Saturday 1 March 2014

`മാന്യശ്രീമാന്‍` അമീര്‍ഖാന്‍ ഒരു കള്ളനാണയമോ?

       ശീര്‍ഷകം വായിക്കുമ്പോള്‍ തന്നെ ബഹുഭൂരിപക്ഷംപേര്‍ക്കും അരിശവും,ക്രോധവും,ഞെട്ടലുമോക്കെയാണുണ്ടാവുകയെന്നറിഞ്ഞുകൊണ്ടു തന്നെയാണിതെഴുതുന്നത്.അതിവിനയം കുടിലതയുടെ പ്രതിഭിംബം എന്ന പഴംചോല്ല്  വെച്ചു വിലയിരുതുകയാണെങ്കില്‍ അമീര്‍ഖാന്‍ കുടിലതയുടെ തമ്പുരാന്‍ എന്നുതന്നെ പറയേണ്ടി വരും.പക്ഷെ അത് വെറുതെയങ്ങനെ പറഞ്ഞാല്‍ വെറും മൂന്നാംകിട ആരോപണം മാത്രമാകുന്നതിനാല്‍ അത്തരം അന്തമായ വിമര്‍ശനം  ഉന്നയിക്കുന്നില്ല.എങ്കിലും ചില സംശയങ്ങള്‍ പ്രതിപാതികാതെ നിവൃത്തിയില്ലതാനും.

       എന്തു കൊണ്ടാണ് ഇത്തരത്തിലൊരു രൂക്ഷമായ സംശയം ഉണ്ടാവേണ്ട കാര്യമെന്ന് വായനക്കാര്‍ക്ക് സംശയം തോന്നുന്നത് സ്വാഭാവികം.അതിനുള്ള ഉത്തരം ഞാന്‍ മേല്‍ പറഞ്ഞ പഴംചോല്ല് തന്നെയാണ്.അതിവിനയം  കുടിലതയുടെ പ്രതിഭിംബം.താന്‍ ഒരു പ്രവാചകനെ പോലെ പരിശുദ്ധനാണെന്ന തരത്തിലുള്ള നാട്യങ്ങളും,സമൂഹത്തെ മൊത്തം ഉപദേശിച്ചും ശാസിച്ചും നടക്കുന്ന പകല്‍മാന്യരായ പല വന്‍ വില്ലന്‍മാരെയും നമ്മുടെ മലയാള  ചലച്ചിത്രങ്ങളില്‍ ധാരാളമായി അവതരിപ്പിക്കപെട്ടിട്ടുണ്ട്.ചലച്ചിത്രങ്ങളില്‍ അവതരിപ്പിക്കപെട്ട അത്തരം വില്ലന്മാരുടെ യഥാര്‍ത്ഥ ജീവിത പകര്‍പ്പല്ലേ നമ്മുടെ വിഷയനായകയെന്നുപോലും സാമാന്യം വിദ്യാഭ്യാസമുള്ള ഒരു  സാധാരണക്കാരന്‍ ചിന്തിച്ചാല്‍ അതിനെ കുറ്റം പറയാനാകുമോ?തീര്‍ച്ചയായും കഴിയുകയില്ല.കാല്‍പ്പനിക നായകന്മാരെ ഇന്നും താലോലിക്കുന്ന ഉത്തരേന്ത്യന്‍,തമിഴ്‌,തെലുങ്ക്‌ ജനതയുടെ മനസ്സ് കീഴ്പെടുത്താന്‍ ഇത്തരം  `മാന്യശ്രീമാന്‍മാരായ` നായാക ഭിംബങ്ങള്‍ ധാരാളം മതി.ചുവന്നു തുടുത്ത കണ്ണുകളുമായി ,ആക്രോശിക്കുന്ന പുരാണത്തിലെ അസുരസമാന്മാരായ വില്ലന്മാര്‍ മാത്രമാണ് കുടിലത നിറഞ്ഞവര്‍ എന്നു കരുതുന്ന ബഹുഭൂരിപക്ഷം വരുന്ന  ഇന്ത്യക്കാര്‍ ഇത്തരം സുന്ദരന്മാരായ  അതിവിനയാനുതന്‍മാരെ മാന്യന്മാരും,സല്സ്വഭാവികളുമായി മാത്രമേ കാണുകയുള്ളൂയെന്നു ഇത്തരം കള്ളനാണയങ്ങള്‍ക്ക് വ്യക്തമായി അറിയാം.അത്തരം ജനങ്ങളെ കയ്യിലെടുക്കാന്‍ ഇത്തരം  ഗിമിക്കുകള്‍ വശമുണ്ടെങ്കില്‍ ഒരു പൂ പറിക്കുന്ന ലാഘവം മാത്രം.ഇത്തരകാരുടെ ആത്യന്തികമായ ലക്ഷ്യവും അതുതന്നെ.കൂടുതല്‍ പണവും,പ്രശസ്തിയും പിന്നെ ഒരു പത്മഭൂഷന്‍,ഭാവിയില്‍ രാജ്യസഭ സീറ്റ്‌,മന്ത്രി അങ്ങനെ അങ്ങനെ  ഈ നാട്ടില്‍ ചുളുവില്‍ ലഭിക്കാന്‍ സാധ്യതയുള്ള എല്ലാതര അധികാര പദവികളിലും തന്നെയാണ് ഇത്തരക്കാരുടെ നോട്ടം.

