Friday 21 March 2014

ട്വന്റി ട്വന്റി ലോകകപ്പ്:ഇന്ത്യക്ക് പാകിസ്ഥാനുമേല്‍ അത്യുജ്വല വിജയം

          നാലാം ട്വന്റി ട്വന്റി  ലോകകപ്പിലെ സൂപ്പര്‍ പത്തു മത്സരത്തിലെ ആദ്യ കളിയില്‍ ഇന്ത്യക്ക് പാകിസ്ഥാനുമേല്‍ അത്യുജ്വല വിജയം.ഒമ്പത് പന്ത് ബാക്കി നില്‍ക്കെ ഏഴു വിക്കെറ്റിനാണ് ഇന്ത്യയുടെ ആധികാരിക വിജയം.വിജയത്തോടെ ടൂര്‍ണമെന്റില്‍ ഏറ്റവും കരുത്തുള്ള ടീം തന്നെയാണ് താങ്കളുടെതെന്നു ധോണിക്കും സംഘത്തിനും അഭിമാനിക്കാം.തോല്‍വിയോടെ മരണ ഗ്രൂപ്പിലെ മുന്നോട്ടുള്ള പ്രയാണത്തിനു പാകിസ്ഥാന് ദുര്‍ഘടമാകും.ആസ്ട്രലിയയും,നിലവിലെ ചാംപ്യന്‍മാരായ വിന്‍ഡീസും അടങ്ങുന്ന ഗ്രൂപ്പില്‍ പാകിസ്ഥാന്‍റെ വരും മല്‍സരങ്ങള്‍ കടുപ്പമേറിയതാവുമെന്നതില്‍ തര്‍ക്കമില്ല.

        ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി പാകിസ്ഥാനെ ബാറ്റിങ്ങിന് അയച്ച തീരുമാനം അക്ഷരം പ്രതി ശരിവെക്കും തരത്തിലായിരുന്നു ഇന്ത്യന്‍ ബോളര്‍മാരുടെ പ്രകടനം.സമീപകാലങ്ങളായി വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഇന്ത്യന്‍ ബോളിങ്ങിന്‍റെ ഉജ്വലമായ മറുപടി കൂടിയാവുന്നു ഇന്നത്തെ പ്രകടനം.ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മുന്നില്‍ വിയര്‍ക്കുന്ന പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍മാരെയാണ് കളിയിളുടനീളം കാണുവാന്‍ സാധിച്ചത്.അതുകൊണ്ടു തന്നെയാണ് 130 എന്ന ദുര്‍ബലമായ സ്കോറില്‍ പാകിസ്ഥാന്‍ ഒതുങ്ങി പോയത്.മറുപടി ബാറ്റിങ്ങിനു ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപണര്‍മാരായ ശിഖര്‍ ധവാനും,രോഹിത്‌ ശര്‍മ്മയും മികച്ച തുടക്കം തന്നെ നല്‍കി.സ്കോര്‍ പിന്തുടരുന്ന ഒരു ഘട്ടത്തില്‍ പോലും പാക്‌ ബോളര്‍മാര്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് വെല്ലുവിളിയായില്ല.ധവാന്‍,രോഹിത്‌ ശര്‍മ്മ,യുവരാജ്‌ എന്നിവരുടെ വിക്കറ്റുകള്‍ പോയെങ്കിലും സുരേഷ് റൈനയും വിരട്ട് കൊഹ്ലിയും ഇന്ത്യയെ വിജയിത്തിലെക്കെത്തിച്ചു.അമിത്‌ മിശ്രയാണ് കളിയിലെ കേമന്‍.പൊതുവേ വെള്ളിയാഴ്ച ദിവസങ്ങളില്‍ പാകിസ്ഥാനെ തുണയ്ക്കാറുള്ള ഭാഗ്യം ഇത്തവണ എത്തിയില്ലയെന്നതും ഇന്നത്തെ കളിയിലെ സവിശേഷതയായി.

No comments:

Post a Comment