Saturday 23 November 2013

ഇന്ത്യന്‍ സെലിബ്രിറ്റികള്‍ കുടിലതയുടെ തമ്പുരാക്കന്മാരോ? - ഭാഗം 1

"അതി വിനയം ആക്രമണത്തെക്കാള്‍ ഭയാനകം"

"സാധു പത്തു ദുഷ്ട്ടന്‍റെ ഫലം ചെയും"

         മുകളില്‍ പറഞ്ഞിരിക്കുന്ന രണ്ടു പഴഞ്ചൊല്ലുകള്‍ നമ്മുടെ പ്രശസ്തരായ മിക്ക സെലിബ്രിറ്റികളുടെയും മുഖമുദ്രകളാണ്.നമ്മുടെ നാട്ടില്‍ പ്രശസ്തരായിട്ടുള്ള ഒരു വിധത്തില്‍പെട്ട എല്ലാവരും തന്നെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ടും, കാലകാലങ്ങളായി അവരെ തങ്ങളുടെ മാനസീക അടിമകളാക്കി നിലനിര്‍ത്തികൊണ്ടുമുള്ള മ്ലേച്ഛമായ സാമൂഹിക ചുറ്റുപാടുകളാണ് നമ്മുക്ക് ചുറ്റും തീര്‍ത്തിരിക്കുന്നത്.പലപ്പോഴും ജനങ്ങളുടെ വിമര്‍ശനങ്ങളും,തെറി വിളികളും ഭരണ വര്‍ഗ്ഗമായ രാഷ്ട്രീയകാരില്‍ മാത്രം ഒതുങ്ങുകയും ബാക്കി മേഖലകളിലെ പ്രശസ്തര്‍,അതില്‍ പ്രത്യേകിച്ചും സിനിമ മേഖലയിലുള്ളവരും,ക്രിക്കറ്റ്‌ രംഗത്തുമുള്ളവരും ജനങ്ങളുടെ ഹൃദയത്തില്‍ അര്‍ഹിക്കുന്നതിനെക്കാള്‍ നൂറു മടങ്ങ്‌ സ്ഥാനം അലങ്കരിച്ചു കൊണ്ട് നാട്ടുകാരെ മുഴുവന്‍ കബളിപ്പിക്കുന്ന ദയനീയമായ കാഴ്ചകള്‍ നാം നിത്യേന കാണേണ്ടി വരുന്നു.ആ കൂട്ടത്തില്‍ പെട്ട അതിപ്രശസ്തരായ ചിലരെ ഇവിടെ പ്രതിപാധിക്കുന്നു.എനിക്ക് നൂറു ശതമാനം ഉറപ്പാണ് വായനക്കാരായ തൊണ്ണൂറു ശതമാനത്തിലേറെ പേരും ഇതിന്‍റെ പേരില്‍ എന്നെ ക്രുശിക്കുകയും തെറിയഭിക്ഷേകം നടത്തുകയും ചെയ്യുമെന്ന്.ആ കൂട്ടരോടു എനിക്ക് പറയാനുള്ളത് നിങ്ങള്‍ ശാന്തമായി ചിന്തിക്കുക.അതിനു ശേഷം മാത്രം വായ തുറക്കുക.

         ഇവിടെ ഞാന്‍ പ്രതിപാദിക്കുന്ന പ്രശസ്തരില്‍ വിവാദത്തില്‍ പെടാറുള്ള ഒരാളും ഉണ്ടാവില്ല.അങ്ങനെയുള്ളവര്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലയില്‍ ഞാന്‍ വിട്ടു കളയുന്നു.ഒന്നുമില്ലെങ്കിലും അവര്‍ അവരുടെ കുടിലത മറച്ചു വെച്ച് ജനങ്ങളെ കബളിപ്പിക്കുന്നില്ലല്ലോ.ഇവിടെ ഞാന്‍ ലക്‌ഷ്യം വെക്കുന്നത് പുറമേ വിന്യാനുധിരാരും,ഉള്ളില്‍ പക്കാ ഫ്രോടുകളുമായിട്ടുള്ള ചിലരെ മാത്രമാണ്.അവരുടെ ആരാധകര്‍ ക്ഷമിക്കുക.ഇത് ഇന്ത്യ മഹാരാജ്യമാണ്,ആര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസ്സരമുണ്ട്.തെറി വിളികേണ്ടാവര്‍ കണ്ണാടി നോക്കി വിളിക്കുന്നതാവും നന്നാവുക(പരസ്യമായി തെറി വിളികാനുള്ള അവകാശം ഇന്ത്യ മഹാരാജ്യത്തില്ല.നിയമം പരിശോധികാവുന്നതാണ്).