         മേല്‍പറഞ്ഞ സംശയങ്ങള്‍ വിരല്‍ചൂണ്ടുന്നത് ചില വ്യക്തിപരമായ നേട്ടങ്ങളുടെ സാധ്യതയെ പറ്റിയാണെങ്കില്‍ ഇനി പറയാനുള്ളത് ചില താല്‍പ്പരരാഷ്ട്രീയ ലക്ഷ്യങ്ങളെ പറ്റിയാണ്.അതെ അസ്സന്നമായ പാര്‍ലിമെന്റ്  തിരഞ്ഞെടുപ്പിന് അനുബന്ധിച്ച് പ്രക്ഷേപണം ചെയ്യാന്‍ പോകുന്ന സത്യമേവ ജയതേയെന്ന ശരാശരി ഇന്ത്യന്‍ ജനതയുടെ കണ്ണില്‍ പൊടിയിടുന്ന റിയാലിറ്റി ഷോയുമായി(കഴിഞ്ഞ തവണ ഈ പരിപാടിയില്‍ ഘോരഘോരം  കൊട്ടിഘോഷിച്ച കാര്യങ്ങളില്‍ ഒന്നില്‍ പോലും ഒരു പരിഹാരവുമുണ്ടായിട്ടില്ല എന്നതാണ് ഈ പരിപാടിയെ ഇങ്ങനെ വിലയിരുത്താന്‍ കാരണം) ടിയാന്‍ ഈ അവസരത്തില്‍ അവതരിച്ചത് ചില്ലറ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍  കണ്ടുകൊണ്ടാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.ഒന്നുരണ്ടു ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാവും എന്നു ഉറപ്പായി കഴിഞ്ഞു.തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്  പല കാര്യങ്ങള്‍ക്കും വിലക്കോ,പരിമിതികാളോയുണ്ട് എന്നു വായനക്കാര്‍ക്ക് അറിയുമെന്ന് പ്രതീക്ഷിക്കുന്നു.അക്കാരണം കൊണ്ടാണ് ബജറ്റ് പോലുള്ള കാര്യങ്ങള്‍ വിഞാപനതിനു മുമ്പേ അവതരിപ്പിക്കുന്നത്‌.എന്തിനു നമ്മുടെ  ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം പോലും തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞാല്‍ സാധ്യമല്ല.അതാണ്‌ നിയമം.അത്തരം ഒരു സാഹചര്യത്തില്‍ ഇത്തരം വളഞ്ഞ വഴികള്‍ ഉപയോഗിക്കുന്നത് രാഷ്ട്രീയ കക്ഷികളുടെ സ്ഥിരം  ഏര്‍പ്പാടാണെല്ലോ.ഈ പരിപാടി അങ്ങനെയോന്നല്ല എന്നു പറയാനാകുമോ?തീര്‍ച്ചയായും ഇല്ല.

