അവരുടെ കൌമാര,യൌവനകാലങ്ങളില്‍ ലൈംഗീകത മനസ്സില്‍ വെച്ച് കൊണ്ട് വായില്‍ വെള്ളമോലിപ്പിച്ചു നടക്കേണ്ടി വരുന്നു.അവര്‍ക്ക് ഒരു സ്ത്രിയോടു അവരുടെ ലൈംഗീക ഇച്ചകള്‍ പ്രകടിപ്പിക്കാനോ,ചര്‍ച്ച ചെയ്യുവാനോ പോലും ധൈര്യമില്ലാതെ നടക്കുന്നു.ഇനി അഥവാ അതിനു ധൈര്യമുള്ളര്‍ക്കാകട്ടെ കപടസദാചാര വലയത്തില്‍ അകപെട്ട ബഹുഭൂരിപക്ഷം വരുന്ന ഇവിടത്തെ സ്ത്രികളുടെ പിന്തുണ കിട്ടുന്നുമില്ല.ഈ ഒരു സാഹചര്യത്തില്‍ എനിക്ക് ചോദിക്കാനുള്ളത് എന്തിനാണ് ഈ നാട്യം?ലൈംഗീകത എന്താ കൊടും പാപമാണോ?നിങ്ങള്‍ ഭക്ഷണം കഴിക്കുന്നില്ലേ?ഉറങ്ങുന്നില്ലേ? പിന്നെ എന്ത് കൊണ്ട് ലൈംഗീകതയോടു മാത്രം പുറം തിരിഞ്ഞു നില്‍ക്കുന്നു?

         ഇതില്‍ മറ്റൊരു രസകരമായ വസ്തുതയുമുണ്ട്.പുറമേ മാന്യത നടിക്കുന്ന നമ്മളില്‍ എല്ലാവരും തന്നെ ഒരു ഒഴിഞ്ഞ അവസ്സരം ലഭിക്കുകയാണെങ്കില്‍ ലൈംഗീകത പുറത്തുകാട്ടുക തന്നെ ചെയ്യും.ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നത്തെ കാലത്തെ പല പരസ്ത്രിപുരുഷ ബന്ധങ്ങള്‍.ഇന്ന് ഇന്റര്‍നെറ്റും മൊബൈലും ഇത്തരം കാര്യങ്ങള്‍ക്ക് നല്ലൊരു മറ നല്‍കുന്നുണ്ട്.ആ മറയില്‍ സ്ത്രിപുരുഷ ഭേദമന്യേ വികലമായ വെര്‍ച്യുവല്‍ ലൈംഗീകത ആസ്വതിക്കുന്നു.ഇതില്‍ ഭാര്യമാരുണ്ട് ഭര്‍ത്താക്കന്മാരുണ്ട് കാമുകികളുണ്ട് കാമുകന്മാരുമുണ്ട്.പക്ഷെ പകല്‍ കാണുകയാണെങ്കില്‍ ഇവരില്‍ ബഹുഭൂരിപക്ഷം പേരും പള്ളിലച്ചന്‍മാരും,സന്യാസിമാരും,പതിവ്രതകളുമൊക്കെയാണ്.ഇവിടത്തെ തൊണ്ണൂറു ശതമാനം സ്ത്രികളെയും  നല്ലൊരു കാമുകന്‍ വന്നു വളച്ചാല്‍ വീഴാവുന്നതെയുള്ളൂ എന്ന് എന്‍റെ അനുഭവം കൊണ്ട് തന്നെ ഞാന്‍ പറയുന്നു.അതില്‍ ഭാര്യമാരുമുണ്ട്,കാമുകിമാരുമുണ്ട്.അത് പോലെ തന്നെ തിരിച്ചും നല്ലൊരു ഒരു കാമുകി വിചാരിച്ചാല്‍ സാധിക്കാവുന്നത്തെയുള്ളൂ.