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മഹാത്മഗാന്ധിക്കു ശേഷം ഏറ്റവുമധികം ആരാധകരെ സമ്പാദിച്ച ഭാരതീയന്‍.ക്രിക്കറ്റ്‌ എന്ന വിരലിലെണ്ണാവുന്ന രാജ്യങ്ങള്‍ മാത്രം കളിക്കുന്ന ഒരു കായിക വിനോധമാകുന്ന മൂക്കില്ല രാജ്യത്തിലെ മുറി മൂക്കനായ രാജാവ്(ഇതും ഇവിടെയുള്ള ഇയാളുടെ ആരാധകരുടെ മാത്രം അഭിപ്രായം).പക്ഷെ ഈ രാജാവിന് സ്വന്തം കാര്യം നോക്കുവാനാണ് കൂടുതല്‍ താല്പര്യം.ക്രിക്കറ്റ്‌ എന്ന ടീം ഗെയില്‍ വ്യക്തിഗതമായ നേട്ടങ്ങള്‍ മാത്രം വാരി കൂട്ടിയ 'മഹാന്‍'.പക്ഷെ ഇദ്ദേഹം കളിക്കുന്ന കാലത്ത് ടീമിന്‍റെ പ്രകടനം വളരെ ദയനീയവുമാണ് എന്ന് ചരിത്രവും കണക്കുകളും തെളിയിക്കുന്നു.1983 ലോകകപ്പിന് ശേഷമാണ് ഇന്ത്യന്‍ ക്രിക്കെറ്റിന്‍റെ യഥാര്‍ത്ഥ ഉദയം.1987 വരെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്‌ ശക്തിയായി തുടരുകയും ചെയ്തു.1989ല്‍ നമ്മുടെ നായകന്‍ ഇന്ത്യക്ക് വേണ്ടി പാടുകെട്ടി തുടങ്ങി.അന്ന്  മുതല്‍ 2007 വരെ അതായത് ഇദ്ദേഹത്തിന്റെ പ്രതാപകാലങ്ങളില്‍ ഒരു ടീം എന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ അമ്പേ പരാജയമാകുന്ന ദയനീയമായ സ്ഥിതി നാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.2007 പ്രഥമ ട്വന്റി ട്വന്റി ലോക കപ്പില്‍ സീനിയര്‍ താരങ്ങള്‍ തഴയപ്പെടുകയും പുതു തലമുറ വരികയും ചെയ്തതോട് കൂടി ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി വീണ്ടും ഉയര്‍ത്തെഴുന്നേറ്റു.അതില്‍ പങ്കു പറ്റാനുള്ള ശ്രമം 2011 ലോകകപ്പില്‍ ഇദ്ദേഹത്തിന് പാഴാവുകയും ചെയ്തു.ആ ടൂര്‍ണമെന്റില്‍ നമ്മുടെ നായകന്‍ രണ്ടു സെഞ്ച്വറി അടിച്ചെങ്കിലും ടീം തോല്‍ക്കുന്ന ദയനീയ കാഴ്ചയ്ക്ക് വീണ്ടും സാക്ഷ്യം വഹിച്ചു.ആകെ ശ്രദ്ധിക്കപെട്ട പ്രകടനമാകട്ടെ റെക്കോര്‍ഡ്‌ ലൈഫോട്(ഏഴെണ്ണം) കൂടി വേച്ചു വേച്ചു സെമിയില്‍ നേടിയ 81 റണ്‍സും.ആ കളിയിലും ജയത്തിന്‍റെ ക്രെഡിറ്റ്‌ ക്യാപ്ടനും ബോളര്‍മാരും ചേര്‍ന്ന് വീധിക്കുകയും ചെയ്തു.ഫൈനലിലെ കഥയെ പറ്റി യാതൊന്നും പറയാനി,നിങ്ങള്‍ക്കൊക്കെ അറിയാവുന്ന കാര്യമാണ്.ഇദ്ദേഹത്തിന്‍റെ കരിയര്‍ അങ്ങനെ പോകുന്നു.എന്നാല്‍ ഇതില്‍ സ്വാര്‍ത്ഥത എന്ന ഒരു പ്രശ്നമാല്ലാതെ മറ്റൊന്നും കാണാനില്ല എന്നു കരുതരുത്.ഇന്ത്യയുടെ ഒരു വിവാദ ആസ്ട്രേലിയന്‍ പരമ്പരയില്‍ ഹര്‍ബജന്‍ സിങ്ങിന് വേണ്ടി കള്ള സാക്ഷി പറഞ്ഞുകൊണ്ടു നമ്മുടെ നായകന്‍റെ യഥാര്‍ത്ഥ ഫ്രോഡ് മുഖം വെളിവായത് ചരിത്രപരമായ വസ്തുത.അതിനു ശേഷം തന്‍റെ കരിയര്‍ ഏറെ കുറെ തീര്‍ന്നു എന്നു കണ്ടപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഒരു ചുവടുമാറ്റം.അതിനു വേണ്ടി കോണ്‍ഗ്രസ്‌ പ്രസിഡന്‍റ് സോണിയ ഗാന്ധിയെ അവരുടെ വസതിയില്‍ പോലും ചെന്ന് കണ്ടു ചര്‍ച്ചകള്‍ നടത്തിയതും വസ്തുത.അതിന്‍റെ പിന്തുടര്‍ച്ചയെന്ന പോലെ രാജ്യസഭ അംഗത്വവും.ഇപ്പോള്‍ വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങി കൊണ്ടിരിക്കുന്ന ഈ വേളയില്‍ സര്‍ക്കാര്‍ ഇദ്ദേഹത്തെ അനര്‍ഹമായ ഭാരതരത്നയിലൂടെ ആദരിച്ചിരിക്കുന്നു.അതിന്‍റെ നന്ദി ഇദ്ദേഹം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങി  വീട്ടും എന്നു പ്രതീക്ഷിക്കുന്നു(എനിക്ക് അത് ഉറപ്പാണ്).ജനങ്ങള്‍ പാവം എന്നും മണ്ടന്മാര്‍.പക്ഷെ പുറമേ ഇദ്ദേഹം മാന്യന്‍,സല്‍സ്വാഭാവി,മാഹാത്മാവ്,ദാനം ചെയ്യുന്നവന്‍ ഒക്കെയാവുന്നു.ഒളിമ്പിക്സില്‍ ഭാഗ്യം കൊണ്ട് വെങ്കലം കിട്ടിയ സൈന നെഹ്വാളിനു ആണ്ടംബര കാറും,കഷ്ടപ്പെട്ട് വെങ്കലം നേടിയ ഇരോണ്‍ ശാര്‍മിളയ്ക്ക് അവഗണനയും നല്കുന്നതാകുന്നു ടിയാന്‍റെ മഹത്വം.പുറമേ ചെമ്മരിയാടിന്‍റെ രൂപവും അകത്തു ചെന്നയയുടെ ചെറ്റത്തരവും ഉള്ളതാവുന്നു ഇദ്ദേഹത്തിന്‍റെ സകല ചെയ്തികളും.