        വായനക്കാര്‍ക്ക് കാര്യങ്ങള്‍ ഇപ്പോഴും വ്യക്തമായി കാണുകയില്ല എന്നറിയാം.സത്യമേവ ജയതേ എന്ന പരിപാടി കൊണ്ടു ഏതെങ്കിലും ഒരു വ്യക്തിയുടെതോ,പാര്‍ട്ടിയെയോ,പ്രസ്ഥാനത്തിന്‍റെയോ വക്താവായി ടിയാന്‍ മാറും  എന്നു ഞാന്‍ ഒരിക്കലും പറയുകയില്ല.കാരണം പ്രസ്തുത പരിപാടി സാമൂഹ്യ വിമര്‍ശനമായതിനാല്‍ അതില്‍ ഏതെങ്കിലും ഒരു പ്രസ്ഥാനതെയോ,പാര്‍ട്ടിയെയോ,വ്യക്തിയെയോ വെള്ളപൂശാനുള്ള യാതൊരു സാധ്യതയുമില്ല.പക്ഷെ ഈ  പരിപാടി ഉപയോഗിച്ച് ഏതെങ്കിലും ഒരു വ്യക്തിയെയോ,പാര്‍ട്ടിയെയോ,പ്രസ്ഥാനതെയോ കരിവാരി തേക്കാന്‍ സാധിക്കും.രണ്ടു മുട്ടനാടുകള്‍ തമ്മില്‍ അടികൂടുമ്പോള്‍ അതില്‍ ഒരു ചെന്നായ ഒരു മുട്ടനാടിന്‍റെ കഴുത്തില്‍ കടിച്ചു  പിടിച്ചാല്‍ അതിന്‍റെ ഏറ്റവും വലിയ ഗുണഭോക്താവ് ആരാവും?തീര്‍ച്ചയായും മറ്റേ മുട്ടനാടിനു തന്നെയാവും.ഇവിടെ ടിയാന്‍ പയറ്റാന്‍ ഉദ്ദേശിക്കുന്ന തന്ത്രം അങ്ങനെയല്ലെന്നാരുകണ്ടു.ഇന്ത്യന്‍ പാര്‍ലിമെന്‍റ് തിരഞ്ഞെടുപ്പില്‍ രണ്ടു  മുന്നണികളാണ് പ്രധാനമായും മല്‍സര ചിത്രത്തില്‍ ഉണ്ടാകാറുള്ളത്.അതില്‍ ഏതെങ്കിലും ഒരു മുന്നണിയെ പിന്തുണയ്ക്കുന്നതിന് സമമാണ് എതിരാളിയിക്കു നേരെ ഒളിയമ്പ് പായിക്കുന്നത്.ഇവിടെ ഈ പരിപാടി ഉപയോഗിച്ച്  അത്തരത്തിലൊരു നീക്കം നടന്നുകൂടയെന്നില എന്നു പറയാനാകുമോ?ഈ പരിപാടി കൂടുതലും അവതരിപ്പിക്കപെടാന്‍ പോവുന്നത് തിരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരുന്ന കാലയളിവിലാണെന്നുള്ളത് ഈ വിഷയത്തിന്‍റെ ഗൗരവം  വര്‍ധിപ്പിക്കുന്നു.അമീര്‍ഖാന്‍റെ രാഷ്ട്രീയം അല്‍പ്പം മൂളയുള്ള ഏതൊരു വ്യക്തിക്കും മനസ്സിലാവാകുന്നതെയുള്ളൂ.അദ്ദേഹത്തിന്‍റെ പല ചലച്ചിത്രങ്ങള്‍ തന്നെ അതിന്‍റെ ചില സൂചനകള്‍ നല്‍ക്കുന്നുമുണ്ട്.രംഗ് ദേ ബസന്തി,ഫന്ന തുടങ്ങിയ  ചിത്രങ്ങള്‍ അതിനുദാഹരണങ്ങളാണ്.

           മേല്‍ പറഞ്ഞകാര്യങ്ങളൊക്കെ തന്നെ ലേഖകനായ എന്‍റെ ചില സംശയങ്ങളും,അനുമാനങ്ങളുമാണ്.ആയതിനാല്‍ വായനക്കാര്‍ ഇത് അപ്പാടെ വിഴുങ്ങണം എന്ന വാശിയൊന്നുമില്ല.വിശ്വസിക്കുന്നവര്‍ക്ക് യോജിക്കുകയുമാവാം.പക്ഷെ  വ്യക്തിപരമായി ഞാന്‍ എന്‍റെ അനുമാനങ്ങളില്‍ ഉറച്ചു വുശ്വസിക്കുന്നു.സത്യമേവ ജയതേ എന്ന പരിപാടി പ്രക്ഷേപണം ചെയ്തു തുടങ്ങുന്നതല്ലേയുള്ളൂ.നമ്മുക്കു കുറച്ചുകൂടി കാത്തിരിക്കാം.പരിപാടി മേല്‍ പറഞ്ഞപോലത്തെ പാതയിലാണ് നീങ്ങുന്നത്യെന്നു ഉറപ്പായാല്‍ നിങ്ങളും എന്‍റെ അനുമാനങ്ങള്‍ സമ്മതിച്ചു തരണ്ടി വരും.എന്നു മാത്രമല്ല നമ്മുടെ ജനാതിപത്യ വ്യവസ്ഥയില്‍ പ്രതിപാതിക്കുന്ന നിയമങ്ങളെ തുരങ്കം വയ്ക്കുന്ന ഇത്തരം പരിപാടികളും  അതിന്‍റെ പിന്നണിയിലും,മുന്നണിയിലും പ്രവര്‍ത്തിച്ചവരുടെ മുഖമൂടിയും സമൂഹമധ്യത്തില്‍ വെച്ചു വലിച്ചു കീറുകയും വേണം.ഇപ്പോള്‍ നമ്മള്‍ കുറച്ചു ക്ഷമിക്കേണ്ടിയിരിക്കുന്നു.കാര്യങ്ങള്‍ നമ്മുക്കെല്ലാവര്‍ക്കും കാത്തിരുന്നു  വീക്ഷിക്കാം.

No comments:

Post a Comment