Sunday, 24 November 2013

കുഴിലേക്ക് കാലു നീട്ടി ആന്‍ഡ്രോയിട് ഫോണുകള്‍

                സമീപഭാവിയില്‍ തന്നെ മൊബൈല്‍ മേഖലയില്‍ വരാനിരിക്കുന്ന വലിയ ഒരു മാറ്റം ഇതാവും.അടുത്ത വര്‍ഷമാദ്യത്തോടെ മൊബൈല്‍ ഭീമന്‍ സാംസങ്ങ് തങ്ങള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഒപെറേറ്റിംഗ് സിസ്റ്റമായ ടിസെന്‍ ഇറക്കുന്നതോട് കൂടി ആന്‍ഡ്രോയിട് ഉപയോഗിക്കുന്ന ഫോണുകളില്‍ വലിയ ഒരു ഇടിവ് സംഭവിക്കുമെന്ന് ഉറപ്പായി.ആന്‍ഡ്രോയിടിനെ അപേക്ഷിച്ചു ധാരാളം പുതുമകളും,മേന്മാകലുമായി വരുന്ന ടിസെന്‍ ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് തന്നെ വിപണി കിഴടക്കുമെന്നു ഉറപ്പായി കഴിഞ്ഞു.സാംസങ്ങിനെ കൂടാതെ,ഇന്റെലും,ഓപ്പണ്‍ സോര്‍സ് ഫൗണ്ടേഷനുമുണ്ട് ടിസെനു പിന്നില്‍.അതിനാല്‍ തന്നെ ഗുണമേന്മയിലും വിസ്വസ്ഥതയിലും ഉപഭോകതാക്കള്‍ക്ക് യാതൊന്നും ഭയപെടാനുമില്ല.

            ആന്‍ഡ്രോയിട് ഫോണുകള്‍ക്ക് ഇടിതീ ആവുന്നത് ടിസെനിന്‍റെ വരവ് ഒന്ന് കൊണ്ട് മാത്രമല്ല.അടുത്തിടെ വിപണിയില്‍ തരംഗമായ നോകിയയുടെ ലുമിയ വിന്‍ഡോസ്‌ ഫോണുകള്‍ മൈക്രോസോഫ്ടിനെ ഇരുത്തി ചിന്തിപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മൊബൈല്‍ മേഘലയില്‍ 400 ശതമാനം വളര്‍ച്ചയാണ് വിന്‍ഡോസ്‌ ഫോണുകള്‍ കൈവരിച്ചിരിക്കുന്നത്.അത് ഒന്നുംകൂടി ഊട്ടിഉറപ്പിക്കുന്നതിനായി നോകിയയെ അപ്പാടെ വിഴുങ്ങി മൈക്രോസോഫ്ട്‌ സ്വന്തം നിലയ്ക്ക് തന്നെ ഫോണ്‍ ഇറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.ഭംഗിയിലും,ഉപയോഗത്തിലും അപ്പ്ളിന്‍റെ ഐ ഒസിനെ കിടപിടിക്കും വിധമാണ് അടുത്തിടെ ഇറങ്ങിയ എല്ലാ വിന്‍ഡോസ്‌ ഫോണുകളും.അതിനാല്‍ തന്നെ മൈക്രോസോഫ്ട്‌ സ്വന്തം നിലയില്‍ ഫോണുകള്‍ വിപണിയില്‍ എത്തിക്കാന്‍ തുടങ്ങുന്നതോട് കൂടി വിന്‍ഡോസ്‌ ഫോണുകളുടെ ഉപയോഗം പതിന്മടങ്ങ്‌ വര്‍ധിക്കാന്‍ സാധ്യത ഉണ്ട് എന്ന് പരക്കനെ കരുതപെടുന്നു.ഇതും ഏറ്റവും കൂടുതല്‍ ബാധിക്കുക ആന്‍ഡ്രോയിട് ഫോണുകള്‍ക്കാണ്.

          അങ്ങനെ ആകെ മൊത്തം നോക്കിയാല്‍ ആന്‍ഡ്രോയിട് ഫോണുകളുടെ ഭാവി അവതാളത്തിലാണ് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.മൈക്രോസോഫ്ടിനും,അപ്പിളിനും ഗൂഗിളിനോടുള്ള ചിരവൈര്യവും ആന്‍ഡ്രോയിഡിന്റെ പതനത്തിനു കാരണമാകും എന്നാണു കരുതപെടുന്നത്.കഴിഞ്ഞ വര്‍ഷം മുതല്‍ ഗൂഗിളിന്‍റെ മാപ് സര്‍വിസ് ആപ്പിള്‍ എടുത്തു കളഞ്ഞതോടെ ആപ്പിളിന്‍റെ ഗൂഗിള്‍ വിരോധം തെളിഞ്ഞതാണ്.അത് ഭാവിയില്‍ മൈക്രോസോഫ്റ്റിന്റെ ബിംഗ് സെര്‍ച്ചുമായി കരാര്‍ ഉണ്ടാക്കി ഗൂഗിള്‍ സേര്‍ച്ച്‌ തന്നെ ഒഴിവാക്കാനുള്ള പിന്നാമ്പുറ പ്രവര്‍ത്തനങ്ങള്‍ ആപ്പിളും,മൈക്രോസോഫ്റ്റും തുടങ്ങി കഴിഞ്ഞു.ആന്‍ഡ്രോയിട് ഫോണുകളുടെ മുടിചൂടനായ സാംസങ്ങുമായുള്ള പിണക്കം ഗൂഗിളിനെ ചില്ലറ പ്രതിസന്തിയിലെക്കല്ല തള്ളി ഇട്ടിരിക്കുന്നത്.ഇതിനെയൊക്കെ പ്രതിരോധിക്കാന്‍ ഗൂഗിള്‍ മോട്ടോറോളയുമായി കരാര്‍ ഉണ്ടാക്കി സ്വന്തം നിലയ്ക്ക് ഫോണ്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും അത് വേണ്ടത്ര വിജയം വരിക്കുമോ എന്ന കാര്യത്തില്‍ ഗൂഗിളിന് പോലും ആശങ്കയുണ്ട്.

        അതെ ആ കാലവും വരികയാണ്.അഞ്ചു വര്‍ഷം മുമ്പ് യാഹുവിന്‍റെ കുത്തക തകര്‍ത്തു ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ ഗൂഗിള്‍ വരും കാലങ്ങളില്‍ താഴോട്ടെക്ക് പതിക്കാന്‍ പോവുകയാണ്.ഈ അവസരം മുതലെടുക്കാന്‍ യാഹൂ അടക്കമുള്ള പഴയ പടകുതിരകളും തയ്യാറെടുക്കുന്നു എന്നാണു പരക്കനെ വിലയിരുത്തപെടുന്നത്.മാറ്റങ്ങള്‍ പ്രകൃതി നിയമമാണ്.അത് സ്വികരിക്കാന്‍ എല്ലാ ഗൂഗിള്‍ ആരാധകരും തയ്യാറായികൊള്ളുക.No comments:

Post a Comment