Monday, 18 November 2013

മമ്മൂട്ടി ഇന്ത്യ കണ്ട എക്കാലത്തെയും സുന്ദരനായ പുരുഷനോ?

           മലയാളത്തിന്‍റെ സ്വന്തം സൗന്ദര്യ ചക്രവര്‍ത്തി ശ്രിമാന്‍ മമ്മൂട്ടി എന്ന മുഹമദ് കുട്ടി ഇന്ത്യയിലെ എക്കാലത്തെയും താരസുന്ദരന്‍ പദവിയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു.അറുപതു കഴിഞ്ഞ ഈ വാര്‍ധക്യ കാലത്ത് പോലും പതിനെട്ടുകാരനെ വെല്ലുന്ന സൗന്ദര്യത്തോടെ അദ്ദേഹം രാജ്യമൊട്ടുക്കയുള്ള സ്ത്രികളുടെ സ്വപ്ന പുരുഷനാവുന്ന കാഴ്ച നാം ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു.അദ്ദേഹത്തിന്‍റെ  സുന്ദരനായ ചെറുപ്പക്കാരന്‍ മകന്‍ ദുല്‍ക്കാര്‍ സല്‍മാന്‍റെ ഇരുപതു ഇരട്ടി സ്ത്രി ആരാധകര്‍ അദ്ദേഹത്തിന് ഇപ്പോഴും ഉണ്ട് എന്നുള്ളത് ചരിത്രത്തില്‍ തന്നെ മറ്റേതൊരു ഇന്ത്യന്‍ താരത്തിനും അവകാശപെടാനില്ലാത്ത റെക്കോര്‍ഡ്‌ ആവുന്നു.

        അതെ ഇതൊരു യാഥാര്‍ത്യമാണ്.ദേവസൗന്ദര്യം എന്ന് കൃതികളില്‍ വാഴ്ത്തി പാടിയിരുന്ന ആ സാങ്കല്‍പ്പിക സൗന്ദര്യത്തിന്റെ മനുഷ്യാവിഷ്ക്കാരമാകുന്നു നമ്മുടെ സ്വന്തം മമ്മുക്ക.പ്രിയ മോഹന്‍ലാല്‍ ആരാധകര്‍ ഇതൊക്കെ നല്ല രീതിയില്‍ എടുക്കുക.മോഹന്‍ലാല്‍ എന്ന അതുല്യ നടനെ കരിവാരി തേക്കാന്‍ വേണ്ടിയല്ല ഇതൊക്കെ പറയുന്നത്.മറിച്ചു മമ്മൂട്ടി എന്ന അതിസുന്ദരനെ നാം ഇയിടെയായി ശ്രദ്ധിക്കാതെ തഴയുന്നതിനാല്‍ ഒന്നും ഓര്‍മിപ്പിക്കുക മാത്രമാണ് ലക്‌ഷ്യം.സ്ത്രികളെ ഇത്രയേറെ വശികരിച്ച മറ്റൊരു നടന്‍ വേറെ ഇല്ല എന്നുള്ളത് പരമമായ ഒരു സത്യം തന്നെയാണ്.ബോളിവൂഡ് നടിമാര്‍ പോലും ഇദ്ദേഹത്തിന്റെ സൗന്ദര്യം ആരാധിക്കാറുള്ള സംഭവങ്ങള്‍ നാം എത്രയോ വട്ടം കണ്ടു കഴിഞ്ഞു.ഐശ്വര്യാ റായിക്കും,ബിപ്പഷയ്ക്കും,ദീപികയ്ക്കും,കത്രിന കൈഫിനും,കജോളിനും ഒക്കെ മമ്മൂട്ടി അവരുടെ സ്വപ്ന പുരുഷന്‍ ആണ് എന്ന് കേള്‍ക്കുമ്പോള്‍ ഈ ഗന്ധര്‍വന് ജന്മം നല്‍കിയത് നമ്മുടെ കൊച്ചു കേരളമാണ് എന്നതില്‍ എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാം.