         അതെ തീര്‍ച്ചയായും നമ്മള്‍ മാറേണ്ടിയിരിക്കുന്നു.നമ്മള്‍ വിദ്യാഭ്യാസപരമായി പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പമെത്തിയിരിക്കുന്നു.അതിനാല്‍ തന്നെ ഇത്തരം കാര്യങ്ങളില്‍ നാം കൂടുതല്‍ വിശാല മനസ്ക്കരായിരിക്കേണ്ടിയിരിക്കുന്നു.അടക്കിപിടിച്ചു വെയ്ക്കുന്തോറും ലൈംഗീകത ഒരു അഗ്നി പര്‍വതമായി മാറികൊണ്ടേയിരിക്കുമെന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.അപരിഷ്കൃത സമൂഹത്തില്‍ മാത്രമേ സദാചാരമൂല്യങ്ങള്‍ക്ക് പ്രസക്തിയുള്ളൂ എന്ന യാഥാര്‍ത്ഥ്യം നാം മനസിലാക്കേണ്ടിയിരിക്കുന്നു.ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഭാര്യ കൊണ്ടുപോകുവാന്‍ സാധികാത്തവര്‍ തങ്ങള്‍ നില്‍ക്കുന്ന ഇടങ്ങളില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് സ്ത്രികളെ പ്രേമിക്കുകായും,കാമിക്കുകയും ചെയ്യുന്നത് ഒരു തെറ്റോ കുറ്റമോ അല്ലെന്നു മനസ്സിലാക്കുവാനുള്ള വിശാല മനസ്കത നാം കാണിക്കേണ്ടിയിരിക്കുന്നു.അത് പോലെ തന്നെ നാട്ടില്‍ ഭര്‍ത്താവിനെ പിരിഞ്ഞിരിക്കേണ്ടി വരുന്ന ഗള്‍ഫ്‌ ഭാര്യമാര്‍ നാട്ടില്‍ താങ്കളുടെ കാമന പൂര്‍ത്തികരിക്കാന്‍ കെല്‍പ്പുള്ള കാമുകന്മാരെ കാമിക്കുകയും പ്രാപിക്കുകയും ചെയ്യുന്നതും തെറ്റല്ല എന്ന വിശാലമായ കാഴ്ച്ചപാടിലേക്കും നാം മാറേണ്ടിയിരിക്കുന്നു.അതു പോലെ തന്നെ തനിക്ക് യോജിക്കാത്ത ആളുകളെ വിവാഹം ചെയ്യാതിരിക്കുവാനുള്ള ആര്‍ജവം മലയാളി സ്ത്രികള്‍ കാണിക്കേണ്ടിയിരിക്കുന്നു.തന്നെക്കാളും വിദ്യഭ്യാസമില്ലതവരെയും,സൗന്ധര്യമില്ലതവരെയുമൊക്കെ മനസ്സില്ലമനസ്സോടെ വിവാഹം ചെയ്യേണ്ടി വന്ന ധാരാളം യുവതികള്‍ നമ്മുടെ നാട്ടിലുണ്ട്.അതില്‍ ചിലരെയെങ്കിലും ലേഖകനായ എനിക്ക് നേരിട്ട് പരിചയമുണ്ട്.വിദ്യഭ്യാസമായി വളരെ മുന്നിട്ടു നില്‍ക്കുന്ന കേരളം പോലുള്ള സ്ഥലങ്ങളില്‍ പോലും ഇത്തരം ജീര്‍ണതകള്‍ നിലനില്‍ക്കുന്നു എന്ന് പറയുന്നത് നമ്മുടെ സമൂഹത്തിനു തന്നെ മാനക്കെടാണ്.പലപ്പോഴും ഇത്തരം ബന്ധങ്ങളാണ് പല സ്ത്രികളെയും പരപുരുഷബന്ധങ്ങളില്‍ ചെന്ന് എത്തിക്കുന്നത് എന്നതും നിഷേധിക്കുവാന്‍ സാധിക്കാത്ത സത്യങ്ങളാണ്.

          തീര്‍ച്ചയായും ഈ ലേഖനം വിദ്യസമ്പന്നരും പാശ്ചാത്യരാജ്യങ്ങളില്‍ ജോലി ചെയ്തു വരികയും ചെയ്യുന്ന മലയാളികള്‍ പൂര്‍ണ്ണമായും അനുകൂലിക്കും.അതിനുള്ള കാരണം അവര്‍ക്ക് കിട്ടിയുട്ടുള്ള ലോക പരിചയമാണ്.അത് നിങ്ങള്‍ മനസ്സിലാക്കുകയും കഴിയുമെങ്കില്‍ മനസ്സ് കുറച്ചുകൂടി വിശാലമാക്കുകയും ചെയ്യാന്‍ ശ്രമിക്കുക എന്നാണു എനിക്ക് പറയുവാനുള്ളത്.

1 comment:

  1. വിവാഹം എന്ന സംവിധാനം സംരക്ഷണം നല്കുന്നത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ്. ഏതു മത-ജാതി വിശ്വാസിയാണെങ്കിലും മനസിന്‌ ഇഷട്ടപെട്ട ആളിനെ വിവാഹം കഴിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് കൂടുതല്‍ ഉചിതമായത്. ലിവിംഗ്-ടുഗതറിനൊക്കെ ഇറങ്ങി തിരിക്കുന്നവര്‍ അതിന്റെ വരും വരായ്കകളും ഏറ്റെടുക്കാനുള്ള മനസുണ്ടെങ്കില്‍ മാത്രം ഇറങ്ങുക.

    മനസിനിണങ്ങിയ പങ്കാളിയെ വിവാഹം കഴിക്കാന്‍ സാധിക്കാത്തതാണ് വിവാഹം കഴിച്ചവരില്‍ കാരണമാകുന്ന പ്രശ്നങ്ങളില്‍ കൂടുതലും ഉള്ളത്. മതം,ജാതി,മാതാപിതാക്കള്‍ അടിച്ചേല്പ്പിക്കുന്ന പങ്കാളി തുടങ്ങിയവയൊക്കെ തന്നെ പ്രധാന കാരണങ്ങള്‍.
    വിവാഹം മോചനം ആഗ്രഹിക്കുന്നവര്‍ക്ക് അത് വേഗത്തില്‍ നടപ്പിലാക്കി കൊടുക്കുകയാണ് വേണ്ടത് .അവര്‍ നിയമപരമായി അടുത്ത പങ്കാളിയെ തേടട്ടെ.അതാണ് ഉചിതമായത് .

    ReplyDelete