Sunday, 9 March 2014

അമൃതാനന്ദമയീ വിവാദം ഒരു സാധാരണക്കാരന്റെ കണ്ണുകളിലൂടെ

       കഴിഞ്ഞ ഏതാനും ആഴ്ചകളിലായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപെട്ട വിഷയമേതാണെന്ന് ചോദിച്ചാല്‍ ഒറ്റ നിമിഷം കൊണ്ട് ഉത്തരം പറയുവാന്‍ സാധിക്കും.അമൃതാനന്ദമയീ വിവാദം തന്നെയാണയത്.ലോകസഭ തിരഞ്ഞെടുപ്പും,കസ്തൂരിരംഗനുമൊക്കെ ഉച്ചസ്ഥായയില്‍ എത്തിയ ഈ വേളയില്‍  പോലും അതിനേക്കാളൊക്കെ ചര്‍ച്ച ചെയ്യത്തക്ക വിധത്തിലാണ് അമൃതാനന്ദമയീ വിവാദം കത്തി പടരുന്നത്.കാര്യം ഇതൊക്കെയാണെങ്കിലും ഈ വിവാദം ഒരു ബഹുഭൂരിപക്ഷം വരുന്ന നിക്ഷ്പക്ഷരായ ശരാശരി മലയാളികളുടെ കണ്ണിലൂടെ നോക്കുകയാണെങ്കില്‍ എങ്ങനെയാവുമെന്നു വിവാദം ആളികത്തിക്കുന്ന മാധ്യമങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?ഇല്ല എന്ന് തന്നെ പറയേണ്ടി വരും.

     അമൃതാനന്ദമയീ മടത്തിലെ ഒരു മുന്‍ ശിഷ്യയുടെ ആത്മകഥയായ ഹോളി ഹെല്‍ എന്ന പുസ്തകത്തിലൂടെ ഉടലെടുത്ത ഈ വിവാദം പടര്‍ന്നു തുടങ്ങിയിട്ട് രണ്ടാഴ്ചയാവുന്നതെയുള്ളൂ.വിവാദം ഉണ്ടാക്കിയവര്‍ ആത്മകഥയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വിശ്വസിക്കുന്ന വിഭാഗങ്ങളാണ്‌ എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.ഈ വിവാദം പുറത്തുകൊണ്ടുവരാന്‍ മുന്‍കയ്യെടുത്ത മൂന്നു ചാനലുകള്‍ മീഡിയവന്‍,ഇന്ത്യ വിഷന്‍,റിപ്പോര്‍ട്ടര്‍ എന്നിവയാണ്.ഇത്തരം വലിയ വിവാദങ്ങള്‍ ഉണ്ടായാല്‍ ഒരു ദിവസത്തിനകം തന്നെ മലയാളത്തിലെ എല്ലാ ചാനലുകളും മത്സരിച്ചു പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തിക്കാന്‍ ഓടി നടക്കുന്നതാണു നമ്മള്‍ ഇതു വരെ കണ്ടിട്ടുള്ളത്.പക്ഷെ ഈ സംഭവത്തില്‍ ശ്രദ്ധിക്കേണ്ട വസ്തുത കേരളത്തിലെ സംസ്കാരത്തിന്‍റെ തന്നെ ഭാഗമായി മാറിയ പ്രമുഖ മാധ്യമങ്ങളായ മലയാള മനോരമയും,മാതൃഭുമിയും ഈ വിഷയത്തില്‍ തീരെ പ്രാധാന്യം നല്‍കുന്നില്ലയെന്നതാണ്.നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നമ്മുടെ പ്രമുഖ മാധ്യമങ്ങള്‍ ഈ വിവാദത്തെ അവജ്ഞയോടെ മാറ്റി നിര്‍ത്തുന്നതാണ് കാണുന്നത്.ഇതില്‍ നിന്നും ഒരു ശരാശരി മലയാളികള്‍ എന്ത് വിലയിരുത്തും?നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള മാധ്യമങ്ങള്‍ ശ്രദ്ധിക്കാത്ത ഈ വിവാദം അടുത്ത കാലങ്ങളിലായി പൊട്ടി മുളയ്ക്കപെട്ട,വിവാദങ്ങളും,അശ്ലീലവും മാത്രം വാര്‍ത്തകളാക്കി,പരസ്യ വരുമാനം മാത്രം ലക്ഷ്യ വെക്കുന്ന,യാതൊരു മൂല്യവും പിന്തുടരാത്ത ഈ ന്യൂ ജനറേഷന്‍ മാധ്യമങ്ങള്‍ മാത്രം ആഘോഷിക്കുന്നതില്‍ എന്തോ ഒരു പന്തികേടു മണക്കുന്നില്ലേ എന്നു തന്നെയാണ്.

