Sunday, 17 November 2013

തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ഇടതു ഹര്‍ത്താലുകള്‍ ഇനിയും ബാക്കി

          വീണ്ടും ഒരു പരാചിത ഹര്‍ത്താല്‍ നടത്തി കേരളത്തിന്‍റെ പൊതു ശല്യമായി കൊണ്ടിരിക്കുന്ന ഇടതുപക്ഷം തങ്ങള്‍ ജനങ്ങളുടെ നിത്യ ശത്രുവാണ് എന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുന്നു.എന്നെ തല്ലരുത് അമ്മാവാ ഞാന്‍ നന്നാവില്ല എന്ന് പറഞ്ഞ പഴയ ആ മരുമകന്‍റെ നിലവാരമായിരിക്കുന്നു ആധുനിക ഇടതുപക്ഷ പ്രസ്ഥാനം.അടുത്ത ഇലക്ഷന്‍ ആവുമ്പോഴേക്കും നാട്ടുകാരുടെ ഒറ്റ വോട്ട് പോലും തങ്ങള്‍ക്കു കിട്ടരുത് എന്ന ലക്‌ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നത് പോലെ തോന്നുന്നു ഇപ്പോഴത്തെ ഇവരുടെ ചെയ്തികള്‍ കണ്ടാല്‍.

         ഇത്തവണത്തെ കാരണം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ ആണ് പോലും.ഭാഗ്യം ഇത് ഒന്നും ഇല്ലെങ്കില്‍ ചില മാഫിയകള്‍ക്ക് വേണ്ടി നടത്തുന്ന ഹര്‍ത്താല്‍ എന്നെങ്കിലും ആശ്വസിക്കാം.നേരത്തെ തീവ്രവാദി എന്ന് ആരോപിച്ചു ഷുക്കൂര്‍ എന്ന പ്രായപൂര്‍ത്തിയാവാത്ത ലീഗ് പ്രവര്‍ത്തകനെ പൊതു മധ്യത്തില്‍ താലിബാന്‍ വിചാരണ നടത്തി കശാപ്പ് ചെയ്ത കേസില്‍, സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടേറി പി ജയരാജനെ അറസ്റ്റ് ചെയ്തതിനാല്‍ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താലിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇതിനു കുറച്ചുകൂടി മാന്യതയുണ്ട്.കാരണം ഇവര്‍ ഇത് ഒരു വലിയ മാഫിയകള്‍ക്ക് വേണ്ടി നടത്തുന്നു.അതില്‍ സകല രാഷ്ട്രിയ കക്ഷികളും ഉണ്ട്,സകല മത സംഘടനകളുമുണ്ട് അങ്ങനെ ജനങ്ങള്‍ക്ക്‌ ഉപദ്രവകരമായ എല്ലാവരും തന്നെയുണ്ട്.പാവം ജനം ഇതൊക്കെ കാരണം ഒന്ന് ആശുപത്രിയില്‍ പോലും പോകുവാന്‍ സാധികാതെ പെരുവഴിയില്‍ ചത്ത്‌ വീഴാനനല്ലോ നിങ്ങളുടെയൊക്കെ വിധി.

        അതെ ഇടതു പ്രസ്ഥാനം നിശ്ചയമായും ഇല്ലതാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ഇങ്ങനെ പോയാല്‍ ഇവര്‍ തങ്ങള്‍ക്കു വോട്ട് നല്‍കാത്തവരെ കേരളത്തിന്‌ തന്നെ പുറത്താക്കണം എന്ന് പറഞ്ഞുകൊണ്ട് ഹര്‍ത്താലുകള്‍ നടത്തുകയും,എതിര്‍ക്കുന്നവരെ ചുട്ടു കൊല്ലുകയും ചെയ്യുന്ന കാലം വിദൂരമല്ല.സംസ്ഥാനതിനെ ബാധിച്ച ഈ കാന്‍സറിനെ തൂത്ത് കളയാന്‍ ജനങ്ങള്‍ ബോധാവാന്മാരായിരിക്കുന്നു.

      ഇത്ര മാത്രം പുകില്‍ ഉണ്ടാക്കിയതിനാല്‍ ഈ എളിയവന്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ എന്താണെന്ന് വെറുതെ ഒന്ന് ചികഞ്ഞു നോക്കി.അത് വായിച്ചപ്പോഴാണ് ഒരു കാര്യം വ്യക്തമായത്,ഈ റിപ്പോര്‍ട്ട്‌ ഒരു ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പെങ്കിലും വരേണ്ട ഒന്നായിരുന്നു എന്ന പരമ സത്യം.സത്യത്തില്‍ ഈ റിപ്പോര്‍ട്ട്‌ പ്രാഭാല്യത്തില്‍ വന്നാല്‍ ഒറ്റ കര്‍ഷകര്‍ പോലും കുടിയിറങ്ങേണ്ടി വരില്ല.കൃഷി സ്ഥലങ്ങള്‍ ഒരു ഇഞ്ച് പോലും ഇല്ലാതാവുകയുമില്ല.മറിച്ചു പ്രകൃതിയുടെ മാറ് പിളര്‍ക്കുന്ന കുറെ ക്വാറികളും,സര്‍ക്കാര്‍ ഭൂമി കയ്യേറി പണിഞ്ഞുയര്‍ത്തിയ കുറെ റിസോര്‍ട്ടുകളും മാത്രം പോവും.അതൊക്കെ പോകേണ്ടത് ജനങ്ങളുടെ ആവശ്യവുമാണ്.

      അവസാനമായി ഒന്നുകൂടി ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.ഏതു നിമിഷവും പോട്ടവുന്ന ഒരു അറ്റംബോംബിനു മുകളിലാണ് നമ്മുടെയൊക്കെ ജീവിതം.കാലഹരണപെട്ട ഡാമുകളും,അനധികൃതമായ ക്വാറികളും,കെട്ടിടങ്ങളുമൊക്കെ നമ്മുടെ ജീവിതത്തിന്‍റെ സന്തുലിതാവസ്ഥ തെറ്റിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ പോലെയുള്ള കാര്യങ്ങള്‍ ഈ വൈകീയ വേളയിലെങ്കിലും പ്രാബല്യത്തില്‍ വരുതിയില്ലയെങ്കില്‍, വളരെ താമസിയാതെ തന്നെ മറ്റൊരു ഉത്തരാഖണ്ഡ് ദുരന്തം നമ്മുടെ ഈ കൊച്ചു കേരളം സാക്ഷ്യം വഹിക്കും.അങ്ങനെ സംഭവിച്ചാല്‍ അത് ചരിത്രം കണ്ട ഏറ്റവും വലിയ മനുഷ്യ ദുരന്തമായി മാറുകയും ചെയ്യും.ഇനിയെങ്കിലും മാഫിയകള്‍ക്ക് വേണ്ടി നടത്തുന്ന ഇത്തരം ഹര്‍ത്താലുകളെ ജനം തെരുവില്‍ നേരിടുക.ഇതിനെ പിന്തുണയ്ക്കുന്ന ഇടതുപക്ഷത്തെയും,സഭയെയും,പള്ളികളെയും കല്ലെടുത്ത് എറിയുക.

No comments:

Post a Comment