          കണ്ണില്‍ പൊടിയിടുന്ന പ്രശസ്തരുടെ കഥ ഇവിടെ തീരുന്നില്ല.അടുത്ത പ്രശസ്തന്‍റെ ലേഖനവുമായി ഉടനെ തന്നെ ഉണ്ടാകും.അത് വരെ കാത്തിരിക്കുക.ഈ ലേഖനത്തിന്റെ പ്രതികരണം അറിയിക്കാന്‍ മറക്കില്ലല്ലോ.

2 comments:

  1. മോനേ ഇടയ ലേഖഹാ ... കുട്ടാ....!! വേണേല്‍ , താങ്കള്‍ സ്വന്തം അമ്മയുടേയോ പെങ്ങളുടെയോ കുളിസീന്‍ വരെ ( അമ്മേ , പെങ്ങളേ ക്ഷമിക്കണേ... നിവൃത്തികേടു കൊണ്ടാ... ) " ഹോട്ട് മല്ലു ആന്റി " എന്നൊരു ഹെഡിംഗ് കൊടുത്തു ഇന്‍റര്‍നെറ്റില്‍ ഇടും എന്ന കാര്യത്തില്‍ സംശയം ഇല്ലായെന്ന് ഈ ആര്‍ട്ടിക്കിളില്‍ കൂടി തെളിയിച്ചിരിക്കുന്നു ..... ! അങ്ങനെ ഇടുമ്പോള്‍ കിട്ടുന്ന "സുഖം" ആണ് താങ്കളുടെ "അസുഖം"............!! ഇതു താങ്കളെ കുറിച്ചുള്ള എന്‍റെ അഭിപ്രായം ആണ് ... തെറി വിളി അല്ല....... ;)

    ReplyDelete
  2. എടൊ ലേഖകാ , തനിക്കു സന്തോഷ്‌ പണ്ഡിറ്റ് സിൻഡ്രോം ആണോ ;) ? ഇങ്ങനത്തെ പോസ്റ്റ്‌ എഴുതി തൻറെ ബ്ലോഗിൻറെ ഹിറ്റ്‌ കൂട്ടാമെന്ന വേല മനസിലിരിക്കട്ടെ മോനെ :P, ..ഇങ്ങനത്തെ വിടുവായത്തരം വിളംബുന്നതിന് മുൻപ് ഒന്ന് ആത്മശോധന ചെയ്തു നോക്കുന്നത് നന്നായിരിക്കും

    ReplyDelete