        സാധാരണക്കാര്‍  ഈ വിവാദത്തെ സംശയിക്കുന്നുണ്ടെങ്കില്‍ അതിനുള്ള പ്രധാന കാരണയിതു തന്നെയാണ്.കൂടാത്ത വേറെയും ധാരാളം കാര്യങ്ങള്‍ കൂടിയുണ്ട് ഈ വിവാദത്തെ അവിശ്വസിക്കാന്‍.അതില്‍ പലതും അമൃതാനന്ദമയീ ഭക്തര്‍ ഉന്നയിക്കുന്ന ചില ആരോപണങ്ങള്‍ തന്നെയാണ്.ഈ വാര്‍ത്ത ആഘോഷിക്കുന്ന മാധ്യമങ്ങള്‍ അമൃതാനന്ദമയീയെ പോലുള്ള വ്യക്തികളുടെ എതിരാളികളാണെന്നത് ഏതു കൊച്ചു കുട്ടിക്ക് പോലും മനസ്സിലാക്കാവുന്ന കാര്യമാണ്.ഇന്ത്യന്‍ നിയമങ്ങളെ പോലും വെല്ലുവിളിക്കുന്ന തത്വശാസ്ത്രം പുലര്‍ത്തുന്നവരാണ് എന്നു കേരള സര്‍ക്കാര്‍ തന്നെ അടുത്തിടെ ഹൈകോടതിയില്‍ വിശേഷിപ്പിച്ച ജമാഅത്തെ ഇസ്ലാമിയെന്ന സംഘടന നടത്തുന്ന മീഡിയവണ്ണും,ബാംഗ്ലൂര്‍ തീവ്രവാദി ആക്രമണത്തില്‍ പിടിക്കപെട്ടു മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കോടതിയില്‍ ജാമ്യം നല്‍കരുതെന്നു വാദിക്കുകയും,അതിനെ പൂര്‍ണ്ണമായും അങ്ങികരിച്ചു കോടതി ജാമ്യം നിഷേധിക്കതക്ക ഗുരുതരമായ കുറ്റാരോപിതരായി വിചാരണ തടവുക്കാരായി കഴിയുന്നയാളുകളുടെ മനുഷ്യാവകാശത്തെ സംരക്ഷിക്കാന്‍ വേണ്ടി വാര്‍ത്ത പരമ്പര തന്നെ നടത്തിയ ഇന്ത്യവിഷനും,ചില തീവ്രവാദ സംഘടനകളുടെ സംഭാവനകള്‍ കയ്യ്പറ്റിയിട്ടുണ്ടോ എന്ന സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്ന,എന്‍ ഐ എ അടക്കം നിരീക്ഷിക്കുന്ന റിപ്പോര്‍ട്ടര്‍ ചാനലും,  അമൃതാനന്ദമയീയെ പോലുള്ളവരെ വിവാദത്തില്‍ വലിച്ചിടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതില്‍ ചില സ്ഥാപിത താല്‍പ്പര്യങ്ങളില്ലേയെന്നു അരിഭക്ഷണം കഴിക്കുന്ന ആളുകള്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് തീര്‍ത്തും സ്വാഭാവികം മാത്രമാണ്.