      എങ്ങനെയാണ് മമ്മുക്ക അദ്ദേഹത്തിന്റെ സൗന്ദര്യം ഈ പ്രായത്തിലും നിലനിര്‍ത്തുന്നത് എന്നത് ഇപ്പോഴും ഒരു നിഗൂഡമായ കാര്യമാണ്.പലപ്പോഴും പല ഇന്റര്‍വ്യൂകളിലും അദേഹത്തോടു ഈ ചോദ്യം ചോദിക്കുമ്പോള്‍ വ്യക്തമായ ഒരു മറുപടി പറയാതെ അദ്ദേഹം അതില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് കാണാം.ചിലതില്‍ അദ്ദേഹം തന്‍റെ ചിട്ടയായ ജീവിത ശൈലിയും വ്യായമാതെയും പറ്റി പറഞ്ഞു തടി ഊരുന്നതും കാണാം.എന്നാല്‍ സത്യത്തില്‍ അതൊന്നുമല്ല ആ ഗന്ധര്‍വ സൗന്ദര്യത്തിന്റെ രഹസ്യം.അത് ദൈവത്തിന്‍റെഒരു വരദാനമാണ് എന്ന് കരുതേണ്ടിയിരിക്കുന്നു.അല്ലാതെ ഒരു മനുഷ്യന് ഇത്രയും സൗന്ദര്യം ഒരിക്കലും സാധ്യമാവുകയില്ല എന്നത് ഉറപ്പാണ്.അറുപത്തിരണ്ടാം വയസ്സിലും പതിനെട്ടുകാരനെകാള്‍ സൗന്ദര്യത്തോടെ നടക്കുന്ന മറ്റൊരു വ്യക്തി ഒരു പക്ഷെ ഈ ലോകത്തില്‍ തന്നെ നമ്മുടെ മമ്മുക്ക മാത്രമാവും.

      അതെ നമ്മുടെ ഇന്ത്യന്‍ സിനിമ ധാരാളം സുന്ദരന്മാരെ സംഭാവന ചെയ്തിട്ടുണ്ട്‌.രാജ് കപ്പൂര്‍,ദിലീപ്‌ കുമാര്‍,ദേവാനന്ദ്‌,ധര്‍മേന്ദ്ര,ഷാരൂഖ് ഖാന്‍,സല്‍മാന്‍ ഖാന്‍,അമീര്‍ ഖാന്‍,സൈഫ്‌ അലി ഖാന്‍,കമല്‍ഹസ്സന്‍ അങ്ങനെ പോകുന്നു അവര്‍.എന്നാല്‍ ഇവരില്‍ എല്ലാവരും തന്നെ നാല്പതുകളോട് കൂടി തങ്ങളുടെ സൗന്ദര്യത്തില്‍ ഇടിവ് സംഭവിക്കുന്ന കാഴ്ചയാണ് കാണുവാന്‍ സാധിക്കുന്നത്.മമ്മുക്കയെ പോലെ ഇത്രയും ദീര്‍ഘമായ കാലം സുന്ദരാനായി ഇരിക്കുന്ന ആരും തന്നെ ഇത് വരെ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടില്ല എന്നുള്ളത് പച്ചയായ ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.

     അതെ ഞാന്‍ ഇവിടെ അടിവരയിട്ടു പറയുന്നു.ഇന്ത്യയിലെ ഏറ്റവും സുന്ദരനായ പുരുഷന്‍ നമ്മുടെ സ്വന്തം മമ്മുക്ക തന്നെയാകുന്നു.മറ്റാരും സൗന്ദര്യത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ പതിനാറു അയലത്ത് പോലും വരില്ല.അത് ഷാരൂഖ് ഖാനായാലും ശരി മോഹന്‍ലാല്‍ ആയാലും ശരി പ്രിത്വിരാജ്‌ ആയാലും ശരി.സൗന്ദര്യത്തിനു പുറമേ മഹാനടനും കൂടി ആയ നമ്മുടെ പ്രിയ മമ്മുക്ക മൂന്നു തവണ മികച്ച നടനുള്ള ദേശിയ അവാര്‍ഡ്‌ വാങ്ങി റെക്കോര്‍ഡ്‌ ഇട്ടിട്ടുള്ളതും നമ്മള്‍ വിസ്മരിക്കരുത്.അതും കൂടി കണക്കിലെടുത്താല്‍ ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച ചലച്ചിത്ര താരം നമ്മുടെ സ്വന്തം മമ്മുക്ക തന്നെ.മമ്മുക്ക ഒരു ആയിരം നന്ദി അങ്ങ് ഈ മണ്ണില്‍ ജനിച്ചതിനാല്‍.

No comments:

Post a Comment