Sunday, 8 December 2013

ഈ തിരഞ്ഞെടുപ്പിലെ ശശികള്‍...

            ചരിത്രപരമായ ഒരു തിരഞ്ഞെടുപ്പ് ഫലം നാം ഏവരും കണ്ടു കഴിഞ്ഞു.കോണ്ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റു വാങ്ങിയ ഈ തിരഞ്ഞെടുപ്പില്‍ പക്ഷെ യഥാര്‍ത്ഥ പരാചിതര്‍ ,ന്യൂ ജനറേഷന്‍ ഭാഷയില്‍ പറഞ്ഞാല്‍ ശശികള്‍ വേറെയും ധാരാളം ഉണ്ട്.ഈ തിരഞ്ഞെടുപ്പ് ഫലതോടെ ശശികളായ നേതാക്കന്മാരെയും പ്രസ്ഥാനങ്ങളെയും നമ്മുക്ക് കാണാം.

രാഹുല്‍ ഗാന്ധി(അമൂല്‍ ബേബി,പാല്‍ വിഡ്ഢി)

         അമൂല്‍ ബേബി അഥവാ പാല്‍ വിഡ്ഢി എന്ന ഇരട്ടപേരില്‍ അറിയപെടുന്ന നമ്മുടെ രാഹുല്‍ ഗാന്ധി തന്നെയാകുന്നു കൂട്ടത്തിലെ ശശി മുതലാളി.താന്‍ സെഞ്ച്വറി അടിച്ച  കളികളെല്ലാം ടീം തോറ്റുപോകുന്നു എന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറെ കുറിച്ച് പറയുന്ന മാതിരിയാകുന്നു നമ്മുടെ ശശി മുതലാളിയുടെ അവസ്ഥ.താന്‍ പ്രചരണം നടത്തിയ തിരഞ്ഞെടുപ്പില്‍ എല്ലാം തന്നെ നിലം തോടാതെ തൂറ്റി തോറ്റുപോയ റെക്കോര്‍ഡ്‌ ഇനി നമ്മുടെ പാല്‍ വിഡ്ഢിക്ക് സ്വന്തം.യൂത്തന്‍മാര്‍ ഈ പോസ്റ്റു വായിക്കരുത് കേട്ടോ.

 മുസ്ലിം ലീഗ്,പോപ്പുലര്‍ ഫ്രണ്ട്,പി ഡി പി

ഈ തിരഞ്ഞെടുപ്പിലെ ശശി മുതലാളികലായവരില്‍ റണ്ണര്‍ അപ്പ്‌ സ്ഥാനം ഈ വര്‍ഗ്ഗിയ പ്രസ്ഥാനങ്ങള്‍ക്ക് അവകാശപെട്ടതാകുന്നു(വര്‍ഗ്ഗിയം എന്ന് പറയാന്‍ കാരണം ഈ സംഘടനകളൊക്കെ ഒറ്റ മതത്തില്‍ അധിഷ്ടിതമാണ്.കേരള കോണ്‍ഗ്രസ്‌ എടുത്താല്‍ അതില്‍ നമ്മുക്ക് ഹിന്ദുക്കളെ കാണാം,മുസ്ലിമുകളെ കാണാം.ബി ജെ പിയെ എടുത്താലും അതില്‍ ക്രിസ്ത്യാനികളെയും,മുസ്ലിമുകളെയും കാണാം.പിന്നെ പാകിസ്ഥാനില്‍ നവാസ്‌ ഷെറിഫിന് അഭിവാദ്യം പറയുകയും,ബിന്‍ ലാദനും,അഫ്സല്‍ ഗുരുവും,കസബും ചത്താല്‍ കരയുകയും ചെയ്യും.എന്തിനു തീവ്രവാദ കേസില്‍ ജയിലില്‍ കിടക്കുന്ന മദനിക്ക് വേണ്ടി നിരാഹാരവും കിടക്കും.പക്ഷെ പാക്കിസ്ഥാന്‍ ഇന്ത്യയെ യുദ്ധം ചെയ്‌താല്‍ ഒന്നും മിണ്ടൂല).പുറമേ അവര്‍ കോണ്‍ഗ്രസ്‌ പാഠം പഠിച്ചു എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഈ തിരഞ്ഞെടുപ്പില്‍ കൂട്ടത്തില്‍ ഏറ്റവും നഷ്ടം ഇവര്‍ക്ക് തന്നെയാകുന്നു.

സി പി എം

ശശി ആകുന്ന കാര്യത്തില്‍ ഈ സംഘടനയെ കവച്ചു വെക്കാന്‍ ലോകത്തെ മറ്റൊരു പ്രസ്ഥാനങ്ങള്‍ക്കും സാധിക്കില്ല എന്ന് ഈ തിരഞ്ഞെടുപ്പ് അടിവരയിട്ടു കാട്ടി തരുന്നു.അമ്പത് വര്‍ഷത്തെ പാരമ്പര്യം അവകാശപെടാനുള്ള ഈ ശശി പാര്‍ട്ടി നാള്‍ ഇത് വരെ നേടിയതിന്‍റെ നൂറിരട്ടി, കഴിഞ്ഞ മഴയ്ക്ക്‌ പൊട്ടി മുളച്ച മാങ്ങ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടി നേടിയിരിക്കുന്നു.സത്യത്തില്‍ ശശികളുടെ തമ്പൂരാക്കന്‍മാരായി പ്രഖ്യപിക്കേണ്ടത് ഇവരെയാണ്.എങ്കിലും സ്ഥിരമായി ശശിയാവാരുണ്ട് എന്ന കാരണത്താലും,ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥലത്തും തോറ്റു തൂന്നാംപാടി വട്ടപൂജ്യം അടിച്ചു നില്‍ക്കുന്നതിനാലും നല്ലപുള്ളി ഇവറ്റകള്‍ക്ക് ഒരു ഇളവ്‌ നല്‍കുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

എന്തിനപ്പാ ഇങ്ങേരെയും ഇതില്‍ വലിച്ചിഴക്കുന്നത് എന്ന് ചോദിക്കാന്‍ വരട്ടെ.ശശിയാവുന്ന കാര്യത്തില്‍ ചെറിയ ഒരു പങ്കു നമ്മുടെ ദൈവത്തിനുമുണ്ട്.കാരണമെന്തെന്നോ, ഇങ്ങേര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതിനു ശേഷം പാര്‍ട്ടി നേരിട്ട ആദ്യത്തെ തിരഞ്ഞെടുപ്പില്‍ തന്നെ റെക്കോര്‍ഡ്‌ തോല്‍വി നേരിട്ടതിനാല്‍.പണ്ട് ഇങ്ങേര്‍ സെഞ്ച്വറി നേടുന്ന കളികള്‍ ടീം തോക്കുന്ന അതെ മാതിരി ആയിപോയി കാര്യങ്ങള്‍(ഇങ്ങരുടെ നൂറാം സെഞ്ച്വറി കാരണം ഒരു ഏഷ്യ കപ്പ്‌ തന്നെ ടീമിന് പോയത് ഓര്‍ത്തു പോകുന്നു).പണ്ട് മുകേഷ്‌ വന്ധനത്തില്‍ പറഞ്ഞ പോലെ ഇങ്ങരെ ആര് കൂട്ടിയോ അവര്‍ക്ക് എരണകെട് അച്ചിട്ടു ആകുന്നു.ശ്യോ നമ്മള്‍ നിരീശ്വരവാദികള്‍ ഇങ്ങനെ ചിന്തിക്കുകപോലുമരുത്.

No comments:

Post a Comment