      മറ്റൊരു ശ്രദ്ധിക്കേണ്ട വസ്തുത ഈ വിവാദമുടലെടുത്ത സമയമാണ്.ഈ പറയുന്ന പുസ്തകം ഇറങ്ങിയിട്ട് ആറു മാസത്തില്‍ കൂടുതലായിരിക്കുന്നു.ഇത്ര ഗുരുതരമായ ആരോപണങ്ങള്‍ രേഖപെടുത്തിയിട്ടും ഈ പുസ്തകം വിവാധമാവാന്‍ എന്തിനു കാലതാമസം വന്നുയെന്നതു സംശയത്തിന്‍റെ ആക്കം കൂട്ടുകയാണ്.പ്രത്യേകിച്ച് ലോകസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ അവസ്സരം തന്നെ വിവാദമുണ്ടായ പശ്ചാത്തലം സംശയിക്കേണ്ടിയിരിക്കുന്നു.

      ആദ്യ രണ്ടു ദിവസങ്ങള്‍ ഈ മൂന്നു മാധ്യമങ്ങള്‍ മാത്രമാണ് വിവാദം ആഘോഷിച്ചതെങ്കില്‍ അതിനു ശേഷം സി പി എമിന്‍റെ കൈരളി ചാനലും ഈ വിവാദം ഏറ്റെടുക്കുന്നത് കാണാന്‍ സാധിച്ചു.അമൃതാനന്ദമയീ ഭക്തര്‍ ആരോപിക്കും പോലെ മമ്മൂട്ടിയെന്ന ഒരു മുസ്ലിം ചെയര്‍മാന്‍ ആയ ചാനല്‍ ആയതിനാലാണ് കൈരളി ഈ വിവാദം ആഘോഷിക്കുന്നത് എന്നു ഒരു സാധാരണ മലയാളികള്‍ വിശ്വസിക്കില്ല.ഇത്തരം നാലാംകിട മതഭ്രാന്ത് വെച്ചു പുലര്‍ത്തുന്നയാളാണ് മമ്മൂട്ടിയെന്നത് ഇടുങ്ങിയ ചിന്താഗതിക്കാരായ ആളുകള്‍ മാത്രമേ വിശ്വാസിക്കു.പക്ഷെ കൈരളി ചാനല്‍ ഇതു ഏറ്റെടുത്തതിനു രാഷ്ട്രീയപരമായ ചില കാരണങ്ങളുണ്ടെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.അത് മറ്റൊന്നുമല്ല ചിര വൈരികളായ മലയാള മനോരമയും,മാതൃഭുമിയും സ്വികരിക്കുന്ന അതെ നിലപാട് തന്നെ പാര്‍ട്ടി മാധ്യമവും സ്വികരിക്കുന്നുയെന്ന ആരോപണം വന്നു തുടങ്ങയത്തില്‍ പിന്നെയാണ് ഇലയ്ക്കും മുള്ളിനും കേടുപാട് വരാത്ത വിധത്തില്‍ വെറും ഒരു ഇന്റര്‍വ്യൂ മാത്രം പ്രക്ഷേപണം ചെയ്തു കൊണ്ട് പാര്‍ട്ടി ചാനല്‍ സാധാരണ ജനങ്ങള്‍ക്ക്‌ മുന്നില്‍ നല്ലപിള്ളയായത്.

      മലയാള മനോരമയും,മാതൃഭുമിയും,നമ്മുടെ സര്‍ക്കാരും,പ്രതിപക്ഷവും,കോടതിയും,പോലീസും ഈ വിവാദങ്ങള്‍ ശ്രദ്ധിക്കാത്ത കാലത്തോളം സാധാരണ ജനങ്ങള്‍ ഇതൊന്നും വിശ്വസിക്കില്ലയെന്നുള്ളതുറപ്പാണ്.ഇപ്പോള്‍ വിവാദം ആഘോഷിക്കുന്ന മാധ്യമങ്ങള്‍ എന്തായാലും സാധാരണ ജനങ്ങളുടെ മുന്നില്‍ നല്ല മുഖമുള്ളവരല്ല.ആയതിനാല്‍ ഇത്തരം ചാനലുകള്‍ മാത്രം ഉന്നയിക്കുന്ന വിവാദങ്ങള്‍ സംശയതോടുകൂടി മാത്രമേ പൊതു ജനങ്ങള്‍ വിലയിരുത്തുകയുള്ളൂ.

No comments:

Post a Comment